സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, October 30, 2010

വോട്ടര്‍മാരും സ്ഥാനാര്‍ഥികളും പ്രവര്‍ത്തിക്കുക

ദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു കഴിഞ്ഞെന്നു കരുതി സമ്മതിദായകരുടെ ചുമതല അവസാനിക്കുന്നില്ല. ജനവിധി തേടിയവര്‍ ജനഹിതം നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും വോട്ടര്‍മാര്‍ക്കുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഊര്‍ജസ്വലതയോടെ നാട്ടുകാരുടെയിടയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണം. ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ വാര്‍ഡിന്റെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കണം. ഇനി അതിനു പതിവുപോലെ അനേക വര്‍ഷങ്ങള്‍ കാത്തിരിക്കാനാകില്ല. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് വികസനത്തിനു വേണ്ടത്. കക്ഷി, രാഷ്ട്രീയ, ജാതി, മത വ്യത്യാസങ്ങള്‍ ഒന്നിനും തടസ്സമാകരുത്. നഗരസഭാ ഭരണസമിതിയില്‍ നിന്നു എന്നത്തേയുംപോലെ ഒത്തിരി പ്രതീക്ഷകളാണു പൊതുജനങ്ങള്‍ വച്ചുപുലര്‍ത്തുന്നത്.

ആലപ്പുഴ നഗരസഭയില്‍ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ തത്തംപള്ളി വാര്‍ഡിന് എന്താണ് ചെയ്തു തരേണ്ടത്? ഉടന്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍, ഉടന്‍ പരിഗണനയില്‍ എടുക്കേണ്ട വികസന പദ്ധതികള്‍, നടപടികളുടെ മുന്‍ഗണനാക്രമം എന്നിവയൊക്കെ ഭരണകര്‍ത്താക്കളെ അറിയിക്കാന്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അവസരമൊരുക്കുന്നു.

പൊതുവായി പ്രയോജനമുണ്ടാകുന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ thathampallyward@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കുക. ചേരുന്ന ഫോട്ടോകളും അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവ ബ്ലോഗില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ആവശ്യപ്പെടുന്നവരുടെ പേരും ഉള്‍പ്പെടുത്തും. നിര്‍ദേശങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെട്ടവര്‍ നല്കുന്ന മറുപടിയും എന്തെങ്കിലും നടപടി എടുത്തുവെന്ന് അറിയിച്ചാല്‍ അതിന്റെ വിശദവിവരങ്ങളും പിന്നാലെ പ്രസിദ്ധീകരിക്കും. നാടിന്റെ നന്മയ്ക്കും വികസനത്തിനുമായി എല്ലാവരും കണ്ണുതുറന്നിരിക്കുക, പ്രവര്‍ത്തിക്കുക. പരാതികളും നിര്‍ദേശങ്ങളും പരാതിപ്പെട്ടിയിലേക്ക് അയക്കുക. ലോകത്തിന്റെ എതു ഭാഗത്തുനിന്നും അയക്കാം.   -എഡിറ്റര്‍, തത്തംപള്ളി വാര്‍ഡ്.

Friday, October 29, 2010

അസീസിക്കു മുന്നില്‍ മാലിന്യക്കൂമ്പാരം

ത്തംപള്ളി അസീസി നിലയം കോണ്‍വന്റ് ആന്‍ഡ് ഓള്‍ഡ് ഏജ് ഹോമിനുമുന്നിലുള്ള റോഡിലെ വളവില്‍ നാട്ടുകാര്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതു മൂലം പരിസരവാസികളും വഴിനടക്കാരും ഏറെ ബുദ്ധിമുട്ടുന്നതായി പരാതി ഉയരുന്നു. ഇവിടെ സദാ മാലിന്യക്കൂമ്പാരമാണ്.

രാത്രി കാലങ്ങളില്‍ കെട്ടുകണക്കിനു ഖരമാലിന്യമാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. പലപ്പോഴും ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ കാരണം ദുര്‍ഗന്ധം അസഹ്യമാകും. വളരെ അകലെ നിന്നുപോലും കൊണ്ടുവരുന്ന മലിനവസ്തുക്കള്‍ ആളുകള്‍ ഈ റോഡില്‍ നിക്ഷേപിച്ചു സ്ഥലംവിടുകയാണ്.

Thursday, October 28, 2010

പോസ്റ്ററുകള്‍ നീക്കം ചെയ്യണം

ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഭിത്തികളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും കൂടാതെ തൂക്കിയിട്ടുള്ള ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണമെന്നും ഭിത്തികളില്‍ എഴുതിയിട്ടുള്ളത് മായ്ക്കണമെന്നും ആവശ്യമുയരുന്നു.

