സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, October 13, 2011

വ്യക്തിതല വിവരശേഖരണം: അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യം

കേരള സംസ്ഥാനത്തു നടക്കുന്ന ദേശീയതല വ്യക്തിതല വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പദ്ധതികളിലെ അപാകതകളും പരിഹരിക്കുന്നതു സംബന്ധിച്ച് എത്രയും വേഗം നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം.

കേരളത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ വക ദേശീയ തലത്തിലുള്ള രണ്ട് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ആധാര്‍ യൂണീക് ഐഡന്റിഫിക്കേഷന്‍, സെന്‍സസ് നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ എന്നിവയാണവ.

രണ്ടു പദ്ധതികള്‍ക്കും ഏകദേശം ഒരേ തരത്തിലുള്ള വിവരങ്ങളും ബയോമെട്രിക്‌സുമാണ് രണ്ടു പ്രാവശ്യമായി പൗരന്മാരില്‍ നിന്ന് ശേഖരിക്കുന്നത്. എന്നാല്‍ ആധാറിനു വിവരങ്ങള്‍ നല്കിയവര്‍ വീണ്ടും സെന്‍സസിനു വിവരം നല്കാന്‍ ചെല്ലണമെന്നാണ് പത്രവാര്‍ത്തകളില്‍ നിന്നു മനസിലാകുന്നത്. എന്നാല്‍ സെന്‍സസിനു വിവരം നല്കിയാല്‍ പിന്നെ ആധാറിനു നല്‌കേണ്ടതില്ലെന്നുമുണ്ട്.

ഖജനാവിലെ പണവും നാട്ടുകാരുടെ സമയവും വെറുതേ വ്യയം ചെയ്യുന്നതിന്റെ ഉത്തമോദ്ദാഹരണമാണിത്. ആധാര്‍ ആദ്യം തുടങ്ങിയതിനാല്‍ അനേകം പേര്‍ ബുദ്ധിമുട്ടി അതിനുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. വീണ്ടും ഒരു വൃഥാവ്യായാമമാണ് ചില നിയമങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തുന്നത്. ആധുനിക കംപ്യൂട്ടര്‍ സംവിധാനം പുരോഗമിച്ചിട്ടുള്ള സ്ഥിതിക്ക് ആധാറിനു വേണ്ടി ശേഖരിച്ചിട്ടുള്ള ബയോമെട്രിക്‌സ് വിവരങ്ങള്‍ എന്തുകൊണ്ട് സെന്‍സസിനും ഉപയോഗിച്ചുകൂടാ എന്നാണ് സാധാരണ ജനങ്ങള്‍ ചോദിക്കുന്നത്. പ്രത്യേകിച്ച് തിരിച്ച് ഉപയോഗിക്കുന്ന സ്ഥിതിക്ക്.

ആധാര്‍ കാര്‍ഡിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ജനങ്ങളില്‍ നിന്നു ശേഖരിക്കുന്നതായി പരാതി നിലനില്‌ക്കേയാണ് വീടുകളിലെത്തിയുള്ള സെന്‍സസ് വിവരശേഖരണത്തിനു ശേഷം അതിന്റെ തന്നെ ഭാഗമായുള്ള പ്രത്യേക വിവര ശേഖരണം പ്രത്യേക കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുള്ളത്.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനം പൂര്‍ണമായി വായിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, October 11, 2011

നാട്ടുകാര്‍ക്ക് നല്ല പാല് നല്കാന്‍ ജിനോയുടെ പരിശ്രമം


നങ്ങള്‍ക്കു പരിശുദ്ധമായ നറുംപാല്‍ വിതരണം ചെയ്യാന്‍ ജിനോ ജി. മാളിയേക്കല്‍ രംഗത്ത്. ഓഹരി, വിനോദസഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാവായ ജിനോ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് നാട്ടുകാര്‍ക്ക് നല്ല പാല് നല്കാന്‍ ക്ഷീരമേഖലയിലേക്കും പ്രവേശിച്ചിരിക്കുന്നത്. തത്തംപള്ളി പ്രദേശത്ത് ഇതിനകം വ്യാപകമായി പാല്‍വിതരണം തുടങ്ങിക്കഴിഞ്ഞു. ഫാം ഫ്രെഷ് ഗുഡ് മില്‍ക്ക് എന്ന വ്യാപാരനാമത്തിലാണിത്.

