സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, August 31, 2011

തത്തംപള്ളി കായല്‍ച്ചിറ കുരിശടി ഹൗസ്‌ബോട്ട് തൊഴിലാളികളുടെ പ്രാര്‍ഥനാകേന്ദ്രം

ത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി ഇടവകയിലെ കായല്‍ച്ചിറ കുരിശടി ഹൗസ്‌ബോട്ട് തൊഴിലാളികളുടെ മുഖ്യ പ്രാര്‍ഥനാകേന്ദ്രമായി മാറുന്നു.

പുന്നമടക്കായലിന്റെ തീരത്താണ് കുരിശടി സ്ഥിതി ചെയ്യുന്നത്. കുരിശടിയുടെ സമീപം തന്നെയാണ് ആലപ്പുഴയിലെ നൂറുകണക്കിന് ഹൗസ്‌ബോട്ടുകള്‍ വിനോദസഞ്ചാരികളെ കാത്തു കിടക്കുന്നതും. അവയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്നുമുണ്ട്.

കുരിശടിയില്‍ 2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആചരണത്തോടനുബന്ധിച്ച് ഹൗസ്‌ബോട്ട് വെഞ്ചരിപ്പ് ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറുഞ്ഞിക്കാട്, പ്രസുദേന്തിമാരായ കാത്തെ പെസഫിക് ഗ്രൂപ്പ് എന്നിവര്‍ അറിയിച്ചു. ഏഴിനു ബുധനാഴ്ച രാത്രി ഏഴിനാണ് ഹൗസ്‌ബോട്ടുകളുടെ വെഞ്ചരിപ്പ്.

Tuesday, August 30, 2011

ഓടകളില്‍ ഒഴുക്കില്ല; കൊതുകും ദുര്‍ഗന്ധവും മിച്ചം

ലപ്പുഴ പട്ടണത്തിലെ ഓടകള്‍ വേണ്ട വിധത്തില്‍ നിര്‍മ്മിക്കാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്നു മലിനമായി കൊതുകു താവളമാകുന്നു. കൂടാതെ സദാനേരവും ദുര്‍ഗന്ധവും ഈച്ച ശല്യവും.

പട്ടണത്തില്‍ ജില്ലാ കോടതിക്കു മുമ്പിലുള്ള റോഡില്‍ അടുത്ത കാലത്ത് പുതുക്കി നിര്‍മ്മിച്ച കാണ ഉദാഹരണം. മാസങ്ങള്‍ റോഡുഗതാഗതം തടസ്സപ്പെടുത്തി ആഴം കൂട്ടി നിര്‍മ്മിച്ച കാണയിലൂടെ വെള്ളം ഒഴുകിപ്പോകില്ലെന്നും അതിനാല്‍ എപ്പോഴും ദുര്‍ഗന്ധമാണെന്നും സമീപ കടയുടമകളും മറ്റും പരാതിപ്പെടുന്നു. കാണക്കായി വന്‍കുഴിയെടുക്കുന്നതിന്റെ പേരില്‍ മണ്ണുമാറ്റലായിരുന്നു ലക്ഷ്യമെന്നും ആരോപണമുയര്‍ന്നിരുന്നു. ഒരാള്‍ താഴ്ചയിലേറെ കുഴിയെടുത്ത് അടിഭാഗം വാര്‍ക്കാതെ വെള്ളമൊഴുക്കിനു സൗകര്യമില്ലാതെ മാലിന്യം കെട്ടിക്കിടക്കുന്ന വിധത്തില്‍ നിര്‍മ്മിച്ച കാണയ്ക്ക് ആരാണ് ഉത്തരവാദിയെന്നു നാട്ടുകാര്‍ തിരക്കുന്നു.

ഏതായാലും ശാസ്ത്രീയമായോ എന്‍ജിനിയറിംഗ് തത്ത്വങ്ങള്‍ പാലിച്ചോ അല്ല ആലപ്പുഴയിലെ കാണകള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നു സാധാരണക്കാര്‍ക്കു പോലും മനസ്സിലാകും.

Monday, August 29, 2011

വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കണം

ഴ കഴിഞ്ഞാലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന റോഡു ഭാഗങ്ങളും വശങ്ങളും പ്രത്യേകം ശ്രദ്ധിച്ച് അവ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

ഇത്തരം ഭാഗങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും മുന്‍കരുതലുകളും സ്വീകരിച്ചാല്‍ റോഡുകള്‍ കുണ്ടുംകുഴിയുമായി മാറുന്നത് ഒരു പരിധി വരെ ഒഴിവാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്‍ഘദൃഷ്ടിയോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് ഇതിനാവശ്യം.

Saturday, August 27, 2011

വല്ലവരുടേയും മതില്‍; ഒട്ടീരു തകൃതി

വൃത്തിയായി സൂക്ഷിക്കുന്ന മതിലുകള്‍ കണ്ടാല്‍ പല സംഘടനകള്‍ക്കും ഇരിക്കപ്പൊറുതിയില്ല. ഉടനേ അതില്‍ പോസ്റ്റര്‍ ഒട്ടിക്കണം. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കണം. ഒരു കൂട്ടര്‍ ചെയ്താല്‍ അത് ഒരു അവകാശമെന്നതു പോലെ പുറകേ പലരാകും ഒട്ടീരുകാര്‍. വല്ലവരുടേയും മതിലില്‍ തകൃതിയായി ഒട്ടിച്ചു വൃത്തികേടാക്കാന്‍ മത്സരിക്കുകയാണോ എന്നു തോന്നും.

സ്വകാര്യ മതിലുകളില്‍ പരസ്യം പതിക്കുന്നത് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പു വേളകളിലും മറ്റും അനധികൃതമായി പോസ്റ്റര്‍ പതിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ട്ടിക്കാര്‍ അവ നീക്കം ചെയ്യണമെന്നും മുന്‍പും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ മതിലുകള്‍ അഭംഗിയാക്കാന്‍ ഇപ്പോഴും പല സംഘടനകള്‍ക്കും ഒട്ടും മടിയില്ല. പട്ടണം മോടിയായിരിക്കാന്‍ ഇത്തരം പരസ്യം പതിക്കല്‍ ഏര്‍പ്പാടുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനു നിയമം വരും വരെ കാത്തിരിക്കരുത്. സംസ്‌കാരത്തിന്റെ ഭാഗമായി അതില്‍ നിന്നു ഒഴിയുകയാണ് വേണ്ടത്.

Thursday, August 25, 2011

ആലപ്പുഴയില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ ആവശ്യത്തിനില്ല; അടിസ്ഥാന ജോലികള്‍ നടക്കുന്നുമില്ല

നങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തയാറാകണമെന്ന് ആവശ്യമുയരുന്നു. പട്ടികളുടേയും കൊതുകിന്റേയും ശല്യം ദിവസേന വര്‍ധിക്കുന്നതും മാലിന്യം കുന്നുകൂടി ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്താന്‍ ഇടയാക്കുന്നതും ജീവനക്കാരുടെ അഭാവം മൂലമാണെന്നാണ് പരാതി. മുനിസിപ്പാലിറ്റിയുടെ മാത്രം ഉത്തരവാദിത്വത്തിലുള്ള നടപടികളിലാണ് വന്‍ അലംഭാവം. വളരെക്കുറച്ചു ജീവനക്കാരുടെ സഹകരണം കൊണ്ടാണ് പേരിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൊതുകുകള്‍ക്ക് എതിരേയുള്ള മരുന്നു തളി, ഫോഗിംഗ്, മാലിന്യം നീക്കം ചെയ്യല്‍, സംസ്‌കരണം, പട്ടിപിടുത്തം (ഇപ്പോള്‍ ചട്ടവിരുദ്ധം!), റോഡും പരിസരവും തൂത്തുവൃത്തിയാക്കല്‍, റോഡുകളിലെ ചെറിയ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. അതിനു ആള്‍ക്കാര്‍ ആവശ്യാനുസരണം ഇല്ലാത്തതിനാല്‍ പട്ടണം ചീഞ്ഞുനാറി രോഗങ്ങള്‍ പടരുകയും റോഡുകള്‍ സദാസമയവും കുളമായി കിടക്കുകയും ചെയ്യുന്നു.

സമീപ പഞ്ചായത്തുകളിലെ തൊഴിലുറപ്പു (തൊഴിലുഴപ്പ് അല്ല!) പദ്ധതിയില്‍പ്പെട്ട തൊഴിലാളികളുടെ സേവനം ഇക്കാര്യങ്ങളില്‍ പട്ടണപ്രദേശത്ത് ഉപയോഗിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ മുനിസിപ്പല്‍ പട്ടണത്തിലെ 52 വാര്‍ഡുകള്‍ ഇപ്പോള്‍ ആലപ്പുഴ, അമ്പലപ്പുഴ നിയമസഭാ നിയോജക മണ്ഡലങ്ങളിലായി വിഭജിച്ചുകിടക്കുകയാണ്. അതിനാല്‍ രണ്ട് എംഎല്‍എമാരുടെ ശ്രദ്ധയും പതിയേണ്ടതുണ്ട്.

Wednesday, August 24, 2011

ആലപ്പുഴ പട്ടണത്തില്‍ കൂടിയ നിരക്കിലുള്ള കെട്ടിട നികുതി വരുന്നൂ

ലപ്പുഴ പട്ടണത്തിലെ കെട്ടിടങ്ങള്‍ക്ക് കൂടിയ നിരക്കിലുള്ള നികുതി വരുന്നൂ. അതിന്റെ ഭാഗമായി വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം ആലപ്പുഴ നഗരസഭ പുറപ്പെടുവിച്ചു. 2011 ഓഗസ്റ്റ് 19 തീയതി വച്ച് റ്റി 3-9191/08 നമ്പരായിട്ടാണ് വിജ്ഞാപനം മുനിസിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ചിട്ടുള്ളത്.

പട്ടണത്തെ മേഖലകള്‍ തിരിച്ചും കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം, നിര്‍മാണ രീതി, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയുമാണ് നികുതി പരിഷ്‌കരണം നടപ്പാക്കാന്‍ പോകുന്നത്. തത്തംപള്ളി വാര്‍ഡിനെ പ്രഥമ മേഖലയിലാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിരക്കുകളേയും മേഖലകളേയും സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ അറിയിപ്പു തീയതി മുതല്‍ 30 ദിവസത്തിനകം മുനിസിപ്പല്‍ ഓഫീസില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഥമ, ദ്വിതീയ, തൃതീയ എന്നീ തട്ടുകളായി മേഖലകള്‍ തിരിച്ചതിന്റെ മാനദണ്ഡങ്ങളോ നികുതിയുടെ വിശദവിവരങ്ങളോ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ നികുതി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാകാതെ എങ്ങനെ പരാതി നല്കുമെന്നു നാട്ടുകാര്‍ ചോദിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഇ-മെയില്‍ ഐഡിയും നല്കണമെന്ന് ആവശ്യമുണ്ട്.

ആലപ്പുഴ നഗരസഭ പ്രസിദ്ധീകരിച്ച വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം നമ്പര്‍: റ്റി 3-9191/08 തീയതി: 19-8-2011 വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, August 23, 2011

തെരുവുനായ്ക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുന്നു

ലപ്പുഴ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് എന്താ പണി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നൂറുകണക്കിന് തെരുവുനായ്ക്കള്‍ വഴിനീളെ അഴിഞ്ഞാടി ആള്‍ക്കാരെയും മൃഗങ്ങളേയും കടിച്ചിട്ടും മാസങ്ങളായി പരാതിപ്രവാഹമുണ്ടായിട്ടും ചെറുവിരല്‍ പോലും അനക്കാതെയിരിക്കുകയാണ് മുനിസിപ്പാലിറ്റിക്കാര്‍. കൊല്ലാനാകുകയില്ലെങ്കില്‍ എല്ലാത്തിനേയും പിടിച്ച് അടച്ചുറപ്പുള്ള കോമ്പൗണ്ടിലാക്കി മുനിസിപ്പാലിറ്റി വളര്‍ത്തുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

തത്തംപള്ളി വാര്‍ഡിലും സമീപ വാര്‍ഡുകളിലും തെരുവുപട്ടികള്‍ കൂട്ടത്തോടെയാണ് ആക്രമണം നടത്തുന്നത്. ഡസന്‍ കണക്കിനു നായ്ക്കളാണ് കൂട്ടത്തിലുള്ളത്. രാത്രിയും പകലും ഭേദമില്ലാതെ കുരച്ചും ഓടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് നായ്ക്കള്‍ ആക്രമിച്ചു മുന്നേറുന്നത്. പേവിഷബാധയെ ഭയന്നാണ് നാട്ടുകാര്‍ കഴിയുന്നത്.

