തത്തംപള്ളി വാര്‍ഡിലെ മഠം റോഡ് പുനഃരുദ്ധാരണത്തിനു അനുമതി ലഭിച്ചതായി തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ മറിയാമ്മ ഏബ്രഹാം. ഇതു സംബന്ധിച്ചു മുനിസിപ്പാലിറ്റി നടപടികളുടെ ഭാഗമായി 2011 ജൂലൈ 17-നു മുന്‍പ് കരാറുകാരനുമായി കരാര്‍ ഒപ്പുവയ്ക്കും. മഴക്കാലത്തിനു ശേഷമായിരിക്കും റോഡുപണി നടത്തുക.
ഏതാനും വര്‍ഷം മുന്‍പ് മഠം റോഡ് ടാര്‍ ചെയ്തുവെങ്കിലും കുറച്ചു ഭാഗം ടാറിടാതെ കിടക്കുകയായിരുന്നു. അവിടം ഉള്‍പ്പടെയുള്ള മുഴുവന്‍ റോഡും ടാറിടാനാണ് നടപടി. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും പതിവായിരുന്നു. അതൊഴിവാക്കാനും ഏര്‍പ്പാടുണ്ടാക്കും. കോര്‍ത്തശേരി ഭാഗത്തു നിന്ന് ഉള്‍പ്പടെയുള്ളവര്‍ പള്ളിയിലേക്കും സ്‌കൂളിലേക്കും മറ്റും പോയിവരാന്‍ ഈ റോഡാണ് പതിവായി ഉപയോഗിക്കുന്നത്.
മഠം റോഡ് പൂര്‍ണമായി ടാര്‍ ചെയ്യണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2010 നവംബര്‍ നാലിനു ആവശ്യപ്പെട്ടിരുന്നു. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതേസമയം, ഈ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേരള വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണ കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ അതിനായുള്ള നടപടികള്‍ എത്രയും വേഗം അവരവര്‍ സ്വയം സ്വീകരിക്കേണ്ടതുണ്ട്. റോഡു ടാര്‍ചെയ്തു നന്നാക്കിയതിനു ശേഷം റോഡു കുത്തിപ്പൊളിച്ച് പൈപ്പ് ഇടുന്നത് ഒഴിവാക്കാനാണിത്. റോഡു കുഴി കുത്തി പൈപ്പ് കണക്ഷന്‍ എടുക്കുന്നവര്‍ പൊളിക്കുന്ന ഭാഗം റോഡ് നന്നാക്കി കോണ്‍ക്രീറ്റ് ചെയ്തിടേണ്ടതാണ്.
മുനിസിപ്പല്‍ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പ്രഥമ വാര്‍ത്താ ബ്ലോഗ്. പ്രദേശത്തിന്റെ വികസനം ലക്ഷ്യം.
സ്‌കൂപ്പ്:
Wednesday, July 13, 2011
Tuesday, July 12, 2011
ആലപ്പുഴയില്‍ 'ബജറ്റ് ഹര്‍ത്താല്‍'
കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി കെ.എം.മാണി 2011 ജൂലൈ എട്ടിനു അവതരിപ്പിച്ച പുതുക്കിയ ബജറ്റ് 2011-12-ല്‍ ആലപ്പുഴ ജില്ലയെ അവഗണിച്ചെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഇന്നത്തെ (2011 ജൂലൈ 12 ചൊവ്വ) ഹര്‍ത്താലിന് സമ്മിശ്രപ്രതികരണം. എന്നാല്‍ ഹര്‍ത്താലില്‍ ജനങ്ങള്‍ ആകെമാനം പതിവുപോലെ വലഞ്ഞു.
പ്രദേശവാസികള്‍ക്ക് ഹര്‍ത്താല്‍ പതിവു പോലെ ബുദ്ധിമുട്ടുകളും തൊഴില്‍ നഷ്ടവും ഉണ്ടാക്കി. തുറന്ന സ്ഥാപനങ്ങളെല്ലാം ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ ആഹ്വാനക്കാര്‍ അടപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇന്നു തടസ്സപ്പെട്ടതിനാല്‍ ശനിയാഴ്ച അവ പ്രവര്‍ത്തിക്കും. ആലപ്പുഴയില്‍ എത്തിയ വിനോദ സഞ്ചാരികള്‍ ആകെ വലഞ്ഞു. ജില്ലയില്‍ പനി പടരുന്ന സാഹചര്യത്തില്‍ ബലമായി നടത്തിയ ഹര്‍ത്താല്‍ രോഗികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. ഭൂരിപക്ഷം പേര്‍ക്കും ആശുപത്രികളിലെത്താന്‍ വാഹനങ്ങള്‍ ലഭ്യമായില്ല.
എല്‍ഡിഎഫ് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആറു മണിക്കൂര്‍ ഹര്‍ത്താലും ബിജെപി വൈകുന്നേരം ആറു വരെ 12 മണിക്കൂര്‍ ഹര്‍ത്താലുമാണ് പ്രഖ്യാപിച്ചിരുന്നത്. ഫലത്തില്‍ ഒരു ദിവസം ബന്ദായി. പല സംഘടനകളും ഹര്‍ത്താലിനെ എതിര്‍ത്തിരുന്നു.
ബജറ്റില്‍ ജില്ലയോടും ആലപ്പുഴ പട്ടണത്തോടും ക്രൂരമായ അവഗണനയാണ് കാട്ടിയതെന്ന് കഴിഞ്ഞ നിയമസഭയിലെ മുന്‍ മന്ത്രിമാരും ഇപ്പോള്‍ പ്രതിപക്ഷത്തായ സിപിഎം (എല്‍ഡിഎഫ്) എംഎല്‍എമാരുമായ ഡോ.ടി.എം.തോമസ് ഐസക്കും (ആലപ്പുഴ), ജി.സുധാകരനും (അമ്പലപ്പുഴ) ആരോപിച്ചു. ജില്ലയിലെ ഒന്‍പതില്‍ ഏഴു സീറ്റുകളില്‍ എല്‍ഡിഎഫിനെ ജയിപ്പിച്ച ജനങ്ങളോടുള്ള പ്രതികാരമാണ് അവഗണനയെന്നും മുന്‍ മന്ത്രിമാര്‍ സൂചിപ്പിച്ചു.
ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറയ്ക്കാനാണെന്നും ആലപ്പുഴയ്ക്ക് അവഗണനയില്ലെന്നും സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് രാഷ്ട്രീയ നേതൃത്വം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ഭരണകാലത്ത് ആലപ്പുഴയുമായി ബന്ധപ്പെട്ട് പല പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അവ നടപ്പിലാക്കാത്തവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.
കേരള മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് 2011 ഫെബ്രുവരി 10-നു നിയമസഭയില്‍ നടത്തിയ ബജറ്റ് 2011-12 പ്രസംഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കേരള ധനകാര്യ മന്ത്രി കെ.എം.മാണി 2011 ജൂലൈ എട്ടിനു നിയമസഭയില്‍ നടത്തിയ പുതുക്കിയ ബജറ്റ് 2011-12 പ്രസംഗം വായിക്കാന്‍ ഇവിടെയും ക്ലിക്ക് ചെയ്യുക.
ഇതേസമയം, നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പല കാര്യങ്ങള്‍ അറിയാനായി സ്ഥാനാര്‍ഥികള്‍ക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കെിലും സിപിഎം, ബിജെപി സ്ഥാനാര്‍ഥികള്‍ മറുപടികള്‍ അയച്ചിരുന്നില്ല. ആലപ്പുഴ മുനിസിപ്പല്‍ പട്ടണം ഇപ്രാവശ്യം ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നതിനാല്‍ ഇരു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു. ഇ-മെയിലുകള്‍ക്കും മറുപടിയില്ല. പരിസ്ഥിതി സംരക്ഷണത്തിനും കടലാസ് നിര്‍മാണത്തിനായി വൃക്ഷങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കുന്നതിനും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് കഴിവതും കടലാസിന്റെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.
വാല്‍ക്കഷണം: ഒരു വായനക്കാരന്‍ എഴുതുന്നു. ആലപ്പുഴ പട്ടണം രണ്ടു മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടതിനാല്‍ മുന്‍മന്ത്രിമാരായ രണ്ട് എംഎല്‍എമാര്‍ പ്രസ്താവനക്കാര്യങ്ങളിലെങ്കിലും 'ഒന്നായി'. ഭരണമില്ലാത്തതിനാല്‍ വമ്പന്‍ ഭാവനകള്‍ക്കു ചിറകു കൊടുത്തും ഭര്‍ത്സനം നടത്തിയും കാലംകഴിക്കാം. എല്‍എഡിഎഫ് കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ചപ്പോഴും മിഴുങ്ങസ്യായെന്നിരുന്ന എല്‍എഡിഎഫ് മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണെന്നു പറഞ്ഞ് പ്രധാന കര്‍ത്തവ്യമായ പട്ടണ ശുചീകരണം പോലും നടത്താതെ നാട്ടുകാരെ നാറ്റിച്ചു കുത്തിയിരിക്കാം. കൊതുകിനെ കൊണ്ടു കുത്തിപ്പിക്കാം.. നേരംപോക്കിനു ഗ്രൂപ്പു കളിക്കാം!.