ചെറിയ തോതില്‍ തുടങ്ങിയിരിക്കുന്ന പശു ഫാം വന്‍തോതിലേക്കാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജിനോ. തുടര്‍ന്നു വിവിധ പാല്‍ ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കും. ആലപ്പുഴ പട്ടണത്തില്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്ക്കുന്ന ബൂത്തുകളും വില്പന വാഹനങ്ങളുമാണ് അടുത്ത ലക്ഷ്യം. മറ്റു ചെറുകിട ക്ഷീരകര്‍ഷക സംരംഭകര്‍ക്കു വേണ്ടുന്ന പ്രായോഗിക നിര്‍ദേശങ്ങളും ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിനോയുമായി ബന്ധപ്പെടാം. മൊബൈല്‍: +91 9895061861

Friday, October 7, 2011

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമില്‍ മറിയ റോണി

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമിലേക്ക് ആലപ്പുഴയിലെ മറിയ റോണി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയാണ് മറിയ റോണി. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഏഷ്യന്‍ ടീമിലേക്ക് ഒരു പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെടുന്നത്.

കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കയിലെ സാന്‍ ജൂവാനില്‍ 2012 ജനുവരി 14 മുതല്‍ 22 വരെ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മറിയ മത്സരിക്കും. ഏഷ്യന്‍ കേഡറ്റ് ഗേള്‍സ് ടീമില്‍ മറിയ റോണിയോടൊപ്പം ലിയു ഗവോയാംഗ് (ചൈന), കിം ജിസൂന്‍ (കൊറിയ), ഡൂ ഹോയി കെം (ഹോങ്കോങ്ങ്) എന്നിവരാണുള്ളതെന്ന് ഏഷ്യന്‍ ടീം മാനേജര്‍ റെബേക്ക, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡി.ആര്‍.ചൗധരി എന്നിവര്‍ അറിയിച്ചു. മത്സരത്തിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒഫിഷ്യല്‍ ട്രെയിനിംഗ് ക്യാമ്പും പ്യൂര്‍ട്ടോ റിക്കയിലുണ്ട്. കൊറിയയില്‍ നിന്നുള്ള ടി.ടി വിദഗ്ധനായിരിക്കും ടീം കോച്ച്. ന്യൂഡല്‍ഹിയില്‍ നടത്തിയ പതിനേഴാമതു ഏഷ്യന്‍ ജൂനിയര്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മത്സരഫലത്തെ അടിസ്ഥാനമാക്കിയായിരുന്നു ഏഷ്യന്‍ ടീം തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ള ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു മറിയ.

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ എന്നീ ആറു കോണ്ടിനെന്റല്‍ ടീമുകളും വേള്‍ഡ് ഹോപ്‌സ് ടീമും പ്യൂര്‍ട്ടോ റിക്ക ടീമും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടീം, ഡബിള്‍സ്, സിംഗിള്‍സ് ഈവന്റുകളാണുള്ളത്. ഗ്ലോബല്‍ കേഡറ്റ് ചലഞ്ച്-2011-ന്റെ അടയാള വാചകം 'വിത്ത് ഫ്യൂച്ചര്‍ ഇന്‍ മൈന്‍ഡ്' (ഭാവി മനസില്‍ വച്ച്) എന്നതാണെന്നു സംഘാടകരായ പ്യൂര്‍ട്ടോ റിക്ക ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ പ്രസിഡന്റ് ഐവാന്‍ സാന്റോസ് എടുത്തുകാട്ടി.

ഇതിനകം വിവിധ റിക്കാര്‍ഡുകള്‍ക്ക് ഉടമയാണ് മറിയ. പതിനൊന്നാം വയസില്‍ കേഡറ്റ് വിഭാഗത്തിലായിരുന്ന മറിയ, വനിതാ വിഭാഗത്തില്‍ വിജയിയായി. 2008-ല്‍ ആലപ്പുഴയില്‍ നടത്തിയ അഖില കേരള ടൂര്‍ണമെന്റിലായിരുന്നു അത്. 2008-ല്‍ തന്നെ വിജയവാഡയില്‍ നടന്ന ദേശീയ ടൂര്‍ണമെന്റില്‍ കേഡറ്റ് വിഭാഗത്തില്‍ കേരളം ആദ്യമായി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ടീം ക്യാപ്റ്റന്‍ മറിയയായിരുന്നു. സംസ്ഥാനതലത്തിലുള്ള ടൂര്‍ണമെന്റില്‍ ഒരുമിച്ചു നാലു ടൈറ്റിലുകള്‍ നേടിയ ചരിത്രവും മറിയയ്ക്കുണ്ട്. 2010-ല്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ടൂര്‍ണമെന്റില്‍ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, വനിതാ വിഭാഗങ്ങളില്‍ മറിയ വിജയക്കൊടി വീശി.