ഇന്നു (2011 ഓഗസ്റ്റ് 23 ചൊവ്വ) ഉച്ചയ്ക്ക് ഒരു ഡസനിലേറെ നായ്ക്കള്‍ ഒരുമിച്ച് കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡില്‍ വഴിയാത്രക്കാര്‍ക്കെതിരേ ആക്രമണത്തിനു തുനിഞ്ഞതാണു ഫോട്ടോയില്‍. യാത്രക്കാര്‍ ഓടിരക്ഷപെടുകയായിരുന്നു. നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരാണ് നായ് ഭിഷണി നിലനില്ക്കുന്ന ഈ റോഡ് സ്ഥിരമായി ഉപയോഗിക്കുന്നത്.

Saturday, August 20, 2011

എറണാകുളം ജംഗ്ഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ആവര്‍ത്തിക്കുന്ന അപകടം ഒഴിവാക്കാന്‍ നടപടി

റണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ആലപ്പുഴ ഭാഗത്തേക്കുള്ള തെക്കേ അറ്റത്ത് പാളത്തിന്റെ നിരപ്പിലേക്കു താഴേക്ക് ചെരിഞ്ഞ നടപ്പാത ഇല്ലാത്തതിനാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി. ആവശ്യപ്പെട്ടിരുന്ന പ്രകാരം പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് അടുത്തയിടെ ചെറുഭിത്തി ഉയര്‍ത്തിക്കെട്ടി അപകടസാധ്യത ഒഴിവാക്കുകയായിരുന്നു.

IMPACT 

എറണാകുളം റെയില്‍വേ സ്റ്റേഷന്‍ ആരംഭിച്ച കാലം മുതല്‍ നേരിട്ടിരുന്ന പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2010 ആദ്യം മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. ഈ വിഷയത്തില്‍ ആദ്യം ഫോട്ടോകള്‍ സഹിതം ഡിവിഷണല്‍ മാനേജര്‍ക്കും മറ്റും അയച്ച കത്തു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്നും ഓര്‍മ്മപ്പെടുത്തല്‍ കത്തുകള്‍ അയച്ചുകൊണ്ടേയിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള പല യാത്രക്കാര്‍ക്കും പരിക്കേറ്റതിനെത്തുടര്‍ന്നു യാത്രക്കാരുടെ പ്രശ്‌നം ഏറ്റെടുത്ത് ഈ വര്‍ഷം ആദ്യം മുതല്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗും അധികൃതര്‍ക്ക് ഈ വിഷയത്തില്‍ നിവേദനം അയച്ചിരുന്നു.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അരികു കുത്തനേ ഉയര്‍ന്നു നില്ക്കുകയാണ്. പാളത്തിന്റെ നിരപ്പില്‍ നിന്ന് ഏകദേശം നാല് അടി ഉയരത്തിലാണ് പ്ലാറ്റ്‌ഫോം.

ഈ പ്ലാറ്റ്‌ഫോമില്‍ വന്നു നില്ക്കുന്ന ട്രെയിനുകള്‍ മിക്കപ്പോഴും പ്ലാറ്റ്‌ഫോം അതിര്‍ത്തിയും കടന്നു മുന്നോട്ടു മാറ്റി നിര്‍ത്തുന്നതിനാല്‍ മുന്‍ഭാഗത്തെ ബോഗികളില്‍ കയറേണ്ട യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. സാധാരണ മുന്‍ഭാഗത്ത് ജനറല്‍ കംപാര്‍ട്ട്‌മെന്റുകളും വികലാംഗര്‍ക്കുള്ള കംപാര്‍ട്ട്‌മെന്റുകളും ആയതിനാല്‍ ആ ഭാഗത്ത് തിരക്കും ഏറെയായിരിക്കും. മുന്നിലുള്ള പാഴ്‌സല്‍ വാനില്‍ നിന്നു ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതുണ്ട്. യാത്രക്കാര്‍ പാളത്തിന്റെ നിരപ്പിലേക്കു പ്ലാറ്റ്‌ഫോമില്‍ നിന്നു ചാടിയിറങ്ങി ട്രെയിനില്‍ കയറേണ്ടിയിരുന്നു. ചരക്കിറക്കാനും കയറ്റാനും പോര്‍ട്ടര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നു. ആര്‍എംഎസ് വാനില്‍ നിന്നു തപാല്‍ ഉരുപ്പടികളും ഇറക്കാന്‍ ഏറെ ക്ലേശിച്ചു. പ്ലാറ്റ്‌ഫോം അതിര്‍ത്തിയില്‍ നിന്നു ഏകദേശം മുന്നു ബോഗിയുടെ നീളത്തില്‍ ട്രെയിന്‍ മുന്നോട്ടു മാറി നിര്‍ത്താനാണ് സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

ട്രെയിന്‍ വരുമ്പോള്‍ യാത്രക്കാര്‍ തിക്കിത്തിരക്കി വാതിലില്‍ മാത്രം നോക്കി മുന്നോട്ടു നീങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ അതിര്‍ത്തിയില്‍ ഉയര്‍ന്നു നില്ക്കുന്ന പ്ലാറ്റ്‌ഫോം ഭാഗത്തു നിന്നു അറിയാതെ ഒന്നിനു പുറകേ ഒന്നായി താഴേക്കു പതിച്ചു പരിക്കുപറ്റുന്നത് സാധാരണ കാഴ്ചയായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും അപകടത്തില്‍പ്പെട്ടിരുന്നത്. പരിക്കേല്‍ക്കുന്നവരോ കണ്ടുനില്ക്കുന്നവരോ വര്‍ഷങ്ങളായി രേഖാമൂലം പരാതി നല്കിയിരുന്നില്ല.

