സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, October 31, 2011

കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - പുന്നമട റോഡ് തകര്‍ന്നു

ലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രധാന റോഡുകളിലൊന്നായ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - പുന്നമട റോഡ് വ്യാപകമായി തകര്‍ന്നു തുടങ്ങി. പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. മഴയത്ത് അതില്‍ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നു.

ജില്ലാ കോടതി സമുച്ചയം, കിടങ്ങാംപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രം, സ്‌കൂള്‍, കടകള്‍, ഓഫീസുകള്‍ തുടങ്ങിയ അനേകം സ്ഥാപനങ്ങള്‍ ഈ റോഡിനു വശത്തുണ്ട്. മധുര മാതൃകയില്‍ ഗോപുരമുള്ള കിടങ്ങാംപറമ്പ് ക്ഷേത്രത്തിലേക്ക് ധാരാളം കാഴ്ചക്കാരും എത്തുന്നുണ്ട്. വൃശ്ചികം ഒന്നിന് (2011 നവംബര്‍ 17) മണ്ഡലകാലം ആരംഭിക്കുമ്പോള്‍ തീര്‍ഥാടകരുടെയും നിര്‍മാല്യം തൊഴാന്‍ ത്തെുന്ന തദേശീയരുടെ എണ്ണവും കൂടും. എന്നിട്ടും അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്കുന്നില്ല. തത്തംപള്ളി വാര്‍ഡിന്റെ അതിര്‍ത്തി റോഡായ ഇതിലൂടെ നൂറു കണക്കിനു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള സ്ഥിരം യാത്രക്കാരും ദിവസേന സഞ്ചരിക്കുന്നുണ്ട്.

Sunday, October 30, 2011

ആലപ്പുഴയില്‍ വേണം അബറ്റോയിര്‍

മാംസത്തിനായി മൃഗങ്ങളെ അറക്കാന്‍ ആലപ്പുഴ പട്ടണത്തിനു വേണ്ടത് ആധുനിക യന്ത്രസംവിധാനങ്ങളോടു കൂടിയ കശാപ്പുശാല (അബറ്റോയിര്‍). പ്രാകൃതമായ രീതിയിലുള്ള കശാപ്പിനു അറുതി വരുത്താന്‍ മുനിസിപ്പാലിറ്റിയുടെ വക വഴിച്ചേരിയിലെ ആധുനിക കശാപ്പുശാലയ്ക്കാകുമെന്നു കരുതിയവര്‍ നിരാശയിലാണ്. പേരില്‍ മാത്രമാണ് ആധുനികം.

ആരോഗ്യമുള്ളതും രോഗങ്ങളില്ലാത്തതുമായ കന്നുകാലികളുടെ ശുചിയായ മാംസം ലഭ്യമാകണമെങ്കില്‍ അതിനുള്ള പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു. നിലവില്‍ പട്ടണത്തില്‍ പലയിടങ്ങളിലും അനധികൃതമായി കശാപ്പു നടത്തുന്നുണ്ടെന്നാണ് സൂചന. ആവശ്യവും കര്‍ശനവുമായ പരിശോധന നടക്കുന്നില്ലതാനും.

ആഹാരാവശ്യത്തിനു മൃഗങ്ങളെ കശാപ്പു ചെയ്യാന്‍ ആധുനികവും വൃത്തിയുള്ളതുമായ അറവുശാല നിര്‍മ്മിച്ചാല്‍ മൃഗത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ദുര്‍ഗന്ധവും പരിസരമലിനീകരണവും വളരെ കുറയ്ക്കുകയും ചെയ്യാം. പൊതുജനങ്ങളുടെ ആരോഗ്യം മുഖ്യമായി കണക്കാക്കുന്നുണ്ടെങ്കില്‍ മുനിസിപ്പാലിറ്റി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം.

ഏകദേശം 50 ശതമാനം ഇറച്ചി കൂടാതെ പാഴ്‌വസ്തുക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഇപ്പോള്‍ തുകലും എല്ലും മാത്രമാണ് സാധാരണഗതിയില്‍ ഇറച്ചി കൂടാതെ ഉപയോഗപ്പെടുത്തുന്നത്. കന്നുകാലികളില്‍ നിന്നു ലഭിക്കുന്ന കുടല്‍, ചാണകം, കൊമ്പ്, കുളമ്പ്, നെയ്യ്ക്കണ്ടം തുടങ്ങിയവ എല്ലാം ഉപയോഗപ്രദമാക്കാം. വൃത്തിയായ അറവുശാലയാണെങ്കില്‍ സോപ്പും പശയും മറ്റും നിര്‍മ്മിക്കാനുള്ള ഉപോത്പന്നമായ കൊഴുപ്പ് ഫലപ്രദമായി ശേഖരിക്കാനാകും. ഇങ്ങനെ 45 ശതമാനം കൂടി ഉപയോഗപ്രദമാക്കുമ്പോള്‍ പാഴായിപ്പോകുന്ന വസ്തുക്കള്‍ അഞ്ചു ശതമാനത്തിനും താഴെയാകും. കാള, പോത്ത്, പന്നി, ആട് തുടങ്ങിയ മൃഗങ്ങളെ അറക്കാനാകും.