അമേരിക്കയിലെ മില്‍വോക്കിയില്‍ ഈ വര്‍ഷം നടന്ന യുഎസ് ഓപ്പണ്‍ ടേബിള്‍ ടെന്നിസില്‍ മറിയ റോണി ഉള്‍പ്പെട്ട ഇന്ത്യന്‍ ഡബിള്‍സ് ടീം ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സിംഗിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു. കൂടാതെ ഈ വര്‍ഷം തന്നെ നടന്ന രണ്ടു ടേബിള്‍ ടെന്നിസ് ലോക പ്രോ ടൂര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മറിയ പങ്കെടുത്തു മികവു പ്രകടിപ്പിച്ചു. ഫ്രാന്‍സിലെ മെറ്റ്‌സില്‍ നടന്ന ഫ്രഞ്ച് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും സ്‌പെയിനിലെ ബാര്‍സിലോണ ജിറോണയില്‍ നടന്ന സ്പാനിഷ് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും ഇന്ത്യയെ കേഡറ്റ് വിഭാഗത്തില്‍ പ്രതിനിധീകരിച്ചു. ഇരു ടൂര്‍ണമെന്റിലും മറിയ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലും ഡബിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു.

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയിലാണ് മറിയ റോണി (14) വര്‍ഷങ്ങളായി പരിശീലനം നടത്തുന്നത്. ബോബി ജോസഫാണ് കോച്ച്. എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് കാഞ്ഞിക്കല്‍ കല്ലുപുരയ്ക്കല്‍ റോണി മാത്യുവിന്റേയും റീനാ റോണിയുടേയും മകളായ മറിയ റോണി. സഹോദരന്‍ കെ.സി. മാത്യു മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്‍.


Wednesday, October 5, 2011

ആലപ്പുഴ പട്ടണം വികസനത്തിനായി കാത്തിരിക്കുന്നു

ലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേജ് ഇപ്പോഴും കാലിയായിക്കിടക്കുകയാണ്. വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ വായിക്കാന്‍ നാട്ടുകാര്‍ കാത്തിരിക്കുന്നു.

2110 ഒക്ടോബര്‍ 25-നായിരുന്നു ആലപ്പുഴ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനമേറ്റിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. എന്നിട്ടും നാട്ടുകാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായിട്ടില്ലെന്നുള്ളതില്‍ വോട്ടര്‍മാര്‍ ഖേദിക്കുന്നു. ദുര്‍ഗന്ധം പരത്തുന്ന മാലിന്യം, ഓടിച്ചിട്ടു കടിക്കുന്ന പേയ്പിടിച്ച തെരുവുനായ്ക്കള്‍, വിവിധതരം പനികള്‍ പടര്‍ത്തുന്ന കൊതുകുകള്‍... എത്രയോ മാസങ്ങളായി പട്ടണവാസികള്‍ എല്ലാം സഹിച്ചു കഴിയുന്നു.

ഏറ്റവും ഒടുവില്‍ ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത പട്ടണ ചത്വരവും ആളേക്കയറ്റാതെ അടഞ്ഞുതന്നെ... ഓണാഘോഷത്തോടനുബന്ധിച്ച് 2011 സെപ്റ്റംബര്‍ എട്ടിന് ഉത്രാട ദിവസം ഉദ്ഘാടനം ചെയ്ത ചത്വരത്തിലെ പച്ചപ്പുല്‍പ്പരപ്പുകള്‍ കരിഞ്ഞു കഴിഞ്ഞു. ചെടികള്‍ കാണാനില്ല. അവിടെയുള്ള ഗ്രാനൈറ്റ് സ്ലാബുകളും ലൈറ്റുകളും മോഷണം പോകാന്‍ അധികനാളുകള്‍ വേണ്ടി വരില്ല. മനോഹരമാക്കിയ കനാല്‍ത്തീരങ്ങളിലേയും ബീച്ചിലേയും സ്ലാബുകളും ടൈലുകളും കുത്തിയിളക്കിക്കൊണ്ടു പോയിട്ടും അധികൃതര്‍ അനങ്ങിയില്ല. മുന്‍നടപ്പ് അങ്ങനെയാണ്.. നിര്‍മാണത്തിനു നേതൃത്വം നല്കിയ ടൂറിസം വകുപ്പ് ഇതുവരെ മുനിസിപ്പാലിറ്റിക്കു ചത്വരം കൈമാറിയിട്ടില്ല. അതിനാല്‍ നടത്തിപ്പുമില്ല.

ഉദ്ഘാടനം ചെയ്തുവെങ്കിലും പണിപൂര്‍ത്തിയാകാത്ത മുനിസിപ്പല്‍ സ്റ്റേഡിയവും പ്രയോജനപ്പെടുത്താതെ അടഞ്ഞുതന്നെ.. അതിലെ കടകള്‍ കൊണ്ടെങ്കിലും മുനിസിപ്പാലിറ്റിക്കു വരുമാനമുണ്ടായേനെ.. നിര്‍മ്മാണപ്പിഴവുകളും ചോര്‍ന്നൊലിപ്പും കാരണം കടമുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ആള്‍ക്കാരില്ലെന്നും പറയപ്പെടുന്നു.

