സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, April 29, 2012

ആലപ്പുഴ ബീച്ച് നടപ്പാതയിലെ ടൈലുകള്‍ ഇളകി

ലപ്പുഴ ബീച്ച് കൂടുതല്‍ മനോഹരമാക്കി മാസങ്ങള്‍ കഴിയും മുന്‍പേ നടപ്പാതയിലെ ടൈലുകള്‍ ഇളകിമാറിത്തുടങ്ങി. ആദ്യം സ്ഥാപിച്ചിരുന്ന ടൈലുകള്‍ വ്യാപകമായി ഇളക്കി നശിപ്പിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും കുറച്ചുനാള്‍ മുന്‍പ് അവ പുതുതായി വിരിച്ചത്. ഇളകിയ ചിലയിടങ്ങളില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ അപകടസാധ്യതയുമേറി.

മെച്ചപ്പെട്ട ടൈലുകള്‍ നിരപ്പായി പാകാത്തതു കാരണം അരികു പൊങ്ങി നില്ക്കുന്നവയില്‍ തട്ടിവീണു സന്ദര്‍ശകര്‍ക്കു പരിക്കേല്‍ക്കുന്നത് ആവര്‍ത്തിക്കുന്നതു മുന്‍പ് ചൂണ്ടിക്കാണിച്ചതാണെങ്കിലും അധികൃതര്‍ അതു ശ്രദ്ധിച്ചതായി തോന്നിയിരുന്നില്ല. പുതുതായി ടൈലുകള്‍ സ്ഥാപിച്ചപ്പോഴും പൂര്‍ണത കാര്യമാക്കിയിട്ടില്ല.

ലക്ഷങ്ങള്‍ മുടക്കിയാണ് നടപ്പാതകളും മറ്റും മോടിപിടിപ്പിച്ചതെങ്കിലും വേണ്ട വിധത്തിലും ഉന്നത നിലവാരത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതു മൂലമാണ് ഇത്രവേഗം തറയോടുകള്‍ ഇളകിമാറുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികം താമസിയാതെ ടൈലുകള്‍ ഒന്നിനു പുറകേ ഒന്നായി ഇളക്കിമാറ്റി ആവശ്യക്കാര്‍ കൊണ്ടുപോയേക്കും! ഇതിനു മുന്‍പും ബീച്ചില്‍ അതാണ് സംഭവിച്ചിട്ടുള്ളത്!! 

Tuesday, April 17, 2012

അമേരിക്കയിലെ കൗണ്ടി സൂപ്പര്‍വൈസര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ടോജോ

മേരിക്കയിലെ അലമേഡ കൗണ്ടി (ഡിസ്ട്രിക്ട് 4) ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍ സ്ഥാനത്തേക്ക് മലയാളി സ്ഥാനാര്‍ഥി മത്സരിക്കുന്നു. ആലപ്പുഴ സ്വദേശിയായ ടോജോ തോമസാണ് തെരഞ്ഞെടുപ്പു രംഗത്തുള്ളത്. 2012 ജൂണ്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സംസ്ഥാനങ്ങളുടെ ചില സര്‍ക്കാര്‍ അധികാരങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുള്ള ഭൂമിശാസ്ത്രപരമായ സബ്ഡിവിഷനാണ് കൗണ്ടി. കൗണ്ടികളില്‍ പട്ടണങ്ങള്‍ ഉള്‍പ്പെടാറുണ്ട്. കൗണ്ടി ഭരണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ചട്ടക്കൂടാണ് ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ്. ഒരു സിറ്റി കൗണ്‍സിലിനു സമാനം. ബോര്‍ഡിന് ലെജിസ്‌ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ക്വാസി-ജുഡീഷ്യല്‍ അധികാരങ്ങളുണ്ട്.

പതിനൊന്നു വര്‍ഷത്തിലേറെയായി ഡെപ്യൂട്ടി പ്രൊബേഷന്‍ ഓഫീസറാണ് മുപ്പത്തിയെട്ടുകാരനായ ടോജോ. ആലപ്പുഴ തത്തംപള്ളി മൂഴയില്‍ കുടുംബാംഗമാണ്. ആലപ്പുഴയില്‍ നിന്നു 1992-ലാണ് ടോജോയും കുടുംബവും മാതാപിതാക്കളും മൂന്നു സഹോദരന്മാരുമായി കാലിഫോര്‍ണിയയിലെ കോണ്‍കോര്‍ഡിലേക്കു താമസം മാറ്റിയത്.

സാക്രമെന്റോ സിഎസ്‌യുഎസില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസില്‍ ബാച്ചിലര്‍ ബിരുദവും പ്ലെസന്റ് ഹില്‍ ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യന്‍ പൈതൃകവും സംസ്‌കാരവും പ്രചരിപ്പിക്കുന്ന സംഘടനയായ 'മാന്‍ക'യുടെ പ്രസിഡന്റായി പൊതുപ്രവര്‍ത്തകനായ ടോജോ 2009 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ചു.

മൂല്യങ്ങള്‍ക്കും സന്മാര്‍ഗത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നു ടോജോ പ്രകടനപത്രികയില്‍ ഉറപ്പു നല്കുന്നു. ജയിച്ചാല്‍ കൂടുതല്‍ തൊഴില്‍സാധ്യതകള്‍, സാമ്പത്തിക ഉത്തരവാദിത്തം, പൊതുസുരക്ഷിതത്വം, മികച്ച സ്‌കൂള്‍ വ്യവസ്ഥ, നിഷ്പക്ഷമായ ഭരണോത്തരവാദിത്തം തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പിനു നില്ക്കുന്നത്. അധ്യാപകര്‍, നഴ്‌സുമാര്‍ മറ്റു തൊഴിലാളികള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നു ടോജോ ഉറപ്പുനല്കിയിട്ടുണ്ട്. മത്സരരംഗത്ത് പുതുമുഖമാണ് ടോജോ. മൂന്നു പ്രാവശ്യം വിജയിച്ചിട്ടുള്ള നേറ്റ് മിലിയാണ് എതിര്‍സ്ഥാനാര്‍ഥി.

ഫ്രീമോന്‍ഡിലെ ഒരു ബയോടെക് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റാണ് ടോജോ തോമസിന്റെ ഭാര്യ ടാനിയ. ചങ്ങനാശേരി ഒളശ കുടുംബാംഗം. മൂന്നു മക്കള്‍. വിദ്യാര്‍ഥികളായ നികിത, നെവിന്‍, നൈന. 

Saturday, April 14, 2012

എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ബോര്‍ഡു വിശ്വസിച്ചു പോയാല്‍ വഴി തെറ്റും!

റണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്‌റ്റേഷനിലെ ഒരു ബോര്‍ഡ് വിശ്വസിച്ചു പോയാല്‍ വഴി തെറ്റുമെന്നു ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഒരു യാത്രക്കാരന്‍ അറിയിക്കുന്നു.

സ്റ്റേഷനിലെ വടക്കേ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ തെക്കു വശത്തു സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോര്‍ഡാണ് വഴിതെറ്റിക്കുന്നത്. രണ്ടു മുതല്‍ ആറു വരെ പ്ലാറ്റ്‌ഫോമുകളിലേക്കു പോകാനുള്ള അമ്പ് ചിഹ്നം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതു നേരേ എതിര്‍വശത്തേക്കാണ് വേണ്ടത്.

ആയിരക്കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇത്തരം തെറ്റായ സൂചന നല്കുന്ന ബോര്‍ഡുകള്‍ ദിവസേനെ തിരക്കിനിടയില്‍ ഒത്തിരിപ്പേരെ ബുദ്ധിമുട്ടിലാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Friday, April 13, 2012

ആലപ്പുഴ വഴിയുള്ള മെമു അനിശ്ചിതമായി വൈകുന്നു

റണാകുളം - ആലപ്പുഴ - കൊല്ലം മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ അനിശ്ചിതമായി വൈകി ഓടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ മെമു ആരംഭിച്ചു അധികം വൈകുന്നതിനു മുന്‍പു തന്നെ ദുരിതമായി മാറുകയാണ്.

