തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഭിത്തികളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും കൂടാതെ തൂക്കിയിട്ടുള്ള ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണമെന്നും ഭിത്തികളില്‍ എഴുതിയിട്ടുള്ളത് മായ്ക്കണമെന്നും ആവശ്യമുയരുന്നു.
തെരഞ്ഞെടുപ്പ് വേളയില്‍ ഭിത്തികള്‍ വൃത്തികേടാക്കിയ കാര്യത്തില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണ വസ്തുക്കള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ തന്നെ അതു നീക്കം ചെയ്തു പരിസരം വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യമുയരുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന് തന്നെ മുന്നിട്ടിറങ്ങി ശുചിയാക്കല്‍ പ്രക്രിയ നടത്തണം. സ്ഥലനാമ ബോര്‍ഡുകളിലും ടെലിഫോണ്‍, ഇലക്ട്രിക് പോസ്റ്റുകളിലെ നമ്പരുകളുടെ പുറത്തും യാതൊരു കാരണവശാലും നോട്ടീസുകള്‍ പതിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യമുണ്ട്.
No comments:
Post a Comment