സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, February 27, 2011

തത്തംപള്ളിയിലെ വീടുകളില്‍ രോഗീപരിചരണം

ക്രൈസ്തവ കാരുണ്യ പ്രവര്‍ത്തികളില്‍ മുഖ്യമായ രോഗീപരിചരണത്തിനായി ആലപ്പുഴ യൂണിറ്റ് ഓഫ് പാലിയേറ്റീവ് കെയറിന്റെ തത്തംപള്ളി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി.

പരിചരണം ലഭിക്കാത്ത രോഗികളോ വൃദ്ധരോ ഉണ്ടാകാന്‍ ഇടവരരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തത്തംപള്ളി പിതൃവേദി, മാതൃജ്യോതിസ്, യുവദീപ്തി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സാന്ത്വന പരിചരണ സംരംഭമാണ് പാലിയേറ്റീവ് കെയര്‍ തത്തംപള്ളി യൂണിറ്റ്.

മാറാ രോഗികളേയും ശയ്യാവലംബികളായ വൃദ്ധരേയും വീടുകളിലെത്തി കണ്ടെത്തി ശാരീരിക, മാനസിക, സാമ്പത്തിക സഹകരണം നല്കുകയെന്നതും പ്രവര്‍ത്തനങ്ങളില്‍പ്പെടും. മരുന്ന്, ഭക്ഷണം, വസ്ത്രം, ബെഡ്ഷീറ്റ്, വാട്ടര്‍ബെഡ് തുടങ്ങിയവ എത്തിക്കും. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനവും ലഭ്യമാക്കുന്നതാണ്.

പാലിയേറ്റീവ് കെയര്‍ തത്തംപളളി യൂണിറ്റുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകള്‍: 2254138, 9249785004, 8891340002.

പാലിയേറ്റീവ് കെയര്‍ തത്തംപള്ളി യൂണിറ്റിന്റെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.സിറിയക് കോട്ടയില്‍ നിര്‍വഹിച്ചു. 2011 ഫെബ്രുവരി 27-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് മൈക്കിള്‍സ് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തത്തംപള്ളി പിതൃവേദി പ്രസിഡന്റ് മാത്തുക്കുട്ടി തോമസ് വാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലെ ഡോ.രാമചന്ദ്രന്‍ വിശദീകരണം നല്കി.

പാലിയേറ്റീവ് കെയര്‍ സെന്റര്‍ സെക്രട്ടറി ലില്ലിക്കുട്ടി, ആലപ്പുഴ ഫൊറോന പിതൃവേദി പ്രസിഡന്റ് ജോണി ജെ. നീലികാട്, തത്തംപള്ളി മാതൃജ്യോതിസ് പ്രസിഡന്റ് ആലീസ് ജോസി, തത്തംപള്ളി യുവദീപ്തി പ്രസിഡന്റ് സോണി തയ്യില്‍, തത്തംപള്ളി പിതൃവേദിയിലെ ബേബിച്ചന്‍ തട്ടുങ്കല്‍, തത്തംപള്ളി പിതൃവേദി സെക്രട്ടറി ലാലിച്ചന്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, February 22, 2011

തത്തംപള്ളി വാര്‍ഡ് ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍


ലപ്പുഴ നിയമസഭാ നിയോജക മണ്ഡലം എന്നാല്‍ ആലപ്പുഴ പട്ടണം എന്നായിരുന്നു. പക്ഷേ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ മണ്ഡലം ആകെ മാറി. 

ആലപ്പുഴ നഗരസഭയിലെ 50 വാര്‍ഡുകള്‍ ചേര്‍ന്നതായിരുന്നു പഴയ
ആലപ്പുഴ മണ്ഡലം. എന്നാല്‍ മണ്ഡല പുനര്‍ വിഭജനത്തോടെ നാല് ഗ്രാമപ്പഞ്ചായത്തുകള്‍ ആലപ്പുഴയിലേക്ക് കൂട്ടിച്ചേര്‍ത്തു. നാല് ഗ്രാമങ്ങള്‍ വന്നപ്പോള്‍ പട്ടണത്തിന്റെ പകുതിയോളം ആലപ്പുഴയില്‍ നിന്ന് നഷ്ടമാകുകയും ചെയ്തു.

ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി, കിടങ്ങാംപറമ്പ്, പുന്നമട, തത്തംപള്ളി, നെഹ്രുട്രോഫി, കൊറ്റംകുളങ്ങര, ചാത്തനാട്, തോണ്ടന്‍കുളങ്ങര, അവലൂക്കുന്ന്, ആശ്രമം, പൂന്തോപ്പ്, തുമ്പോളി, കറുകയില്‍, കൊമ്മാടി, ആറാട്ടുവഴി, വാടക്കനാല്‍, കാഞ്ഞിരംചിറ, പവര്‍ഹൗസ്, സീവ്യൂ, മന്നത്ത്, കളപ്പുര, കരളകം, വഴിച്ചേരി, മംഗലം, കാളാത്ത് എന്നീ 25 വാര്‍ഡുകളും മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ നാലു ഗ്രാമപ്പഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ ആലപ്പുഴ മണ്ഡലം. മാരാരിക്കുളം മണ്ഡലം ഇല്ലാതായതോടെയാണ് നാല് പഞ്ചായത്തുകള്‍ ആലപ്പുഴയോട് കൂട്ടിച്ചേര്‍ത്തത്.

അതിര്‍ത്തി പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ആലപ്പുഴ നഗരസഭാ വാര്‍ഡുകളുടെ എണ്ണം 50ല്‍ നിന്ന് 52 ആയി ഉയര്‍ന്നു. ഇതില്‍ 25 വാര്‍ഡുകള്‍ പുതിയ ആലപ്പുഴ മണ്ഡലത്തില്‍ നിലനിര്‍ത്തി. 27 വാര്‍ഡുകള്‍ അമ്പലപ്പുഴ മണ്ഡലത്തിലേക്കും മാറ്റി. മണ്ഡല പുനര്‍വിഭജനത്തോടെ ആലപ്പുഴയ്ത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. അത് രാഷ്ട്രീയ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.

ദീര്‍ഘകാലമായി യു.ഡി.എഫ്. കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലമായിരുന്നു ആലപ്പുഴ. 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് ഇവിടെ ജയിച്ചത്. എം.പി.യായി മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്ന് കെ.സി. വേണുഗോപാല്‍ എം.എല്‍.എ. സ്ഥാനം രാജിവച്ചതോടെയുണ്ടായ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വിജയം. എ.എ. ഷുക്കൂര്‍ 4745 വോട്ടിനായിരുന്നു ജയിച്ചത്. എല്‍.ഡി.എഫിലെ ജി. കൃഷ്ണപ്രസാദിനെയായിരുന്നു തോല്‍പ്പിച്ചത്. എന്നാല്‍ ചുവപ്പു കോട്ടയായിരുന്ന മാരാരിക്കുളം നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ആലപ്പുഴയില്‍ ചേര്‍ത്തതോടെ കാര്യങ്ങള്‍ പ്രവചനാതീതമായി.

ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ നഗരസഭയിലെ 25 വാര്‍ഡുകളില്‍ 13 എണ്ണം യു.ഡി.എഫിനൊപ്പമാണ്. എന്നാല്‍ മാരാരിക്കുളത്തുനിന്ന് പോന്ന മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. ആണ് ഭരിക്കുന്നത്. ആര്യാട് പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. അതുകൊണ്ടുതന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാത്തിരുന്നു കാണാം. പുതിയ ആലപ്പുഴ മണ്ഡലത്തില്‍ 1,70,013 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,581 സ്ത്രീ വോട്ടര്‍മാരും 82,432 പുരുഷ വോട്ടര്‍മാരുമാണ്.

Monday, February 21, 2011

സമയം പോകുന്നത് ഓര്‍മ്മിപ്പിക്കാന്‍ കൗണ്ട്ഡൗണ്‍ കൗണ്ടര്‍

വര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തത്തംപള്ളി വാര്‍ഡിന്റേയും സമീപ പ്രദേശങ്ങളുടേയും അടിസ്ഥാന ആവശ്യങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പരാജയപ്പെടുകയാണെന്നു പറയാതിരിക്കാന്‍ തരമില്ല.