പട്ടണമുഖത്തിന്റെ മ്ലാനത എന്നു മാറും?

Tuesday, October 4, 2011

ആലപ്പുഴ ബോട്ട് ജെട്ടിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം

ലപ്പുഴ ബോട്ട് ജെട്ടിയില്‍ സമയവിവരപ്പട്ടിക അടക്കമുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ആവശ്യക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചു വേണം കാര്യങ്ങള്‍ മനസിലാക്കാന്‍. കുട്ടനാട്ടുകാരും അനേകം ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന ജെട്ടി പലപ്പോഴും മലിനമായിട്ടാണ് കിടക്കുന്നത്.

ജെട്ടിയിലേക്ക് പടികള്‍ കയറിയിങ്ങാനും നടക്കാന്‍ ബുദ്ധിമുട്ടുമുള്ള യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന പോലീസ് ഔട്ട്‌പോസ്റ്റിനു സമീപത്തെ ചെരിഞ്ഞ വഴി കഴിഞ്ഞ ദിവസം കടമ്പയിട്ട് ഒരു ചെറുനടവഴിയാക്കി. വീല്‍ചെയറില്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കും മറ്റും ആ വഴി സൗകര്യമായിരുന്നു. പണ്ടുകാലത്ത് റോഡില്‍ നിന്നു സാധനങ്ങള്‍ ജെട്ടിയിലേക്ക് നിരക്കി ഇറക്കാനുള്ള ചെരിഞ്ഞ തട്ടുണ്ടായിരുന്നത് വിശ്രമമുറികള്‍ നിര്‍മ്മിച്ചപ്പോള്‍ ഇല്ലാതായിരുന്നു.

കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റി്‌ന്റെ (കെഎസ്ഡബ്ല്യൂടിഡി) കേന്ദ്ര ഓഫീസ് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റി്‌ന്റെ പ്രധാന സ്റ്റേഷനാണ് ആലപ്പുഴയിലേത്.

Monday, October 3, 2011

പഴവങ്ങാടി പള്ളി മാതൃക അനുകരണീയം

ലപ്പുഴ പഴവങ്ങാടി ഹോളി ക്രോസ് ഫൊറോന പള്ളിയുടെ മുന്‍പിലെ ഇടുങ്ങിയ റോഡിനു വീതി കൂട്ടാന്‍ ഭൂമി വിട്ടുകൊടുത്തു മതില്‍ പുറകോട്ടു മാറ്റി കെട്ടിയ പള്ളിയുടെ നടപടി അനുകരണീയം.

പല സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള അനേകം പൊതുസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന റോഡിന്റെ ഇടുങ്ങിയ അവസ്ഥ സദാസമയവും ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാക്കിയിരുന്നു. യാത്രാബസുകള്‍ അടക്കമുള്ള അനേകം വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്.

പള്ളിയുടെ മുന്‍പിലുള്ള മതില്‍ നെടുനീളത്തില്‍ പൊളിച്ച് ഏകദേശം ഒന്നര മീറ്റര്‍ പുറകോട്ടു മാറ്റിയാണ് പുതിയ മതില്‍ നിര്‍മ്മിച്ചത്. റോഡിനു സൗകര്യം കൂട്ടുന്നതിനായി പള്ളിയുടെ വടക്കു പടിഞ്ഞാറു മൂലയിലുണ്ടായിരുന്ന അന്തോണീസ് പുണ്യവാളന്റെ കപ്പേളയും പൊളിച്ചു നീക്കിയിരുന്നു. സ്വമേധയായുള്ള ഈ നടപടി തികച്ചും മാതൃകാപരമാണ്. പള്ളിയുടെ മാതൃകയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നുള്ളത് ഖേദകരമാണെന്നു നാട്ടുകാര്‍ പറയുന്നു.

മാസങ്ങള്‍ക്കു മുന്‍പേ മതില്‍ പൊളിച്ചെങ്കിലും മതിലിനോടു ചേര്‍ന്നുള്ള കാണ കെട്ടാന്‍ വൈകി. തകര്‍ന്നു കിടന്ന റോഡ് പരാതികള്‍ ഏറെയായിട്ടും നന്നാക്കാത്തതിനാല്‍ അപകടങ്ങള്‍ കൂടി. പൊടിശല്യം കാരണം സമീപവാസികള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായി.

മാസങ്ങള്‍ നീണ്ട മുറവിളിക്കു ശേഷം ഏതാനും ദിവസം മുന്‍പ് റോഡ് ടാര്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും അതു മന്ദഗതിയിലാണ്. ടാര്‍ കലര്‍ത്തിയ മെറ്റല്‍ റോഡില്‍ വിരിക്കുന്ന യന്ത്രത്തിന്റെ തകരാറാണ് പണി വൈകുന്നതിലെ ഒരു കാരണം.