അപകടമൊഴിവാക്കാന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ അതിര്‍ത്തിയില്‍ താഴേക്കു ചെരിച്ചുകെട്ടുകയും അതിനോടു ചേര്‍ന്നു ലൂപ്പ് ലൈന്‍ അവസാനിക്കുന്ന ഭാഗത്ത് പ്ലാറ്റ്‌ഫോമില്‍ അതിര്‍ത്തി മതില്‍ ഉയര്‍ത്തിക്കെട്ടി മുന്നറിയിപ്പു നല്കുകയും ചെയ്യണമെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. ഒപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നു താഴെയിറങ്ങി യാത്രക്കാര്‍ നില്ക്കാതിരിക്കാന്‍ ട്രെയിനുകളുടെ ബോഗികള്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍ത്താനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുന്‍ഭാഗത്തെ ലഗേജ് വാനില്‍ നിന്ന് ചരക്കുകളും തപാല്‍ ഉരുപ്പടികളും സുഗമമായി ഇറക്കാനും കയറ്റാനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കയറിയിറങ്ങാനും കോച്ചുകള്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍ത്തേണ്ടതുണ്ടെന്നും സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്കുള്ള കത്തില്‍ എടുത്തുകാട്ടിയിരുന്നു.

രണ്ടാം പ്ലാറ്റ് ഫോമിന്റെ അറ്റത്തു നിന്നു നിലവില്‍ ഒരു ലൂപ്പ് ലൈന്‍ തുടങ്ങുന്നതിനാല്‍ പ്ലാറ്റ്‌ഫോമിന്റെ ആ ഭാഗത്തു താഴേക്കു ചെരിച്ചു കെട്ടാന്‍ തത്കാലം നിവൃത്തിയില്ലെന്നാണു മനസിലാകുന്നത്. ട്രെയിനുകളുടെ എന്‍ജിന്‍ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുതന്നെ നിര്‍ത്താനും ഏര്‍പ്പാടുണ്ടാക്കും. രണ്ടാം പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് ചെറുഭിത്തി കെട്ടിയതിന്റെ കൂടുതല്‍
ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, August 19, 2011

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നായ്ശല്യം

ലപ്പുഴ പട്ടണത്തിലെ തെരുവുകളിലെ നായ്ശല്യം ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്കും വ്യാപിച്ചതായി പരാതി.

സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ സദാസമയവും നായ്ക്കള്‍ യാത്രക്കാരുടെ നേര്‍ക്ക് കുരച്ചുചാടുകയും കടിക്കാന്‍ ഓടിക്കുകയും ചെയ്യാറുണ്ടെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാര്‍ക്ക് നായ്ശല്യം പുതുമയല്ലെങ്കിലും ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ വളരെ ഭയപ്പാടോടെയാണ് സ്‌റ്റേഷനില്‍ കാലുകുത്തുന്നത്. സ്ത്രീകളേയും കുട്ടികളേയും പട്ടികളില്‍ നിന്നു രക്ഷിക്കാന്‍ കൂടെയുള്ള പുരുഷന്മാര്‍ കല്ലാണ് ഇപ്പോള്‍ ആയുധമാക്കുന്നത്.

റെയില്‍വേ സ്‌റ്റേഷനിലെ പട്ടിശല്യം അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കണമെന്ന അന്വേഷണത്തിലാണ് യാത്രക്കാര്‍. തത്തംപള്ളി വാര്‍ഡില്‍ നിന്നുള്ള യാത്രക്കാരുടെ അഭ്യര്‍ഥന പ്രകാരം വിഷയം റെയില്‍വേ അധികാരികള്‍ക്കു വിടുന്നു.

Thursday, August 18, 2011

ആലപ്പുഴ കളക്ടറേറ്റിലെ പടികളുടെ വശത്ത് അപകട വിടവ്

ലപ്പുഴ കളക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍കേസുകളില്‍ ഭിത്തിയോടു ചേര്‍ന്നു നിലവില്‍ വിടവുള്ള ഭാഗം അടയ്ക്കാത്തതിനാല്‍ അപകടസാധ്യത.

ഗ്രാനൈറ്റ് വിരിച്ച പടികളില്‍ പ്രത്യേകിച്ച് പ്രായമായവര്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ കാലുകള്‍ തെന്നാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ കാല്‍ വിടവിലേക്കു പോയാല്‍ പരിക്കു ഗൂരുതരമാകാന്‍ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇക്കാര്യത്തില്‍ ഉടനേ പരിഹാരമുണ്ടാക്കാന്‍ ജില്ലാ കളക്ടര്‍ക്കു വിവരം നല്കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗിനോടു പല വായനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. അനേകം പേര്‍ ദിവസവും ഉപയോഗിക്കുന്ന പടിക്കെട്ടാണ് കളക്ടറേറ്റിലേത്.

Sunday, August 14, 2011

യാചകരെ പുനഃരധിവസിപ്പിക്കാന്‍ നടപടിയില്ല

രു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിയിട്ടും ഇന്നാട്ടില്‍ പെരുകിക്കൊണ്ടിരിക്കുന്ന യാചകരെ പുനഃരധിവസിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

ആലപ്പുഴയില്‍ എവിടേയും ഭിക്ഷക്കാരെ കാണാം. റോഡുവക്കിലും പാലത്തിലും ബീച്ചിലും എല്ലാം. ഇതു കൂടാതെ വീടുകളിലെത്തി ഭിക്ഷയാചിക്കുന്ന കൂട്ടര്‍ വേറെ. ഇക്കൂട്ടത്തില്‍ ആരോഗ്യമുള്ളവരും രോഗികളും പ്രായമായവരും കുട്ടികളും ഉണ്ട്. ഓരോയിനം ആള്‍ക്കാര്‍ക്കും വെവ്വേറേ നടപടിക്രമങ്ങളാണവശ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്നു ഭിക്ഷയാചന ഒരു ജോലിയായി സ്വീകരിച്ച് എത്തുന്ന സംഘങ്ങളെ തിരിച്ചറിഞ്ഞു തടയണം.

ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന് അറിയപ്പെടുന്ന ആലപ്പുഴയെ ഏറെ പ്രതികൂലമായാണ് യാചകശല്യം ബാധിച്ചിരിക്കുന്നത്.

Saturday, August 13, 2011

തോര്‍ത്തു വില്പന അതിഗംഭീരം

ലപ്പുഴ പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളം കളി ദിവസം നടക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച തോര്‍ത്തുകളുടെ വില്പന വന്‍തോതിലാണ്. വാശിക്കും ആവേശത്തിനും തോര്‍ത്തുകള്‍ നല്കുന്ന സംഭാവന ഏറെ! അപ്പോള്‍ വില്പന അതിഗംഭീരമാകും.

വള്ളം കളിക്കാര്‍ക്കും കാണികള്‍ക്കും തലയില്‍ കെട്ടാനും തോളത്തു ഇടാനും അരയില്‍ കെട്ടാനും ആഞ്ഞു വീശാനും വേണ്ടി വന്നാല്‍ വെള്ളത്തിലേക്കു ചാടുമ്പോള്‍ ഉടുക്കാനും തോര്‍ത്തു വേണം. വള്ളംകളി നടക്കുന്നതിന്റെ സമീപമുള്ള തത്തംപള്ളി വാര്‍ഡില്‍ ഉള്‍പ്പടെ നൂറുകണക്കിനു തോര്‍ത്തുകളാണ് ഒറ്റ ദിവസം കൊണ്ടു വിറ്റുപോയത്.

തോര്‍ത്തു വില്പനക്കായി പലര്‍ അതിരാവിലെ മുതല്‍ സജീവമായി റോഡു വക്കുകളിലുണ്ടായിരുന്നു. ഉച്ചമുതല്‍ ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ വില്പനയും കുതിച്ചുയര്‍ന്നു.

കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ അതിക്രമം: പരാതിയില്ലെന്നു പോലീസ്

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കന്യാസ്ത്രീക്കു നേരേയുണ്ടായ അതിക്രമത്തില്‍ കന്യാസ്ത്രീക്കു പരാതിയില്ലെന്നു പോലീസ്.

സംഭവത്തെക്കുറിച്ചു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ' ട്രെയിനുകളിലേയും സ്റ്റേഷനുകളിലേയും സാമൂഹ്യവിരുദ്ധശല്യം: നടപടികള്‍ സ്വീകരിക്കണം' എന്ന തലക്കെട്ടില്‍ 2011 മേയ് ഒന്നിന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അതിക്രമത്തെ സംബന്ധിച്ചു അറിയിപ്പു കേരള ഡിജിപി., കോട്ടയം എസ്പി എന്നിവര്‍ക്കു നല്കിയിരുന്നു. തുടര്‍ന്ന് എറണാകുളം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, റെയില്‍വേസ് അന്വേഷണം നടത്തി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നടന്ന സംഭവത്തെക്കുറിച്ചു തിരുവനന്തപുരത്തെ റെയില്‍വേ പോലീസ് സൂപ്രണ്ട് 2011 ജൂലൈ 29-നു നല്കിയ വിശദീകരണം ഇങ്ങനെ:

'2011 ഏപ്രില്‍ മാസം 30-ാം തീയതി വൈകിട്ട് 6 മണിയോടു കൂടി കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ 1-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തമിഴ് നാടോടി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് തോന്നിക്കുന്ന ഒരു പുരുഷനും സ്ത്രീയും പ്ലാറ്റ്‌ഫോമിന്റെ മധ്യഭാഗത്തിന് അല്പം വടക്ക് മാറി ആര്‍.എം.എസ് ആഫീസിന് മുന്‍പാകെ നിന്ന് പരസ്പരം വഴക്ക് കൂടുകയും മദ്യലഹരിയിലായിരുന്ന പുരുഷന്‍ മനോരോഗിയെപ്പോലെ പെരുമാറുകയും പ്ലാറ്റ്‌ഫോമിലെ കസേരയിലിരുന്ന ഒരു കന്യാസ്ത്രീയുടെ കാലില്‍ അപേക്ഷാസ്വരത്തില്‍ പിടിക്കുകയും ടിയാളുടെ പ്രവൃത്തിയില്‍ പേടിച്ച കന്യാസ്ത്രീ പേടിച്ച് പെട്ടെന്ന് എഴുന്നേറ്റ് മാറുകയും ചുറ്റും കൂടി നിന്ന യാത്രക്കാരും പോര്‍ട്ടര്‍മാരും മറ്റും ബഹളം വയ്ക്കുകയുമുണ്ടായി.

ഇതറിഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ടി സ്ഥലത്തെത്തുകയും പോലീസ് ഉദ്യോഗസ്ഥരെ കണ്ടയുടനെ അയാള്‍ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്തേക്ക് ഓടിപ്പോകുകയും ചെയ്തു.

കന്യാസ്ത്രീയോട് മേല്‍ വിഷയത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഓടിപ്പോയയാള്‍ മദ്യലഹരിയിലായിരുന്നെന്നും കാലുപിടിച്ച് എന്തോ പറയാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യത്തില്‍ പ്രത്യേകിച്ച് പരാതി ഒന്നും ഇല്ല എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നും തന്നെ എടുത്തിട്ടില്ലാത്തതുമാകുന്നു.'

പൊതുജനമധ്യത്തില്‍ വച്ചുണ്ടാകുന്ന സാമൂഹ്യവിരുദ്ധ നടപടികളില്‍ ഇരകളുടെ പരാതിക്കു കാത്തു നില്ക്കാതെ അക്രമികളെ പോലീസ് പിടികൂടണമെന്നും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. യാത്രക്കിടയില്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി നിയമനൂലാമാലകളില്‍ കുടുങ്ങാന്‍ സാധാരണഗതിയില്‍ ആരും തയാറാകുകയില്ലെന്നും അധികൃതര്‍ ഓര്‍ക്കണം. 