മൃഗഡോക്ടറുടെ സേവനം, മൃഗങ്ങളെ കൊല്ലുന്നതിനു മുന്‍പും പിന്‍പുമുള്ള പരിശോധന, ക്വാറന്റൈനുള്ള സൗകര്യം, ആവശ്യാനുസരണം ഇറച്ചി കഷണങ്ങളാക്കല്‍ തുടങ്ങിയവ എല്ലാം അബറ്റോയിറില്‍ ലഭ്യമാകുമ്പോള്‍ ഇറച്ചിക്കടകളില്‍ ഭീബത്സമായ രീതിയിലും വൃത്തിഹീനമായും ഇറച്ചി തൂക്കിയിട്ടു മുറിച്ചു നല്കുന്ന രീതി ഒഴിവാക്കാനുമാകും. കൂടാതെ ശ്രദ്ധവെച്ചാല്‍ മാംസ കയറ്റുമതിക്കും സാധ്യതയുണ്ടാകും.

വളര്‍ത്തു നായ്ക്കള്‍ക്ക് സുരക്ഷ ഏര്‍പ്പാടാക്കണം

ലപ്പുഴ പട്ടണത്തില്‍ തെരുവു, പേയ് നായ്ക്കള്‍ക്കെതിരേ മുനിസിപ്പാലിറ്റി വര്‍ഷങ്ങളായി നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ അവ പെറ്റുപെരുകുന്നതുമൂലം വീടുകളില്‍ അരുമയായി വളര്‍ത്തുന്ന ഉയര്‍ന്നയിനം നായ്ക്കള്‍ക്കും സുരക്ഷ ഏര്‍പ്പാടാക്കണമെന്നു ആവശ്യമുയരുന്നു.

പലയിടത്തും വീടുകളില്‍ നായ്ക്കളെ ശ്രദ്ധയോടെയാണ് വളര്‍ത്തുന്നതെങ്കിലും തെരുവുനായ്ക്കള്‍ വീട്ടുവളപ്പുകളില്‍ കടന്നുകയറി ആക്രമിക്കുന്നതു മറ്റും രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമാകുമെന്നാണ് ആശങ്ക. വ്യായാമത്തിനു വഴിയിലിറക്കുന്ന നായ്ക്കള്‍ക്കു നേരേയും തെരുവു നായ്ക്കളുടെ ഇടപെടലുകളുണ്ടാകാറുണ്ട്.

വളര്‍ത്തു നായ്ക്കള്‍ക്ക് മുനിസിപ്പാലിറ്റി ലൈസന്‍സും പ്രതിരോധ കുത്തിവയ്പ്പുകളും കര്‍ശനമാക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ 2010 ഡിസംബര്‍ 29-ന് വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ മുനിസിപ്പാലിറ്റി നടപടിയൊന്നും സ്വീകരിച്ചതായി അറിയിച്ചിട്ടില്ല. ലൈസന്‍സ് വ്യവസ്ഥ നടപ്പാക്കിയാല്‍ ഉടമസ്ഥരില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ജനിപ്പിക്കുകയും മുനിസിപ്പാലിറ്റിക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

Thursday, October 27, 2011

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് രണ്ടാം വര്‍ഷത്തിലേക്ക്; ലോകത്ത് എല്ലായിടത്തു നിന്നും പിന്തുണ

ലോകമെമ്പാടുമുള്ള വായനക്കാരുടേയും അഭ്യുദയാകാംക്ഷികളുടേയും ആത്മാര്‍ഥമായ പിന്തുണയോടെ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് (http://thathampallyward.blogspot.com) ഒരു വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം വര്‍ഷത്തിലേക്ക്.

ആലപ്പുഴ പട്ടണത്തിലെ തത്തംപള്ളി പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമാക്കി ആരംഭിച്ച ബ്ലോഗ് അതിവേഗമാണ് ജനഹൃദയങ്ങളെ സ്വാധീനിച്ചത്. ഭരണസംവിധാനത്തിലെ ഏറ്റവും ചെറിയ ഘടകമായ വാര്‍ഡിനു വേണ്ടി ആദ്യമായാണ് മലയാളത്തില്‍ ഒരു ബ്ലോഗ് രൂപം കൊണ്ടത്. അനേകം വായനക്കാര്‍ ബ്ലോഗിനെ പ്രകീര്‍ത്തിച്ച് എഴുതിയിരുന്നു.

വികസനോത്മുഖമായ വാര്‍ത്തകള്‍ക്കാണ് ബ്ലോഗില്‍ മുന്‍ഗണനയെങ്കിലും ആവശ്യങ്ങളും ആവലാതികളും നേട്ടങ്ങളും തുടങ്ങി ജനങ്ങളെ ബാധിക്കുന്ന എല്ലാവിധ വാര്‍ത്തകള്‍ക്കും ബ്ലോഗില്‍ ഇടമുണ്ട്. മുഖ്യധാരാ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാത്ത പ്രാദേശിക വാര്‍ത്തകളും പത്രങ്ങള്‍ക്കു മുന്‍പേ അവതരിക്കപ്പെടുന്ന വാര്‍ത്തകളും ബ്ലോഗില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ കൂടുതല്‍ വിശാലമായ രീതിയില്‍ വാര്‍ത്തകള്‍ നല്കണമെന്ന ആവശ്യം വായനക്കാരില്‍ നിന്നുയരാന്‍ തുടങ്ങിയിട്ടുണ്ട്.

