സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, June 9, 2011

ആലപ്പുഴയെ ഒരു വര്‍ഷത്തിനകം സൂറത്ത് മാതൃകയിലാക്കും

ലപ്പുഴയെ സൂറത്ത് മാതൃകയില്‍ ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ പട്ടണമാക്കുമെന്നു ഡോ.തോമസ് ഐസക് എംഎല്‍എ. പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അഭാവമില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ 2011 ജൂണ്‍ ഏഴിനു ചേര്‍ന്ന മഴക്കാല ശുചീകരണ യോഗത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.

പട്ടണം രൂപപ്പെട്ടതിന്റെ 250-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോള്‍ പട്ടണത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ ഉടനേ ആരംഭിക്കുമെന്നാണ് എംഎല്‍എ വ്യക്തമാക്കിയിട്ടുള്ളത്.

രാജാ കേശവദാസന്‍ രൂപകല്‍പ്പന ചെയ്ത് 1762-ല്‍ രൂപവത്കൃതമായ ആലപ്പുഴ പട്ടണത്തിന് 2012-ല്‍ 250 വയസു തികയുമെന്നാണ് എംഎല്‍എ സൂചിപ്പിച്ചത്. (ഇതേസമയം, ഈ കാലഗണന ശരിയല്ലെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.)

ആറിന ശുചിത്വ പരിപാടിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കടലില്‍ നിന്നു ഉപ്പുവെള്ളം കയറ്റി കനാല്‍ ശുചീകരണം, ഇടത്തോടുകള്‍ മാലിന്യമുക്തമാക്കല്‍, ഖരമാലിന്യ സംസ്‌കരണം, അറവുശാല പ്രവര്‍ത്തനക്ഷമമാക്കല്‍, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ നടപടികള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടും. ഡ്രെയിനേജ് സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പശ്ചിമ ബംഗാളിലെ ഖരക്പൂര്‍ ഐഐടിയുടെ സഹായം തേടും.

വേമ്പനാട് കായല്‍ ശുചീകരണം, കുടിവെള്ള വിതരണം, ടൂറിസം മാസ്റ്റര്‍ പ്ലാന്‍, പാലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവയുടെ നവീകരണം തുടങ്ങിയവയും നടപ്പാക്കും.

തത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെയുള്ള ആലപ്പുഴ പട്ടണത്തില്‍ ഫലഫ്രദമായി മാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്ത് പ്രദേശം എന്നും ശുചിയായി സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടുവരുകയാണ്.

ഇതേസമയം, കൊതുകുകളെ തുരത്താന്‍ ആലപ്പുഴ നഗരസഭയ്ക്ക് ഫോഗിംഗ് മെഷീന്‍ നന്നാക്കാനോ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പണമോ സമയമോ ഇല്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

കാലവര്‍ഷത്തോടനുബന്ധിച്ച് പട്ടണത്തില്‍ പൊട്ടിപ്പുറപ്പെടാറുള്ള പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ നയാപൈസയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല.
മാലിന്യം നിറഞ്ഞ കനാലുകളുടെയും ഓടകളുടെയും നാടായ ആലപ്പുഴയില്‍ കൊതുകു നിര്‍മാര്‍ജനത്തിനു പോലും നഗരസഭ ശ്രമിച്ചിട്ടില്ല.

ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച കാലത്ത് 14-ഓളം ഫോഗിംഗ് മെഷീന്‍ നഗരസഭ വാങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ 13-ഉം പ്രവര്‍ത്തനരഹിതമാണ്. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ഒരു ഏജന്‍സിയെ ഏല്പിച്ചെങ്കിലും 32000 രൂപ പണിക്കൂലി നല്കാത്തതിനാല്‍ ഇപ്പോഴും വര്‍ക്ക്‌ഷോപ്പില്‍ തന്നെ കിടക്കുകയാണ്. അവശേഷിക്കുന്ന ഒരേയൊരെണ്ണമാണ് പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.

ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ ഫോഗിംഗ് മെഷീന്‍ ഡീസല്‍ ഇല്ലെന്ന പേരില്‍ നഗരസഭാ ഗോഡൗണില്‍ പൊടിപിടിച്ചു കിടപ്പാണ്.

ജപ്പാന്‍ജ്വരവും എച്ച് വണ്‍ എന്‍വണും എലിപ്പനിയുമൊക്കെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ട് അനുദിനം പുറത്തുവരുമ്പോഴും ഫോഗിംഗ് മെഷീനുകള്‍ നന്നാക്കി കൊതുകുനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ ഇതുവരെയും തയാറായിട്ടില്ല. ഇതിനിടെ ഏറെ വൈകി നഗരസഭാ അധികൃതര്‍ ശുചീകരണത്തേക്കുറിച്ച് ആലോചിക്കാന്‍ യോഗം വിളിച്ചുചേര്‍ത്തതും പ്രഹസനമായിയെന്നാണ് ആരോപണം.

ജനപ്രതിനിധികള്‍, വിവിധ വകുപ്പുനേതാക്കള്‍, സ്‌കൂള്‍, കോളജ് പ്രഥമാധ്യാപകര്‍, വ്യാപാരിസംഘടനാ ഭാരവാഹികള്‍, രാഷ്ട്രീയനേതാക്കള്‍, റസിഡന്റ്്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്തത്. എന്നാല്‍ മിക്കവര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നു പരാതിയുണ്ട്. നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യാതെയാണ് യോഗം പിരിഞ്ഞത്.

എന്‍ആര്‍എച്ച്എമ്മിന്റെ ഫണ്ടും പലസ്ഥലങ്ങളിലും വിനിയൊഗി ക്കപ്പെട്ടിട്ടില്ല.52 വാര്‍ഡുകളുള്ള ആലപ്പുഴ നഗരസഭയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളിലുണ്ടായിട്ടുള്ള അലംഭാവം നാട്ടുകാരില്‍ പരാതിക്കിടയാക്കിയിട്ടുണ്ട്.  

Tuesday, June 7, 2011

കള്ളന്മാരെ കാട്ടിക്കൊടുത്താല്‍ കാശ്‌

ള്ളന്മാരെ ഫോട്ടോയിലാക്കി കാട്ടിക്കൊടുത്താല്‍ പോലീസ് കാശു തരും. മോട്ടോര്‍ സൈക്കിളിലെത്തി മോഷണവും മാല പിടിച്ചുപറിക്കലും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തുന്നതിനാല്‍ മോഷണം നടത്തുന്നവരെക്കുറിച്ചു വിവരമോ തെളിവോ നല്കുന്നവര്‍ക്ക് അയ്യായിരം രൂപ നല്കാന്‍ കേരള പോലീസ് തീരുമാനിച്ചു.

മോഷണം നടക്കുന്ന വേളയില്‍ കുറ്റവാളികളുടേയോ വാഹനങ്ങളുടേയോ ഫോട്ടോയോ വീഡിയോയോ മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ കാമറയിലോ പകര്‍ത്തി പോലീസിനു കൈമാറാം. പോലീസ് സ്‌റ്റേഷനില്‍ നേരിട്ടു ചെല്ലാതെ രഹസ്യമായും ഇതു നല്കാം.

ഇതു സംബന്ധിച്ച് സ്‌റ്റേറ്റ് പോലീസ് ചീഫ് 2011 മേയ് 30-നു പുറപ്പെടുവിച്ച 14/2011 നമ്പര്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.