Saturday, July 9, 2011
മദ്യ ഉപഭോഗം കുറയ്ക്കാന്‍ ശ്രമം
മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2011 ജൂലൈ എട്ടിന് സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ.എം.മാണി അവതരിപ്പിച്ച പുതുക്കിയ കേരള ബജറ്റ്-2011-12-ല്‍ മദ്യത്തിനു വിലകൂട്ടുന്ന നിര്‍ദേശമുണ്ടെങ്കിലും മദ്യപാനം കുറയ്ക്കാന്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്നു കണ്ടറിയണം. സാമൂഹിക തിന്മയായ അധിക മദ്യപാനത്തിന്റെ തോത് തത്തംപള്ളിയില്‍ അടക്കമുള്ള പട്ടണപ്രദേശങ്ങളില്‍ കൂടുന്നതായാണ് സൂചന.
വിദേശമദ്യത്തിന്റെ വില ഏറ്റവും കുറഞ്ഞത് ആറു രൂപ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബീയര്‍, വൈന്‍ വിലയിലും മൂന്നു രൂപ മുതല്‍ വില വര്‍ധനയുണ്ടാകും.
മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിന് സാമൂഹിക സുരക്ഷാ സെസ് ബജറ്റില്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ആദ്യ വില്പനയിന്മേല്‍ നിലവിലുള്ള ഒരു ശതമാനമാണ് ആറു ശതമാനമായി കൂട്ടിയത്.
ബവ്‌റിജസ് കോര്‍പറേഷനു നല്കിയിരുന്ന അഞ്ചു ശതമാനം സര്‍ചാര്‍ജ് ഇളവ് പിന്‍വലിച്ചിട്ടുണ്ട്. അതു 10 ശതമാനമാക്കി പുനഃസ്ഥാപിച്ചു. കോര്‍പറേഷന്‍ നഷ്ടത്തിലായതു പരിഗണിച്ചാണ് 2004-ല്‍ സര്‍ചാര്‍ജ് കുറച്ചത്. അന്നു 10 ശതമാനത്തില്‍ നിന്നു അഞ്ചു ശതമാനമായി കുറയ്ക്കുകയായിരുന്നു. കോര്‍പറേഷന്‍ ലാഭത്തിലായതു പരിഗണിച്ചാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കുന്നത്.
എന്നാല്‍, പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 2011 ജൂണ്‍ 27-ന് മദ്യ ഉപഭോഗം കുറയ്ക്കുന്നതിനു അബ്കാരി നിയമത്തില്‍ എന്തെല്ലാം ഭേദഗതികളാണ് കൊണ്ടുവരാന്‍ ഉദ്ദേഷിക്കുന്നതെന്നു വ്യക്തമാക്കുമോ എന്ന കെ.കെ.ലതിക എംഎല്‍എയുടെ 188-ാം നമ്പര്‍ ചോദ്യത്തിനു എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു നല്കിയ ഉത്തരം അബ്കാരി നയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു.
സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൈവശം വയ്ക്കാന്‍ അനുവാദമുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ:
കേരള സര്‍ക്കാരിന്റെ 02-08-2003-ലെ ജി.ഒ.(പി) നമ്പര്‍ 127/03/നി.വ. പ്രകാരം പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്, പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്:
കള്ള് - 2.5 ലിറ്റര്‍, വിദേശമദ്യം - 3 ലിറ്റര്‍, ബിയര്‍, വൈന്‍ - 7.8 ലിറ്റര്‍ വീതം, കൊക്കോ ബ്രാണ്ടി - 1.5 ലിറ്റര്‍. ഇതു കൂടാതെ ഉത്തമവിശ്വാസ (ബോണഫെഡ്) വിദേശ യാത്രക്കാരന് 4.5 ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം കൈവശം വയ്ക്കാവുന്നതാണ്.
മദ്യ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനു ഇക്കാര്യം പരിശോധിക്കുന്നതാണ് എന്നായിരുന്നു മറുപടി.