പത്ര, ദൃശ്യ മാധ്യമ വാര്‍ത്തകളേക്കാള്‍ വളരെ വിശദമായും കൂടാതെ ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും സഹിതവും ബ്ലോഗില്‍ വാര്‍ത്ത വരുന്നത് ഒത്തിരിപ്പേരെ സന്തോഷിപ്പിക്കുന്നു. അതൊക്കെ എന്നും ലോകത്തിന്റെ എവിടെയിരുന്നും വായിക്കാമെന്നു വരുന്നത് ആഹഌദം ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തത്തംപള്ളിയെ ബാധിക്കുന്നതു മാത്രമല്ല ജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളും ബ്ലോഗില്‍ നല്കാന്‍ തുടങ്ങി. തത്തംപള്ളിയില്‍ നിന്നുള്ളവര്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തത്തംപള്ളിക്കാരും തത്തംപള്ളിയേയും തത്തംപള്ളിക്കാരേയും സ്‌നേഹിക്കുന്നവരും വിവരങ്ങള്‍ ബ്ലോഗിനു നല്കാന്‍ തയാറാകുന്നുണ്ടിപ്പോള്‍. രാഷ്ട്രീയ, മത, സാമുദായിക, സാമ്പത്തിക ചായ്‌വുകള്‍ ഒന്നും കൂടാതെ മുന്നോട്ടു പോകണമെന്നാണ് ബ്ലോഗ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.

വാര്‍ത്തകള്‍ അവതരിപ്പിക്കുക എന്നതിലേക്കാളുപരി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുക എന്നതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. ബ്ലോഗില്‍ വന്നതിനേക്കാള്‍ അനേകമിരട്ടി വിഷയങ്ങള്‍ രേഖാമൂലം ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഫോളോഅപ്പും കൃത്യമായി നടത്തുന്നു. പരാതി ലഭിച്ചാലെ നടപടി സ്വീകരിക്കൂ എന്ന സര്‍ക്കാര്‍ നിലപാടുമൂലമാണ് ഇങ്ങനെയൊരു ശ്രമം കൂടി ജനനന്മയെക്കരുതി ബ്ലോഗ് നടത്തുന്നത്. എന്നിട്ടുപോലും ചുവപ്പുനാടയുടെ കുരുക്കിലാണ് നിവേദനങ്ങള്‍ മിക്കവയും.

സര്‍ക്കാര്‍ ഓഫീസുകളിലെ മെല്ലെപ്പോക്കും നടപടികള്‍ക്കുണ്ടാകുന്ന കാലതാമസവും ആധുനിക ജനസമൂഹത്തിനു ചേരുന്നതല്ല എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങള്‍ക്കു ഗുണപ്രദമാകുന്നതും ആര്‍ക്കും ഒരു എതിര്‍പ്പും ഉണ്ടാകാന്‍ ഇടയില്ലാത്തതുമായ വളരെ നിസാര കാര്യങ്ങള്‍ പോലും ഭരണാധികാരികള്‍ ഉടനേ ചെയ്യുന്നില്ലെന്നുള്ളതു ഖേദകരവുമാണ്. നിഷ്‌ക്രിയത്വം ആണ് ജനങ്ങള്‍ എവിടേയും ദര്‍ശിക്കുന്നത്.

മുനിസിപ്പല്‍ കൗണ്‍സിലിലെ ഒരു വാര്‍ഡിനെ സംബന്ധിച്ചിടത്തോളം മുനിസിപ്പാലിറ്റിയും സംസ്ഥാന സര്‍ക്കാരും ചില കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമാണ് മുന്‍കൈയെടുക്കേണ്ടത്. ജനങ്ങള്‍ പരാതിപറഞ്ഞു മടുക്കുന്ന പ്രശ്‌നങ്ങളില്‍ പോലും ഗവേഷണബുദ്ധ്യാ ഒരു പഠനമോ പരിഹാരമോ കണ്ടെത്തുന്നില്ല. ഇതിനൊക്കെ അനേക ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനാകും.

പട്ടണത്തിലെ തെരുവുനായ് ശല്യത്തിനെതിരേ മുനിസിപ്പാലിറ്റി ഒരു ചെറുവിരല്‍പോലും അനക്കുന്നില്ല. ഇപ്പോള്‍ ഒരു വര്‍ഷമായി ഭരണത്തിലിരിക്കുന്ന വിഭാഗം തന്നെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവും ഭരിച്ചതെന്നതിനാല്‍ തുടര്‍ച്ചയായി ആറുവര്‍ഷവും ഒന്നും സംഭവിച്ചിട്ടില്ല. വൈദ്യുതി വിതരണത്തിലെ അപാകതകളെക്കുറിച്ച് പരാതിപ്പെട്ടിട്ടും അതിനുപരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് താത്പര്യമില്ലെന്നു വേണം അനുഭത്തില്‍ നിന്നു മനസിലാക്കാന്‍. ഇതിനിടെ പലയിടങ്ങളിലും അമിത വൈദ്യുതി പ്രവഹിച്ച് അനേകം ഉപകരണങ്ങള്‍ കേടായിക്കഴിഞ്ഞു. ഇങ്ങനെയൊക്കെയുള്ള വിഷയങ്ങള്‍ സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളേയും ബാധിക്കുന്നതാണെന്നോര്‍ക്കണം.

എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ അനേക വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്തുണ്ടായിക്കൊണ്ടിരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അവിടെ അധികം ചെലവില്ലാതെ ഒരു തടസ്സവേലി സ്ഥാപിച്ചാല്‍ മാത്രം മതിയായിരുന്നു. എന്നിരുന്നിട്ടും ആവര്‍ത്തിച്ചു പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഒരു ചെറുമതില്‍ നിര്‍മിച്ച് അപകടങ്ങളൊഴിവാക്കാന്‍ ശ്രമിച്ചത്. കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ടയറിനു മുകളില്‍ ഉയര്‍ന്നിരിക്കുന്ന ഭാഗത്തുള്ള സീറ്റില്‍ ആരോഗ്യമുള്ളവര്‍ക്കു പോലും ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്നിരിക്കേ അത് വികലാംഗര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ സംവരണ സീറ്റ് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യത്തിനു പഴക്കം ഏറെയാണ്. ഒരു ഉത്തരവു കൊണ്ടു നടപ്പിലാക്കാവുന്ന വിഷയത്തില്‍ ഇത്രയും കാലതാമസമെന്തിനാണെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകില്ല.

ഇങ്ങനെയൊക്കെയാണു നാട്ടിലെ വികസനം നടക്കുന്നതെന്നു ചൂണ്ടിക്കാട്ടാന്‍ ചില മാതൃകകള്‍ എടുത്തുകാട്ടിയെന്നേയുള്ളു. എന്നിരുന്നാലും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആത്മാര്‍ഥമായ വികസന ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്.

പ്രകൃതിയെ സംരക്ഷിക്കാന്‍ കടലാസിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യവും ബ്ലോഗ് പുലര്‍ത്തുന്നുണ്ട്. ആവശ്യങ്ങളും പരാതികളും നിവേദനങ്ങളും അധികൃതര്‍ക്ക് ഓണ്‍ലൈന്‍, ഇ-മെയില്‍ രീതികളില്‍ അയക്കുന്നതിനാണ് മുന്‍ഗണന. എന്നാല്‍ കേരളത്തിലെ മിക്ക ഓഫീസുകളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വളരെ പിന്നോട്ടാണ് ഇപ്പോഴും. അതിനു എത്രയും വേഗം മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നു. പരാതികള്‍ ലഭിച്ചെന്നു അറിയിക്കുക പോലുമില്ല ഭൂരിപക്ഷം പേരും. അനേകം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇ-മെയില്‍ പരിശോധിക്കാറുപോലുമില്ലെന്നു വേണം മനസിലാക്കാന്‍. ഇ-മെയില്‍ ഇന്‍ബോക്‌സ് നിറഞ്ഞുകിടക്കുന്നതിനാല്‍ അങ്ങനെയുള്ളവര്‍ക്ക് അയക്കുന്ന മെയിലുകള്‍ ഉടനേ തിരികെവരുകയാണ് പതിവ്!

ഹൈടെക് ആണെന്നും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെന്നും മറ്റും പ്രഖ്യാപിച്ചിട്ടുള്ള 
ജനപ്രതിനിധികളുടേയും ഗതി ഇങ്ങനെയൊക്കെ തന്നെയാണ്. വിവിധ കാര്യങ്ങള്‍ക്ക് തത്തംപള്ളി വാര്‍ഡ് തപാലില്‍ അയച്ചിട്ടുള്ള കത്തുകള്‍ക്കും മറുപടി നല്കാത്ത ഒട്ടേറെ ജനപ്രതിനിധികളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ആലപ്പുഴയില്‍ മത്സരരംഗത്തുണ്ടായിരുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ബ്ലോഗ് കത്തയച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് മറുപടി നല്കിയത്. മറുപടി നല്കുന്നതിന്റെ ശരാശരി കണക്കാക്കാന്‍ ഈ എണ്ണം മതിയാകും. സമയവും പണവും ചെലവഴിച്ചാണ് സാധാരണക്കാര്‍ക്കു വേണ്ടിയും അവരെ പ്രതിനിധീകരിച്ചും ബ്ലോഗ് പരാതികളും നിവേദനങ്ങളും അയക്കുന്നതെന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനസിലാക്കാന്‍ വൈകരുത്.

കഴിഞ്ഞ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പു 2010 ഒക്ടോബര്‍ 25-നായിരുന്നു. ഫലം പ്രഖ്യാപിച്ച 27-നു തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു തുടക്കം. നവംബര്‍ എട്ടിനാണ് ജനപ്രതിനിധികള്‍ സ്ഥാനമേറ്റത്. കൗണ്‍സിലിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വെറുതേ പോരടിക്കാതെ പട്ടണത്തിന്റെ വികസനത്തിനായി സമയം ഒട്ടും കളയാതെ പ്രവര്‍ത്തിക്കണമെന്നായിരുന്നു പൊതുജനങ്ങളോടൊപ്പം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിച്ചത്. അത് ഓര്‍മ്മപ്പെടുത്താന്‍ ഒരു കൗണ്ട്ഡൗണ്‍ കൗണ്ടര്‍ ബ്ലോഗില്‍ തുടങ്ങി. അത് പിന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നതല്ലാതെ നാട്ടില്‍ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നാണ് പല വായനക്കാരും ഹാസ്യഭാവത്തില്‍ ബ്ലോഗിലേക്ക് എഴുതിച്ചോദിക്കുന്നത്. അത് എല്ലാവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നാണ് ബ്ലോഗിന്റെ മറുപടി. ആന്മാര്‍ഥമായി പ്രവര്‍ത്തിക്കാത്തതും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നതുമായ ജനപ്രതിനിധികളെ വോട്ടര്‍മാര്‍ എങ്ങനെയാണു കാണുന്നതെന്നു അവര്‍ ബ്ലോഗിന് അയക്കുന്ന കത്തുകളില്‍ നിന്നു മനസിലാകും.

തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ പ്രോത്സാഹിപ്പിക്കാന്‍ ഭൂഗോളത്തിനു ചുറ്റും നിന്ന് അനേകംപേര്‍ ദിവസേനെ മുന്നോട്ടുവരുന്നുണ്ട്. ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളെ അവരില്‍ പലരും സമര്‍ഥമായി ഉപയോഗിക്കുന്നു. ബ്ലോഗിലെ വാര്‍ത്തകള്‍ അനേകര്‍ക്ക് കൈമാറുന്നു. തത്തംപള്ളി വാര്‍ഡ് ബ്ലോഗ് നേരിട്ടും ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് പ്രധാന വാര്‍ത്തകളുടെ ലിങ്ക് ഇ-മെയില്‍ ചെയ്യാറുണ്ട്. ഫലത്തില്‍ വന്‍ പരസ്യമാധ്യമം കൂടെയാകുകയാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ്.

കഴിഞ്ഞുപോകുന്ന ദിവസങ്ങള്‍ മടങ്ങിവരില്ല. നാടിന്റെ നന്മയ്ക്കായി ജനപ്രതിനിധികള്‍ക്കു മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. അത് ഒരു നിമിഷം വൈകാതെ ചെയ്യുകയാണ് വേണ്ടത്. ഭരണാധികാരികളില്‍ നിന്നു ഇന്നു ലഭിക്കേണ്ടത് ഇന്നു തന്നെ കിട്ടണം. അല്ലാതെ ഭാവിയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു കിട്ടുമെന്നു കൊതിപ്പിച്ചിട്ട് എന്തുകാര്യം എന്നു നാട്ടുകാര്‍ ചോദിക്കുന്നു.

ഇതു വായിക്കുന്ന ഓരോരുത്തരുടേയും ആഗ്രഹപ്രകാരം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തത്തംപള്ളിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും ഇ-മെയില്‍ ചെയ്യുക. ഇ-മെയില്‍ ഐഡി: thathampallyward@gmail.com തെരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. സഹായിക്കുന്നവര്‍ക്കും സഹകരിക്കുന്നവര്‍ക്കും നന്ദി.

ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ്

Wednesday, October 26, 2011

ആലപ്പുഴയില്‍ തെരുവുനായ്ക്കളുടെ ശല്യം അടുത്തെങ്ങും തീരില്ല!

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നു ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി. ഈ പദ്ധതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായതിനാല്‍ നായ്ക്കളുടെ ശല്യം അടുത്തെങ്ങും തീരാന്‍ സാധ്യതയില്ല. വര്‍ഷങ്ങളായി 'നടന്നുവരുന്ന' പദ്ധതി പെട്ടെന്നും സമയബന്ധിതമായും നടപ്പാക്കുമെന്നു സെക്രട്ടറി ഉറപ്പുനല്കാത്ത സാഹചര്യത്തിലാണിത്.

ഉപജീവനമാര്‍ഗമായിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിനെത്തുടര്‍ന്നു നായ്ക്കളെ തെരുവുകളില്‍ നിന്നു നീക്കംചെയ്ത് മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവനു നേരേയുണ്ടാകുന്ന അപകടഭീഷണി ഒഴിവാക്കണമെന്നും നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ടു നല്കിയ നോട്ടീസിനുള്ള മറുപടിയിലാണ് മുനിസിപ്പല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. നോട്ടീസ് നല്കിയ വിവരം 2011 മേയ് 18-ന് 'വീട്ടുമുറ്റത്തു തെരുവുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നതിനു നഷ്ടപരിഹാരം തേടി' എന്ന തലക്കെട്ടില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആലപ്പുഴ നഗരസഭയില്‍ തെരുവു നായ്ക്കളുടെ ശല്യം സംബന്ധിച്ച് പല പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു മുനിസിപ്പല്‍ സെക്രട്ടറി മറുപടിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരവും സുപ്രീം കോടതി ഉത്തരവിലൂടെയും തെരുവു നായ്ക്കളെ പിടികൂടി കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെ കൊന്നാല്‍ ആ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കിയിട്ടുണ്ടെന്നു സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നത് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം എന്ന നായ്ക്കളുടെ വന്ധീകരണവും പ്രതിരോധവും അടങ്ങിയ പാക്കേജ് നടപ്പാക്കുന്നതിനാണ് മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന പ്രത്യാശയും മുനിസിപ്പല്‍ സെക്രട്ടറിയുടെ മറുപടിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുനിസിപ്പല്‍ സെക്രട്ടറിയുടെ മറുപടി പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തെരുവു, പേയ്‌നായ് ശല്യത്തെക്കുറിച്ചു വര്‍ഷങ്ങളായി പരാതികള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടികള്‍ മുനിസിപ്പാലിറ്റി സ്വീകരിക്കുന്നില്ലെന്നു നോട്ടീസില്‍ കുറ്റപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെ രണ്ടു പ്രാവശ്യമായി തെരുവു നായ്ക്കള്‍ കൂട്ടം ചേര്‍ന്നു കടിച്ചുകൊല്ലുകയായിരുന്നു. തൊഴില്‍പരവും സാമ്പത്തികവുമായ നഷ്ടത്തിനും മാനസികാഘാതത്തിനും ഉള്‍പ്പടെ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുനിസിപ്പല്‍ സെക്രട്ടറിയുടെ മറുപടിയില്‍ അതിനെക്കുറിച്ചു പരാമര്‍ശമില്ല. ഇക്കാര്യം ബന്ധപ്പെട്ട വ്യക്തി അയച്ച മറുപടിയില്‍ എടുത്തുകാട്ടിയിട്ടുണ്ട്. ആ കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫെബ്രുവരിയിലും ഏപ്രിലിലും നടന്ന സംഭവത്തെത്തുടര്‍ന്നു 2011 മേയ് 18-നാണ് മുനിസിപ്പല്‍ സെക്രട്ടറിക്കു നോട്ടീസ് അയച്ചത്. നായ് ശല്യം ഒഴിയുന്നില്ലെന്നു കണ്ടായിരുന്നു അത്. ഒക്ടോബര്‍ രണ്ടിന് രണ്ട് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ടു സന്ദര്‍ശിച്ച് പ്രശ്‌നം മനസിലാക്കി.

