സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

ഫാമില്‍


ആലപ്പുഴ വൈഎംസിഎ-എലൈവ് മ്യൂസിക് ആന്‍ഡ് ഫുഡ് ഫെസ്റ്റിവലില്‍ ഫാമില്‍

ലപ്പുഴ വൈഎംസിഎ-എലൈവ് മ്യൂസിക് ആന്‍ഡ് ഫുഡ് ഫെസ്റ്റിവലില്‍ (2011 ഡിസംബര്‍ 9-11) ഫാമില്‍ ഫുഡ് സ്റ്റാള്‍ അനേകം പേരെ ആകര്‍ഷിച്ചു. കാറ്ററേഴ്‌സ്, റസ്റ്റോറന്റ്‌സ്, ബേക്കറികള്‍ തുടങ്ങിയവയുടെ പത്തു സ്റ്റാളുകളാണ് അണിനിരന്നത്. ക്ഷീര വിഭാഗത്തില്‍ നിന്ന് ഫാമില്‍ മാത്രമേയുണ്ടായിരുന്നുള്ളു.

വൈഎംസിഎയുമായി ചേര്‍ന്നു പട്ടണത്തിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ എലൈവാണ് സംഗീത-ഭക്ഷ്യ ഉത്സവത്തിന് അരങ്ങൊരുക്കിയത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ വൈഎംസിഎ ഗ്രൗണ്ടിലെ പന്തലിലായിരുന്നു പരിപാടി.

ചൂടുപാല്‍, പായസം, ലസ്സി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്ന് ഫാമില്‍ സ്റ്റാള്‍ മാനേജര്‍ ബിബിന്‍ സൂചിപ്പിച്ചു.


നറുംപാലുമായി 'ഫാമില്‍' ആലപ്പുഴയില്‍



ലപ്പുഴ: ശുദ്ധമായ നറുംപാല്‍ പട്ടണത്തിലെ ഉപഭോക്താക്കളിലെത്തിക്കാന്‍ 'ഫാമില്‍' വ്യാപകമായ വില്പന സംവിധാനമൊരുക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് പാല്‍ എത്തിക്കുന്നതു കൂടാതെ പട്ടണത്തിന്റെ പ്രധാന പ്രദേശങ്ങളില്‍ മൊബൈല്‍ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും. 2012 ഏപ്രില്‍ 10-നു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യ്ക്തമാക്കിയിട്ടുള്ളത്.

കറന്ന് രണ്ടു മണിക്കൂറിനകം ഉപഭോക്താക്കളില്‍ പാല്‍ എത്തിക്കാനാണ് ശ്രമം. ഒരു തരത്തിലുള്ള മലിനീകരണങ്ങളുമില്ലാതെയാണ് കുപ്പികളില്‍ പാല്‍ നിറയ്ക്കുന്നത്. പാല്‍ കേടുവരാതിരിക്കാന്‍ പ്രത്യേക സംരക്ഷണ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുകയോ ഉപാധികള്‍ സ്വീകരിക്കുകയോ ഇല്ല. പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നതിനാല്‍ പ്ലാസ്റ്റിക്കുമായി പാലിന് യാതൊരു ബന്ധത്തിനും അവസരം നല്കുകയുമില്ല. എല്ലാവിധ പ്രകൃതിസഹജമായ ഘടകങ്ങളുമായി തന്നെ പോഷകവസ്തുക്കള്‍ നീക്കം ചെയ്യാതെ ശുദ്ധമായ പാല്‍ വിതരണം ചെയ്യും. ഇടവേളകളില്‍ കൃത്യമായി നിലവാര പരിശോധന നടത്തും. ഉപഭോക്താക്കള്‍ക്കു പശുത്തൊഴുത്തു സന്ദര്‍ശിക്കാനും പാലിന്റെ ഗുണനിലവാരം സ്വയം പരിശോധിക്കാനും ഏര്‍പ്പാടുകളുണ്ടാക്കും.

ശുദ്ധമായ പാല്‍ കറന്ന ശേഷം എത്രയും വേഗം അടുക്കളകളില്‍ എത്തിക്കാനുള്ള ശ്രമം 'ഫാമില്‍' ആണ് ആലപ്പുഴ പട്ടണത്തില്‍ ആദ്യമായി നടത്തുന്നത്. ഫ്രഷ് മില്‍ക്ക് കൂടാതെ ഒരേ പശുവിന്റെ പാല്‍ തന്നെ മറ്റു പശുക്കളുടെ പാലുമായി കലര്‍ത്താതെ ആവശ്യക്കാര്‍ക്ക് നേരിട്ടു നല്കാനുള്ള 'സെയിം മില്‍ക്ക്' ഏര്‍പ്പാടും 'ഫാമില്‍' ഒരുക്കുന്നുണ്ട്. സ്വാഭാവികമായ പോഷകഗുണമുള്ള പാല്‍ കുഞ്ഞുങ്ങള്‍ക്കു ഏറെ സുരക്ഷിതമാണ്. വൈകാതെ വിവിധതരം ക്ഷീരോത്പന്നങ്ങളും മൂല്യവര്‍ധിത വസ്തുക്കളും വിപണിയിലിറക്കും.

