സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, August 31, 2011

തത്തംപള്ളി കായല്‍ച്ചിറ കുരിശടി ഹൗസ്‌ബോട്ട് തൊഴിലാളികളുടെ പ്രാര്‍ഥനാകേന്ദ്രം

ത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി ഇടവകയിലെ കായല്‍ച്ചിറ കുരിശടി ഹൗസ്‌ബോട്ട് തൊഴിലാളികളുടെ മുഖ്യ പ്രാര്‍ഥനാകേന്ദ്രമായി മാറുന്നു.

പുന്നമടക്കായലിന്റെ തീരത്താണ് കുരിശടി സ്ഥിതി ചെയ്യുന്നത്. കുരിശടിയുടെ സമീപം തന്നെയാണ് ആലപ്പുഴയിലെ നൂറുകണക്കിന് ഹൗസ്‌ബോട്ടുകള്‍ വിനോദസഞ്ചാരികളെ കാത്തു കിടക്കുന്നതും. അവയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്നുമുണ്ട്.

കുരിശടിയില്‍ 2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആചരണത്തോടനുബന്ധിച്ച് ഹൗസ്‌ബോട്ട് വെഞ്ചരിപ്പ് ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറുഞ്ഞിക്കാട്, പ്രസുദേന്തിമാരായ കാത്തെ പെസഫിക് ഗ്രൂപ്പ് എന്നിവര്‍ അറിയിച്ചു. ഏഴിനു ബുധനാഴ്ച രാത്രി ഏഴിനാണ് ഹൗസ്‌ബോട്ടുകളുടെ വെഞ്ചരിപ്പ്.

Tuesday, August 30, 2011

ഓടകളില്‍ ഒഴുക്കില്ല; കൊതുകും ദുര്‍ഗന്ധവും മിച്ചം

ലപ്പുഴ പട്ടണത്തിലെ ഓടകള്‍ വേണ്ട വിധത്തില്‍ നിര്‍മ്മിക്കാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്നു മലിനമായി കൊതുകു താവളമാകുന്നു. കൂടാതെ സദാനേരവും ദുര്‍ഗന്ധവും ഈച്ച ശല്യവും.

പട്ടണത്തില്‍ ജില്ലാ കോടതിക്കു മുമ്പിലുള്ള റോഡില്‍ അടുത്ത കാലത്ത് പുതുക്കി നിര്‍മ്മിച്ച കാണ ഉദാഹരണം. മാസങ്ങള്‍ റോഡുഗതാഗതം തടസ്സപ്പെടുത്തി ആഴം കൂട്ടി നിര്‍മ്മിച്ച കാണയിലൂടെ വെള്ളം ഒഴുകിപ്പോകില്ലെന്നും അതിനാല്‍ എപ്പോഴും ദുര്‍ഗന്ധമാണെന്നും സമീപ കടയുടമകളും മറ്റും പരാതിപ്പെടുന്നു. കാണക്കായി വന്‍കുഴിയെടുക്കുന്നതിന്റെ പേരില്‍ മണ്ണുമാറ്റലായിരുന്നു ലക്ഷ്യമെന്നും ആരോപണമുയര്‍ന്നിരുന്നു. ഒരാള്‍ താഴ്ചയിലേറെ കുഴിയെടുത്ത് അടിഭാഗം വാര്‍ക്കാതെ വെള്ളമൊഴുക്കിനു സൗകര്യമില്ലാതെ മാലിന്യം കെട്ടിക്കിടക്കുന്ന വിധത്തില്‍ നിര്‍മ്മിച്ച കാണയ്ക്ക് ആരാണ് ഉത്തരവാദിയെന്നു നാട്ടുകാര്‍ തിരക്കുന്നു.

ഏതായാലും ശാസ്ത്രീയമായോ എന്‍ജിനിയറിംഗ് തത്ത്വങ്ങള്‍ പാലിച്ചോ അല്ല ആലപ്പുഴയിലെ കാണകള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നു സാധാരണക്കാര്‍ക്കു പോലും മനസ്സിലാകും.

Monday, August 29, 2011

വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കണം

ഴ കഴിഞ്ഞാലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന റോഡു ഭാഗങ്ങളും വശങ്ങളും പ്രത്യേകം ശ്രദ്ധിച്ച് അവ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

ഇത്തരം ഭാഗങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും മുന്‍കരുതലുകളും സ്വീകരിച്ചാല്‍ റോഡുകള്‍ കുണ്ടുംകുഴിയുമായി മാറുന്നത് ഒരു പരിധി വരെ ഒഴിവാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്‍ഘദൃഷ്ടിയോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് ഇതിനാവശ്യം.

Saturday, August 27, 2011

വല്ലവരുടേയും മതില്‍; ഒട്ടീരു തകൃതി

വൃത്തിയായി സൂക്ഷിക്കുന്ന മതിലുകള്‍ കണ്ടാല്‍ പല സംഘടനകള്‍ക്കും ഇരിക്കപ്പൊറുതിയില്ല. ഉടനേ അതില്‍ പോസ്റ്റര്‍ ഒട്ടിക്കണം. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കണം. ഒരു കൂട്ടര്‍ ചെയ്താല്‍ അത് ഒരു അവകാശമെന്നതു പോലെ പുറകേ പലരാകും ഒട്ടീരുകാര്‍. വല്ലവരുടേയും മതിലില്‍ തകൃതിയായി ഒട്ടിച്ചു വൃത്തികേടാക്കാന്‍ മത്സരിക്കുകയാണോ എന്നു തോന്നും.

