സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, October 14, 2011

സ്‌കൂള്‍ വിദ്യാര്‍ഥി വാഹന സുരക്ഷയ്ക്ക് കര്‍ശന നടപടി വേണം

സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്‌കൂള്‍, സ്വകാര്യ വാഹനങ്ങളുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് കര്‍ശനവും തുടരുന്നതുമായ സ്ഥിരം നടപടിയും ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം.

കേരളത്തില്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമായ നൂറു കണക്കിനു വാഹനങ്ങളാണുള്ളത്. സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കൂടാതെ അനേകം സ്വകാര്യവാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കാര്‍, ഓട്ടോറിക്ഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ക്കു സഞ്ചരിക്കാനുള്ള മറ്റൊരു മാര്‍ഗം കെ.എസ്.ആര്‍.ടി.സി., സ്വകാര്യ യാത്രാബസുകളാണ്. ഇത്തരം എല്ലാ വിദ്യാര്‍ഥിയാത്രാമാര്‍ഗങ്ങളെക്കുറിച്ചും ധാരാളം പരാതികളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

ഇങ്ങനെയുള്ള വാഹനങ്ങളെക്കുറിച്ചു സാധാരണ ഉയരുന്ന പ്രധാന പരാതികള്‍ ഇവയാണ്:
  • സ്ഥിതി മോശമായ വാഹനങ്ങള്‍ നിരത്തിലിറക്കി അപകടമുണ്ടാക്കുന്നു. കൃത്യമായി വാഹനപരിശോധന നടത്തുന്നില്ല.
  • യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍ വാഹനം കൈകാര്യം ചെയ്യുന്നു. പ്രായം കുറഞ്ഞതും വളരെ കൂടിയതുമായ ഡ്രൈവര്‍മാര്‍ പലപ്പോഴും പ്രശ്‌നകാരണമാകുന്നു.
  • സീറ്റിംഗ് കപ്പാസിറ്റിയിലും കവിഞ്ഞ് വിദ്യാര്‍ഥികളെ കുത്തിനിറച്ച് ഓടിക്കുന്നു. വിദ്യാര്‍ഥികളുടെ ശരീരഭാഗങ്ങളും ബാഗുകളും പുറത്തോട്ടു തള്ളിനില്ക്കുന്നു.
  • ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിറുത്തുന്നില്ല. വിദ്യാര്‍ഥികള്‍ കയറുമ്പോള്‍ തള്ളിയിറക്കുന്നു. സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ല.
  • ബസ് ജീവനക്കാരുടെ അപമര്യാദയായ പെരുമാറ്റവും ഭീഷണിയും അമിതവേഗവും മിന്നല്‍പ്പണിമുടക്കും.
ഇക്കാര്യങ്ങള്‍ ഒക്കെ വളരെ വേഗം നിയന്ത്രിക്കാവുന്നതാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു കര്‍ശന നടപടികളും ഫോളോഅപ്പും ഉണ്ടാകാത്തതിനാല്‍ ദിനംപ്രതി അപകടങ്ങള്‍ കൂടുകയാണ്. സ്വകാര്യ കാറുകളിലും ഓട്ടോറിഷകളിലും പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ യാതൊരു കാരണവശാലും അനുവദിക്കരുത്.

നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ അധികാരികള്‍ അനുവദിക്കൂ എന്നും അതിനാല്‍ നഷ്ടം ഇല്ലാതെ ഓടിക്കാനാണെന്നും പറഞ്ഞ് വന്‍നിരക്കിലുള്ള യാത്രാക്കൂലി രക്ഷാകര്‍ത്താക്കളില്‍ നിന്നു വാങ്ങുന്ന സ്വകാര്യവാഹന ഡ്രൈവര്‍മാര്‍ വൈകാതെ വാഹനത്തില്‍ കുട്ടികളെ കുത്തിനിറച്ച് ഓടിക്കാന്‍ തുടങ്ങും. ഇത്തരം പ്രവണതകള്‍ തടയാന്‍ അധികാരികള്‍ക്കേയാകൂ.

അതിനാല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്്കൂളുകളിലും അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, പോലീസ്, വാഹന ജീവനക്കാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതി രൂപവത്കരിച്ച് മേല്‍നോട്ടം വഹിക്കാന്‍ ഏര്‍പ്പാടുണ്ടാകേണ്ടിയിരിക്കുന്നു. റോഡില്‍ കാണുന്ന നിയമ, നീതി നിഷേധങ്ങള്‍ കൈയോടെ പിടികൂടി കേസ് ചാര്‍ജ് ചെയ്യാന്‍ പോലീസിനും മോട്ടോര്‍ വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്കണം.

വാഹനങ്ങളില്‍ അമിതമായി വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോകുന്നതിന്റെ അപകടം സൂചിപ്പിച്ച് കഴിഞ്ഞ പല വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും അധികാരികള്‍ക്ക് കത്തുകള്‍ അയച്ചിട്ടും തുടക്കത്തില്‍ താത്കാലിക നടപടിയല്ലാതെ നീണ്ടുനില്ക്കുന്ന പരിശോധനയും കുറ്റക്കാരെ കണ്ടെത്തലും പിഴയീടാക്കലും നടക്കുന്നില്ല. വിദ്യാര്‍ഥികളെ കയറ്റുന്ന എല്ലാ വാഹനങ്ങളും നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരുന്നുണ്ടെന്നും ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ പോലീസിനു നല്കണം.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിന്റെ പകര്‍പ്പു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment