സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, December 31, 2011

തത്തംപള്ളിയില്‍ വര്‍ഷവസാനം നിറഞ്ഞ വര്‍ഷത്തോടെ...

ത്തംപള്ളിയില്‍ വര്‍ഷം 2011 അവസാനിക്കുന്നത് വര്‍ഷത്തോടു കൂടിത്തന്നെ. ഡിസംബര്‍ 31-നു പുലര്‍ച്ചെ ആരംഭിച്ച മഴ മണിക്കൂറുകളായി നിര്‍ത്താതെ പെയ്തു. എല്ലാം നനഞ്ഞു. പുതിയ വര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷങ്ങള്‍ പോലും... നനഞ്ഞ വര്‍ഷാവസാനത്തിന്റെ കാഴ്ചയായി ഫോട്ടോയിലെ മഴയില്‍ കുതിര്‍ന്നിരിക്കുന്ന ചെമ്പരുന്ത്. 

Friday, December 30, 2011

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിലവിലുള്ള അംഗങ്ങളുടെ പേരു വിവരം

ലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിലവിലുള്ള (വര്‍ഷം 2011) അംഗങ്ങളുടെ പേരു വിവരം. വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, കൗണ്‍സിലര്‍, പാര്‍ട്ടി, സംവരണം എന്നീ ക്രമത്തില്‍. ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ടീച്ചറും വൈസ് ചെയര്‍മാന്‍ ബി.അന്‍സാരിയുമാണ്. 

ChairmanChairman
ചെയര്‍പേഴ്സണ്‍:
മേഴ്സി ടീച്ചര്‍
വൈസ് ചെയര്‍മാന്‍ :
ബി അന്‍സാരി


Ward No Name of Ward Councillor PartyReservation
1 THUMPOLY MINI BINU CPI(M)  Woman
2  KOMMADY R SHEEBA CPI(M)  Woman
3 POONTHOPPU B MEHABOOB INC  General
4KALATHT K BABUCPI(M)  General
5KOTTAMKULANGARATHOMAS JOSEPHINC  General
6PUNNAMADAADV. ARCHANA N DINC  Woman
7NEHRU TROPHYK K JAYAMMACPI(M)  Woman
8THIRUMALARATHY SURESHCPI(M)  Woman
9PALLATHURUTHIKUNJUMOL SASIDHARANCPI(M)  Woman
10KALARCODEC S RAJEEVINC  General
11KAITHAVANAC ARAVINDAKSHANCPI(M)  General
12PAZHAVEEDUV N VIJAYAKUMARCPI(M)  General
13PALACEM V HALTHAFCPI(M)  General
14MULLACKALSATHIDEVI M GINDEPENDENT  General
15ZILLA COURTSHOLLYINC  Woman
16THATHAMPALLYMARIAMMA ABRAHAMINC  Woman
17KARALAKAMV R SHYLAJACPI(M)  Woman
18AVALOOKUNNUVIJAYALEKSHMIINC  Woman
19KARUKAYILM R PREMCPI(M)  General
20THONDANKULANGARAJAYLAKSHMY GIREESANINC  Woman
21ASRAMAMRAJAMMA SUJALALCPI(M)  Woman
22MANNATHMONY KINC  Woman
23KIDANGAMPARAMBUK BABUINDEPENDENT  General
24VAZHICHERIANTONY RODRIGUESCPI(M)  General
25MUNICIPAL OFFICEPRABHATH V PCPI(M)  SC
26A N PURAMR BABYINC  Woman
27THIRUVAMPADYR REMESHCPI  General
28HOUSING COLONYJYOTHIMOL CINC  Woman
29SANATHANAPURAMP K VILASINICPI(M)  Woman
30IRAVUKADUBASHEER KOYAPARAMBILINC  General
31MULLATHU VALAPPUM M SHERIEFINC  General
32VALIYAMARAMO K SHEFEEKINC  General
33MUNICIPAL STADIUMSUNIL GEORGEINC  General
34ALISSERYB ANSARICPI  General
35LAJANATHA M ANSARICPI(M)  General
36VALIYAKULAMADV: A A RASAKML  General
37VATTAYALILLIKKAL KUNJUMONINC  General
38KUTHIRAPANTHISURANYA RADHAKRISHNANCPI  Woman
39GURUMANDIRAMSINDHU AJICPI  Woman
40VADACKALNIRMALA ALBERTINC  Woman
41BEACHV G VISHNUCPI(M)  General
42RAILWAY STATIONPREETHI SAJEEVCPI(M)  Woman
43ZACHARIAH BASSARB A GAFOORML  General
44CIVIL STATIONHASEENA AMANINC  Woman
45SEAVIEWADV:REGO RAJUINC  General
46VADACANALBEATRICE FERIAINC  Woman
47POWER HOUSESAJITHA NAVAZINC  Woman
48CHATHANADUA SHANAVASCPI(M)  General
49ARATTUVAZHIRAJU THANNIKKALINC  General
50KANJIRAMCHIRANISHA ALPHONSAINC  Woman
51KALAPPURAMERCY TEACHERCPI(M)  Woman
52MANGALAMTINTU STEPHENINC  Woman

ഓട്ടോറിക്ഷ യാത്രക്കാര്‍ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കും: പോലീസ്

കേരള സംസ്ഥാനത്തെ ഓട്ടോറിക്ഷ യാത്രക്കാര്‍ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ഗതാഗതം കൂടുതല്‍ പ്രയോജനകരമാക്കണമെന്നാവശ്യപ്പെട്ടു പോലീസ് ആസ്ഥാനത്തേക്കു സമര്‍പ്പിച്ച നിവേദനം ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും അയച്ചുകൊടുത്തതായി ദക്ഷിണ മേഖല (തിരുവനന്തപുരം) അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറലുടെ കാര്യാലയത്തില്‍ നിന്നുള്ള നമ്പര്‍.ഡി-2/3167/11 എസ്സ്.ഇസ്സഡ് തീയതി 26.12.2011 കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഓട്ടോറിക്ഷ യാത്രാബുദ്ധിമുട്ടു സംബന്ധിച്ച നിവേദനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 'ഫെയര്‍ മീറ്റര്‍ നിര്‍ബന്ധം; നിയമവിധേയമല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി' എന്ന തലക്കെട്ടില്‍ 2011 നവംബര്‍ 23-നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 

Thursday, December 29, 2011

പട്ടണ ചത്വരത്തിന് വാടകക്കാര്‍ക്ക് ഇഷ്ടപ്പെട്ട പേര്!

ലപ്പുഴ പട്ടണ ചത്വരം ആരു വാടകയ്ക്ക് എടുക്കുന്നുവോ അവര്‍ക്ക് ഇഷ്ടപ്പെട്ട പേര് തത്കാലത്തേക്ക് ചത്വരത്തിന് ഇടാം! സമ്മേളനവേദികളാകുന്ന ഹാളുകള്‍ക്കും മൈതാനങ്ങള്‍ക്കും നേതാക്കളുടെ പേരും ചേര്‍ത്തു 'നഗര്‍' എന്നു പേരിടുന്നതു പോലെ.

ആലപ്പുഴയില്‍ കോണ്‍ഗ്രസ്-ഐയുടെ 126-ാം ജന്മദിനസമ്മേളനം 2011 ഡിസംബര്‍ 27-നു ചൊവ്വാഴ്ച ഇപ്പോള്‍ പട്ടണ ചത്വരമായ പഴയ മുനിസപ്പല്‍ മൈതാനിയില്‍ നടത്തിയപ്പോള്‍ ഇട്ടത് 'ഗാന്ധി സ്‌ക്വയര്‍' എന്നാണ്.

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഭരണം ഇപ്പോള്‍ എല്‍ഡിഎഫിനാണെങ്കിലും ചത്വരത്തിനു പണം അനുവദിച്ചത് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആയതിനാല്‍ ചത്വരത്തിനു ആരുടെയെങ്കിലും പേരിടണമെന്ന് ഇരു കൂട്ടരും ആവശ്യപ്പെടാതെയിരിക്കുകയായിരുന്നു. നേരത്തേ മുനിസിപ്പല്‍ സ്റ്റേഡിയത്തിനും മുനിസിപ്പല്‍ ടൗണ്‍ ഹാളിനും പേരിടുന്ന കാര്യത്തില്‍ രൂക്ഷമായ തര്‍ക്കമുയര്‍ന്നിരുന്നു. പക്ഷേ, ചത്വരത്തിനു പേരിടുന്നതില്‍ യുഡിഎഫിലെ പ്രമുഖ കക്ഷി മുന്‍കൈ നേടി!

പേരു പട്ടണ ചത്വരം എന്നാണെങ്കിലും സ്ഥലം 'പേ ആന്‍ഡ് പാര്‍ക്ക്' ആക്കി മാറ്റി വാഹന പാര്‍ക്കിംഗിനു പണപ്പിരിവു നടത്തുന്ന മുനിസിപ്പാലിറ്റിയുടെ നടപടിയില്‍ പൊതുസമൂഹത്തിനു പ്രതിഷേധമുണ്ട്. നാട്ടുകാരുടെ വിശ്രമത്തിനും ഉല്ലാസത്തിനും എപ്പോഴും സൗജന്യമായി തുറന്നു കിടക്കേണ്ട ചത്വരത്തിന്റെ ലക്ഷ്യം മറന്നാണ് മുനിസിപ്പാലിറ്റിയുടെ നീക്കം. ചത്വരത്തിലെ കുട്ടികളുടെ പാര്‍ക്കില്‍ എത്താന്‍ സമീപവാസികള്‍ പോലും മടിക്കുന്നത് ഈ നിലപാടുകൊണ്ടും കൂടിയാണ്.

Tuesday, December 27, 2011

ആലപ്പുഴ ബീച്ച് നവീകരിച്ച ശേഷം

ആലപ്പുഴ ബീച്ച് നവീകരിച്ച ശേഷം

മുല്ലയ്ക്കല്‍, കിടങ്ങാംപറമ്പ് ചിറപ്പുത്സവങ്ങള്‍ സമാപിക്കുമ്പോള്‍

ലപ്പുഴ പട്ടണത്തിലെ മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലേയും കിടങ്ങാംപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രത്തിലേയും ചിറപ്പുത്സവങ്ങള്‍ സമാപിക്കുകയാണ്. വൃശ്ചികം ഒന്നിനു മണ്ഢലകാലം തുടങ്ങി ധനു ഒന്നു മുതല്‍ 11 വരെ ചിറപ്പും കഴിഞ്ഞു. കലാപരിപാടികളും വെടിക്കെട്ടുകളും നിറഞ്ഞ രാത്രികള്‍ക്കു വിട. റോഡു തിങ്ങിനിറഞ്ഞു കാഴ്ചകള്‍ കണ്ടുനടന്ന ജനസഞ്ചയവും അപ്രത്യക്ഷമാകും. എത്രയോ ആള്‍ക്കാര്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് ആലപ്പുഴയെ സ്‌നേഹിച്ചു കടന്നു പോയി...

ആനകളെ അടുത്തു കാണാന്‍ സൗകര്യം ഏറെ

ലപ്പുഴ പട്ടണവാസികള്‍ക്ക് ഡിസംബര്‍ രണ്ടാം പകുതിയില്‍ ആനകളെ അടുത്തു കാണാന്‍ സൗകര്യം ഏറെ. മുല്ലയ്ക്കല്‍, കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവത്തിനു കൊണ്ടു വരുന്ന ആനകളെ തീറ്റ നല്കാന്‍ ഇടവഴികളിലൂടെ പോലും കൊണ്ടു പോകും. കുട്ടികള്‍ക്കും മറ്റും അതു കാണുമ്പോള്‍ ആഹഌദം. ഉത്സവകാലത്ത് സര്‍ക്കസുകാര്‍ എത്തിയാല്‍ ആനകളുടെ എണ്ണം കൂടും. പക്ഷേ ഈ വര്‍ഷം അതില്ല. (ഫോട്ടോ: റീവ

Friday, December 23, 2011

കിടങ്ങാംപറമ്പ് റോഡില്‍ ദീപക്കാഴ്ച

ലപ്പുഴ കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ചുള്ള ചിറപ്പുത്സവത്തിന്റെ (2011 ഡിസംബര്‍ 20-27) ഭാഗമായി 23-ന് വെള്ളിയാഴ്ച ദീപക്കാഴ്ച നടത്തി.