സ്വകാര്യ മതിലുകളില്‍ പരസ്യം പതിക്കുന്നത് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പു വേളകളിലും മറ്റും അനധികൃതമായി പോസ്റ്റര്‍ പതിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ട്ടിക്കാര്‍ അവ നീക്കം ചെയ്യണമെന്നും മുന്‍പും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ മതിലുകള്‍ അഭംഗിയാക്കാന്‍ ഇപ്പോഴും പല സംഘടനകള്‍ക്കും ഒട്ടും മടിയില്ല. പട്ടണം മോടിയായിരിക്കാന്‍ ഇത്തരം പരസ്യം പതിക്കല്‍ ഏര്‍പ്പാടുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനു നിയമം വരും വരെ കാത്തിരിക്കരുത്. സംസ്‌കാരത്തിന്റെ ഭാഗമായി അതില്‍ നിന്നു ഒഴിയുകയാണ് വേണ്ടത്.

Thursday, August 25, 2011

ആലപ്പുഴയില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ ആവശ്യത്തിനില്ല; അടിസ്ഥാന ജോലികള്‍ നടക്കുന്നുമില്ല

നങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തയാറാകണമെന്ന് ആവശ്യമുയരുന്നു. പട്ടികളുടേയും കൊതുകിന്റേയും ശല്യം ദിവസേന വര്‍ധിക്കുന്നതും മാലിന്യം കുന്നുകൂടി ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്താന്‍ ഇടയാക്കുന്നതും ജീവനക്കാരുടെ അഭാവം മൂലമാണെന്നാണ് പരാതി. മുനിസിപ്പാലിറ്റിയുടെ മാത്രം ഉത്തരവാദിത്വത്തിലുള്ള നടപടികളിലാണ് വന്‍ അലംഭാവം. വളരെക്കുറച്ചു ജീവനക്കാരുടെ സഹകരണം കൊണ്ടാണ് പേരിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൊതുകുകള്‍ക്ക് എതിരേയുള്ള മരുന്നു തളി, ഫോഗിംഗ്, മാലിന്യം നീക്കം ചെയ്യല്‍, സംസ്‌കരണം, പട്ടിപിടുത്തം (ഇപ്പോള്‍ ചട്ടവിരുദ്ധം!), റോഡും പരിസരവും തൂത്തുവൃത്തിയാക്കല്‍, റോഡുകളിലെ ചെറിയ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. അതിനു ആള്‍ക്കാര്‍ ആവശ്യാനുസരണം ഇല്ലാത്തതിനാല്‍ പട്ടണം ചീഞ്ഞുനാറി രോഗങ്ങള്‍ പടരുകയും റോഡുകള്‍ സദാസമയവും കുളമായി കിടക്കുകയും ചെയ്യുന്നു.

സമീപ പഞ്ചായത്തുകളിലെ തൊഴിലുറപ്പു (തൊഴിലുഴപ്പ് അല്ല!) പദ്ധതിയില്‍പ്പെട്ട തൊഴിലാളികളുടെ സേവനം ഇക്കാര്യങ്ങളില്‍ പട്ടണപ്രദേശത്ത് ഉപയോഗിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ മുനിസിപ്പല്‍ പട്ടണത്തിലെ 52 വാര്‍ഡുകള്‍ ഇപ്പോള്‍ ആലപ്പുഴ, അമ്പലപ്പുഴ നിയമസഭാ നിയോജക മണ്ഡലങ്ങളിലായി വിഭജിച്ചുകിടക്കുകയാണ്. അതിനാല്‍ രണ്ട് എംഎല്‍എമാരുടെ ശ്രദ്ധയും പതിയേണ്ടതുണ്ട്.

Wednesday, August 24, 2011

ആലപ്പുഴ പട്ടണത്തില്‍ കൂടിയ നിരക്കിലുള്ള കെട്ടിട നികുതി വരുന്നൂ

ലപ്പുഴ പട്ടണത്തിലെ കെട്ടിടങ്ങള്‍ക്ക് കൂടിയ നിരക്കിലുള്ള നികുതി വരുന്നൂ. അതിന്റെ ഭാഗമായി വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം ആലപ്പുഴ നഗരസഭ പുറപ്പെടുവിച്ചു. 2011 ഓഗസ്റ്റ് 19 തീയതി വച്ച് റ്റി 3-9191/08 നമ്പരായിട്ടാണ് വിജ്ഞാപനം മുനിസിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ചിട്ടുള്ളത്.

പട്ടണത്തെ മേഖലകള്‍ തിരിച്ചും കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം, നിര്‍മാണ രീതി, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയുമാണ് നികുതി പരിഷ്‌കരണം നടപ്പാക്കാന്‍ പോകുന്നത്. തത്തംപള്ളി വാര്‍ഡിനെ പ്രഥമ മേഖലയിലാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിരക്കുകളേയും മേഖലകളേയും സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ അറിയിപ്പു തീയതി മുതല്‍ 30 ദിവസത്തിനകം മുനിസിപ്പല്‍ ഓഫീസില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഥമ, ദ്വിതീയ, തൃതീയ എന്നീ തട്ടുകളായി മേഖലകള്‍ തിരിച്ചതിന്റെ മാനദണ്ഡങ്ങളോ നികുതിയുടെ വിശദവിവരങ്ങളോ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ നികുതി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാകാതെ എങ്ങനെ പരാതി നല്കുമെന്നു നാട്ടുകാര്‍ ചോദിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഇ-മെയില്‍ ഐഡിയും നല്കണമെന്ന് ആവശ്യമുണ്ട്.

ആലപ്പുഴ നഗരസഭ പ്രസിദ്ധീകരിച്ച വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം നമ്പര്‍: റ്റി 3-9191/08 തീയതി: 19-8-2011 വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.