Thursday, August 11, 2011

ആലപ്പുഴയില്‍ മെറ്റലില്‍ പൊതിഞ്ഞ പൂഴിക്കൂന!

ണ്ടാല്‍ മെറ്റല്‍ക്കൂന. പക്ഷേ പുറത്തെ അല്പം മെറ്റല്‍ നീക്കിയാല്‍ നിറയെ പൂഴി!. ആലപ്പുഴ വാടക്കനാലിന്റെ വടക്കക്കരയില്‍ ജില്ലാ കോടതി പാലത്തിനും വൈഎംസിഎ പാലത്തിനും ഇടയില്‍ താറുമാറായി കിടക്കുന്ന റോഡു നന്നാക്കാന്‍ ആഴ്ചകള്‍ മുന്‍പ് കൊണ്ടിറക്കിയിട്ടുള്ള മെറ്റല്‍ക്കൂനകളിലാണീ മറിമായം.

SCOOP

എന്ത് ഉദ്ദേശ്യത്തിലാണ് ഇങ്ങനെ ചെമ്മണ്ണ്‌ കൂന തയാറാക്കിയിരിക്കുന്നതെന്ന് അറിഞ്ഞുകൂടാ. രാധാ ബില്‍ഡിംഗിനു മുന്‍വശത്തായുള്ള കൂനയുടെ ഫോട്ടോയാണ് ഇതിനോടൊപ്പമുള്ളത്. സാധാരണഗതിയില്‍ മെറ്റല്‍ക്കൂനയില്‍ മെറ്റല്‍ മാത്രമായിരിക്കും. അല്ലാതെ ഇങ്ങനെ പൂഴിക്കൂനയ്ക്കു മുകളില്‍ മെറ്റല്‍ നിരത്തി മെറ്റല്‍ക്കൂനയായി തോന്നിപ്പിക്കേണ്ട കാര്യമുണ്ടോയെന്നു അറിയില്ല. വശത്തു നിന്ന് മെറ്റല്‍ മാറ്റിയപ്പോഴാണ് നാട്ടുകാര്‍ക്ക് ഇത് പൂഴിക്കൂനയാണെന്നു മനസിലായത്.

ഇതേ സമയം റോഡുവക്കില്‍ ഇറക്കിയിട്ടുള്ള മെറ്റല്‍ക്കൂനകളുടെ അളവെടുപ്പില്‍ കൃത്രിമം നടന്നതായി സംശയിക്കണമെന്നു സമീപപ്രദേശത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ശരിയായ രീതിയില്‍ കൂന കൂട്ടാതെ കൊട്ടത്താപ്പിനാണ് അളവെടുത്തിട്ടുള്ളതത്രേ.

തത്തംപള്ളി വാര്‍ഡിലുള്ളവര്‍ ധാരാളമായി ഉപയോഗിക്കുന്ന തൊട്ടടുത്ത വാര്‍ഡിലൂടെ കടന്നു പോകുന്ന റോഡാണിത്.

Tuesday, August 2, 2011

നെഹ്‌റു ട്രോഫി വള്ളം കളിക്ക് സൈന്യം; പോലീസ് ടീമിനും സാധ്യത

ലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച (2011 ഓഗസ്റ്റ് 13) നടക്കുന്ന 59-ാമതു നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ കരസേനയും പങ്കെടുക്കും. കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ്‌ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പിലെ (എംഇജി) 55 പേരടങ്ങുന്ന സൈന്യവിഭാഗമാണ് രംഗത്ത്. ചുണ്ടന്‍വള്ള മത്സരത്തെ ദേശീയ സംഭവമാക്കി മാറ്റാനുള്ള ശ്രമമാണ് പട്ടാളക്കാര്‍ നടത്തുന്നത്. വള്ളംകളിയെ ദേശീയ കായികവിനോദമാക്കാന്‍ ഇതു സഹായകമായേക്കും.

കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) തുഴയുന്ന മുട്ടേല്‍ ചുണ്ടനിലാണ് സൈനികര്‍ ഭാഗമാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സൈനികര്‍.

ഇതേസമയം, കുട്ടനാട്ടില്‍ ചുണ്ടന്‍വള്ളം തുഴച്ചില്‍ക്കാര്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പോലീസില്‍ നിന്നും കര, നാവിക, വ്യോമ സൈന്യ വിഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകളെ സംഘടിപ്പിക്കണമെന്ന് കുട്ടനാട്ടുകാരനും കായിക താരവുമായിരുന്ന റിട്ടയേഡ് എസ്പി പി.വി.തോമസ് ഐപിഎസ് നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ആശയം മുന്നോട്ടുവച്ചതെങ്കിലും അതില്‍ നടപടികളായിരുന്നില്ല. പോലീസ് ട്രെയിനിംഗ് കോളജിലും പ്രവര്‍ത്തിച്ചിട്ടുള്ള തോമസ് അതിനായി പ്രാഥമിക ശ്രമങ്ങളും നടത്തിയിരുന്നു. പോലീസ് ടീമിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആഗ്രഹിക്കുന്നു.

Monday, August 1, 2011

വെനീസ് ആയാലും ലെയ്ഡന്‍ ആയാലും ആലപ്പുഴ നന്നാകണം


ലപ്പുഴ കിഴക്കിന്റെ വെനീസ് ആയാലും ലെയ്ഡന്‍ ആയാലും പട്ടണത്തിന്റെ പൈതൃകം കാത്തുള്ള അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് ആവശ്യം.