ഇതേസമയം, തെരുവു നായ്ക്കളുടെ ശല്യം ഒഴിവാക്കാനുള്ള പൊതുമാര്‍ഗങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.

വൈപ്പിനില്‍ തെരുവു നായ് മൂന്നു വയസുള്ള കുഞ്ഞിന്റെ കഴുത്തില്‍ കടിച്ച് മുറിവേല്‍പ്പിച്ച കാര്യം ചൂണ്ടിക്കാട്ടി പത്രപ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നിലപാടറിയാനായി മാറ്റിയത്.

തെരുവു നായ്ക്കളെ പിടികൂടാനും സംരക്ഷിക്കാനും അവ പെരുകുന്നത് തടയാനും എന്തു ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കേണ്ടത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കാവുന്ന വിധത്തിലുള്ള നടപടികളാണ് വേണ്ടത്. പ്രശ്‌നം പൊതുജനങ്ങളെ ബാധിക്കുന്നതാണെന്നു ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.

തെരുവു നായ്ക്കളെ ഇല്ലാതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേരള മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗം ബാധിച്ചവയെ കൊല്ലാന്‍ നിയമത്തിന്റെ 13-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യമായൊന്നും ചെയ്യുന്നില്ല. സംസ്ഥാനത്താകെ തെരുവു നായ് ശല്യം വ്യാപകമാണെന്നും സാധാരണക്കാരുടെ ജീവന്‍ വരെ അപകടത്തിലാക്കുന്ന പ്രശ്‌നമാണിതെന്നും ഹര്‍ജിയില്‍ എടുത്തുകാട്ടിയിട്ടുണ്ട്.

Friday, October 21, 2011

വിവരശേഖരണ പദ്ധതികള്‍: അപാകതകള്‍ പരിഹരിക്കും

കേരളത്തില്‍ നടക്കുന്ന ദേശീയതല വ്യക്തിതല വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പദ്ധതികളിലെ അപാകതകളും പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സെന്‍സസ്, ഐടിഐ, അക്ഷയ ഉദ്യോഗസ്ഥരുടെ യോഗം 2011 നവംബര്‍ 25-നു ചേര്‍ന്നു വിഷയം അവലോകനം ചെയ്യുമെന്നു കേരള സര്‍ക്കാര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി 2011 നവംബര്‍ 20-നു അറിയിച്ചു.

TWB IMPACT

കേരളത്തില്‍ നടന്നുവരുന്ന അധാര്‍, സെന്‍സസ് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികള്‍ക്കായി ഒരേതരം വിവരങ്ങളും ബയോമെട്രിക്‌സുമാണ് ശേഖരിക്കുന്നതെന്നും ഇതിനായി പലപ്രാവശ്യം ജനങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്നും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൂചിപ്പിച്ചിരുന്നു.

 'വ്യക്തിതല വിവരശേഖരണം: അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യം' എന്ന വാര്‍ത്ത 2011 ഒക്ടോബര്‍ 13-നും  'ആധാര്‍ വിവരശേഖരണം: തത്തംപള്ളിയില്‍ പാളിച്ച' എന്ന വാര്‍ത്തയും 'ആധാറിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു' എന്ന വാര്‍ത്തയും 2011 സെപ്റ്റംബര്‍ അഞ്ചിനും പ്രസിദ്ധീകരിച്ചിരുന്നു.