തെരഞ്ഞെടുപ്പ് വേളയില്‍ ഭിത്തികള്‍ വൃത്തികേടാക്കിയ കാര്യത്തില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണ വസ്തുക്കള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ തന്നെ അതു നീക്കം ചെയ്തു പരിസരം വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യമുയരുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെ മുന്നിട്ടിറങ്ങി ശുചിയാക്കല്‍ പ്രക്രിയ നടത്തണം. സ്ഥലനാമ ബോര്‍ഡുകളിലും ടെലിഫോണ്‍, ഇലക്ട്രിക് പോസ്റ്റുകളിലെ നമ്പരുകളുടെ പുറത്തും യാതൊരു കാരണവശാലും നോട്ടീസുകള്‍ പതിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യമുണ്ട്.

തത്തംപള്ളി വാര്‍ഡ് വോട്ടുനില

ത്തംപള്ളി വാര്‍ഡില്‍ യുഡിഎഫിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മറിയാമ്മ ഏബ്രഹാം 393 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കൗണ്‍സിലറായി വിജയിച്ചത്. നേടിയ വോട്ടുകള്‍ 798. മറ്റു സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍: ഷീബ അശോകന്‍ (എല്‍ഡിഎഫ്-കേരള കോണ്‍ഗ്രസ് തോമസ്) 405, റോസമ്മ (സ്വതന്ത്ര) 211, ബിജി ഷാജി (സ്വതന്ത്ര) 191, ശാന്തമ്മ പുരുഷോത്തമന്‍ (സ്വതന്ത്ര) 55, ഗിരിജ ശശികുമാര്‍ (സ്വതന്ത്ര) 23. അസാധു വോട്ടുകള്‍ ഇല്ല.

ഔദ്യോഗികമായി പുറപ്പെടുവിച്ച വോട്ട് വിവരങ്ങള്‍: 

VOTE DETAILS FOR THATHAMPALLY

CanCodeNamePartyParty GroupVotes

3MARIAMMA ABRAHAMINCUDF798
5SHEEBA ASOKANKCLDF405
6ROSAMMAINDOTH211
2BIJI SHAJIINDOTH191
4SANTHAMMA PURUSHOTHAMANINDOTH55
1GIRIJA SASIKUMARINDOTH23
99Invalid Vote0

Wednesday, October 27, 2010

മറിയാമ്മ മൂന്നാമതും കൗണ്‍സിലര്‍

ലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തത്തംപള്ളി വാര്‍ഡില്‍ നിന്ന് മറിയാമ്മ ഏബ്രഹാം വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ഇതേ വാര്‍ഡില്‍ നിന്നു കൗണ്‍സിലിലേക്കു വിജയിക്കുന്നത്. യു.ഡി.എഫ് (കോണ്‍ഗ്രസ്-ഐ) സ്ഥാനാര്‍ഥി. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അധ്യാപികയായിരുന്നു.

മത്സരിച്ചത് ആറു വനിതകള്‍

2010 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ
തത്തംപള്ളി വാര്‍ഡ് വനിതാ സംവരണമായിരുന്നു. മത്സരിച്ചത് ആറു പേര്‍. ഗിരിജ ശശികുമാര്‍ (സ്വതന്ത്ര-തെങ്ങ് ), ബിജി ഷാജി (സ്വതന്ത്ര-മണി), മറിയാമ്മ ഏബ്രഹാം (യു.ഡി.എഫ്/ഐ.എന്‍.സി-കൈപ്പത്തി), ശാന്തമ്മ പുരുഷോത്തമന്‍ (സ്വതന്ത്ര-നക്ഷത്രം), ഷീബ അശോകന്‍ (എല്‍ഡിഎഫ്-കേരള കോണ്‍ഗ്രസ് തോമസ്-കസേര), റോസമ്മ/ഡെയ്‌സമ്മ (സ്വതന്ത്ര-ത്രാസ്) എന്നിവരായിരുന്നു രംഗത്തുണ്ടായിരുന്നത്. 2010 ഒക്ടോബര്‍ 25-നു തെരഞ്ഞെടുപ്പ് നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചായിരുന്നു വോട്ടിംഗ്. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്‌കൂളിലായിരുന്നു പോളിംഗ് സ്‌റ്റേഷന്‍. 27-നു ഫലപ്രഖ്യാപനം നടത്തി. അന്‍പത്തിരണ്ടു വാര്‍ഡുള്ള ആലപ്പുഴ നഗരസഭയിലെ പതിനാറാം വാര്‍ഡാണ് തത്തംപള്ളി.