ഇന്ന് (2012 ഏപ്രില്‍ 13 വെള്ളി) ഉച്ച കഴിഞ്ഞ് രണ്ടിന് എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്നു വിടേണ്ട മെമു 2.50-നാണ് വിട്ടതു തന്നെ. ഒന്നര കഴിഞ്ഞപ്പോള്‍ തന്നെ മെമു നിറയെ യാത്രക്കാരായിരുന്നു. 2.20-നു എത്തിയ നേത്രാവതി എക്‌സ്പ്രസ് കടത്തിവിടാനായിട്ടാണ് മെമുവിനെ പിടിച്ചിട്ടത്. തുടര്‍ന്ന് എതിരേ വന്ന മൂന്നു ട്രെയിനുകള്‍ കടത്തിവിടാനും പിടിച്ചിട്ടു. ഉച്ചകഴിഞ്ഞ് 3.20-നു ആലപ്പുഴയില്‍ എത്തേണ്ടത് അങ്ങനെ എത്തിയപ്പോള്‍ 4.35 ആയി. 57 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ എടുത്തത് രണ്ടര മണിക്കൂറിലേറെ!. ഇന്നത്തെ സ്ഥിതിയില്‍ ഒരു മണിക്കൂറു കൊണ്ടു ഓടിയെത്താവുന്ന ദൂരമേയുള്ളു ഇത്. എറണാകുളം സ്‌റ്റേഷനില്‍ കംപ്യൂട്ടര്‍ തകരാറു കാരണം ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. എന്നിട്ടും കൗണ്ടറുകളില്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ പതിവുപോലെ ജീവനക്കാരുമില്ലായിരുന്നു. ഇത് തുടര്‍ക്കഥയാണ്.

എറണാകുളം - ആലപ്പുഴ - കായംകുളം തീരദേശ റെയില്‍പാത ഇരട്ട വരിയാക്കാന്‍ നോക്കിയിരുന്നാല്‍ അടുത്ത കാലത്തെങ്ങും യാത്രാദുരിതം മാറില്ല. നാട്ടിലെ രീതിയനുസരിച്ച് അതിനു പതിറ്റാണ്ടുകള്‍ ഇനിയും ഏറെ വേണ്ടിവന്നേക്കാം. പാതയില്‍ ക്രോസിംഗിനു സൗകര്യമില്ലാത്ത എല്ലാ സ്‌റ്റേഷനുകളിലും അതിനു ഏര്‍പ്പാടുണ്ടാക്കുകയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതെന്ന് അധികൃതരെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമാണ് ക്രോസിംഗിനു ട്രെയിനുകള്‍ കെട്ടിക്കിടക്കുന്ന സമയം കുറയ്ക്കാനുള്ള പോംവഴി. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രമന്ത്രിമാര്‍ ഇപ്പോഴുണ്ടായിട്ടും നൂറു കിലോമീറ്റര്‍ പാതയുടെ കാര്യം നോക്കാന്‍ ആളില്ലേയെന്നാണ് യാത്രക്കാര്‍ എല്ലാം തന്നെ ഓരോ യാത്രയിലും പരസ്പരം ചോദിക്കുന്നത്.

Thursday, April 12, 2012

ജീവിതരഹസ്യങ്ങള്‍ തുറന്നു പറഞ്ഞതു മിച്ചം! റിയാലിറ്റി ഷോയില്‍ നിന്ന് നാണക്കേടോടെ ഔട്ട്!!

റിയാലിറ്റി ഷോയില്‍ പച്ചയായ ജീവിതരഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രേഷകരുടേയും നാട്ടുകാരുടെയും മുന്നില്‍ അപഹാസ്യനായെന്നു മഴവില്‍ മനോരമ ടെലിവിഷന്‍ ചാനലിന്റെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ആലപ്പുഴ തത്തംപള്ളി സ്വദേശി സോബിന്‍ മൈക്കിള്‍.

പരസ്പരം മനസിലാക്കി പങ്കുവയ്ക്കല്‍ പ്രോത്സാഹിപ്പിക്കാനാണെന്നു പറഞ്ഞിരുന്ന ഷോയില്‍ ഹൗസ് ബോട്ട് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സോബിനും ഭാര്യ ദീപയുമുണ്ടായിരുന്നു. എന്നാല്‍ എല്ലാം തുറന്നു പറഞ്ഞ സോബിനെ ഫൈനല്‍ റൗണ്ടില്‍ നിന്നു പുറത്താക്കി. 'ഇപ്പോള്‍ തോന്നുന്നു ഒന്നും തുറന്നു പറയേണ്ടിയിരുന്നില്ല' എന്ന് സോബിന്‍.

ഷോയുടെ തുടക്കത്തിലെ ഗ്രൂമിംഗ് സെക്ഷനില്‍ സംഘാടകര്‍ പറഞ്ഞിരുന്നത് ഇതൊരു ഫാമിലി ഷോ ആണെന്നും അതില്‍ എന്തും തുറന്നു പറയാമെന്നും അങ്ങനെ പറഞ്ഞെങ്കില്‍ മാത്രമേ ഷോ വിജയിക്കൂ എന്നുമാണ്. 'ഞാന്‍ എന്റെ ഒരു പഴയ രഹസ്യബന്ധത്തെക്കുറിച്ചു മറവില്ലാതെ തുറന്നു പറഞ്ഞു'. റേഷന്‍ കാര്‍ഡില്ല എന്നു പറഞ്ഞ മറ്റൊരു പാര്‍ട്ടിസിപ്പന്റും പുറത്തായി. 'ഇതാണ് വിനയായത്. അതല്ലാതെ ഔട്ട് ആക്കാന്‍ വേറെ കാരണമില്ല. മാര്‍ക്ക് ഉണ്ടായിരുന്നു.'