വിദ്യാര്‍ഥി വാഹനങ്ങള്‍: സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശം; വിഷയം അവലോകനം ചെയ്യും

സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നു കേരള സംസ്ഥാന സര്‍ക്കാര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി 2011 നവംബര്‍ 18-നു അറിയിച്ചു. ഈ വിഷയം ജില്ലാ കളക്ടര്‍മാരുമായുള്ള ചീഫ് സെക്രട്ടറിയുടെ നാലാം യോഗത്തില്‍ അവലോകനം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 'സ്‌കൂള്‍ വിദ്യാര്‍ഥി വാഹന സുരക്ഷയ്ക്ക് കര്‍ശന നടപടി വേണം' എന്ന തലക്കെട്ടില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഒക്ടോബര്‍ 14-ന് ആവശ്യപ്പെട്ടിരുന്നു.

TWB IMPACT

ബസുകള്‍, ഓട്ടോ റിക്ഷ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റുന്നതും ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നതും മറ്റും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ചു കര്‍ശനവും തുടരുന്നതുമായ സ്ഥിരം നടപടിയും ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 ഇതേസമയം, സ്‌കൂള്‍ വാഹനം പുഴയിലേക്കു മറിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ചില സുരക്ഷിതത്വ നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, October 20, 2011

മരുന്നുകളുടെ സമഗ്രവിവരങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്‌സൈറ്റ് ആരംഭിക്കണമെന്ന് ആവശ്യം

കേരളത്തില്‍ വില്ക്കപ്പെടുന്ന മരുന്നുകളുടെ സമഗ്രവിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള വെബ്‌സൈറ്റ് ആരംഭിക്കണമെന്ന് ആവശ്യം.

കേരളത്തില്‍ മരുന്നു വില്പന സംബന്ധിച്ച പരാതികള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. മരുന്നുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ രോഗികള്‍ക്കു ലഭ്യമല്ല. പല മരുന്നുകളുടെയും കൂടിയ ചില്ലറവില്പന വിലയാകട്ടെ നിര്‍മ്മാണച്ചെലവുമായി ഒത്തുനോക്കുമ്പോള്‍ വളരെ ഉയര്‍ന്നതുമാണ്. പല ബ്രാന്‍ഡ് പേരുകളുള്ള ഒരേ മരുന്നുകളെക്കുറിച്ചും രോഗികള്‍ക്ക് അറിവുണ്ടാകണമെന്നില്ല. ചില മരുന്നു പായ്ക്കറ്റിനുള്ളില്‍ പ്രോഡക്ട് ഇന്‍ഫര്‍മേഷന്‍ ലീഫ്‌ലെറ്റ് കാണുമെങ്കിലും വളരെ ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ചതും സാങ്കേതിക വാക്കുകള്‍ നിറഞ്ഞതുമായ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്കാണ് സാധാരണ പ്രയോജനപ്പെടുക.

വ്യാജ മരുന്നു വില്പന തടയാനും വില നിയന്ത്രിക്കാനും ഗുണനിലവാരം നിലനിര്‍ത്താനും മരുന്നിനെക്കുറിച്ചു ലഭ്യമായ എല്ലാ വിവരങ്ങളും സമഗ്രമായി പായ്ക്കിംഗിന്റെ ചിത്രം സഹിതം വ്യക്തമാക്കുന്ന വെബ്‌സൈറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കണമെന്നാണ് അഭ്യര്‍ഥന. കേരളത്തില്‍ വില്ക്കപ്പെടുന്ന അംഗീകൃത അലോപ്പതി, ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ (വെറ്റിറിനറി അടക്കം) വിവരങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. പ്രോഡക്ടിന്റെ വിശദവിവരങ്ങള്‍ സഹിതമുള്ള പേഷ്യന്റ് ഇന്‍ഫര്‍മേഷനാണ് നല്‌കേണ്ടത്. സാധ്യമാകുന്ന രീതിയില്‍ വിവരങ്ങള്‍ മലയാളത്തിലും ഉള്‍പ്പെടുത്തണം. ചുരുക്കത്തില്‍ മരുന്നുകളുടെ സ്വഭാവം രോഗികള്‍ക്കു വ്യക്തമായി മനസ്സിലാകുന്ന രീതിയിലായിരിക്കണം വിശദാംശങ്ങള്‍.

മരുന്നുകളുടെ വിവരങ്ങളില്‍ Drug Name, Manufacturer, Composition, Contents, Colour, Dosage, Pharmacology, Indications, Dosage, Administration, Contraindications, Warnings, Precautions, Drug interaction, Adverse drug reactions, Side effects, Pregnancy, Lactation, Paediatric use, Geriatric use, Undesirable effects, Storage, Handling, Presentation, Packaging, Use, Class, Classification, Price തുടങ്ങിയ വിവരങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളിക്കണം. കൂടാതെ വിവിധ കാരണങ്ങളാല്‍ നിരോധിക്കപ്പെടുന്നതും താത്കാലികമായി പിന്‍വലിക്കുന്നതുമായ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പു നല്കുന്ന വിഭാഗവും ഉള്‍പ്പെടുത്തണം.

ഈ വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള നിവേദനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, October 19, 2011

ആലപ്പുഴയില്‍ ഉത്സവച്ഛായയൊരുക്കുന്ന 'കിഡ്‌ഷോ' പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

കുട്ടികളുടെ വിവിധ കലാരംഗങ്ങളിലുള്ള പ്രാഗല്ഭ്യം തെളിയിക്കാന്‍ അവസരം നല്കുന്ന വാര്‍ഷിക പരിപാടിയായ ആലപ്പുഴയിലെ 'കിഡ്‌ഷോ' പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. നാലു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് ഷോയില്‍ വിവിധ വിഭാഗങ്ങളിലായി പങ്കെടുപ്പിക്കുക. കേരളത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലൈവ് ഈവന്റാണിത്.