കിടങ്ങാംപറമ്പ് ക്ഷേത്രം മുതല്‍ കോര്‍ത്തശേരി കുരിശടി വരെ റോഡില്‍ നിലവിളക്കു നിരത്തി ദീപം തെളിയിച്ചും കര്‍പ്പൂരം കത്തിച്ചുമായിരുന്നു ദീപക്കാഴ്ച. വൈകുന്നേരം 6.30-നു നടത്തിയ ചടങ്ങില്‍ നാട്ടുകാര്‍ പങ്കെടുത്തു. 

Tuesday, December 13, 2011

ഇലക്ട്രിക് ലൈനുകളില്‍ വള്ളിപ്പടര്‍പ്പുകള്‍

ലപ്പുഴ പട്ടണത്തിലെ ഇലക്ട്രിക്, ടെലിഫോണ്‍ ലൈനുകളില്‍ പലതിലും പച്ചിലവള്ളികള്‍ പടര്‍ന്നു കയറി തോരണം പോലെ കിടക്കുന്നതു കാണാം. ഇലക്ട്രിക് ലൈനുകളില്‍ മുട്ടിക്കിടക്കുന്ന വൃക്ഷശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ നിയുക്തരായവര്‍ പടര്‍പ്പിനെ അവഗണിക്കുകയാണെന്നു തോന്നുന്നു.

വള്ളിപ്പടര്‍പ്പുകള്‍ പലയിടങ്ങളിലും കാടുപോലെ പടര്‍ന്നിരിക്കുകയാണ്. വൈദ്യുതി തടസ്സത്തിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും ഇതും കാരണമാകാമെന്നു പറയപ്പെടുന്നു. പോസ്റ്റിലൂടെ ചുറ്റിക്കയറുന്നയിടങ്ങളില്‍ വള്ളി വെട്ടിക്കളയുകയാണു വേണ്ടത്. വീണ്ടും അതു വളരാതിരിക്കാനും ശ്രദ്ധിക്കണം.

Sunday, December 11, 2011

ആലപ്പുഴ വഴിയുള്ള മെമു ട്രെയിന്‍ എറണാകുളം നോര്‍ത്ത് വരെ ഓടിക്കണം

ലപ്പുഴ തീരദേശ റെയില്‍പാത വഴിയുള്ള കൊല്ലം - എറണാകുളം മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്)-വിന്റെ ഓട്ടം താമസിയാതെ ആരംഭിച്ചേക്കും. ഇതിനായുള്ള പ്രാഥമിക പരിശോധനാ ഓട്ടം 2011 ഡിസംബര്‍ ഏഴിനു ബുധനാഴ്ച നടത്തിയിരുന്നു. അതിവേഗ യാത്രയാണ് മെമു ഒരുക്കുന്നത്.

ആലപ്പുഴ വഴിയുള്ള സര്‍വീസ് എറണാകുളം ജംഗ്ഷന്‍ (സൗത്ത്) വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം - എറണാകുളം 141 കിലോമീറ്ററാണ് ദൂരം. അത് മൂന്നു കിലോമീറ്റര്‍ കൂടി കൂട്ടി എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷന്‍ വരെയാക്കിയാല്‍ അനേകം പേര്‍ക്കു കൂടുതല്‍ പ്രയോജനപ്പെടും. റെയില്‍വേ സ്റ്റേഷനിലേക്കു വരേണ്ട നൂറുകണക്കിനു ആള്‍ക്കാര്‍ക്ക് നഗരത്തിലൂടെ തിങ്ങിനിറഞ്ഞും നിരങ്ങിയുമുള്ള ബസ് യാത്രയും നടപ്പും സമയനഷ്ടവും പണനഷ്ടവും അതുവഴി ഒഴിവാക്കാനാകും.

മെമുവില്‍ മുന്നിലും പിന്നിലും നിന്നു ഓടിക്കാന്‍ സൗകര്യം. എന്‍ജിന്‍ മാറ്റി ഘടിപ്പിക്കേണ്ടതില്ലാത്തതിനാല്‍ ഷണ്ടിംഗിനുള്ള സമയം ലാഭം. തത്ക്ഷണമുള്ള നിയന്ത്രണ സംവിധാനം. നിറുത്തുമ്പോഴും സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും വേഗം കുറയ്‌ക്കേണ്ടതില്ല. കൂടുതല്‍ ഗതിവേഗത്തില്‍ ഓടിക്കാം. ഓരോ സ്‌റ്റേഷനിലും നിറുത്തുന്നത് ഒരു മിനിട്ട്. മുംബൈയില്‍ ഇത് 20 സെക്കന്‍ഡാണ്.

എട്ടു കാര്‍ അടങ്ങുന്ന മെമു റേക്ക് ആയിരിക്കും തീരദേശപാതയില്‍ ഓടിക്കുക. അത് 12 എങ്കിലും ആക്കിയില്ലെങ്കില്‍ പാസഞ്ചറുകളിലേതു പോലെ യാത്രക്കാര്‍ ശ്വാസംമുട്ടി യാത്ര ചെയ്യേണ്ടി വരും. ഓരോ കാറിലും നൂറു പേര്‍ക്ക് ഇരുന്നും അത്രയും പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. നില്ക്കുന്നവര്‍ക്കു പിടിക്കാന്‍ ഹാന്‍ഡിലുകള്‍ തൂക്കിയിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ നിറുത്തുന്ന എല്ലാ സ്റ്റേഷനുകളിലും മെമുവും നിര്‍ത്തും. പാസഞ്ചറിന്റെ യാത്രാനിരക്ക് തന്നെ. ഞായറാഴ്ച ഒഴികെ ആറു ദിവസം ഓടിക്കാനാണ് പദ്ധതി. നിലവില്‍ എല്ലാ ദിവസവും ഓടുന്ന പാസഞ്ചര്‍ പിന്‍വലിച്ച് പകരം മെമു ഓടിക്കുമ്പോള്‍ ഒരു ദിവസം സര്‍വീസ് ഇല്ലാതായാല്‍ യാത്രാപ്രശ്‌നം ഗുരുതരമാക്കും.

ഒറ്റപ്പാതയിലൂടെയുള്ള പരിശോധനാ ഓട്ടത്തില്‍ കൊല്ലം - എറണാകുളം ദൂരത്തിനു നാലേകാല്‍ മണിക്കൂറെടുത്തു. അതില്‍ ആലപ്പുഴ - എറണാകുളം 57 കിലോ മീറ്റര്‍ ദൂരത്തിനു ഒന്നേകാല്‍ മണിക്കൂറാണെടുത്തത്. മണിക്കൂറില്‍ ശരാശരി 35 കിലോമീറ്റര്‍. ഇത് 60 കിലോമീറ്ററാക്കിയാല്‍ ആകെ ദൂരം രണ്ടര മണിക്കൂര്‍ കൊണ്ട് ഓടാം. ആലപ്പുഴ - എറണാകുളം ദൂരം ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഓടിയെത്താവുന്നതേയുള്ളു. ഇപ്പോള്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ എത്തുന്നുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ ഇപ്പോള്‍ രണ്ടു മണിക്കൂറിലേറെ എടുക്കാറുണ്ട്. 90 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാന്‍ പറ്റുന്ന ട്രാക്കാണ് തീരദേശപാതയിലുള്ളത്. ഇരട്ടപ്പാത വരുന്നതു കാത്തിരിക്കാതെ എല്ലാ സ്റ്റേഷനുകളിലും ക്രോസിംഗ് സൗകര്യം യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയാല്‍ ട്രെയിനുകള്‍ക്ക് ഒത്തിരി സമയലാഭമുണ്ടാക്കാന്‍ സാധിക്കും.

സാധാരണ ട്രെയിനുകളേക്കാള്‍ വലിയ വാതിലുകളായതിനാല്‍ കയറിയിറങ്ങുന്നതിനു കൂടുതല്‍ സൗകര്യമുണ്ട്. നിമിഷ നേരം കൊണ്ടു വേഗം കൈവരിക്കുന്നതിനാല്‍ ചാടിക്കയറുന്നതും ചാടിയിറങ്ങുന്നതും ഏറെ അപകടകരമാണ്. സാധാരണ മെമു കാറുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ല. കേരളത്തില്‍ സര്‍വീസ് നടത്തുന്നവയില്‍ അത് ആവശ്യമാണെന്നു നേരത്തേ അഭിപ്രായം ഉയര്‍ന്നിരുന്നു. കേരളത്തിലെ പട്ടണങ്ങളില്‍ പൊതു ടോയ്‌ലറ്റ് സൗകര്യം തീരെയില്ലാത്തതിനാല്‍ ട്രെയിനുകളിലെ സൗകര്യം ഏറെപ്പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുതന്നെയുമല്ല ഒരു മണിക്കൂറില്‍ കൂടുതലുള്ള ഓട്ടത്തിനു ഉപയോഗിക്കുന്ന ബോഗികളില്‍ ടോയ്‌ലറ്റ് സൗകര്യം തീര്‍ച്ചയായും വേണം.

കഴിഞ്ഞ രണ്ടു റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ചതാണ് ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള മെമു സര്‍വീസുകള്‍. കൊല്ലത്ത് മെമു അറ്റകുറ്റപ്പണികള്‍ക്കുള്ള ഷെഡ് നിര്‍മാണവും മന്ദഗതിലായതും റേക്കുകളുടെ ക്ഷാമവും സര്‍വീസ് ആരംഭിക്കുന്നത് വൈകിച്ചു. കേരളത്തിലേക്കു എത്തിച്ച റേക്ക് അവസാന നിമിഷവും മറ്റൊരു ഡിവിഷനിലേക്കു തിരിച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും ഭരണാധികാരികള്‍ ഇടപെട്ട് ആ നീക്കം തടഞ്ഞു.

കേരളത്തിലെത്തിച്ച ആദ്യ മെമു റേക്ക് തുടക്കത്തില്‍ കോട്ടയം വഴിയാക്കണമെന്നു കോട്ടയം ജില്ലയില്‍ നിന്നുള്ള ചില എംപിമാര്‍ ഇതിനിടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലപ്പുഴ ജില്ലയിലെ എംപിമാരുടെ പ്രസ്താവന കണ്ടില്ല!

Friday, December 9, 2011

ആലപ്പുഴയില്‍ സിനിമാ മാറ്റം അറിയുന്നത് ഇന്നും പോസ്റ്ററുകളിലൂടെ

ലപ്പുഴ പട്ടണവാസികള്‍ സിനിമാ തിയേറ്ററുകളില്‍ മാറി വരുന്ന സിനിമകളെക്കുറിച്ച് ഇന്നും പ്രധാനമായി അറിയുന്നത് പോസ്റ്ററുകളിലൂടെ തന്നെ. മറ്റേതു പട്ടണങ്ങളേക്കാളും ഏറെ പോസ്റ്ററുകള്‍ ആലപ്പുഴയില്‍ ഇപ്പോഴും പതിക്കുന്നുണ്ട്.

ഭിത്തികള്‍ വൃത്തികേടാക്കിയാണ് പോസ്റ്ററുകള്‍ പതിക്കുന്നതെങ്കിലും സിനിമാ പ്രേമികള്‍ക്കു വേണ്ടുന്ന വിവരങ്ങള്‍ നല്കുന്നതു പ്രധാനമായും പോസ്റ്ററുകളാണ്. കലാപരമായി വളരെ മികച്ചു നില്ക്കുന്നതുമാണ് പോസ്റ്ററുകള്‍. സിനിമാപേരിന്റെ അക്ഷരവടിവു പോലും വൈവിധ്യമാര്‍ന്നതാണ്. പോസ്റ്ററുകളുടെ വലുപ്പത്തിലും ഉപയോഗിക്കുന്ന കടലാസിന്റെ മേന്മയിലും മാറ്റങ്ങള്‍ ഏറെയാണ്.

സിനിമാ വ്യവസായത്തിന്റെ ഭാഗമായ സിനിമാ പോസ്റ്ററുകള്‍ പതിക്കാന്‍ പട്ടണത്തില്‍ പ്രത്യേക സ്ഥലവും ബോര്‍ഡുകളും അനുവദിക്കുകയാണ് വേണ്ടത്. സ്വകാര്യ മതിലുകളും അടഞ്ഞുകിടക്കുന്ന കടകളുടെ ഷട്ടറുകളുമാണ് സ്ഥിരമായി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇപ്പോള്‍ സൗകര്യപ്രദമായി കിടക്കുന്നത്. പോസ്റ്റര്‍ ഡിസൈനിംഗ്, പ്രദര്‍ശന കലയെ പ്രോത്സാഹിപ്പിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അതു മുനിസിപ്പാലിറ്റിക്ക് കൂടുതല്‍ വരുമാനമാര്‍ഗവുമാകും. ഇപ്പോള്‍ പോസ്റ്ററിനു മാത്രമാണ് ഫീസ് ഈടാക്കുന്നത്. സൗകര്യം ഒരുക്കിയാല്‍ പ്രദര്‍ശന ബോര്‍ഡിനും വാടക ഈടാക്കാം.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഫാമിലിന്റെ കോര്‍പറേറ്റ് ന്യൂസ് ബ്ലോഗ്

പ്രമുഖ സാമൂഹ്യ വാര്‍ത്താ ബ്ലോഗായ തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ അതിവേഗം വളര്‍ന്നുവരുന്ന ക്ഷീരോത്പാദകരായ ഫാമിലിന്റെ കോര്‍പറേറ്റ് ന്യൂസ് ബ്ലോഗ് ആയി തെരഞ്ഞെടുത്തു. പ്രാദേശിക തലത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളേയും പ്രസ്ഥാനങ്ങളേയും സംരഭകരേയും പ്രോത്സാഹിപ്പിക്കുക എന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗ് നയത്തിന്റെ ഭാഗമായിട്ടാണ് ഈ സഹകരണം. ഇതിന്റെ ഭാഗമായി ഫാമിലിന്റെ വാര്‍ത്തകളും ഫോട്ടോകളും ബ്ലോഗില്‍ പ്രത്യേക പേജില്‍ നല്കും. ലോകമെമ്പാടുമുള്ള വായനക്കാരില്‍ വിവരങ്ങള്‍ എത്തിക്കാന്‍ ഉത്തമ മാധ്യമമെന്ന നിലയില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും.

ശുദ്ധമായ പാലും ക്ഷീരോത്പന്നങ്ങളും ഉപഭോക്താക്കളില്‍ എത്രയും വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാമിലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ആരോഗ്യകരമായ നിലയില്‍ ഫാമുകളില്‍ വളര്‍ത്തുന്ന പശുക്കളുടെ പാല്‍ കറന്നു ഇളംചൂടാറും മുന്‍പ് നേരിട്ടു ഉപഭോക്താക്കളില്‍ എത്തിക്കുന്ന വിതരണ രീതി ആലപ്പുഴ പട്ടണത്തില്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ഇങ്ങനെ ഫ്രഷ് മില്‍ക്ക് കൂടാതെ കൃത്രിമ ആഹാരങ്ങള്‍ ഒഴിവാക്കി ജൈവരീതിയില്‍ വളര്‍ത്തുന്ന പശുക്കളുടെ ബയോ മില്‍ക്ക്, ഒരു കുപ്പിയില്‍ ഒറ്റ പശുവിന്റെ പാല്‍ മാത്രം നിറച്ചു നല്കുന്ന 'വണ്‍ കൗ വണ്‍ മില്‍ക്ക്' എന്ന പദ്ധതിയുടെ ഭാഗമായുള്ള സെയിം മില്‍ക്ക് എന്നീ ഉത്പന്നങ്ങളാണ് ഇപ്പോള്‍ വില്ക്കുന്നത്. ഇവ ഫാമിലിന്റെ പ്രത്യേകതകളാണ്. വൈകാതെ തൈര്, മോര്, വെണ്ണ, നെയ്യ്, ചീസ്, ലസി തുടങ്ങിയ ക്ഷീരോത്പന്നങ്ങളും വിപണിയിലെത്തിക്കും. ഡെയറി പ്രോഡക്ട്‌സ് കൂടാതെ ഉപോത്പന്നങ്ങളായി ലഭിക്കുന്ന വസ്തുക്കളില്‍ നിന്നു തയാറാക്കുന്ന ജൈവവളവും വില്പന നടത്തുന്നുണ്ട്.

പാലും പാലുത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് നേരിട്ടു വാങ്ങാവുന്ന ഫാമില്‍ മില്‍ക്ക് ബൂത്തുകള്‍ ആലപ്പുഴ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള വിപണിസാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കള്‍ക്കു നേരിട്ടു പരിശോധിക്കാന്‍ അവസരം നല്കുന്ന ലാബറട്ടറിയും ഫാമിലിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കും. ഇങ്ങനൊരു പൊതുസംവിധാനം ഇപ്പോള്‍ സര്‍ക്കാര്‍തലത്തില്‍ പോലുമില്ല.

പ്രകൃതിയിലേക്കിറങ്ങി നടത്തേണ്ട കന്നുകാലി വളര്‍ത്തലിനും ക്ഷീരവ്യവസായത്തിനും യുവാക്കളുടെ നേതൃത്വത്തില്‍ ഫാമില്‍ മുന്നിട്ടിറങ്ങുന്നത് തികച്ചും പ്രോത്സാഹജനകമാണെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ടീം സൂചിപ്പിച്ചു. ശുദ്ധമായ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടേയും ലഭ്യത സമൂഹത്തിന്റെ ആവശ്യകത കൂടിയാണ്. അടിസ്ഥാനപരമായി പ്രദേശത്തിന്റെയും നാട്ടുകാരുടേയും ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്ക് ഇത്തരം സംരംഭങ്ങള്‍ ഏറെ പ്രയോജനപ്പെടും. പ്രത്യേകിച്ച് പട്ടണപ്രദേശത്ത്.

കേരളത്തിലെ ക്ഷീരമേഖലയില്‍ നിന്ന് വായനക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തത്തംപളളി വാര്‍ഡ് ബ്ലോഗിലേക്ക് എഴുതി അറിയിക്കാം. ഇ-മെയില്‍: thathampallyward@gmail.com അതില്‍ നടപ്പിലാക്കുന്നവ ഫാമില്‍ പ്രാവര്‍ത്തികമാക്കും.

Wednesday, December 7, 2011

ആലപ്പുഴ ബസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം വേണം; പോലീസ് പീഡനം പാടില്ല

ലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വരുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഔദ്യോഗിക സംവിധാനമൊരുക്കണമെന്നു യാത്രക്കാര്‍. സ്‌റ്റേഷനു പരിസരത്തൊന്നും വാഹനങ്ങള്‍ നിറുത്താന്‍ പറ്റാത്ത അവസ്ഥയാണ് പലപ്പോഴും.

സ്വന്തം വാഹനങ്ങളിലെത്തി ബസു കയറിപ്പോകുന്നവര്‍ മോട്ടോര്‍സൈക്കിളുകളും മറ്റും വച്ചിട്ടുപോകുന്നത് സ്‌റ്റേഷനു കിഴക്കുഭാഗത്തുള്ള റോഡുവക്കിലാണ്. വര്‍ഷങ്ങളായി തുടരുന്ന പതിവാണത്. നൂറുകണക്കിന് ആള്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നു. എന്നാല്‍ അവിടെ 'നോ പാര്‍ക്കിംഗ്' ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ പോലീസ് നടപടിക്കു സദാ സാധ്യതയുണ്ട്. ടയറില്‍ നിന്നു കാറ്റു കുത്തിവിടുക, താക്കോല്‍ തട്ടിപ്പറിക്കുക, ഓടിക്കുമ്പോള്‍ ഹാന്‍ഡിലില്‍ പിടിച്ചു വീഴ്ത്തുക തുടങ്ങിയ രീതികളില്‍ പോലീസ് നിയമം നടപ്പിലാക്കുന്നതിനെതിരേ ഇടയ്ക്ക് വ്യാപകമായ പരാതിയും പ്രതിഷേധവും ഉണ്ടാകാറുണ്ട്. റോഡില്‍ ഗതാഗതതടസ്സമുണ്ടാക്കുന്നുവെന്നു സൂചിപ്പിച്ചായിരിക്കും പോലീസ് വേട്ട. സമീപത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ക്കു കടന്നു പോകേണ്ടതുണ്ടെന്നു അറിയാമെന്നും അതിനാല്‍ ഒരു മാര്‍ഗതടസ്സവുമുണ്ടാക്കാതെയാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്യാറുള്ളതെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബസ് സ്റ്റേഷനു വടക്കു റോഡിനു എതിര്‍വശത്ത് കനാല്‍ക്കരയില്‍ നിരയായുള്ള കടകളുടെ മുന്നില്‍ അല്പ നേരത്തേക്കു പോലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്താല്‍ കടക്കാരുടെ പ്രതിഷേധം ഉയരും. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഇവിടുത്തെ കടകള്‍ പല പ്രാവശ്യം പൊളിച്ചു നീക്കി പാര്‍ക്കിംഗിനു സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വൈകാതെ കടകള്‍ വീണ്ടും സ്ഥാപിച്ച് ഇപ്പോള്‍ ഒരു സ്ഥിര ഏര്‍പ്പാടായി മാറ്റിയിരിക്കുകയാണ്. സ്റ്റേഷനിലേക്കു യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്കു അല്പ നേരം പോലും ഇതിനാല്‍ പാര്‍ക്കു ചെയ്യാനാകാത്ത അവസ്ഥയാണ്.

പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിച്ചാലെ റോഡിലെ വാഹനത്തിരക്കും ഇന്ധനച്ചെലവും കുറയൂ. സ്വന്തം വാഹനങ്ങളില്‍ വീടുകളില്‍ നിന്നെത്തി ജോലി സ്ഥലത്തേക്കും മറ്റും ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പോകുന്നവര്‍ അക്കാര്യത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതിനായി പാര്‍ക്കിംഗിനുള്ള സൗകര്യം ഒരുക്കേണ്ടതിനു പകരം പീഡിപ്പിക്കുകയാണെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു. പെട്രോള്‍ മോഷണം നടത്തുകയും വാഹനങ്ങള്‍ നശിപ്പിക്കുയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം യാത്രക്കാര്‍ വേറെയും അനുഭവിക്കണം.

ഇതേ സമയം, ബസ് സ്റ്റേഷനു സമീപത്തെ റോഡുവക്കത്തുള്ള സര്‍ക്കാര്‍ പുറമ്പോക്കുകള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വാഹന പാര്‍ക്കിംഗിനായി അധികൃതര്‍ തിരിച്ചു നല്കിയിട്ടുണ്ട്. അതിനു സമീപമെങ്ങും മറ്റുള്ള വാഹനങ്ങള്‍ അടുപ്പിക്കുകയുമില്ല.

Tuesday, December 6, 2011

ആലപ്പുഴയില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടരുന്നു; പ്രതിരോധിക്കാന്‍ തീവ്രയജ്ഞം

കേരളത്തില്‍ കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞം 2011 ഡിസംബര്‍ ആറു മുതല്‍ 30 വരെ കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പു നടത്തുന്നു. കാലികള്‍ക്കു രക്ഷ അതിലൂടെ ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി. ഗോരക്ഷയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി കന്നുകാലികള്‍ക്കു കുത്തിവയ്പ്പു നടത്തും. കുളമ്പുരോഗ വിമുക്ത കേരളത്തിനായിട്ടാണ് പരിശ്രമം.

ഇതേസമയം, ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കി കുട്ടനാട്ടിലും ആലപ്പുഴ പട്ടണത്തിലും കുളമ്പുരോഗം വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. മൃഗസംരക്ഷണവകുപ്പ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് വര്‍ഷംതോറും നടത്തുന്ന പ്രതിരോധ കുത്തിവയ്പ് പ്രയോജനപ്പെടാത്തതാണ് രോഗം വ്യാപകമാകാന്‍ കാരണമെന്നു ആക്ഷേപമുണ്ട്. രോഗം ബാധിക്കുന്ന പശുക്കളുടെ പാല്‍ ഉത്പാദനം കുത്തനെ കുറയും. കുളമ്പ് പൊട്ടുന്നതും പഴുക്കുന്നതും കടുത്തപനിയും വായില്‍നിന്ന് ഉണ്ടാകുന്ന നീരൊലിപ്പും നാക്കിലെ തൊലി പോകുന്നതും രോഗബാധയുടെ ലക്ഷണങ്ങളാണ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടിന്‍പുറങ്ങളില്‍ കുത്തിവയ്പ് എടുത്തുതുടങ്ങിയിട്ടില്ലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. മരുന്നിന് ഗുണനിലവാരമില്ലാത്തതാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

രോഗം ബാധിച്ച പശു ആരോഗ്യം വീണ്ടെടുത്ത് പാല്‍ ഉത്പാദിപ്പിച്ചു തുടങ്ങണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ പശുക്കളിലെ കുളമ്പുരോഗം സാധാരണക്കാരായ ക്ഷീരകര്‍ഷകരെ കടക്കെണിയിലാക്കും. രോഗബാധയുണ്ടായ പശുക്കളുടെ ചികിത്സാസഹായമായി കഴിഞ്ഞകാലങ്ങളില്‍ ക്ഷീര ക്ഷേമനിധി ബോര്‍ഡ് നല്‍കിയിരുന്ന തുക ഇത്തവണ നല്‍കിയില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. കടം വാങ്ങി പശുവളര്‍ത്തല്‍ നടത്തുന്ന നിരവധി കര്‍ഷകരാണ് കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ളത്. ക്ഷീരമേഖലയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ വ്യാപകമാകുന്ന കുളമ്പുരോഗം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പും സര്‍ക്കാരും ജില്ലാ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.

ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലികള്‍ കുളമ്പുരോഗം വന്നു ചത്താല്‍ നഷ്ടപരിഹാരം നല്കാത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആലപ്പുഴ പട്ടണത്തിലെ പ്രമുഖ ക്ഷീരകര്‍ഷകനായ ജിനോ ജി. മാളിയേക്കല്‍ ആവശ്യപ്പെട്ടു.

Monday, December 5, 2011

കാണകളിലൂടെ ജലം ഒഴുകുന്നില്ല; തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കണം

ലപ്പുഴ പട്ടണത്തിലെ കാണകള്‍ പ്രയോജനപ്രദമാക്കുന്നതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കാണകള്‍ വേണ്ട രീതിയിലും ശാസ്ത്രീയമല്ലാതെയും നിര്‍മിച്ചിട്ടുള്ളതിനാല്‍ മലിനജലം ഒഴുകിപ്പോകുന്നില്ല. വെള്ളം ഒഴുകത്തക്ക രീതിയില്‍ കാണകള്‍ പുനര്‍നിര്‍മ്മിക്കുകയും വേണ്ടരീതിയില്‍ ബന്ധിപ്പിക്കുകയും വേണം.

കാണകളില്‍ നിറയെ ചപ്പുചവറുകളും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. മഴക്കാലത്തു പോലും കാണയില്‍ വെള്ളം നിറയുന്നതല്ലാതെ ഒഴുക്കില്ല. മലിനജലം കാണകളില്‍ കെട്ടിക്കിടക്കുന്നയിടങ്ങളില്‍ കൊതുകുകളും ഈച്ചകളും പെരുകുകയും ചെയ്യുന്നു.

കാണകളും അവയെ ബന്ധിപ്പിച്ചിരിക്കുന്ന കനാലുകളും ഇടത്തോടുകളും എത്രയും വേഗം തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കേണ്ടിയിരിക്കുന്നു. മഴവെള്ളം ഒഴുക്കിക്കളയാന്‍ മാത്രമായിരിക്കണം കാണകള്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും കാണകളിലേക്കും മറ്റും തുറന്നുവച്ചിരിക്കുന്ന മലിനജലം ഒഴുക്കുന്ന കുഴലുകള്‍ നീക്കം ചെയ്യണം.

പട്ടണപ്രദേശത്തെ തുറന്ന കാണകള്‍ക്കെല്ലാം മൂടി സ്ഥാപിക്കുകയും ഇളകിയതും പൊട്ടി വിടവുള്ളതുമായ മൂടികള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണം. റോഡിനു വീതി കുറവുള്ളയിടങ്ങളില്‍ കാണകള്‍ക്കു മുകളിലൂടെയുള്ള സ്ലാബുകളിലൂടെയാണ് യാത്രക്കാര്‍ നടക്കുന്നത്. മൂടികള്‍ നിരപ്പല്ലാത്ത രീതിയില്‍ നിരത്തുന്നതും അപകടങ്ങളുണ്ടാക്കാറുണ്ട്.

ടാറിട്ട റോഡുകളുടെ വശങ്ങളില്‍ പൂഴിയിട്ടു ഉറപ്പിച്ചു പൊക്ക വ്യത്യാസം ഒഴിവാക്കണമെന്ന്

ലപ്പുഴ പട്ടണത്തില്‍ ടാറിംഗ് നടത്തിയ പല റോഡുകളുടെയും വശങ്ങള്‍ താഴ്ന്നു കിടക്കുന്നതിനാല്‍ അപകടസാധ്യതയേറുന്നു. ടാറിട്ട ഭാഗം ഇടിഞ്ഞു റോഡു പെട്ടെന്നു തകരാനും ഇതു കാരണമാകും.

വശങ്ങളേക്കാള്‍ പൊങ്ങി നില്ക്കുന്ന റോഡുകളുടെ ഇരുഭാഗത്തും റോഡിന്റെ നിരപ്പിനോടു ചേര്‍ന്നു പൂഴി.യിട്ടു ഉറപ്പിച്ചു പൊക്ക വ്യത്യാസം ഒഴിവാക്കേണ്ടതുണ്ട്. പലയിടങ്ങളിലും റോഡും വശവും തമ്മില്‍ അരയടിയുടെ വരെ ഉയരവ്യത്യാസം കാണുന്നുണ്ട്.

ഇടുങ്ങിയ റോഡു വക്കില്‍ ചെറു കടമുറികള്‍; പാര്‍ക്കിംഗിനും ഗതാഗതത്തിനും തടസം

ലപ്പുഴയുടെ ഇടുങ്ങിയ റോഡുകളുടെ വശത്ത് ആള്‍ക്കാര്‍ക്കു നടന്നു പോകാന്‍ പോലും സ്ഥലമില്ലാത്തയിടങ്ങളില്‍ ദീര്‍ഘവീക്ഷണമില്ലാതെ ചെറു കടമുറികള്‍ പണിതു കൂട്ടുന്നു. റോഡുവക്കില്‍ സ്ഥലമില്ലാത്തയിടങ്ങളില്‍ കനാല്‍ക്കരയോട് ഇറക്കിയാണ് നിര്‍മാണം. വിവിധ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഇത്തരം നിര്‍മാണങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹന പാര്‍ക്കിംഗിനും സുഗമമായ ഗതാഗതത്തിനും തടസ്സമാകുന്ന രീതിയിലാണ് പുതിയ കടകള്‍. വാടക്കനാലിന്റേയും കൊമേഴ്‌സ്യല്‍ കനാലിന്റേയും വശത്തുള്ള റോഡുകളില്‍ ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

വലുപ്പം തീരെക്കുറവായ മുറികള്‍ എന്തു കച്ചവടത്തിനാണെന്നറിയില്ല. ഇത്തരത്തില്‍ ആലപ്പുഴ പട്ടണത്തില്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ള നിന്നുതിരിയാനിടമില്ലാത്ത കടമുറികളില്‍ പലതിലും സാധനങ്ങള്‍ പുറത്തു നിരത്തിയാണ് കച്ചവടം. കടകളില്‍ നിന്നു പുറന്തള്ളപ്പെടുന്ന ചപ്പുചവറുകള്‍ കനാല്‍ത്തീരത്തേക്കു ഇടുന്ന കച്ചവടക്കാരും അനവധി. അശാസ്ത്രീയവും ചട്ടവിരുദ്ധവുമായുമുള്ള കെട്ടിടങ്ങള്‍ പൊതുനന്മയെക്കരുതി ഉടനേ പൊളിച്ചു നീക്കുകയാണു വേണ്ടതെന്നു നഗരാസൂത്രണ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴ പട്ടണ ചത്വരത്തിനു ബോര്‍ഡ് സ്ഥാപിച്ചു; കാറുകള്‍ക്ക് പേ പാര്‍ക്കിംഗ്

ട്ടണവാസികളുടെ ഉല്ലാസത്തിനും വിശ്രമാവശ്യങ്ങള്‍ക്കുമായി തുറന്ന ആലപ്പുഴ പട്ടണ ചത്വരം വാഹനങ്ങളുടെ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലമായി എന്ന വസ്തുത തത്തംപള്ളി വാര്‍ഡ് ബ്ലോഗിലൂടെ പുറത്തു വന്നതിനു പിന്നാലെ ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' എന്ന വലിയ ചുവപ്പു ബോര്‍ഡ് എടുത്തു മാറ്റി പകരം 'ആലപ്പുഴ നഗരചത്വരം' എന്ന ബോര്‍ഡ് സ്ഥാപിച്ചു. കാര്‍ പാര്‍ക്കിംഗ്, പേ പാര്‍ക്കിംഗ് ആണെന്നും അതേ ബോര്‍ഡില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിംഗ് ആകര്‍ഷിക്കാനുള്ള ഒരു ചൂണ്ടു ഫഌക്‌സ് ബോര്‍ഡു മാത്രമാണിത്. എന്നാല്‍ മറ്റു തരത്തിലുള്ള വാഹനങ്ങളുടേയും പാര്‍ക്കിംഗ് ഒഴിവാക്കിയിട്ടുണ്ടോ എന്നറിയില്ല. പാര്‍ക്കിംഗ് നിരക്കുകള്‍ വ്യക്തമാക്കിയ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. എന്നാല്‍ കാറുകള്‍ക്ക് രണ്ടു മണിക്കൂറിനു പത്തു രൂപയും ആറു മണിക്കൂറിനു 25 രൂപയും ഇരുചക്രവാഹനങ്ങള്‍ക്കു രണ്ടു മണിക്കൂറിനു അഞ്ചു രൂപയും നിരക്കിലാണ്  ഫീസ്‌ ഈടാക്കുന്നത്. ചത്വരത്തിനു മുന്നിലോ റോഡിലോ ഇപ്പോള്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നില്ല. 

ഉദ്ഘാടനം നടത്തിയിട്ടു മൂന്നു മാസമായെങ്കിലും പട്ടണ ചത്വരമാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നു ബ്ലോഗ് എടുത്തുകാട്ടിയിരുന്നു. എന്നാല്‍ പണം നല്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന ' പേ ആന്‍ഡ് പാര്‍ക്ക്' ബോര്‍ഡുകളില്‍ നേരത്തേയുണ്ടായിരുന്നതില്‍ ഒന്ന് ഇപ്പോഴും മുന്‍ മതിലില്‍ കിഴക്കുഭാഗത്തുണ്ട്. ഫലത്തില്‍ ചത്വരം കാശുമുടക്കി വാഹനമിടാനുള്ള പ്രദേശമായിത്തന്നെ തുടരുകയാണ്.

