സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, March 31, 2011

ആലപ്പുഴ മണ്ഡലത്തില്‍ ആറു സ്ഥാനാര്‍ഥികള്‍

നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയായ 2011 മാര്‍ച്ച് 30 കഴിഞ്ഞപ്പോള്‍ തത്തംപള്ളി വാര്‍ഡ് ഉള്‍പ്പെടുന്ന ആലപ്പുഴ മണ്ഡലത്തില്‍ (നമ്പര്‍ 104) ആറു സ്ഥാനാര്‍ഥികള്‍ രംഗത്ത്.

സ്ഥാനാര്‍ഥികള്‍: പേര്, പാര്‍ട്ടി, ചിഹ്നം എന്നീ ക്രമത്തില്‍. അഡ്വ. പി.ജെ.മാത്യു, കോണ്‍ഗ്രസ്, കൈപ്പത്തി., ഡോ.റ്റി.എം.തോമസ് ഐസക്, സിപിഎം, ചുറ്റിക അരിവാള്‍ നക്ഷത്രം., കൊട്ടാരം ഉണ്ണികൃഷ്ണന്‍, ബിജെപി, താമര., സി.പി.തിലകന്‍, ബിഎസ്പി, ആന., ടി.എം.സമദ്, എസ്ഡിപിഐ, ടെലിവിഷന്‍., സെബാസ്റ്റ്യന്‍, സ്വതന്ത്രന്‍, ഷട്ടില്‍കോക്ക്.

കഴിഞ്ഞ പ്രാവശ്യം മാരാരിക്കുളത്തു നിന്നു വിജയിച്ച ഡോ.റ്റി.എം.തോമസ് ഐസക് നിലവില്‍ ധനകാര്യ മന്ത്രിയാണ്. നിലവിലെ ആലപ്പുഴ എംഎല്‍എ എ.എ.ഷുക്കൂര്‍ (കോണ്‍ഗ്രസ്) അരൂരില്‍ സ്ഥാനാര്‍ഥി.

Monday, March 21, 2011

ഗോവണിപ്പാലം ഇടറോഡ് ടാര്‍ ചെയ്തു

കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡിനേയും വാടക്കനാല്‍ വടക്കേ തീര റോഡിനേയും ബന്ധിപ്പിക്കുന്ന ഔട്ട് പോസ്റ്റ് ഗോവണിപ്പാലം ഇടറോഡ് അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണമായി ടാര്‍ ചെയ്തു. 2011 മാര്‍ച്ച് 18-നാണ് ടാറിംഗ് നടത്തിയത്. ഇതിനോടനുബന്ധിച്ച് കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡില്‍ തത്തംപള്ളി ജംഗ്ഷനോടും ചേര്‍ന്നും ഗോവണിപ്പാലം ഇടറോഡുമായി ബന്ധപ്പെട്ട് അമ്മന്‍കോവിലിനു മുന്നിലൂള്ള റോഡിലും കുറച്ചുഭാഗം ഉപരിതലം ടാര്‍ചെയ്തിട്ടുമുണ്ട്.

മുന്‍പ് ടാര്‍ ചെയ്തിരുന്ന ഇടറോഡ് തകര്‍ന്നുതുടങ്ങിയതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് റോഡിന്റെ കുറച്ചുഭാഗം കുത്തിയിളക്കി മെറ്റലിറ്റിരുന്നു. അത് നാട്ടുകാര്‍ക്ക് ദുരിതമായി കിടക്കുകയായിരുന്നു. എന്നാല്‍ കിടങ്ങാംപറമ്പ് അമ്പലത്തിനു വശത്തുള്ള റോഡിന്റെ ഭാഗത്തില്‍ പലയിടങ്ങളിലും ഇപ്പോഴും കുഴികളായി കിടക്കുകയാണ്.