എന്റെ ജീവിതകഥ പറഞ്ഞും ഭാര്യ ദീപയുടെ കണ്ണീരുകൊണ്ടും റേഷന്‍ കാര്‍ഡില്ലാത്തയാളുടെ കോമഡി കൊണ്ടും ഹിറ്റ് ആയ പ്രോഗ്രാം ആണിതെന്നു സോബിന്‍ വിശ്വസിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ഷോ ആവറേജ് പോലുമാകുമോ എന്നും സംശയിക്കുന്നു. എല്ലാം കഴിയാറായപ്പോള്‍ കറിവേപ്പില പോലെ തള്ളി. മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവനെന്നും ജീവിതത്തെക്കുറിച്ചു ഒരു ലക്ഷ്യവുമില്ലാത്തവനെന്നും മൈന്‍ഡ് മാപ്പിംഗില്‍ 'കണ്ടെത്തിയവര്‍' ആണ് അവസാന രംഗങ്ങളിലുള്ളത്.

കാശ് ഉള്ളവരെ മുന്നില്‍ നിര്‍ത്തിയാണ് ഈ ഷോ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് സോബിന്‍ ആരോപിക്കുന്നു. 'എന്നാലും എനിക്കും ഭാര്യക്കും കിട്ടിയ മൈലേജ് പറയാതിരിക്കാന്‍ വയ്യ' എന്നും കൂട്ടിച്ചേര്‍ക്കുന്നു. 'ഏതായാലും ഇത് ജീവിതഗതിയുടെ അവസാനമല്ല.'

റിയാലിറ്റി ഷോയിലുണ്ടായിരുന്ന ഒരു ഭര്‍ത്താവും ഭാര്യയും ഹീനമായ കുറേ ക്രിമിനല്‍ കേസുകളില്‍ കൂട്ടുപ്രതികളാണെന്നു ചില മാധ്യമങ്ങളില്‍ ഇതിനിടെ വാര്‍ത്തകളുണ്ടായിരുന്നു.

ഇതേസമയം, ഷോയുടെ ചട്ടപ്രകാരമാണ് പുറത്താക്കല്‍ നടപടികള്‍ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. റിയാലിറ്റി ഷോയില്‍ ആവേശം മൂത്തു സമ്മാനം കിട്ടുമെന്നു കരുതി വല്ലതും വിളിച്ചു പറഞ്ഞിട്ടു പിന്നീടു പരിതപിക്കുന്നതില്‍ കാര്യമില്ലെന്നും വാദമുണ്ട്. പുരുഷന്മാരുടെ അഭിമാനം കളഞ്ഞുകുളിപ്പിക്കുന്ന ഷോയെന്നു കരുതുന്നവര്‍ ആ വഴിക്കു പോകാതിരിക്കുകയാണ് വേണ്ടത്. എല്ലാം സഹിക്കാം, ചോദിക്കുന്നതു എന്താണെന്നു അവര്‍ക്കു തന്നെ മനസിലാകാത്ത, 'സര്‍വജ്ഞപീഠം' കയറിയെന്ന ഭാവത്തോടെയുള്ള ജഡ്ജിമാരെയാണ് സഹിക്കാനാകാത്തതെന്നു മറ്റൊരു കൂട്ടര്‍.

Wednesday, April 11, 2012

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ടൈം ടേബിള്‍ ബോര്‍ഡ് പുതുക്കണം

ലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ യാത്രാസമയം രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡിലെ വിവരങ്ങള്‍ കാലാനുസൃതം പുതുക്കാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതായി പരാതി.