ഇതേ സമയം, ചത്വരത്തിലെ കടമുറികള്‍ വാടകയ്ക്കു നല്കാനുള്ള ലേലപരസ്യം ആലപ്പുഴ നഗരസഭ വീണ്ടും കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പരസ്യപ്പെടുത്തി. ചത്വരം പേ പാര്‍ക്കിംഗിനുള്ള സ്ഥലമാണെന്നു അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. വീണ്ടും പ്രസിദ്ധീകരിച്ച ലേലപരസ്യത്തിലും ആ കാര്യം സൂചിപ്പിച്ചിട്ടില്ല.

Saturday, December 3, 2011

വാടക്കനാലിനു കുറുകേ രണ്ടു പാലത്തിനായി നിവേദനം

ലപ്പുഴ പട്ടണത്തില്‍ വാടക്കനാലിനു കുറുകേ രണ്ടു പാലം നിര്‍മ്മിച്ചു ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുഖ്യന്ത്രിക്കു നിവേദനം. ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

ആലപ്പുഴ പട്ടണത്തിലെ ഗതാഗതക്കുരുക്കുക്കിനു അല്പമെങ്കിലും ശമനമുണ്ടാക്കാന്‍ രണ്ടു പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പട്ടണത്തിലെ വാടക്കനാലിനു കുറുകെ പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടത്. നിലവില്‍ ജില്ലാ കോടതി പാലത്തിന്റെ ഇരുകരകളിലുമുള്ള ജംഗ്ഷനുകളില്‍ സദാസമയവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാടക്കനാലിന്റെ വടക്കേ കരയിലുള്ള റോഡ്,  ടൂറിസ്റ്റ് കേന്ദ്രമായ പുന്നമടയിലേക്കുള്ള വഴിയായതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ അടക്കമുള്ള വാഹനങ്ങളുടെ എണ്ണവും ഏറെയാണ്. നിലവിലുള്ള റോഡുകള്‍ക്കു വീതി കൂട്ടാന്‍ സാധ്യത കുറവായതു കാരണം പാലങ്ങളാണ് തിരക്കു നിയന്ത്രിക്കാനുള്ള മാര്‍ഗം.

പട്ടണ ചത്വരത്തിനു സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന ബഹുനില സിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ വന്നു പോകുന്ന വാഹനങ്ങള്‍ക്കു പോലീസ് ഔട്ട് പോസ്റ്റിനു സമീപം നിലവിലുള്ള ഗോവണിപ്പാലത്തിനോടു  ചേര്‍ന്നു നിര്‍മ്മിക്കുന്ന പാലം ഏറെ പ്രയോജനപ്പെടും. പട്ടണത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതിലേറെ സര്‍ക്കാര്‍ ഓഫീസുകളാണ് അനക്‌സിലേക്കു മാറ്റാന്‍ പോകുന്നത്. ദിവസനേ നൂറു കണക്കിനു വാഹനങ്ങള്‍ അനക്‌സില്‍ പോയി വരേണ്ടതുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഇവിടെ ഒരു പാലം നിര്‍മ്മിക്കുന്നതിന് 1.60 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായതായി അറിയില്ല. മുന്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫിന്റെ ഭരണകാലത്താണ് അനുമതി നല്കിയത്.

അതു പോലെ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു സമീപം പാലം നിര്‍മ്മിച്ചാല്‍ എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ വാടക്കനാല്‍ വടക്കേക്കര വഴി സ്റ്റേഷനില്‍ എത്തുകയും തിരിച്ച് തെക്കേക്കര വഴി പോകുകയുമാകാം.

കെ.എസ്.ആര്‍.ടി.സി.ക്കു സമീപം പാലം നിര്‍മ്മിക്കുന്നതോടെ ആലപ്പുഴ കെ.എസ്.ഡബ്ലിയു.ഡി ബോട്ട് സ്‌റ്റേഷന്‍ നിലവിലുള്ള സ്ഥാനത്തു നി്ന്നു മാറ്റി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു കിഴക്കുവശത്തോട്ടാക്കുകയും വേണം.

സൂചിപ്പിച്ച രണ്ടു പാലങ്ങള്‍ ഉടനേ നിര്‍മ്മിച്ചില്ലെങ്കില്‍ ജില്ലാ കോടതി പാലത്തിന്റേയും വൈഎംസിഎ പാലത്തിന്റേയും ഇരു കരകളിലുമുള്ള ജംഗ്ഷനുകളില്‍ എപ്പോഴും ഗതാഗതതടസ്സം ഉണ്ടായിക്കൊണ്ടേയിരിക്കും.

തീരദേശ റെയില്‍പാത: ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ പൂര്‍ണകായ പ്രതിമ സ്ഥാപിക്കണം

ലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച് അതിനായി കഠിനമായി പരിശ്രമിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്ത അന്തരിച്ച കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അഭ്യര്‍ഥിച്ചു.

തൊഴില്‍പരമായി അഭിഭാഷകനായിരുന്ന  കെ.എല്‍.ഓമനപ്പിള്ള 2004-ല്‍ അന്തരിക്കുമ്പോള്‍ 85 വയസായിരുന്നു. തീരദേശ റെയില്‍വേ എന്ന ആശയം അധികൃതരിലേക്കും ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹം അഞ്ചു തവണ തീവണ്ടി എന്‍ജിന്‍ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. മിക്കപ്പോഴും സ്വതന്ത്രനായി മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചില്ലെങ്കിലും വിഷയം ജനപ്രിയമാകുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി ശ്രമിക്കുകയും ചെയ്തു. തുടര്‍ച്ചയായ പ്രവര്‍ത്തനം കാരണം തീരദേശ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 1979-ല്‍ പ്രമേയം പാസാക്കിയിരുന്നു. എറണാകുളം - ആലപ്പുഴ - കായംകുളം തീരദേശ റെയില്‍പാതയുടെ ആദ്യഘട്ടമായ ആലപ്പുഴ - എറണാകുളം പാത 1992-ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി.

പ്രതിമ നിര്‍മ്മിച്ച് ആലപ്പുഴ ബീച്ചിലോ പട്ടണ ചത്വരത്തിലോ ഉയര്‍ന്ന പീഠത്തില്‍ സ്ഥാപിക്കാവുന്നതാണ്. നാടിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ടി പരിശ്രമിച്ചവരെ ഓര്‍ക്കാനും ഭാവിതലമുറയ്ക്കു പരിചയപ്പെടുത്താനും പ്രതിമ സഹായിക്കും.

Friday, December 2, 2011

പട്ടണ ചത്വരം 'പേ ആന്‍ഡ് പാര്‍ക്ക്' ആക്കി മാറ്റി; ആള്‍ക്കാര്‍ കയറുന്നില്ല

ലപ്പുഴ പട്ടണവാസികളുടെ ഉല്ലാസത്തിനും വിശ്രമാവശ്യങ്ങള്‍ക്കുമായി തുറന്ന പട്ടണ ചത്വരത്തിന്റെ ഉദ്ഘാടനവും പ്രവര്‍ത്തനോദ്ഘാടനവും നടത്തിയ ശേഷം ചത്വരം വാഹനങ്ങളുടെ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലമായി മാറ്റി. ചത്വരത്തിന്റെ ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' എന്ന വലിയ ചുവപ്പു ബോര്‍ഡ് കണ്ടിട്ട് ഭൂരിപക്ഷം പേരും പ്രവര്‍ത്തനോദ്ഘാടനം നടത്തിയതിന്റെ രണ്ടാം ദിവസമായ 2011 ഡിസംബര്‍ രണ്ടിനും കയറാതെ മടങ്ങുകയാണ്. ചത്വരത്തില്‍ സൗജന്യമായിട്ടായിരിക്കും പ്രവേശനമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് ഫീസ് നല്കണമെങ്കില്‍ മിക്കവരും അകത്തോട്ടു കയറാനിടയില്ല. ഉദ്ഘാടനം നടത്തിയിട്ടു മൂന്നു മാസമായിട്ടും പട്ടണ ചത്വരമാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. എന്നാല്‍ പണം നല്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നു വലിയ പല ബോര്‍ഡുകള്‍ മതിലില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ ചത്വരം കാശുമുടക്കി വാഹനമിടാനുള്ള പ്രദേശമായി.

ചത്വരത്തിലെ കടകളും മറ്റും പരസ്യ ലേലം/ടെണ്ടറിലൂടെ നല്കാനായിരുന്നു ആലപ്പുഴ നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതു ഇതുവരെ ഫലത്തില്‍ വന്നിട്ടില്ല. ചത്വരത്തില്‍ എട്ടു കടമുറികള്‍, മിനി ഓഡിറ്റോറിയം, എക്‌സിബിഷന്‍ സെന്റര്‍, മൂന്നു ഫുഡ് കോര്‍ട്ട്, സീനിയര്‍ സിറ്റിസണ്‍ വിശ്രമകേന്ദ്രം, ഓപ്പണ്‍ സ്റ്റേജ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് പ്രതിമാസവാടകയ്ക്കു നല്കാനുള്ളത്. പട്ടണചത്വരം സംബന്ധിച്ച 2011 ഒക്ടോബര്‍ 31-ലെ ആലപ്പുഴ നഗരസഭയുടെ വിശദവിവരങ്ങള്‍ അടങ്ങിയ ലേലം/ടെണ്ടര്‍ പരസ്യത്തിന്റെ പകര്‍പ്പുവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പരസ്യത്തില്‍ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലവാടകയെക്കുറിച്ചു സൂചനയില്ല.

സ്വസ്ഥമായി ഇരിക്കാനും നടക്കാനും പരിപാടികള്‍ കാണാനും ഭക്ഷണം കഴിക്കാനുമുള്ള പൊതു സ്ഥലം എന്ന നിലയിലാണ് ചത്വരത്തെ സ്ഥലവാസികള്‍ പ്രതീക്ഷിച്ചിച്ചത്. എന്നാല്‍ പ്രവേശനത്തിനു ആദ്യപടിയായി വാഹനങ്ങള്‍ക്കു ഫീസു പിരിക്കാന്‍ തുടങ്ങിയത് തിരിച്ചടിയാകും.

ടാറിട്ടതിനു പിന്നാലെ റോഡില്‍ പുല്ലും വളരുന്നു

ലപ്പുഴ പട്ടണത്തില്‍ ഇപ്പോള്‍ പല റോഡുകളും റീടാര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ടാറിംഗിന്റെ മേന്മയെക്കുറിച്ചു വ്യാപകമായി പരാതികളും ഉയരുന്നുണ്ട്. ടാര്‍ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പലയിടങ്ങളിലും മെറ്റല്‍ ഇളകിത്തുടങ്ങി. ടാര്‍ ചെയ്തതിനു പിന്നാലെ റോഡില്‍ പുല്ലു വളരുന്നതും ഇപ്പോള്‍ പതിവായി! ടാറിംഗില്‍ സാരമായ കുഴപ്പമുണ്ടെന്നാണ് ഇവയൊക്കെ തെളിയിക്കുന്നത്.

കിടങ്ങാംപറമ്പ് റോഡ് അറ്റകുറ്റപ്പണിക്കു 2.50 ലക്ഷം രൂപ

കിടങ്ങാംപറമ്പ് ക്ഷേത്രം റോഡ് അറ്റകുറ്റപ്പണിയും സ്റ്റാച്യു മുതല്‍ കിഴക്കോട്ട് ടാറിംഗിനുമായി 2.50 ലക്ഷം രൂപയ്ക്ക് അനുമതിയായി.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ നഗരസഭാതിര്‍ത്തിയില്‍ വിവിധ പ്രദേശങ്ങളിലായി 42 ലക്ഷം രൂപയുടെ നിര്‍മാണ ജോലികള്‍ക്ക് അനുമതിയായതിലാണ് ഈ റോഡും ഉള്‍പ്പെട്ടിട്ടുള്ളതെന്നു ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എ അറിയിച്ചു.

കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - പുന്നമട റോഡ് തകര്‍ന്നു എന്ന 2011 ഒക്ടോബര്‍ 31-ലെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. റോഡില്‍ പലയിടത്തും കുഴികളായ കാര്യം വാര്‍ത്തയിലുണ്ടായിരുന്നു.

എംഎല്‍എ ഓഫീസ് ഈ റോഡിനു വശത്താണ് സ്ഥിതിചെയ്യുന്നത്. ധാരാളം ആള്‍ക്കാര്‍ എത്തുന്ന കിടങ്ങാംപറമ്പ് ക്ഷേത്രവും സ്‌കൂളും മറ്റുമുള്ള റോഡ് മാസങ്ങള്‍ക്കു മുന്‍പു തകരാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പരാതിപറയാന്‍ തുടങ്ങിയിരുന്നു.

ആലപ്പുഴ പട്ടണ ചത്വരത്തിനു പ്രവര്‍ത്തനോദ്ഘാടനം; എന്നിട്ടും പൂര്‍ണതോതിലായില്ല

ലപ്പുഴ പട്ടണ ചത്വരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ പ്രവര്‍ത്തനോദ്ഘാടവും നടത്തി. എന്നിട്ടും ചത്വരം പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ജനങ്ങളെ ആകര്‍ഷിക്കുന്നുമില്ല. പ്രവര്‍ത്തനോദ്ഘാടനദിവസം രാത്രി എട്ടു മണിയായതോടെ ഗേറ്റ് അടയ്ക്കുകയും ചെയ്തു. ഇങ്ങനെയാണെങ്കില്‍ ഇനിയും പല തരത്തിലുള്ള ഉദ്ഘാടനങ്ങള്‍ക്കു അവസരമുണ്ട്!.

2011 ഡിസംബര്‍ ഒന്നിനു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എയാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്.

2011 സെപ്റ്റംബര്‍ എട്ടിനു നടത്തിയ ഉദ്ഘാടനത്തിന്റെ വാര്‍ത്ത (ആലപ്പുഴ മുനിസിപ്പല്‍ മൈതാനം പട്ടണ ചത്വരമായി) വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, December 1, 2011

ആലപ്പുഴയില്‍ ട്രാഫിക് നിയന്ത്രണം ജംഗ്ഷനുകളുടെ മൂലയ്ക്കു നിന്ന്; അപകട സാധ്യത ഏറെ

ല്ലാ ജംഗ്ഷനുകളിലും മൂലയ്ക്കു നിന്നു പോലീസ് ഗതാഗതം നിയന്ത്രിക്കുന്ന കേരളത്തിലെ ഏക പട്ടണമാണ് ആലപ്പുഴ! പട്ടണത്തില്‍ ഒരു കവലയിലും ട്രാഫിക് പോലീസിനു റോഡിനു നടുവില്‍ നിന്നു നിയന്ത്രിക്കാന്‍ ഇത്രയും വര്‍ഷങ്ങളായിട്ടും സൗകര്യമില്ല! അതുകൊണ്ട് വാഹനങ്ങളുടെ പോക്ക് പോലീസിനെ കാണാതെ തോന്നിയപടി!!

പട്ടണത്തില്‍ സ്ഥിരം വാഹനമോടിക്കുന്നവര്‍ക്ക് പോലീസ് കവലയുടെ മൂലയ്ക്കു നില്പുണ്ടെന്നു അറിയാമായിക്കും. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു എത്തുന്നവര്‍ ആകെ കുഴഞ്ഞുപോകും. ട്രാഫിക് പോലീസ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്നു പെടില്ല. അതിനാല്‍ അപകട സാധ്യത ഏറെയാണ്.

ജില്ലാ കോടതി പാലത്തിന്റെ തെക്കേ കരയില്‍ തെക്കു കിഴക്കു മൂലയിലുണ്ടായിരുന്ന ട്രാഫിക് കുട കുറേ വര്‍ഷങ്ങള്‍ക്കു മുമ്പു റോഡിലേക്കു മാറ്റി സ്ഥാപിച്ചെങ്കിലും അതു ഒത്ത നടുവില്‍ അല്ലാതെ വശത്തേക്കു മാറിയിരിക്കുന്നതു കാരണം പ്രയോജനമില്ല. പോലീസ് ഇപ്പോഴും മൂലയ്ക്കു നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കുടയുടെ ഇടതുവശം ചേര്‍ന്നു തിരിഞ്ഞു പോകാന്‍ സ്ഥലമില്ലാത്തതു കാരണം 'കീപ്പ് ലെഫ്റ്റ്' ട്രാഫിക് നിയമം ഇവിടെ പാലിക്കാനാവില്ല. ജംഗ്ഷനുകളില്‍ ഒരിടത്തും ട്രാഫിക് കുടയില്ലാത്തതു കാരണം മിക്കയിടത്തും തണല്‍പറ്റി നിന്നാണ് വാഹനങ്ങളെ വഴികടത്തി വിടുന്നത്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുള്ള ചുരുക്കം ചില ജംഗ്ഷനുകളില്‍ അവ പലപ്പോഴും ശരിയാംവണ്ണം പ്രവര്‍ത്തിക്കാത്തതിനാല്‍ പോലീസിനു വഴിയില്‍ ഇറങ്ങാതെതരവുമില്ല.

ആലപ്പുഴ പട്ടണത്തിലെ കവലകള്‍ പുതുതായി രൂപകല്പന ചെയ്ത് വിശാലമാക്കിയും ആധുനവത്കരിച്ചും സൗകര്യം മെച്ചപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പറ്റുന്നയിടങ്ങളില്‍ റൗണ്ട് എബൗട്ടുകളുണ്ടാക്കണം. ഉടനേ ചെയ്യേണ്ടത് ട്രാഫിക് പോലീസിനു കയറി നിന്നു ഗതാഗതം നിയന്ത്രിക്കാന്‍ ഉയരമുള്ള പീഠങ്ങള്‍ എങ്കിലും സ്ഥാപിക്കുക എന്നതാണ്. ഡ്രൈവര്‍മാര്‍ക്ക് ദൂരെ നിന്നു തന്നെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസിനെ കാണേണ്ടതുണ്ട്.

ട്രാഫിക് പോലീസുകാര്‍ ജംഗ്ഷനുകളുടെ മൂലയ്ക്കു നിന്നു ഗതാഗതം നിയന്ത്രിക്കു അപൂര്‍വത ആലപ്പുഴ പട്ടണത്തിനു സ്വന്തമെങ്കില്‍ രണ്ടു പതിറ്റാണ്ടു മുന്‍പു വരെ ആലപ്പുഴ പട്ടണത്തിനു മാത്രമായ ഒരു ട്രാഫിക് സിഗ്നല്‍ രീതിയുമുണ്ടായിരുന്നു! ജംഗ്ഷനുകളില്‍ നേരേ മുന്നോട്ടു പോകേണ്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കൈ മുന്നോട്ടു നീട്ടി കാണിക്കേണ്ടിയിരുന്നു!! ജംഗ്ഷനുകളില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിനുള്ള അടയാളം ഡ്രൈവര്‍ കാണിക്കുന്നില്ലെങ്കില്‍ മുന്നോട്ടു തന്നെയാണെന്നാണ് മനസിലാക്കേണ്ടത് എന്ന സ്ഥാനത്തായിരുന്നു ആലപ്പുഴയിലെ അധിക സിഗ്നല്‍. ജില്ലാ കോടതി പാലം ജംഗ്ഷനിലായിരുന്നു പ്രധാനമായും ഇത്തരം സിഗ്നല്‍ കണ്ടുവന്നിരുന്നത്. ഇങ്ങനെ സിഗ്നല്‍ കാണിക്കാത്തവരോടു പോലീസ് കയര്‍ക്കുന്നതും കാണാനിടയായിട്ടുണ്ട്. പിന്നീട് ഹാന്‍ഡ് സിഗ്നല്‍, വാഹനങ്ങളിലെ സിഗ്നല്‍ ലൈറ്റുകളിലേക്കു മാറിയതിനെത്തുടര്‍ന്നാണ് അതില്ലാതായത്. ആദ്യ കാലത്ത് രണ്ടു സിഗ്നല്‍ ലൈറ്റും ഒരേ പോലെ തെളിച്ചും ഹെഡ്‌ലൈറ്റ് ഇട്ടും മറ്റും ഗതി മുന്നോട്ടാണെന്നു പോലീസിനെ മനസിലാക്കാന്‍ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു!!

Wednesday, November 30, 2011

ആലപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ലപ്പുഴ പട്ടണത്തില്‍ അത്യാധുനിക രീതിയിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ഡോര്‍ സ്‌റ്റേഡിയം ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തു പടുത്തുയര്‍ത്തുന്നതിനായി ആലപ്പുഴ വൈ.എം.സി.എയാണ് മുന്‍കൈ എടുത്ത് ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ഒരു സൊസൈറ്റിക്കു രൂപം നല്കിക്കഴിഞ്ഞു. കായിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഇതില്‍ അംഗങ്ങളാണ്.

അന്താരാഷ്ടതലത്തില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. കായികപ്രേമികള്‍ ഈ പദ്ധതിയെ ആകാംഷാപൂര്‍വം കാത്തിരിക്കുകയാണ്. വിവിധ കായിക ഇനങ്ങള്‍ക്ക് ഉതകുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം ആലപ്പുഴയില്‍ നിലവിലില്ല. ആലപ്പുഴ വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ അനേക വര്‍ഷങ്ങളായി ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നിസ് അക്കാഡമികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ മികച്ച നിലയിലുള്ള ടൂര്‍ണമെന്റുകളും നടത്തുന്നു.

ഇപ്പോള്‍ വൈ.എം.സി.എ കെട്ടിടങ്ങള്‍ നില്ക്കുന്നതിനു തൊട്ടു വടക്കു വശത്തായിട്ടാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. സ്റ്റേഡിയ നിര്‍മാണത്തിനായി വൈ.എം.സി.എയുടെ ഉടമസ്ഥതയിലുള്ള നാല്പതു സെന്റ് സ്ഥലം നിര്‍ദ്ദിഷ്ട സൊസൈറ്റിക്കു കൈമാറാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

സ്ഥലം കൂടാതെ ഏകദേശം ഏഴു കോടിയോളം രൂപ ഈ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരും. വിവിധ സ്രോതസുകളില്‍ നിന്നു ആവശ്യമായ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
ആലപ്പുഴ ജില്ലാ കളക്ടര്‍ സൗരഭ് ജയിന്‍ ചെയര്‍മാനും ഡോ.കെ.എസ്.മനോജ് എക്‌സ് എംപി സെക്രട്ടറിയും കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ട്രഷററും ആലപ്പുഴ എച്ച്എഡിഎഫ്‌സി ബാങ്ക് സീനിയര്‍ മാനേജരുമായ മൈക്കിള്‍ മത്തായി ട്രഷററുമായുള്ള സമിതിയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. മറ്റു ഭാരവാഹികള്‍: തോമസ് പോള്‍, സജി ചെറിയാന്‍ (പ്രസിഡന്റ്, ആലപ്പുഴ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍) - വൈസ് ചെയര്‍മാന്‍മാര്‍, ഡോ.പി.കുര്യപ്പന്‍ വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, കെ.സി.വേണുഗോപാല്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പവര്‍), ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എ, ശ്രീ നാരായണന്‍ (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബഌയുഡി), വര്‍ഗീസ് ജോര്‍ജ് (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കെഎസ്ഇബി), എച്ച്.ജലാലുദ്ദീന്‍ (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കെഎസ്ഡബ്ലിയുഎ), കെ.ഡി.ഫ്രാന്‍സിസ് (സെക്രട്ടറി, ആലപ്പുഴ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍), ഇ.ജേക്കബ് ഫിലിപ്പോസ് (പ്രസിഡന്റ്, എഡിടിടിഎ), ടി.ആര്‍.ആസാദ് (തഹസില്‍ദാര്‍, അമ്പലപ്പുഴ താലൂക്ക്), റോണി മാത്യു, ജേക്കബ് ജോണ്‍, സുനില്‍ മാത്യു ഏബ്രഹാം, ആര്‍.കൃഷ്ണന്‍, എന്‍.സി.ജെ.രാജന്‍, പി.കെ.വെങ്കിട്ടരാമന്‍ (സെക്രട്ടറി, എഡിടിടിഎ), പി.ബാലചന്ദ്രന്‍ (ഡിസ്ട്രിക്ട് ലോ ഓഫീസര്‍) - എക്‌സിക്യൂട്ടീവ് മെംബേഴ്‌സ്.