ആലപ്പുഴ കിഴക്കിന്റെ ലെയ്ഡന്‍ ആണെന്ന് ഡോ.തോമസ് ഐസക് എംഎല്‍എയാണ് വാദമുയര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ ഹെറിറ്റേജ് സൊസൈറ്റി എന്ന പേരില്‍ ഒരു വേദി രൂപവത്കരിച്ചാണ് രംഗപ്രവേശം. വാസ്തു വിദ്യാ മാതൃകകള്‍ വച്ചു നോക്കിയാല്‍ അലപ്പുഴ പട്ടണത്തിനു വെനീസുമായല്ല ലെയ്ഡനുമായാണ് സാമ്യം എന്നാണ് വാദം. വെനീസിന്റെ കനാല്‍ തീരങ്ങളില്‍ റോഡ് ഇല്ലെന്നും ലെയ്ഡനിലെ കനാല്‍ തീരങ്ങളോടു ചേര്‍ന്നു ആലപ്പുഴയിലേതു പോലെ റോഡുകളുണ്ടെന്നും ഡോ.തോമസ് ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആലപ്പുഴയില്‍ താവളമുറപ്പിച്ച ഡച്ചുകാരുടെ അവശിഷ്ടങ്ങള്‍ ആലപ്പുഴ പട്ടണത്തില്‍ പലയിടത്തുമുണ്ടെന്നും വാദിക്കുന്നു. 

ഇറ്റലിയിലാണ് വെനീസ്. കനാലുകള്‍ നിറഞ്ഞ പട്ടണം. പര്യവേക്ഷകനും വ്യാപാരിയുമായ മാര്‍ക്കോ പോളോ (1254 - 1324) വെനീസുകാരനാണ്. ഡച്ച് പ്രോവിന്‍സായ സൗത്ത് ഹോളണ്ടിലെ നെതര്‍ലാന്‍ഡ്‌സിലുള്ള മുനിസിപ്പല്‍ പട്ടണമാണ് ലെയ്ഡന്‍. പട്ടണത്തിനു നടുവിലൂടെ നദീശാഖകളുണ്ട്. വിശ്രുത പെയിന്ററായ റെംബ്രാന്‍ഡ് (1606 - 1669)-ന്റെ ജന്മസ്ഥലം. ആലപ്പുഴ പട്ടണത്തിന്റെ നടുവിലൂടെ രണ്ടു പ്രധാന കനാലുകള്‍ ഒഴുകുന്നു. കായലിന്റെയും കടലിന്റേയും സാമീപ്യം. ഇന്ത്യയിലെ മുന്‍ വൈസ്രോയി ലോര്‍ഡ് നഥാനിയേല്‍ കഴ്‌സണ്‍ 1900-കളിലാണ് ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്നു വിളിച്ചത്. നൈസര്‍ഗികമായ ഒരു വിലയിരുത്തലായിരുന്നു അതെന്നു കരുതപ്പെടുന്നു. 'കിഴക്കിന്റെ വെനീസ്' എന്ന് ആലപ്പുഴയുടെ വിളിപ്പേരായി ഉറച്ചുകഴിഞ്ഞിരിക്കുകയാണ്.

ഇപ്പോള്‍ സംഘടനാരൂപമില്ലെന്നു വാദിക്കുന്ന സൊസൈറ്റി ഇതേക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ട് 2011 ജൂലൈ 30-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ആലപ്പുഴ വൈഎംസിഎ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.

കല്ലേലി രാഘവന്‍പിള്ള
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ലോര്‍ഡ് നഥാനിയേല്‍ കഴ്‌സണ്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയ്ക്ക് ബോട്ടില്‍ സഞ്ചരിച്ചപ്പോള്‍ ഇത് പടിഞ്ഞാറെ വെനീസിനെപ്പോലെ തോന്നുന്നെന്നു പറഞ്ഞത് പില്‍ക്കാലത്ത് പലരും ഏറ്റുപിടിക്കുകയായിരുന്നെന്ന് മോഡറേറ്ററായിരുന്ന ചരിത്രപണ്ഡിതനും മുന്‍ അധ്യാപകനുമായ കല്ലേലി രാഘവന്‍പിള്ള ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ താരതമ്യത്തിലെ അപകടമാണിതെന്നും കല്ലേലി കൂട്ടിച്ചേര്‍ത്തു.

കനാലുകളുടെ തീരത്തെ ചുറ്റിപ്പറ്റിയുള്ള ആലപ്പുഴ പട്ടണത്തിന്റെ ആസൂത്രണം ധ്വനിപ്പിക്കുന്നത് ഡച്ച് പട്ടണാസൂത്രണത്തോടു ചേര്‍ന്നാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഡോ. ബിനുമോള്‍ ടോം ചൂണ്ടിക്കാട്ടി. ലെയ്ഡനെ തെരഞ്ഞെടുത്തത് സാദൃശ്യം കാട്ടാന്‍ വെറും സൗകര്യത്തിനു വേണ്ടിയാണെന്നും ഡോ.ബിനുമോള്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിടെക്ചറില്‍ അസോസിയേറ്റ് പ്രൊഫസറാണ്‌  ഡോ. ബിനുമോള്‍ ടോം.

ഡോ. ബിനുമോള്‍ ടോം
ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ 1996-ല്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് തീസിസിന്റെ ഭാഗമായുള്ള ഗവേഷണവേളയിലാണ് ആലപ്പുഴയുടേയും ഡച്ച് പട്ടണങ്ങളുടേയും ആസൂത്രണം ഡോ.ബിനുമോള്‍ പഠനവിഷയമാക്കിയത്. കൊച്ചിയില്‍ 2000-ല്‍ നടത്തിയ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ 'വെനീസ് ഓഫ് ദി ഈസ്റ്റ് - ആലപ്പുഴ' എന്നൊരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.

പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിശദമാക്കിക്കൊണ്ടാണ് ബിനുമോള്‍ ടോം, ഇറ്റാലിയന്‍ പട്ടണമായ വെനീസിനോടല്ല, ഡച്ചു പട്ടണമായ ലെയ്ഡനോടാണ് ആലപ്പുഴയ്ക്ക് സാദൃശ്യമെന്ന് സമര്‍ഥിച്ചത്. ആലപ്പുഴയുടെ വ്യക്തിത്വം പ്രകടമാക്കുന്ന പൈതൃകങ്ങളുടെ സംരക്ഷണവും നവീകരണവും ആവശ്യമാക്കിയാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്.