ആലപ്പുഴ പുന്നമട വാര്‍ഡില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഫാമിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായിട്ടാണ് പോഷക ഘടകങ്ങള്‍ അതേപടി നിലനിര്‍ത്തിയിട്ടുള്ള പാല്‍ 'ഫാമില്‍' വില്പനയ്‌ക്കെത്തിക്കുന്നത്. പാല്‍ വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: മൊബൈല്‍ 9895061861 



പത്രക്കുറിപ്പ് വായിക്കാം:  http://issuu.com/thathampallyward/docs/famil_prs_nte_04 


പാല്‍ വിതരണത്തിന് 'ഫാമില്‍' ഔട്ട്‌ലെറ്റ്

ലപ്പുഴ: ശുദ്ധമായ നറുംപാല്‍ എത്രയും വേഗം ഉപഭോക്താക്കളിലെത്തിക്കാന്‍ വ്യാപകമായ വില്പന സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ പട്ടണത്തില്‍ 'ഫാമില്‍' പാല്‍ വിതരണ മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നു. ഫാമില്‍ 2012 ഏപ്രില്‍ 13-നു പുറത്തിറക്കിയ പത്രക്കുറിപ്പിലാണിത് വ്യക്തമാക്കിയിട്ടുള്ളത്.

പ്രഥമ മൊബൈല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം 2012 ഏപ്രില്‍ 14-ന് ശനിയാഴ്ച വിഷുദിനം രാവിലെ ഏഴിന് തത്തംപള്ളി ഹൗസിംഗ് കോളനിയില്‍ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് നിര്‍വഹിക്കും. സെന്റ് ജോസഫ്‌സ് കോളജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോഷ്യേറ്റ് പ്രൊഫസര്‍ ലൂസമ്മ ജോസഫിനു ആദ്യ വില്പന നടത്തിയാണ് ഉദ്ഘാടനം.

കറന്ന് രണ്ടു മണിക്കൂറിനകം ഉപഭോക്താക്കളില്‍ പാല്‍ നേരിട്ട് എത്തിക്കാനാണ് 'ഫാമില്‍' ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള മലിനീകരണങ്ങളുമില്ലാതെയാണ് കുപ്പികളില്‍ പാല്‍ നിറയ്ക്കുന്നത്. പാല്‍ കേടുവരാതിരിക്കാന്‍ പ്രത്യേക സംരക്ഷണ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുകയോ ഉപാധികള്‍ സ്വീകരിക്കുകയോ ഇല്ല. എല്ലാവിധ പ്രകൃതിസഹജമായ ഘടകങ്ങളുമായി തന്നെ പോഷകവസ്തുക്കള്‍ നീക്കം ചെയ്യാതെ ശുദ്ധമായ പാല്‍ വിതരണം ചെയ്യും. പാല്‍ വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9895061861 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാം.



പത്രക്കുറിപ്പ് വായിക്കാം:


'ഫാമില്‍' മൊബൈല്‍ ഔട്ട്‌ലെറ്റ് തുടങ്ങി


ലപ്പുഴ: ശുദ്ധമായ നറുംപാല്‍ എത്രയും വേഗം ഉപഭോക്താക്കളിലെത്തിക്കാന്‍ വ്യാപകമായ വില്പന സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ പട്ടണത്തില്‍ 'ഫാമില്‍' പാല്‍ വിതരണ മൊബൈല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു.

പ്രഥമ മൊബൈല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം തത്തംപള്ളി ഹൗസിംഗ് കോളനിയില്‍ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് നിര്‍വഹിച്ചു. സെന്റ് ജോസഫ്‌സ് കോളജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോഷ്യേറ്റ് പ്രൊഫസര്‍ ലൂസമ്മ ജോസഫിനു ആദ്യ വില്പന നടത്തിയായിരുന്നു ഉദ്ഘാടനം.

കറന്ന് രണ്ടു മണിക്കൂറിനകം ഉപഭോക്താക്കളില്‍ പാല്‍ നേരിട്ട് എത്തിക്കാനാണ് 'ഫാമില്‍' ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള മലിനീകരണങ്ങളുമില്ലാതെയാണ് കുപ്പികളില്‍ പാല്‍ നിറയ്ക്കുന്നത്. പാല്‍ കേടുവരാതിരിക്കാന്‍ പ്രത്യേക സംരക്ഷണ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുകയോ ഉപാധികള്‍ സ്വീകരിക്കുകയോ ഇല്ല. എല്ലാവിധ പ്രകൃതിസഹജമായ ഘടകങ്ങളുമായി തന്നെ പോഷകവസ്തുക്കള്‍ നീക്കം ചെയ്യാതെ ശുദ്ധമായ പാല്‍ വിതരണം ചെയ്യും. പാല്‍ വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9895061861 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാം.



ആലപ്പുഴ തത്തംപള്ളി ഹൗസിംഗ് കോളനിയില്‍ 'ഫാമില്‍' പാല്‍ വിതരണ മൊബൈല്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ്, സെന്റ് ജോസഫ്‌സ് കോളജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോഷ്യേറ്റ് പ്രൊഫസര്‍ ലൂസമ്മ ജോസഫിനു ആദ്യ വില്പന നടത്തി നിര്‍വഹിക്കുന്നു.