Monday, November 28, 2011

ആലപ്പുഴയിലെ കനാലുകള്‍ വൃത്തിയാക്കി നീരൊഴുക്കണം

ലപ്പുഴ പട്ടണത്തിന്റെ ജീവധമനികളായ കനാലുകളും ഇടത്തോടുകളും വൃത്തിയാക്കി ജലമൊഴുക്കു സുഗമമാക്കാന്‍ നടപടി വേണമെന്ന ആവശ്യത്തെ വര്‍ഷങ്ങളായി അധികൃതര്‍ പരിഗണിക്കുന്നില്ല.

വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവയും അവയെ പരസ്പരം ബന്ധിക്കുന്ന പല ഇടത്തോടുകളും പട്ടണത്തിന്റെ ആവാസവ്യവസ്ഥയ്ക്ക്് ഏറെ ഗുണകരമാണ്. എന്നാല്‍ കനാലുകളില്‍ നീരൊഴുക്കു നിലച്ച് പായലും കുളവാഴയും വളരുകയും മാലിന്യം നിറയുകയും ചെയ്യുന്നു. ഇടത്തോടുകള്‍ സംരക്ഷണമില്ലാതെ നികന്നും അനധികൃത കൈയേറ്റങ്ങള്‍ മൂലവും കാനകള്‍ പോലെയുമാകുന്നു. ഇതെല്ലാം ചേര്‍ന്നു പട്ടണത്തെ ദുര്‍ഗന്ധപൂരിതമാക്കുകയും കൊതുകുകള്‍ക്ക് താവളമാകുകയും ചെയ്യുന്നു.

പല തോടുകളും ഇപ്പോള്‍ റോഡുകളുടെ കീഴിലൂടെയാണ് കടന്നു പോകുന്നത്. റോഡുനിര്‍മാണത്തിലെ പാകപ്പിഴകളും കേബിളുകളും ഖര മാലിന്യങ്ങളും കാരണം നീരൊഴുക്ക് അങ്ങനെയുള്ളയിടങ്ങളില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ളയിടങ്ങള്‍ എല്ലാം വൃത്തിയാക്കിയും തോടിന്റെ കരകളിലെ കാടുംപടലും തെളിച്ചും അവയെല്ലാം നീരൊഴുകുന്ന തോടുകളാക്കി മാറ്റുകയാണ് ഉടനേ ചെയ്യേണ്ടത്.

ആലപ്പുഴ പിച്ചു അയ്യര്‍ ജംഗ്ഷനു പടിഞ്ഞാറു വശമുള്ള മുറിഞ്ഞപുഴ പാലത്തില്‍ നിന്നുള്ള ഇടത്തോടിന്റെ വടക്കോട്ടുള്ള ദൃശ്യമാണ് ഫോട്ടോയില്‍. 

ജില്ലാ കോടതി പാലം ജംഗ്ഷനുകളില്‍ തോന്നിയ പോലെ ട്രാഫിക് നിയന്ത്രണം

ലപ്പുഴ പട്ടണത്തിലെ ജില്ലാ കോടതി പാലം ജംഗ്ഷനുകളില്‍ പോലീസിന്റെ തോന്നിയതു പോലുള്ള ട്രാഫിക് നിയന്ത്രണം പട്ടണത്തെ ആകെ വാഹനക്കുരുക്കിലാക്കുന്നു. ശാസ്ത്രീയമായ രീതിയില്‍ വാഹനങ്ങളെ നിയന്ത്രിച്ചു വിടാത്തതു കാരണം മിക്കപ്പോഴും ഇവിടെ വാഹനങ്ങള്‍ തടസ്സത്തില്‍പ്പെട്ടു കിടക്കുന്നതു പതിവാണ്.

ജില്ലാ കോടതി പാലത്തിന്റെ തെക്കും വടക്കും മൂന്നു റോഡു ചേരുന്ന ഇടുങ്ങിയ കവലകള്‍ ആയയതു കാരണം വാഹനങ്ങളെ വളരെ നിയന്ത്രിച്ചു കടത്തിവിടേണ്ടതുണ്ട്. മിക്കപ്പോഴും തെക്കേക്കരയില്‍ മാത്രമേ ട്രാഫിക് പോലീസ് കാണൂ എന്നുള്ളത് പ്രശ്‌നം വഷളാക്കും. വാഹനത്തിരക്കു കൂടുമ്പോള്‍, വടക്കേക്കരയിലൂടെ വന്ന് പാലത്തിലേക്കു കയറിപ്പോകേണ്ട വാഹനങ്ങളെ അതിനു അനുവദിക്കാതെ മുന്നോട്ടു തന്നെ പോലീസ് വിടുന്നത് പട്ടണത്തിലെ മറ്റു കവലകളിലും കുരുക്കിനു കാരണമാകും. പുന്നമടയിലേക്കും തണ്ണീര്‍മുക്കത്തേക്കും മറ്റും പോകുന്ന വാഹനങ്ങള്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും ജില്ലാ കോടതി പാലം ജംഗ്ഷനില്‍ വരാതെ തരമില്ല. അപ്പോള്‍ പ്രദേശമാകെ വാഹനത്തിരക്കാകും.

തെക്കു ഭാഗത്തു നിന്നു പാലം കയറി വരുന്ന വാഹനങ്ങളെ മുന്നോട്ടോ വലത്തേക്കോ പോകാന്‍ അനുവദിക്കാതെ ഇടത്തോട്ടു തിരിച്ചു അല്പം മുന്നോട്ടു വിട്ടേ തിരിയാന്‍ അനുവദിക്കൂ. അവിടെ നിയന്ത്രണത്തിനു പോലീസില്ല. വളരെ നിസാരമായി ഗതാഗതം നിയന്ത്രിക്കാവുന്ന ജംഗ്ഷനുകളില്‍ പോലീസിന്റെ ശ്രദ്ധയില്ലാത്ത പ്രവര്‍ത്തനം കാരണമാണ് വാഹനങ്ങളുടെ ക്യൂ റോഡില്‍ നീളുന്നത്.

ബോര്‍ഡുകളില്ല; പുകവലി നിരോധനം വിദേശികള്‍ക്ക് ബാധകമല്ല!

പൊതുസ്ഥലങ്ങളില്‍ ഹൈക്കോടതി പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ആലപ്പുഴ പട്ടണത്തിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാത്തതു മൂലം മറുനാടുകളില്‍ നിന്നു വരുന്ന വിനോദസഞ്ചാരികള്‍ വിവരം അറിയാതെ നിയമം ലംഘിക്കുന്നു. വിനോദ സഞ്ചാരകേന്ദ്രമായ ആലപ്പുഴയില്‍ പുകവലി നിരോധനം വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെങ്കിലും പൊതുവേ നാട്ടുകാര്‍ നിയമത്തെ അനുകൂലിക്കുന്നവരാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന പുകവലിക്കാരെ പിടികൂടി ശിക്ഷിക്കുന്നതിനു പോലീസിനു വൈമുഖ്യമുണ്ട്. എന്നാല്‍ നാട്ടുകാരെ പിടികൂടുന്നതില്‍ ഇളവൊന്നുമില്ലതാനും. ഇതാണ് നാട്ടുകാരില്‍ മുറുമുറുപ്പുണ്ടാക്കുന്നത്. ഒരേ പന്തലില്‍ രണ്ടു വിളമ്പ്.

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലും മറ്റും നിന്ന് വിദേശികള്‍ പുകവലിക്കാറുണ്ട്. വിദേശ യുവാവും യുവതിയും സ്റ്റേഷനില്‍ നിന്നു പുകവലിക്കുന്നതാണ് ചിത്രത്തില്‍. അതാകട്ടെ 'ലഹരി വര്‍ജിക്കുക, ആരോഗ്യം സംരക്ഷിക്കുക' എന്ന് ആഹ്വാനം ചെയ്യുന്ന മലയാളം ബോര്‍ഡിനു സമീപം നിന്ന് !.സ്റ്റേഷനിലെ പോസ്റ്റില്‍ അപകടരമായ നിലയിലാണ് ബോധവത്കരണ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതെന്നു മറ്റൊരു കാര്യം !!.

Sunday, November 27, 2011

ആലപ്പുഴ ബീച്ചില്‍ മണല്‍ കലാസൃഷ്ടി നിര്‍മാണത്തിന് സംവിധാനമൊരുക്കണം

ലപ്പുഴ ബീച്ചില്‍ മണല്‍ കലാസൃഷ്ടി നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടു. മണല്‍ ശില്പങ്ങള്‍ക്കു അടിസ്ഥാനപരമായി ആവശ്യമായ പഞ്ചസാര മണലും വെള്ളവും വിസ്താരമേറിയ സ്ഥലവും ആലപ്പുഴ ബീച്ചിനു പ്രകൃത്യാലുണ്ട്.

യുവജനങ്ങളുടെ കലാപരവും കരകൗശലപരവുമായ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത്ര സൗകര്യങ്ങള്‍ പട്ടണത്തില്‍ ഏര്‍പ്പാടാക്കണം. മണല്‍ ശില്പം, ബ്രഷിംഗ്, പെയിന്റിംഗ് തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ക്കാണ് സാധ്യതയുള്ളത്.

കുട്ടിക്കളിയായി കരുതിയിരുന്ന മണല്‍ശില്പ നിര്‍മാണം ഇപ്പോള്‍ അഖില ലോകാടിസ്ഥാനത്തിലുള്ള വിവിധ മത്സരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഇനമാണിപ്പോള്‍. കോട്ടകള്‍, മനുഷ്യ മുഖങ്ങള്‍ തുടങ്ങി വമ്പന്‍ രൂപങ്ങള്‍ മണല്‍ ശില്പങ്ങള്‍ക്കു വിഷയമാകുന്നുണ്ട്. ആലപ്പുഴയിലെ കലാകാരന്മാര്‍ക്ക്
അടിസ്ഥാന പരിശീലനം നടത്താനുള്ള സൗകര്യവും കാഴ്ചക്കാരും ബീച്ചില്‍ സദാ ലഭ്യമാണ്.

ഒഡിഷയിലെ (നേരത്തേ ഒറീസ) കൊണാര്‍ക് ഫെസ്റ്റിവലിന്റെ ഭാഗമായി ചന്ദ്രഭാഗ ബീച്ചില്‍ 2011 ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ ഇന്റര്‍നാഷണല്‍ സാന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. അവിടെ മത്സരിക്കുന്നവര്‍ അഞ്ചു ദിവസവും ഓരോ പുതിയ മണല്‍ ശില്പം നിര്‍മ്മിക്കണം.