ആദ്യകാലത്ത് ഈ ചെറിയ പട്ടണത്തില്‍ നടന്ന സജീവമായ വ്യാപാരബന്ധങ്ങള്‍ക്കു വെനീസ് നഗരവുമായുള്ള സാദൃശ്യങ്ങള്‍ കാരണമാകാം കിഴക്കിന്റെ വെനീസ് എന്ന പേരു ലഭിച്ചതെന്ന് ഡോ. ബിനുമോള്‍ ടോം പറഞ്ഞു.

എന്നാല്‍ പട്ടണ നിര്‍മാണവും ആസൂത്രണവും നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ ഉള്‍പ്പെടെയുള്ള കനാല്‍ പട്ടണങ്ങളുടെ മാതൃകയിലാണെന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുള്ള ഡോ. ബിനുമോള്‍ വിശദീകരിച്ചു. ആലപ്പുഴ നഗരം വ്യത്യസ്തമായ ശൈലി കൊണ്ടും ജീവിത രീതികള്‍ കൊണ്ടും പ്രത്യേകത അര്‍ഹിക്കുന്നതാണ്. കെട്ടിട നിര്‍മാണത്തില്‍ തന്നെ കേരളീയ വാസ്തു ശൈലിയോടൊപ്പം ഗുജറാത്തി, തമിഴ്, പാശ്ചാത്യ നിര്‍മാണ പ്രത്യേകതകള്‍ കൂടി പട്ടണത്തില്‍ കാണാന്‍ കഴിയുന്നുണ്ട്.

ആലപ്പുഴ പട്ടണത്തിന്റെ നിര്‍മാണത്തിലും ഡച്ച് തത്ത്വമാണ് ഉള്ളത്. കനാലുകളും പരസ്പരം ബന്ധിപ്പിക്കലും കെട്ടിടനിര്‍മിതികളും എല്ലാം ഏറെ സാദൃശ്യമുള്ളതാണ്. പത്തുമീറ്റര്‍ വീതിയുള്ള റോഡുകളും 12 മീറ്റര്‍ വീതിയുള്ള കനാലുകളും സാമ്യം കൂട്ടുന്നു.

ആലപ്പുഴ പട്ടണത്തിലെ കൊമേഴ്‌സ്യല്‍, വാടക്കനാല്‍ എന്നിവയ്ക്കരികിലായാണ് കെട്ടിടങ്ങളും വ്യാപാരസ്ഥലങ്ങളും കാണുന്നത്. കായലിനെയും കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാല്‍ തുറമുഖത്തേക്കുള്ള പോക്കുവരവു സ്ഥലം കൂടിയാണ്. ഏറെ പ്രാമുഖ്യമുള്ള ഈ കനാലുകള്‍ കേന്ദ്രീകരിച്ച് വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നത് സ്വാഭാവികമാണ്. പഴയ കെട്ടിടങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുമ്പോള്‍ പട്ടണത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ നടപടി വേണമെന്നും ഡോ. ബിനുമോള്‍ ടോം പറഞ്ഞു.

പട്ടണത്തിലൂടെ ഒഴുകുന്ന വാടക്കനാലും കൊമേഴ്‌സ്യല്‍ കനാലും അവയെ ബന്ധിപ്പിക്കുന്ന ഇടത്തോടുകളും അവയോടു ചേര്‍ന്നുള്ള തെരുവുകളും പഴയ മാതൃകയിലെ കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള പട്ടണം അതേ രൂപത്തില്‍ തന്നെ സംരക്ഷിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.

പട്ടണത്തിലെ ഗുജറാത്തി സ്ട്രീറ്റിന്റെ സംരക്ഷണത്തിന് സമുദായം ആവശ്യമായ സഹകരണം നല്‍കുമെന്ന് ഉറപ്പു നല്‍കി. നഗരത്തിലെ കെട്ടിടങ്ങളെ അതിന്റെ പൈതൃകമായ പ്രത്യേകതകളോടെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് സ്‌കൂള്‍ ഓഫ് ആര്‍ക്കിയോളജിയുടെ സഹായത്തോടെ പഠനം നടത്തുമെന്ന് ഡോ. തോമസ് ഐസക് എംഎല്‍എ അറിയിച്ചു. ഇവര്‍ തയാറാക്കുന്ന ആര്‍കിടെക്ചര്‍ ഡോക്യുമെന്റ്, ടൂറിസം മാസ്റ്റര്‍പ്‌ളാനിനോടു ചേര്‍ക്കും. കനാല്‍ സംരക്ഷണത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി ആലപ്പുഴ തുറമുഖം ഉള്‍പ്പെടെയുള്ള ചരിത്രശേഷിപ്പുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി തയാറാക്കണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.

ചര്‍ച്ചയില്‍ ആര്‍ക്കിടെക്ട് ബെന്നി കുര്യാക്കോസ്, പുതിയകാലത്ത് പൈതൃകങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് വിശദീകരിച്ചു. ഹരികുമാര്‍ വാലേത്ത്, കെ.ജി.ജഗദീശന്‍, ജേക്കബ് ജോണ്‍, ഗുജറാത്തിലെ വ്യവസായി അരുണ്‍ സേഠ് തുടങ്ങിയവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ സന്നിഹിതയായിരുന്നു.

ഇതേസമയം, രാജാ കേശവദാസന്‍ രൂപകല്പന ചെയ്തു 1762-ല്‍ രൂപവത്കൃതമായ ആലപ്പുഴ പട്ടണത്തിനു 2012-ല്‍ 250 വയസ് തികയുമെന്നും അതിനോടനുബന്ധിച്ച് പട്ടണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വാര്‍ഷികം ആഘോഷിക്കുമെന്നും ഡോ.തോമസ് ഐസക് നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ അതും വിവാദത്തിന് ഇടവരുത്തിയിരുന്നു. പട്ടണത്തിനു 249 വയസ് ആയില്ലെന്നു ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തു വന്നു.

പേരോ വാര്‍ഷികമോ അല്ല പട്ടണത്തിനു തുടര്‍ച്ചയായതും ജനോപകാരപ്രദങ്ങളുമായ വികസനമാണു വേണ്ടതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.