സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, September 15, 2012

അടുത്ത മഴക്കാലത്ത് വൈ.ഡബ്ല്യു.സി.എ റോഡില്‍ വെള്ളക്കെട്ടു കാണില്ല: കൗണ്‍സിലര്‍

ടുത്ത മഴക്കാലത്ത്  ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാത്തവിധം പൂര്‍ണമായി ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം നടത്തിവരുകയാണെന്നു ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ വഴിച്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ആന്റണി റോഡ്രിഗ്‌സ്. (2012 സെപ്റ്റംബര്‍ 15 ശനി)

കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ ആരും ശ്രദ്ധിക്കാതെ കിടന്ന റോഡാണിതെന്ന് ആന്റണി ഓര്‍മ്മിപ്പിച്ചു. അധികം ഗതാഗതത്തിരക്ക് ഇല്ലാതിരുന്നതാണ് കാരണം. റോഡിനു ഉയരം കൂട്ടുകയും ഒരു കലുങ്ക് പണിയുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ റോഡിലെ വെള്ളക്കെട്ടിനു ശാശ്വതപരിഹാരമുണ്ടാക്കാന്‍ സാധിക്കൂ.

എം.എല്‍.എ ഡോ. ടി.എം.തോമസ് ഐസക്കിന്റെ ഫണ്ടില്‍ നിന്ന് കല്ലന്‍ റോഡില്‍ എത്തുന്ന വൈ.ഡബ്ല്യൂ.സി.എ റോഡിനും തുടര്‍ന്ന് കല്ലന്‍ റോഡില്‍ നിന്നുള്ള മാര്‍ക്കറ്റ് റോഡിനുമായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു ആന്റണി അറിയിച്ചു. അടുത്തു തന്നെ ടെണ്ടര്‍ വിളിക്കും. യാതൊരു കാരണവശാലും ഫണ്ട് ലാപ്‌സാകാന്‍ അനുവദിക്കില്ലെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

ആന്റണി റോഡ്രിഗ്‌സ്
ഇതേസമയം, റോഡു നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടുവരുകയാണ്. ജനങ്ങളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്തായിരുന്നു അത്. റോഡിന്റെ കാര്യം പറഞ്ഞു പരാതി നല്കുമ്പോള്‍ മുനിസിപ്പാലിറ്റിയും പി.ഡബ്ല്യു.ഡിയും ഉത്തരവാദിത്തം ഏറ്റെടുക്കാതെ കൈമലര്‍ത്തുന്നു എന്നു തദ്ദേശവാസികള്‍ അറിയിച്ചതിനാല്‍ പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ക്കും (തിരുവനന്തപുരം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും (ആലപ്പുഴ) ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്കിയിരുന്നു. അവരാരും മറുപടി ഇതുവരെ നല്കിയിട്ടില്ല. വിവരം ലഭ്യമായില്ലെങ്കില്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ താത്പര്യം ഇല്ലെന്ന നിഗമനത്തില്‍ എത്തുന്നതാണ് എന്നും അവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പരാതികള്‍ കൈപ്പറ്റിയ വിവരം പോലും അറിയിച്ചിട്ടില്ല!

ഏതായാലും അടുത്ത മഴ സീസണ്‍ ആരംഭിക്കുന്ന 2013 ജൂണ്‍ ഒന്നു വരെ (അതിന് ഇനി എട്ടര മാസം) നാട്ടുകാര്‍ കാത്തിരിക്കുമെന്നു കരുതാം. അല്ലാതെ വേറെ വഴിയില്ലല്ലോ?! 

Wednesday, September 12, 2012

ആലപ്പുഴ പട്ടണത്തില്‍ നിറയെ 'കുളങ്ങളും' 'കുഴികളും'!

ലപ്പുഴ പട്ടണത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍ കുണ്ടും കുഴിയുമായി. കുഴികളില്‍ വീഴുന്ന വാഹനങ്ങളുടേയും അതിലെ യാത്രക്കാരുടേയും നടുവൊടിക്കുന്ന തരത്തിലുള്ളതാണ് കുഴികള്‍. കുഴികള്‍ വെട്ടിച്ചു പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ വന്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.

പരാതികള്‍ ഏറിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടയടപ്പു നടത്തുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി ചെയ്യാത്തതിനാല്‍ നന്നാക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അവ വീണ്ടും തകരുന്നത്! ഒരു ദിവസം കഴിയുന്നതിനു മുന്‍പു തന്നെ പഴയപടി !!

(കാര്‍ട്ടൂണ്‍: സ്ഥലപ്പേരിലും റോഡിലും നിറയെ കുളങ്ങള്‍! -രാകേഷ് അന്‍സേര) 

Monday, September 10, 2012

ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് നടക്കാനാകാത്തവിധം തകര്‍ന്നു

ലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് ഒരുതരത്തിലും യാത്രചെയ്യാന്‍ പറ്റാത്ത പരുവത്തിലായി വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. സമീപവാസികള്‍ വളരെ നാളുകളായി ആവര്‍ത്തിച്ചു പരാതിപ്പെടുന്നുണ്ടെങ്കിലും ഇതുവരെ റോഡു നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.

വാടക്കനാല്‍ തെക്കേ റോഡിനേയും കല്ലന്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അറവുശാലയോടും ലോറിസ്റ്റാന്‍ഡിനോടും ചേര്‍ന്നുള്ള ഇടറോഡിന്റെ ഇരുവശവും നിറയെ പ്രധാനമായും വീടുകളാണ്. കല്ലിളകി മഴക്കാലത്ത് ആദ്യം വെള്ളത്തിലും തുടര്‍ന്നു ചെളിയിലും പുതഞ്ഞു കിടക്കുന്ന റോഡിലൂടെ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൂടാതെ സമീപത്ത് മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യക്കൂമ്പാരം മഴയില്‍ പടര്‍ന്നു റോഡിലാകുമ്പോള്‍ നാട്ടുകാരുടെ ഗതികേട് ഇരട്ടിയാകും.

ഇതിനിടയില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടക്കാരും റോഡിലെ ചെളിയില്‍ തെന്നിവീണ് അപകടം പറ്റുന്നതും പതിവായി.

റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടു. ഉടനേ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി തീരുമെന്നും അറിയിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി, മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ഇതു സംബന്ധിച്ച കത്ത് നല്കി.