മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍
തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പോലുള്ള സംരഭം വളരെ നല്ല ഒരു കാര്യമാണ്. അഭിനന്ദനങ്ങള്‍. മാറ്റങ്ങള്‍ക്കു ഇതുപോലെ ശ്രമങ്ങള്‍ ആവശ്യമാണ്.
-ശാന്തകുമാര്‍, ആലപ്പുഴ
ബ്ലോഗുകള്‍ തുടങ്ങുന്നത് നല്ലത്
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പല്‍ , കോര്പ്പറേഷന് വാര്‍ഡുകളിലും ഇത്തരം ജനകീയ ബ്ലോഗുകള്‍ തുടങ്ങുന്നത് നല്ലതായിരുന്നു.
-കെ.പി.സുകുമാരന്‍, അഞ്ചരക്കണ്ടി
തീര്‍ച്ചയായും ഓര്‍മ്മപ്പെടുത്തല്‍
തദ്ദേശസ്വയംഭരണ അധികൃതര്‍ നാട്ടാവശ്യങ്ങള് അതിവേഗം ചെയ്തു കൊടുക്കേണ്ടിയിരിക്കുന്നു. അതിനു ബ്ലോഗ് തീര്‍ച്ചയായും ഓര്‍മ്മപ്പെടുത്തലാകും.
-മാര്ട്ടിന് ജോസഫ്, സലാല
കണ്ടില്ലെന്നു പറയാനാകില്ല
ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് ഇനി ഒന്നും കണ്ടില്ലെന്നോ മറന്നെന്നോ പറയാനാകില്ല. എല്ലാം തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ എന്നും രേഖയായും ചിത്രമായും കാണും.
-പ്രഭ, ആലപ്പുഴ
കണ്ണടച്ചു ഇരുട്ടാക്കാനാകുമോ
ശ്രദ്ധേയമായ ബ്ലോഗ് ആയിട്ടും അധികാരികള്‍ രണ്ടു മാസമായിട്ടും പ്രതികരിച്ചു കണ്ടില്ല. ഇക്കാലത്ത് എത്രനാള്‍ അവര്‍ക്ക് കണ്ണടച്ചു ഇരുട്ടാക്കാനാകും?
-മൂഹമ്മദ്, ആലപ്പുഴ