നിയമസഭയിലെ പ്രസക്തമായ 'മദ്യ ഉപഭോഗം കുറയ്ക്കാന്‍ നടപടി' എന്ന
വിഷയത്തിലുള്ള ചോദ്യോത്തരങ്ങള്‍ വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ജൂണ്‍ 27-നു തന്നെ പി.കെ.ഗുരുദാസന്‍, ബാബു എം. പാലിശേരി, കെ.കെ.ജയചന്ദ്രന്‍, സി.കൃഷ്ണന്‍ എന്നിവരുടെ 189-ാം നമ്പര്‍ ചോദ്യങ്ങളിലെ വിദേശമദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്നതിന് ഇല്ല എന്നായിരുന്നു എക്‌സൈസ് വകുപ്പു മന്ത്രിയുടെ മറുപടി.
(കാര്‍ട്ടൂണ്‍: ഉമയനല്ലൂര്‍ പ്രസാദ്)

Thursday, July 7, 2011
ആലപ്പുഴ പട്ടണത്തില്‍ മാലിന്യവും കൊതുകും പനി പടര്‍ത്തുന്നു
ആലപ്പുഴ പട്ടണത്തില്‍ പല തരത്തിലുള്ള പനികള്‍ പടര്‍ന്നു പിടിക്കുന്നു. ഇതിനു പ്രധാന കാരണമാകുന്നത് കുന്നുകൂടുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്തു സംസ്‌ക്കരിക്കാത്തതു കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. പനിപിടിച്ച് ധാരാളമായി എത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തിന് ആകുന്നില്ലതാനും. മഴയും വെയിലും മാറിമാറി വരുന്ന കാലാവസ്ഥ വിവിധ രോഗങ്ങള്‍ പടരുന്നതിന് അനുകൂലമാണ്.
പല സ്ഥലങ്ങളിലും റോഡുവക്കുകളില്‍ ഖര, ജൈവമാലിന്യങ്ങള്‍ ഒന്നിച്ചു കുന്നുകൂടി അളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മഴവെള്ളം മാലിന്യത്തെ സമീപസ്ഥലങ്ങളിലേക്ക് പരത്തുകയും ചെയ്യുന്നു. ഇതോടൊപ്പം രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളെയും ഈച്ചകളേയും നശിപ്പിക്കുന്നില്ല. വെള്ളക്കെട്ടുകളില്‍ കീടനാശിനികളൊഴിച്ചും ഫോഗിങ്ങ് നടത്തിയും കൊതുകുകളെ നിരന്തരം നശിപ്പിക്കേണ്ടതുണ്ട്. കുറ്റിക്കാടുകള്‍ വെട്ടി മാറ്റണം.
ആലപ്പുഴ മുനിസിപ്പല്‍ അധികൃതരാകട്ടെ മുന്‍കൂട്ടി വിവരങ്ങള്‍ അറിയാമായിരുന്നിട്ടും വേണ്ട മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. കഴിയുന്നത്ര മാലിന്യങ്ങള്‍ ഉത്ഭവസ്ഥലത്തു തന്നെ സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകളാണ് മുനിസിപ്പാലിറ്റി നാട്ടുകാര്‍ക്കു ചെയ്തുകൊടുക്കേണ്ടത്. വീട്ടുകാര്‍ക്കു കൂടാതെ ആശുപത്രികള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിന് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്.
പട്ടണത്തിലെ മാലിന്യങ്ങള്‍ തരം തിരിക്കാതെ മുനിസിപ്പാലിറ്റിക്കു പുറത്തുള്ള സര്‍വോദയപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് കുന്നുകൂട്ടുകയാണ്. യഥാവിധി സംസ്‌ക്കരിച്ച് വളമാക്കി മാറ്റാവുന്ന മാലിന്യമാണ് അറപ്പുളവാക്കും വിധം പരിസര മലിനീകരണമുണ്ടാക്കിയിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യം അവിടെയുണ്ട്.
പൊതുജനങ്ങള്‍ വിചാരിച്ചാല്‍ റോഡിലേയും തോട്ടിലേയും മാലിന്യപ്രശ്‌നം കുറച്ചെങ്കിലും ഒഴിവാക്കാവുന്നതാണ്. മാലിന്യം പ്ലാസ്റ്റിക് കൂടിലാക്കി റോഡിലേക്കും തോട്ടിലേക്കും എറിയാതിരിക്കുകയാണ് പൗരബോധമുള്ളവര്‍ ചെയ്യേണ്ടത്. അതുപോലെ കോഴിക്കടകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യം കൃത്യമായി സംസ്‌കരിക്കുക തന്നെ വേണം.
ഇതേസമയം, വഴിവക്കില്‍ കുന്നുകൂടുന്ന ഖര മാലിന്യത്തിന്റെ നല്ലൊരു പങ്കും മദ്യക്കുപ്പികളാണെന്നുള്ളത് മറ്റൊരു വസ്തുത! വീടുകളില്‍ നിന്നു തന്നെ കടലാസ്, പ്ലാസ്റ്റിക്, കുപ്പി തുടങ്ങിയവ കുറഞ്ഞ വിലയ്ക്കാണെങ്കിലും വിറ്റാല്‍ അത്തരം പാഴ്‌വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം നടത്തുവാന്‍ സാധിക്കും. മുനിസിപ്പാലിറ്റി അധികൃതര്‍ വിചാരിച്ചാല്‍ ആ രംഗത്തുള്ള കമ്പനികള്‍ ഇത്തരം പാഴ്‌വസ്തുക്കള്‍ നല്ല വിലനല്കി വാങ്ങാന്‍ മുന്നോട്ടു വരും. അതിന് ആദ്യം കടലാസ്, ഗ്ലാസ്, ലോഹ, ജൈവ മാലിന്യങ്ങള്‍ വെവ്വേറെ ഉത്ഭവസ്ഥാനത്തു നിന്നു തന്നെ ശേഖരിക്കുകയാണ് വേണ്ടത്.

Thursday, June 9, 2011
ആലപ്പുഴയെ ഒരു വര്‍ഷത്തിനകം സൂറത്ത് മാതൃകയിലാക്കും
ആലപ്പുഴയെ സൂറത്ത് മാതൃകയില്‍ ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ പട്ടണമാക്കുമെന്നു ഡോ.തോമസ് ഐസക് എംഎല്‍എ. പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അഭാവമില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ 2011 ജൂണ്‍ ഏഴിനു ചേര്‍ന്ന മഴക്കാല ശുചീകരണ യോഗത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
പട്ടണം രൂപപ്പെട്ടതിന്റെ 250-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോള്‍ പട്ടണത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ ഉടനേ ആരംഭിക്കുമെന്നാണ് എംഎല്‍എ വ്യക്തമാക്കിയിട്ടുള്ളത്.
രാജാ കേശവദാസന്‍ രൂപകല്‍പ്പന ചെയ്ത് 1762-ല്‍ രൂപവത്കൃതമായ ആലപ്പുഴ പട്ടണത്തിന് 2012-ല്‍ 250 വയസു തികയുമെന്നാണ് എംഎല്‍എ സൂചിപ്പിച്ചത്. (ഇതേസമയം, ഈ കാലഗണന ശരിയല്ലെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.)
ആറിന ശുചിത്വ പരിപാടിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കടലില്‍ നിന്നു ഉപ്പുവെള്ളം കയറ്റി കനാല്‍ ശുചീകരണം, ഇടത്തോടുകള്‍ മാലിന്യമുക്തമാക്കല്‍, ഖരമാലിന്യ സംസ്‌കരണം, അറവുശാല പ്രവര്‍ത്തനക്ഷമമാക്കല്‍, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ നടപടികള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടും. ഡ്രെയിനേജ് സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പശ്ചിമ ബംഗാളിലെ ഖരക്പൂര്‍ ഐഐടിയുടെ സഹായം തേടും.
വേമ്പനാട് കായല്‍ ശുചീകരണം, കുടിവെള്ള വിതരണം, ടൂറിസം മാസ്റ്റര്‍ പ്ലാന്‍, പാലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവയുടെ നവീകരണം തുടങ്ങിയവയും നടപ്പാക്കും.
തത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെയുള്ള ആലപ്പുഴ പട്ടണത്തില്‍ ഫലഫ്രദമായി മാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്ത് പ്രദേശം എന്നും ശുചിയായി സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടുവരുകയാണ്.
ഇതേസമയം, കൊതുകുകളെ തുരത്താന്‍ ആലപ്പുഴ നഗരസഭയ്ക്ക് ഫോഗിംഗ് മെഷീന്‍ നന്നാക്കാനോ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പണമോ സമയമോ ഇല്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
കാലവര്‍ഷത്തോടനുബന്ധിച്ച് പട്ടണത്തില്‍ പൊട്ടിപ്പുറപ്പെടാറുള്ള പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ നയാപൈസയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല.
മാലിന്യം നിറഞ്ഞ കനാലുകളുടെയും ഓടകളുടെയും നാടായ ആലപ്പുഴയില്‍ കൊതുകു നിര്‍മാര്‍ജനത്തിനു പോലും നഗരസഭ ശ്രമിച്ചിട്ടില്ല.
ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച കാലത്ത് 14-ഓളം ഫോഗിംഗ് മെഷീന്‍ നഗരസഭ വാങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ 13-ഉം പ്രവര്‍ത്തനരഹിതമാണ്. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ഒരു ഏജന്‍സിയെ ഏല്പിച്ചെങ്കിലും 32000 രൂപ പണിക്കൂലി നല്കാത്തതിനാല്‍ ഇപ്പോഴും വര്‍ക്ക്‌ഷോപ്പില്‍ തന്നെ കിടക്കുകയാണ്. അവശേഷിക്കുന്ന ഒരേയൊരെണ്ണമാണ് പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.
ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ ഫോഗിംഗ് മെഷീന്‍ ഡീസല്‍ ഇല്ലെന്ന പേരില്‍ നഗരസഭാ ഗോഡൗണില്‍ പൊടിപിടിച്ചു കിടപ്പാണ്.
ജപ്പാന്‍ജ്വരവും എച്ച് വണ്‍ എന്‍വണും എലിപ്പനിയുമൊക്കെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ട് അനുദിനം പുറത്തുവരുമ്പോഴും ഫോഗിംഗ് മെഷീനുകള്‍ നന്നാക്കി കൊതുകുനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ ഇതുവരെയും തയാറായിട്ടില്ല. ഇതിനിടെ ഏറെ വൈകി നഗരസഭാ അധികൃതര്‍ ശുചീകരണത്തേക്കുറിച്ച് ആലോചിക്കാന്‍ യോഗം വിളിച്ചുചേര്‍ത്തതും പ്രഹസനമായിയെന്നാണ് ആരോപണം.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുനേതാക്കള്‍, സ്‌കൂള്‍, കോളജ് പ്രഥമാധ്യാപകര്‍, വ്യാപാരിസംഘടനാ ഭാരവാഹികള്‍, രാഷ്ട്രീയനേതാക്കള്‍, റസിഡന്റ്്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്തത്. എന്നാല്‍ മിക്കവര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നു പരാതിയുണ്ട്. നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യാതെയാണ് യോഗം പിരിഞ്ഞത്.
എന്‍ആര്‍എച്ച്എമ്മിന്റെ ഫണ്ടും പലസ്ഥലങ്ങളിലും വിനിയൊഗി ക്കപ്പെട്ടിട്ടില്ല.52 വാര്‍ഡുകളുള്ള ആലപ്പുഴ നഗരസഭയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളിലുണ്ടായിട്ടുള്ള അലംഭാവം നാട്ടുകാരില്‍ പരാതിക്കിടയാക്കിയിട്ടുണ്ട്.

Tuesday, June 7, 2011
കള്ളന്മാരെ കാട്ടിക്കൊടുത്താല്‍ കാശ്
കള്ളന്മാരെ ഫോട്ടോയിലാക്കി കാട്ടിക്കൊടുത്താല്‍ പോലീസ് കാശു തരും. മോട്ടോര്‍ സൈക്കിളിലെത്തി മോഷണവും മാല പിടിച്ചുപറിക്കലും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തുന്നതിനാല്‍ മോഷണം നടത്തുന്നവരെക്കുറിച്ചു വിവരമോ തെളിവോ നല്കുന്നവര്‍ക്ക് അയ്യായിരം രൂപ നല്കാന്‍ കേരള പോലീസ് തീരുമാനിച്ചു.
മോഷണം നടക്കുന്ന വേളയില്‍ കുറ്റവാളികളുടേയോ വാഹനങ്ങളുടേയോ ഫോട്ടോയോ വീഡിയോയോ മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ കാമറയിലോ പകര്‍ത്തി പോലീസിനു കൈമാറാം. പോലീസ് സ്‌റ്റേഷനില്‍ നേരിട്ടു ചെല്ലാതെ രഹസ്യമായും ഇതു നല്കാം.
ഇതു സംബന്ധിച്ച് സ്‌റ്റേറ്റ് പോലീസ് ചീഫ് 2011 മേയ് 30-നു പുറപ്പെടുവിച്ച 14/2011 നമ്പര്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Subscribe to:
Posts (Atom)