തത്തംപള്ളി വാര്‍ഡിനോടു ചേര്‍ന്നുള്ള റോഡുകള്‍ ടാര്‍ ചെയ്തതോടെ ബസ് സ്റ്റാന്‍ഡ്, ബോട്ടു ജെട്ടി തുടങ്ങിയയിടങ്ങളിലേക്ക് പോയിവരേണ്ട യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായി.

Wednesday, March 16, 2011

തത്തംപള്ളിയിലെ കല്‍ക്കുരിശ് ആശ്വാസം പകരുന്നു

ത്തംപള്ളിയിലെ കല്‍ക്കുരിശ് നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസം പകരുന്നതായി വിശ്വാസികള്‍. വെള്ളിയാഴ്ചകളിലാണ് കൂടുതലായും വിശ്വാസികള്‍ പ്രാര്‍ഥിക്കാനായി ഇവിടെയത്തുന്നത്. അത്ഭുതപ്രവര്‍ത്തികള്‍ക്ക് കാരണമാകുന്ന കുരിശാണിതെന്ന് അനേകരുടെ അനുഭവസാക്ഷ്യവുമുണ്ട്.

പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ കല്‍ക്കുരിശുകള്‍ വ്യാപകമായത്. പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്ന ഗോവയില്‍ ധാരാളം കല്‍ക്കുരിശുകള്‍ കാണാം. പള്ളികള്‍ക്കു സമീപം മാത്രമല്ല വഴിയിറമ്പുകളില്‍ പലയിടങ്ങളിലും കുരിശുകളുണ്ട്.

ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയത്തിന്റെ കിഴക്കു ഭാഗത്തായിട്ട് കായലിലേക്കുള്ള വഴിയിലാണ് കുരിശ് സ്ഥിതി ചെയ്യുന്നത്. വലിയ കരിങ്കല്‍ കുരിശുകളെ കുരിശുമുത്തപ്പന്‍ എന്നും കുരിശച്ചന്‍ എന്നും മറ്റും നാട്ടുകാര്‍ വിളിച്ചിരുന്നു. കുരിശുമുത്തപ്പനാണ് കുരിശച്ചനായതെന്നും വാദമുണ്ട്. തത്തംപള്ളിയിലെ കുരിശ് 'പാന്ഥന്‍ കുരിശച്ചന്‍' എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വഴിയില്‍ (പന്ഥാവ്) സ്ഥിതി ചെയ്യുന്ന കുരിശ് എന്ന അര്‍ഥത്തില്‍ പാന്ഥന്‍ കുരിശ് എന്നതാണ് കുരിശച്ചന്‍ ആയത്. എന്നാല്‍ ഇപ്പോള്‍ വന്നുവന്ന് ലോപിച്ചും വാക്കുകള്‍ മാറിയും ഇപ്പോള്‍ കുരിശ് 'പ്രാന്തന്‍ കുര്യാച്ചന്‍' എന്നാണ് അറിയപ്പെടുന്നത്!

തത്തംപള്ളിയിലെ കല്‍ക്കുരിശിന്റെ മുകള്‍ അഗ്രവും കുറുകെയുള്ള തണ്ടിന്റെ അറ്റങ്ങളും ക്ലാവര്‍ രൂപത്തിലാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഈ കല്‍ക്കുരിശ് സ്ഥാപിച്ചതെന്നു കരുതുന്നു. ഇപ്പോള്‍ കുരിശു നില്ക്കുന്നതിനു കിഴക്കുഭാഗം കായല്‍ ആയിരുന്നുവെന്നും പിന്നീട് നികത്തി കരഭൂമിയാക്കിയതാണെന്നും കരുതുന്നു.

കുരിശ് പ്രതീക്ഷയുടേയും സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും അടയാളമായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് ജാതിമത ഭേദമെന്യേ ആള്‍ക്കാര്‍ കുരിശിനെ വണങ്ങുന്നു.