ആവശ്യങ്ങള്‍ നിവേദനരൂപത്തില്‍ സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ ഏറെ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ അതിനെക്കുറിച്ച് ഒന്നു പ്രതികരിക്കുക പോലുമുണ്ടായില്ല. കാര്യങ്ങള്‍ അവഗണിച്ചുകൊണ്ടിരുന്നാല്‍ മടുത്ത് ആരും അതിനു പുറകേ നടക്കില്ലെന്ന ധാരണയായിരിക്കും അതിനു പിന്നില്‍. ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ മൗനം പാലിക്കുന്നു. തത്തംപള്ളി ബ്ലോഗിലെ പുറകോട്ടുള്ള പോസ്റ്റുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

മാലിന്യങ്ങള്‍ കുന്നു കൂടലും നാട്ടുകാരെ ആക്രമിക്കുന്ന തെരുവുനായ്ക്കളും എന്നും എല്ലാ പത്രങ്ങളിലും സചിത്ര വാര്‍ത്തയായിട്ടും ജനങ്ങളുടെ അത്തരം അത്യാവശ്യങ്ങള്‍ക്കു പോലും പരിഹാരമുണ്ടാക്കാന്‍ നഗരസഭയ്ക്കായിട്ടില്ല. പകരം മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ നിവൃത്തിയില്ലെന്ന പരിദേവനമാണ് മുനിസിപ്പല്‍ ഓഫീസില്‍ നിന്നുയരുന്നത്. ഗതികെടുന്ന ജീവനക്കാര്‍ കൂട്ടത്തോടെ സ്ഥലംമാറി പോകാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന.

കൂടാതെ അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ അതിന്റെ പേരിലും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. ഫലത്തില്‍ ഭരണത്തിലേറി അഞ്ചാം മാസമായിട്ടും നാട്ടുകാര്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ഒന്നും കാണുന്നില്ല. ജനോപകാരപ്രദങ്ങളായ എന്തെങ്കിലും നടപടി എടുത്താലോ നടപ്പിലാക്കിയാലോ അതറിയിച്ചാല്‍ അതും തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ നല്കും.

വളരെ വിലപ്പെട്ട നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അതിവേഗം കടന്നുപോകുകയാണ്. നാടിന്റെ വികസനത്തിന് ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാതെ ജനപ്രതിനിധികളെന്ന സ്ഥാനം മാത്രം പേറി നടക്കുന്നതില്‍ അര്‍ഥമില്ല. വഴിയിറമ്പുകള്‍ വൃത്തിയാക്കുന്നതു പോലും സാധാരണ നാട്ടുകാരുടെ ചുമലിലായിരിക്കുന്നു.

നാട്ടുകാര്‍ക്ക് ഗുണമില്ലാതെ സമയം കടന്നു പോകുന്നത് മുനിസിപ്പല്‍, സര്‍ക്കാര്‍ അധികാരികളെ ഓര്‍മ്മിപ്പിക്കാന്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ഒരു കൗണ്ട്ഡൗണ്‍ കൗണ്ടര്‍ ഇന്നു തുറന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടന്ന 2010 ഒക്ടോബര്‍ 25 മുതല്‍ അഞ്ചു വര്‍ഷമാണ് ഇതില്‍ തയാര്‍ ചെയ്തിരിക്കുന്നത്. 2015 ഒക്ടോബര്‍ 24 ശനിയാഴ്ച വരെ കൗണ്ടറിലെ ദിവസങ്ങള്‍ നിമിഷംപ്രതി പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സമയത്തിന്റെ വില നഗരസഭാധികൃതരെ ഓര്‍മ്മിപ്പിക്കാന്‍ ഇങ്ങനെയൊരു ഏര്‍പ്പാട്. ഒരോ നിമിഷവും ഫലപ്രദമായി വിനിയോഗിച്ചാലേ പൊതുജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകൂ എന്ന് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണം അവസാനിക്കാന്‍ ഇനി എത്ര നാള്‍ എന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ മുകളില്‍ വലതു വശത്ത് കാണുക.


സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല


മയം കടന്നുപോകുകയാണ്. അത് ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല. അതിനാല്‍ അധികാരത്തിലിരിക്കുന്ന ചുരുങ്ങിയ കാലം കൊണ്ട് ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണമെന്ന് മാതൃഭൂമി.