2011 ജൂലൈ ഒന്നിലെ ടൈംടേബിളാണ് ടിക്കറ്റ് കൗണ്ടറുകള്‍ക്കു സമീപമുള്ള ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം മെമു ഉള്‍പ്പടെ പല ട്രെയിനുകളും പുതുതായി ആരംഭിക്കുകയും സമയ മാറ്റങ്ങള്‍ വരുത്തുകയും ട്രെയിന്‍ നമ്പരുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. ചില ട്രെയിനുകളുടെ വിവരങ്ങള്‍ ഇടയ്ക്ക് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവ സ്ഥാനം മാറിയിരിക്കുന്നതിനാല്‍ കുഴച്ചിലുണ്ടാക്കും. കൃത്യമായ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിവച്ചാല്‍ യാത്രക്കാര്‍ക്കെല്ലാം പ്രയോജനകരമാണ്. അങ്ങനെയായാല്‍ അന്വേഷണ കൗണ്ടറിലെ തിരക്ക് കുറയുകയും ചെയ്യും.

Sunday, April 1, 2012

നെഹ്‌റു ട്രോഫി വള്ളം കളിയിലേക്ക് കോര്‍പറേറ്റുകള്‍ കണ്ണുനട്ടിരിക്കുന്നു

ലോകപ്രശസ്തമായ ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ജനപ്രിയത ബ്രാന്‍ഡ് പൊസിഷനിംഗിനു എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കാര്യത്തിലേക്കു കോര്‍പറേറ്റു കമ്പനികള്‍ കണ്ണുനട്ടിരിക്കുന്നു. വള്ളംകളിയുടെ വിവിധ വശങ്ങള്‍ എങ്ങനെ മുതലാക്കാമെന്നാണ് കമ്പനികളുടെ ആലോചന.

വള്ളംകളിയുടെ അറുപതാം വാര്‍ഷികമാണ് 2012 ഓഗസ്റ്റ് 11-നു അരങ്ങേറുക. വള്ളംകളി കൂടുതല്‍ ആവേശകരവും വര്‍ണാഭവുമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മൂന്നു ദിവസം അടുപ്പിച്ചു ആഘോഷം നടത്താനാണ് സംഘാടകരുടെ നീക്കം. നടത്തിപ്പിനായി ഈവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സേവനം തേടിക്കഴിഞ്ഞു.

ആഘോഷവേളയില്‍ സെലിബ്രിറ്റികളെ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കഴിയുന്നത്ര പരസ്യമുണ്ടാക്കാനുള്ള ശ്രമമാണ് കമ്പനികള്‍ ആലോചിക്കുന്നത്. സിനിമാതാരങ്ങള്‍, മോഡലുകള്‍, ടിവി അവതാരകര്‍, ചിയര്‍ ഗേള്‍സ് തുടങ്ങിയവരെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലും നടക്കുന്നുണ്ട്.

വള്ളംകളി നടക്കുന്ന ആലപ്പുഴയില്‍ തന്നെ വേണമെന്നില്ല പരസ്യപ്രചാരണ, വില്പന പരിപാടികള്‍ എന്നു പരസ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ വള്ളം കളിയുടെ പേര് പ്രയോജനപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. മുന്‍പ് കിംഗ്ഫിഷര്‍ കമ്പനി കാട്ടിയ വഴിയിലൂടെയാണിത്. അത് കേരളത്തിലെവിടേയുമാകാം.

2008 ഓഗസ്റ്റ് ഒന്‍പതിലെ 56-മത് നെഹ്‌റു ട്രോഫി വള്ളം കളിയോടനുബന്ധിച്ച് 'ഗുഡ് ടൈംസ് ബോട്ട്' ആണ് കിംഗ്ഫിഷര്‍ അവതരിപ്പിച്ചത്. 120 അടി നീളമുള്ള ഹൗസ് ബോട്ടില്‍ ഒരു ദിവസം തകര്‍പ്പന്‍ ആഘോഷം. മുപ്പതു ദമ്പതികള്‍ പങ്കെടുത്തു. ഇന്ത്യയിലെ മികച്ച മോഡലുകളുമായും ചിയര്‍ലീഡറുകളുമായും സംഗീതത്തിന്റേയും ഭക്ഷണപാനീയങ്ങളുടേയും അകമ്പടിയോടെ ഇടപഴകാനാണ് അവസരമൊരുക്കിയിരുന്നത്. അതിനു മുന്നോടിയായി ആവേശഭ്രാന്തും ഉത്തേജനവും കൂട്ടാന്‍ കൊച്ചി ഹോട്ടല്‍ ഹാര്‍ബര്‍ വ്യൂവിലെ ഗ്ലോയില്‍ ഫാഷന്‍ഷോ സഹിതമുള്ള പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. അത് ജൂലൈ 25-നായിരുന്നു.