ഇതേസമയം, മട്ടാഞ്ചേരിയിലും ഒരു പ്രാന്തന്‍ കുരിശുണ്ട്. 1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ കുരിശുപള്ളിയോടനുബന്ധിച്ചുള്ള കുരിശില്‍ കയര്‍വടം കെട്ടി, അതില്‍പ്പിടിച്ച് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ നടത്തിയ വിശ്വാസ പ്രഖ്യാപനത്തിനു ശേഷം കുരിശ് ചെരിഞ്ഞു പോയി. കൂനിപ്പോയ കുരിശിനെ നാട്ടുകാര്‍ 'കൂനന്‍ കുരിശ്' എന്നു വിളിച്ചു. വിപ്ലവകരമായ ചെറുത്തുനില്പ് 'കൂനന്‍ കുരിശ് സത്യം' എന്നാണ് അറിയപ്പെടുന്നത്. ആ കുരിശാണ് ഇപ്പോള്‍ 'പ്രാന്തന്‍ കുരിയച്ചന്‍' എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

പോര്‍ച്ചുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ 'പാന്തോ ക്രൂസ്' എന്നാണ് പറയുന്നതെന്നും അതു മലയാളീകരിച്ചപ്പോള്‍ 'പ്രാന്ത് കുരിശും' കാലക്രമേണ 'പ്രാന്തന്‍ കുരിയച്ചനും' ആയി എന്നാണ് നാട്ടുകാര്‍ കരുതുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ 'പാന്തോ' എന്നൊരു വാക്കില്ലെന്നും വഴിയിലെ കുരിശ് എന്ന അര്‍ഥം വരുന്ന 'പാത്ത് ക്രൂസ്' ആയിരിക്കാം മലയാളത്തില്‍ രൂപം മാറിയതെന്നും മറ്റൊരു വാദവുമുണ്ട്. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഭാഷയ്ക്ക് വിചിത്രമായ രൂപപരിണാമം.

കാണാതെ പോകുന്ന വസ്തുക്കളും കളവു പോയ മുതലുകളും തിരികെക്കിട്ടാന്‍ 'പ്രാന്തന്‍ കുരിയച്ച'-നോടു പ്രാര്‍ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വാസം. മോഷണം നടത്തിയ ആള്‍ ആരുമറിയാതെ മോഷണവസ്തു തിരികെക്കൊണ്ടു നല്കും അഥവാ കട്ടെടുത്ത ആള്‍ക്ക് ഭ്രാന്ത് വരും എന്നാണ് വിശ്വാസം .

Saturday, March 5, 2011

തത്തംപള്ളിയില്‍ പിടിച്ചുപറി

ത്തംപള്ളി വാര്‍ഡിലെ പല ഇടവഴികളും പിടിച്ചുപറിക്കാരുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമാകുന്നതായി വ്യാപക പരാതി.

ആലപ്പുഴയില്‍ മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ആഭരണങ്ങള്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങളും ആവര്‍ത്തിച്ചിട്ടും പോലീസ് ആരേയും പിടികൂടിയിട്ടില്ലെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും പരസ്യ മദ്യപാനവും പൂവാലശല്യവുമുണ്ട്.

അടുത്തയിടെ മഠം റോഡില്‍ പകല്‍ ഒരു യുവതിയുടെ കഴുത്തില്‍ നിന്ന് ഹൈല്‍മറ്റ് ധരിച്ചെത്തിയവര്‍ സ്വര്‍ണമാല കവര്‍ന്നു. യുവതിയുടെ കൈയിലിരുന്നിരുന്ന കുഞ്ഞിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു. പോലീസ് അനാസ്ഥയില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.

Friday, March 4, 2011

ആലപ്പുഴയില്‍ ബജറ്റ് എസ്റ്റിമേറ്റ്

നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ആലപ്പുഴ നഗരസഭാ ബജറ്റ് അവതരിപ്പിക്കാതെ 2011 മാര്‍ച്ച് മൂന്ന്‌ വ്യാഴാഴ്ച ബജറ്റ് എസ്റ്റിമേറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണിത്.

(കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2011 മാര്‍ച്ച് ഒന്നിന് ചൊവ്വാഴ്ചയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. അന്നു വൈകുന്നേരം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു നേരത്തേ അറിയാമായിരുന്നിട്ടും നഗരസഭാ അധികൃതര്‍ അതനുസരിച്ച് മുന്‍കൂട്ടി കാര്യങ്ങള്‍ നീക്കിയില്ലെന്നു പരക്കെ പരാതിയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 19-നു നടത്തും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 28. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30. തെരഞ്ഞെടുപ്പ് ഏപ്രില്‍ 13. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 13.) തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ച് തുടങ്ങിയവ ചൂണ്ടിക്കാട്ടി വികസന, നിര്‍മാണ, അറ്റകുറ്റപ്പണികള്‍ എല്ലാം ഏതാനും മാസം തടസ്സപ്പെടുമ്പോള്‍ നാട്ടുകാരാണ് ദുരിതം അനുഭവിക്കുക.

പെരുമാറ്റച്ചട്ടത്തെ ഭരണകക്ഷി എടുത്തുകാട്ടി. ബജറ്റ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ധനകാര്യ കമ്മിറ്റി കൂടാതെയാണ് ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കി അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനിടെ ബജറ്റ് എസ്റ്റിമേറ്റ് അംഗീകരിച്ചു.
മുന്‍വര്‍ഷത്തെ 67.8 ലക്ഷം രൂപ നീക്കിയിരിപ്പും 93.2 കോടി രൂപ വരവും കണക്കാക്കി ആകെ 93.9 കോടി രൂപയുടെ വരവും 93.01 കോടി രൂപ ചെലവും 90.9 ലക്ഷം രൂപ നീക്കിയിരിപ്പും ലക്ഷ്യമാക്കുന്നതാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ച എസ്റ്റിമേറ്റ്.

പ്രതിപക്ഷ നേതാവ് തോമസ് ജോസഫിന്റെ ആരോപണങ്ങള്‍: സ്ഥിരം സമിതികള്‍ കൂടി വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുന്ന തുക വകയിരുത്തിയിട്ടില്ല. കൗണ്‍സില്‍ യോഗങ്ങളില്‍ അംഗീകാരം നേടാത്ത പദ്ധതികളാണ് നഗരസഭയില്‍ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ അംഗീകരിച്ച 60 ശതമാനം തുക പോലും ചെലവഴിക്കാതെയാണ് പുതിയ എസ്റ്റിമേറ്റ്. ഓരോ വര്‍ഷവും വാഗ്ദാനങ്ങള്‍ നല്കി ജനവഞ്ചന. ഖരമാലിന്യ സംസ്‌ക്കരണത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്കിയത്.

Tuesday, March 1, 2011

വൈദ്യുതി ബില്ലില്‍ യൂണിറ്റ് നിരക്ക് വേണം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഡിമാന്‍ഡ് ആന്‍ഡ് ഡിസ്‌കണക്ഷന്‍ നോട്ടീസില്‍ എനര്‍ജി ചാര്‍ജസ് തുകയൊടൊപ്പം വൈദ്യുതിയുടെ താരിഫ്‌ യൂണിറ്റ് നിരക്ക് കൂടെ ചേര്‍ക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. കണക്കില്‍ തെറ്റുണ്ടോയെന്ന് ഉപയോക്താക്കള്‍ക്ക് പെട്ടെന്നു കണക്കുകൂട്ടാനും ബില്ല് കൂടുതല്‍ സുതാര്യമാക്കാനും ഇത് ഉപകരിക്കും. കംപ്യൂട്ടറൈസ്ഡ് ബില്ല് ആയതിനാല്‍ ഇതിനു ബുദ്ധിമുട്ടില്ലതാനും.