റെയില്‍വേ യാത്ര: ഇ-ടിക്കറ്റ് പ്രിന്റ് ഔട്ട് വേണ്ട, മൊബൈല്‍ മതി

ന്ത്യന്‍ റെയില്‍വേയില്‍ യാത്രക്ക് ഇ-ടിക്കറ്റ് എടുക്കുമ്പോള്‍ റിസര്‍വേഷന്‍ വിവരങ്ങളും നിര്‍ദേശങ്ങളും അടങ്ങിയ പ്രിന്റ് ഔട്ട് -ഇലക്ട്രോണിക് റിസര്‍വേഷന്‍ സ്ലിപ് (ഇആര്‍എസ്) എടുക്കേണ്ടതില്ല. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പാം ടോപ് എന്നിവയില്‍ എത്തുന്ന ഇ-ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് -വിര്‍ച്വല്‍ റിസര്‍വേഷന്‍ മെസേജ് (വിആര്‍എം) ടിക്കറ്റ് പരിശോധകരെ കാണിച്ചാല്‍ മതിയാകും. ഇആര്‍എസിനും വിആര്‍എമ്മിന്റെയും കൂടെ ഒറിജിനലും സാധുവായതുമായ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ പേരു വരും. ഇആര്‍എസിന്റെ അഥവാ വിആര്‍എമ്മിന്റെ ഒപ്പം തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന യാത്രക്കാര്‍ക്ക് യാത്രാദിവസം പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കേണ്ടതില്ല.

റെയില്‍വേ ഈ പുതിയ ഏര്‍പ്പാടു തുടങ്ങിയിട്ടും ടിക്കറ്റ് പ്രിന്റ് ഔട്ടിനായി ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് നിര്‍ബന്ധിക്കുകയും ഇല്ലാത്തവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്യുന്നതായി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വിവരം തിരക്കിയത്. 2011 ജൂലൈ 20-ന് റെയില്‍വേ ബോര്‍ഡ് കത്ത് നമ്പര്‍ 2008/ടിജി-ഐ/10/പി/എസ്എംഎസ്-ലെ പരാമര്‍ശപ്രകാരമാണ് വിആര്‍എമ്മും ഇആര്‍എസിനു സമാനമായ മാധ്യമമായി കരുതുമെന്നു വ്യക്തമാക്കിയിട്ടുള്ളത്.

പരിസ്ഥിതി സൗഹൃദമാകാനുള്ള ഏര്‍പ്പാടുകളുടെ ഭാഗമായാണ് 'പ്രിന്റ് ഔട്ട് ഇല്ലാതെ ഇലക്ട്രോണിക് ടിക്കറ്റ് വഹിക്കാം' സൗകര്യം റെയില്‍വേ ഒരുക്കിയത്. ഇങ്ങനെ കുറഞ്ഞത് മൂന്നു ലക്ഷം എ-ഫോര്‍ വലുപ്പമുള്ള കടലാസ് എല്ലാ ദിവസവും ലാഭിക്കാമെന്നു കണക്കു കൂട്ടുന്നു. കഴിവതും പ്രിന്റര്‍ ഉപയോഗിച്ചു ഇ-ടിക്കറ്റിന്റെ അച്ചടി പകര്‍പ്പ് എടുക്കരുതെന്നാണ് റെയില്‍വേ അധികൃതര്‍ ആഗ്രഹിക്കുന്നത്. കൂടെ വഹിക്കുന്ന മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കിടെ കേടാകുകയോ ചാര്‍ജ് പോകുകയോ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വിവരങ്ങള്‍ എഴുതി കൈവശം സൂക്ഷിക്കുന്നതു നന്നായിരിക്കും.

Thursday, November 24, 2011

തത്തംപള്ളിയിലൂടെയുള്ള റോഡിന് 3.40 കോടി രൂപ അനുവദിച്ചു

ലപ്പുഴ നിയോജക മണ്ഡലത്തില്‍ പട്ടണപ്രദേശത്തുള്ള മൂന്നു റോഡുകളുടെ പുനഃനിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒന്‍പതു കോടി രൂപ അനുവദിച്ചതായി ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൂന്നു റോഡും നിര്‍മിക്കുക.

തോണ്ടന്‍കുളങ്ങര - തത്തംപള്ളി - ആര്യാട് - മണ്‍റോലൈറ്റ് റോഡിന് 3.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എസി കനാല്‍ കിഴക്ക് തീരം റോഡിന് 3.50 കോടി രൂപയും ബാപ്പുവൈദ്യര്‍ ജംഗ്ഷന്‍ - ജില്ലാ കോടതി പാലം റോഡിന് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Wednesday, November 23, 2011

പൊതുസ്ഥലങ്ങളിലേക്കുള്ള മാലിന്യം തള്ളല്‍: ശേഖരണവും സംസ്‌ക്കരണവും ഫലപ്രദമാക്കണം

പൊതുസ്ഥലങ്ങളിലും വഴിവക്കുകളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളിലോ ജീര്‍ണിക്കാത്ത കവറുകളിലോ മാലിന്യം തള്ളുന്നത് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരോധിച്ചത് പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും മാലിന്യ ശേഖരണമെന്ന അടിസ്ഥാന സൗകര്യം നഗരസഭ ഫലപ്രദമായി ഒരുക്കാത്തത് സംഘര്‍ഷത്തിനു കാരണമാകാം.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസിനു നിര്‍ദേശം നല്കിയിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്താന്‍ പട്ടണങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്താന്‍ ഡിജിപിയ്ക്ക് ഉത്തരവ് നല്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലേയും മുനിസിപ്പല്‍ നിയമങ്ങളിലേയും പ്രസക്ത വകുപ്പുകള്‍ അനുസരിച്ചു നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഈ വകുപ്പുകളെല്ലാം നിലവിലുള്ളവയാണ്. അതനുസരിച്ചു നടപടിയെടുക്കാത്തതിനാലാണ് മാലിന്യപ്രശ്‌നം എന്നും ദുര്‍ഗന്ധപൂരിതമായിക്കിടക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ 2011 നവംബര്‍ 21-ലെ ഇടക്കാല ഉത്തരവ്. ഈ വിഷയത്തില്‍ സമഗ്രമായ നിയമ നിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ ഭാഗം അറിയിച്ചിരുന്നു.

ചെയ്യാത്ത കുറ്റത്തിനുപോലും പിടികൂടി ശിക്ഷിക്കുന്ന, ടാര്‍ഗറ്റ് തികയ്ക്കാന്‍ പിഴയടിക്കുന്ന പോലീസിനു റോഡിലിറങ്ങി പിരിവുനടത്താന്‍ ഒരു വഴികൂടി കാണിച്ചുകൊടുത്തിരിക്കുന്നുവെന്നാണ് പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്. പ്ലാസ്റ്റിക്ക് കവറുകള്‍ ഏതു വലുപ്പത്തിലും രൂപത്തിലും യഥേഷ്ടം നിയമാനുസൃതം ലഭ്യമായ നാട്ടില്‍ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. മാലിന്യം നിക്ഷേപിക്കാന്‍ ഒരു വീപ്പ പോലും വച്ചിട്ടില്ലാത്ത നിരത്തുകളില്‍, ജനങ്ങള്‍ മാലിന്യം എവിടെ കൊണ്ടുപോയി എന്തിലാക്കി ഇടണമെന്നു വ്യക്തമാക്കിയിട്ടില്ല.

മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും ഉചിതമായ ആധുനിക സംവിധാനം ഏര്‍പ്പെടുത്താതെ, കവറുകളിലാക്കിയ മാലിന്യവുമായി എവിടെ നിക്ഷേപിക്കണം എന്നറിയാതെ അലഞ്ഞു നടക്കുന്ന പാവം ജനങ്ങളെ കാണുന്ന മാത്രയില്‍ ശിക്ഷിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചത് അന്യായമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവു വന്നതിന്റെ അടുത്ത ദിവസം തന്നെ പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ തടയാന്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ 'ഓപ്പേറഷന്‍ സ്വീപ്' പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.

പ്‌ളാസ്റ്റിക് സഞ്ചിയിലും മണ്ണില്‍ ലയിച്ചുചേരാത്ത മറ്റുതരം കൂടുകളിലുമാക്കി വഴിവക്കിലും പൊതുസ്ഥലത്തും മാലിന്യം തള്ളുന്നതു സംബന്ധിച്ച ഹൈക്കോടതി നിരോധനം പ്രതീക്ഷ നല്‍കുന്നുണ്ട്. പൊതുസ്ഥലത്തു മാലിന്യം തള്ളുന്നതു ക്രിമിനല്‍ കുറ്റമാക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നിരിക്കേ, കോടതി ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അതേസമയം, വീടുകളിലും മറ്റുമുണ്ടാകുന്ന മാലിന്യങ്ങള്‍ ഓരോ ദിവസവും ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള ഫലപ്രദമായ സംവിധാനം കൂടി ഉറപ്പാക്കാന്‍ കോടതി മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം.

വീടുകളിലെയും ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ അഴുകാത്ത കൂടുകളില്‍ വലിച്ചെറിയുന്നതു പൊതുജനാരോഗ്യ പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞുവെന്നതില്‍ സംശയമില്ല. മാലിന്യശേഖരണത്തിനു ഫലപ്രദമായ മാര്‍ഗങ്ങള്‍ ഒരുക്കണമെന്നു കോടതി ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നഗരസഭ എന്താണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല.

വഴിവക്കിലെ മാലിന്യക്കൂമ്പാരങ്ങള്‍ വാസ്തവത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പിടിപ്പുകേടാണ്. അഴുകുന്നവയും അഴുകാത്തവയുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സ്വീകരിച്ച്, അടച്ചുമൂടി വണ്ടികളില്‍ സംസ്‌കരണ പ്‌ളാന്റുകളിലെത്തിക്കാനുള്ള സൗകര്യം സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് ഒരുക്കേണ്ടത്. ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കാന്‍ ഖരമാലിന്യ കൈകാര്യ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെങ്കിലും അതും കൃത്യമായി നടപ്പാകുന്നില്ല.

മാലിന്യസംസ്‌കരണത്തിനു ലോകമാതൃകകള്‍ പലതുണ്ട്. അതു കണ്ടെത്തി നടപ്പാക്കുകയാണ് അത്യാവശ്യം വേണ്ടത്.

വീടുകളില്‍ നിന്നും മറ്റുമുള്ള മാലിന്യം അതതു സ്ഥലത്തു തന്നെ സ്ഥാപിച്ചിട്ടുള്ള ബയോ ബിന്നുകളില്‍ സംസ്‌കരിച്ചു കംപോസ്റ്റ് തയാറാക്കാം. ബാക്ടീരിയകളുടെ സഹായത്തോടെയാണു സംസ്‌കരണം. മാലിന്യത്തിന്റെ അളവു കുറവായതിനാലും വേഗത്തില്‍ സംസ്‌കരണം നടക്കുന്നതിനാലും ദുര്‍ഗന്ധം അല്‍പ്പം പോലുമില്ല. ചെടികള്‍ക്കും മറ്റും ആവശ്യമായ കംപോസ്റ്റ് വളം ഇതുവഴി ലഭിക്കുകയും ചെയ്യുന്നു. അതുപോലെ ജൈവവാതകമുണ്ടാക്കി പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

നിയമവും നിരോധനവുമൊക്കെയുണ്ടായാലും ആദ്യം മാറ്റമുണ്ടാകേണ്ടതു മാലിന്യം എവിടെയും വലിച്ചെറിയാമെന്ന സമീപനത്തിലാണ്. മാലിന്യം കൃത്യമായി നീക്കം ചെയ്തു സംസ്‌കരിക്കാനുള്ള കുറ്റമറ്റ സംവിധാനത്തിലൂടെയാണ് ഈ സമീപനം സര്‍ക്കാരും തദേശസ്വയംഭരണ സ്ഥാപനങ്ങളും മാറ്റിയെടുക്കേണ്ടതും. മാലിന്യശേഖരണത്തിനും സംസ്‌ക്കരണത്തിനും കൃത്യമായ നടപടികള്‍ സ്ഥിരമായി ഉണ്ടായാല്‍ നാട് എത്രയും വേഗം വെടിപ്പാകും. അതിനു ജനങ്ങളും ഭരണാധികാരികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.