ആലപ്പുഴ നഗരസഭാ അധികാരികളെ സമയത്തിന്റെ വില ഓര്‍മിപ്പിക്കാന്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ കൗണ്ട്ഡൗണ്‍ കൗണ്ടര്‍ തുടങ്ങിയതിനെക്കുറിച്ച് മാതൃഭൂമി ദിനപത്രം 'അധികാരികളെ സമയത്തിന്റെ വില ഓര്‍മിപ്പിക്കാന്‍ ബ്ലോഗ്' എന്ന തലക്കെട്ടില്‍ 2011 ഫെബ്രുവരി 24 വ്യാഴാഴ്ച 13-ാം പേജില്‍ പ്രസിദ്ധീകരിച്ച വിശദമായ ബോക്‌സ് വാര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 

Thursday, February 17, 2011

തരിശു ഭൂമിയില്‍ കൃഷി നടത്തണം

ഭൂവികസനം എന്നുവച്ചാല്‍ വെറും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കലല്ല. ഭൂമിയുടെ ഫലപ്രദമായ എല്ലാ വിധ വിനിയോഗങ്ങളും അതില്‍പ്പെടും. ഒരു തരത്തില്‍പ്പറഞ്ഞാല്‍ ഭൂമി തരിശാകാതെയിട്ടാല്‍ അതു തന്നെ ഏറെ പ്രയോജനം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ദേവാലയങ്ങള്‍, വീടുകള്‍ എന്നിവയോട് ചേര്‍ന്നുള്ള തരിശു ഭൂമിയില്‍ കൃഷി നടത്താന്‍ ബന്ധപ്പെട്ടവര്‍ തന്നെ മുന്നോട്ടു വരണം. വെറുതേ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളുണ്ടെങ്കില്‍ അവയും ഉപയോഗപ്പെടുത്തണം. റോഡു പുറമ്പോക്കുകളില്‍ പോലും ചെടികളും ഔഷധ സസ്യങ്ങളും വളര്‍ത്തി നാട്ടുകാര്‍ക്ക് മുതല്‍ക്കൂട്ടാക്കാം. കാലാവസ്ഥ വ്യതിയാനവും അതു മൂലമുള്ള ഭക്ഷ്യക്ഷാമവും ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കാകുമെന്നാണ് പ്രതീക്ഷ.

തത്തംപള്ളിയിലെ പച്ചപ്പ് കൂട്ടാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹി്ക്കുന്നു. പ്രകൃതിയോടു ചേര്‍ന്ന രീതികളിലുള്ള കൃഷി നടത്തി മലിനീകരണം ഉള്‍പ്പടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ പലതും ഒഴിവാക്കാം. രോഗപ്രതിരോധത്തിനു ഉതകുന്ന ചെടികള്‍ കണ്ടെത്തി അവയക്കു പറ്റുന്ന മണ്ണില്‍ വളര്‍ത്തിയെടുക്കണം.

കാര്‍ഷിക ഭൂമിയില്‍ വന്നുകൊണ്ടിരിക്കുന്ന കുറവ് ഭക്ഷ്യവസ്തുക്കളുടെ ഉത്്പാദനത്തിലും കുറവുണ്ടാക്കും. അത് ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കാം. അതിനാല്‍ പറ്റുന്നയിടങ്ങളിലെല്ലാം എന്തെങ്കിലും മരമോ ചെടിയോ നടണം. കൃഷിയിടങ്ങളുടെ ഗുണപ്രദമായ വിനിയോഗം എല്ലായിടങ്ങളിലും ഉറപ്പാക്കണം. ആസൂത്രിതവും ക്രിയാത്മകവുമായ പദ്ധതികളാണ് ഇതിന് ആവശ്യം. എന്നാല്‍ ആസൂത്രണം കടലാസില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. അത് ഇച്ഛാശക്തിയോടെ തുടര്‍ച്ചയായി നടപ്പാക്കാനും സംവിധാനമുണ്ടാകേണ്ടിയിരിക്കുന്നു.

മരവും പ്രകൃതിയുമായി ബന്ധപ്പെട്ട് അനവധി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ പത്രപ്പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അവ എവിടെ, എങ്ങനെയൊക്കെയുണ്ടെന്നു അധികമാര്‍ക്കും അറിഞ്ഞുകൂടാ. ആലപ്പുഴ നഗരസഭയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു നാട്ടുകാര്‍ കാത്തിരിക്കുകയാണ്. നിറയെ മരങ്ങളുള്ള വൃത്തിയുള്ള പട്ടണമായി ആലപ്പുഴയെ മാറ്റാന്‍ രാഷ്ട്രീയ കക്ഷി-മത ഭേദമെന്യേ ജനങ്ങള്‍ മുന്നോട്ടു വരണം.

വിശദീകരണം

.post {
height:200px;
overflow:auto;
}