കേരളത്തില്‍ നടക്കുന്ന ദേശീയതല വ്യക്തിതല വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പദ്ധതികളിലെ അപാകതകളും പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സെന്‍സസ്, ഐടിഐ, അക്ഷയ ഉദ്യോഗസ്ഥരുടെ യോഗം 2011 നവംബര്‍ 25-നു ചേര്‍ന്നു വിഷയം അവലോകനം ചെയ്യുമെന്നു കേരള സര്‍ക്കാര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി 2011 നവംബര്‍ 20-നു അറിയിച്ചു.
TWB IMPACT
കേരളത്തില്‍ നടന്നുവരുന്ന അധാര്‍, സെന്‍സസ് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികള്‍ക്കായി ഒരേതരം വിവരങ്ങളും ബയോമെട്രിക്‌സുമാണ് ശേഖരിക്കുന്നതെന്നും ഇതിനായി പലപ്രാവശ്യം ജനങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്നും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൂചിപ്പിച്ചിരുന്നു.
'വ്യക്തിതല വിവരശേഖരണം: അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യം' എന്ന വാര്‍ത്ത 2011 ഒക്ടോബര്‍ 13-നും 'ആധാര്‍ വിവരശേഖരണം: തത്തംപള്ളിയില്‍ പാളിച്ച' എന്ന വാര്‍ത്തയും 'ആധാറിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു' എന്ന വാര്‍ത്തയും 2011 സെപ്റ്റംബര്‍ അഞ്ചിനും പ്രസിദ്ധീകരിച്ചിരുന്നു.