കൃസ്ന പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് അവതരിപ്പിക്കുന്ന കിഡ്‌ഷോ 2011 സീസണ്‍ 12 കിഡ്‌സ് ടാലന്റ് പരേഡ് 2011 നവംബര്‍ 27-നു ഞായറാഴ്ച ആലപ്പുഴ ടൗണ്‍ഹാളില്‍ രാവിലെ മുതല്‍ സംഘടിപ്പിക്കും. 2000-ല്‍ ആരംഭിച്ചു തുടര്‍ച്ചയായും വിജയകരമായും നടത്തുന്ന കിഡ്‌ഷോയ്ക്ക് വിവിധ കോര്‍പറേറ്റ് കമ്പനികള്‍ പിന്തുണ നല്കുന്നുണ്ട്.

കുട്ടികള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയാണ് കിഡ്‌ഷോ. കൃസ്‌ന കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവാണ് പരിപാടിയുടെ ആശയകാരനും മുഖ്യ സംഘാടകനും. കലാകാരന്മാരുടെ ഒരു വന്‍സംഘം ഈവന്റിനു പിന്തുണ നല്കുന്നു.

ഇളംമനസുകളെ തപിപ്പിക്കുന്ന ബൃഹത്തായ പരിപാടിയാണ് കിഡ്‌ഷോ. കുട്ടികളുടെ സഹജമായ നിപുണതയും സാമര്‍ഥ്യവും വെളിപ്പെടുത്തി സമ്മാനം നേടാന്‍ ഷോ അവസരമൊരുക്കുന്നു. രംഗപീഠ സാന്നിദ്ധ്യം മെച്ചപ്പെടുത്താനും വ്യക്തിത്വം വെളിപ്പെടുത്താനും ഷോയിലെ വിവിധ മത്സരവിഭാഗങ്ങള്‍ കുട്ടിയകളെ സഹായിക്കും. നിറപ്പകിട്ടാര്‍ന്ന ഫാഷന്‍ഷോ പരിപാടിയിലെ ഒരു പ്രധാന ഇനമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിഡ്‌ഷോയില്‍ പങ്കെടുത്ത അനേകം കുട്ടികള്‍ ഇതിനകം അഭിനേതാക്കളായും ഗായകരായും മോഡലുകളായും കോംപയര്‍മാരായും മറ്റും പേരെടുത്തുകഴിഞ്ഞു.

എല്ലാവര്‍ഷവും അറുനൂറോളം കുട്ടികള്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ ഷോയുടെ പത്തു മണിക്കൂര്‍ തത്സമയ സംപ്രേഷണമാണ് ഒരുക്കുന്നത്. ആലപ്പുഴയില്‍ ഉത്സവച്ഛായയൊരുക്കിയാണ് കിഡ്‌ഷോ എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍ - 09447134462

Saturday, October 15, 2011

ക്ഷീരമേഖലയ്ക്ക് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണം

കേരളത്തില്‍ ക്ഷീരമേഖലയ്ക്ക് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണം എന്ന ആവശ്യം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന കേരള സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കയച്ചു.

ആലപ്പുഴ പട്ടണത്തിലെ ചെറുകിട ക്ഷീരകര്‍ഷകനായ ജിനോ ജി. മാളിയേക്കല്‍ സ്വന്തം അനുഭവത്തില്‍ നിന്നു മുന്നോട്ടു വയ്ക്കുന്ന ആശയം എത്രയും വേഗം പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

പ്രതിദിനം 30 ലക്ഷം ലിറ്ററിനടുത്ത് പാല്‍ കേരളത്തില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് അനൗദ്ദ്യോഗിക കണക്കുകള്‍. മില്‍മ കൂടാതെ 10 സ്വകാര്യ ഡയറി യൂണിറ്റുകളും അതിനേക്കാള്‍ ഏറെ ചെറുകിട കര്‍ഷകരുമാണ് വിപണിയില്‍ പാല്‍ വില്‍ക്കുന്നത്. എന്നാല്‍ 50 ശതമാനത്തിനടുത്തു മാത്രം വിപണി പങ്കാളിത്തമുള്ള മില്‍മയ്ക്ക് മാത്രമായിരിക്കരുത് പാല്‍ വില നിശ്ചയിക്കാനുള്ള അധികാരമെന്നു ചെറുകിട ക്ഷീര കര്‍ഷകരുടെ പ്രതിനധിയായ ജിനോ ആവശ്യപ്പെടുന്നു. മില്‍മയില്‍ പാല്‍ ആളക്കുന്ന കര്‍ഷകനു മാത്രം ക്ഷേമനിധി എന്ന വിരോധാഭാസവും മാറണം. ക്ഷീരകര്‍ഷകനെ മില്‍മയെക്കാള്‍ നന്നായി അറിയാവുന്ന ഡെയറി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടേയും മൃഗാശുപത്രി അധികാരികളുടെയും സാക്ഷ്യപത്രങ്ങള്‍ മാനദണ്ഡമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷീരകര്‍ഷകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ക്ഷീര വ്യവസായ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങിയ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്നും ഇല്ലെങ്കില്‍ ഏകോപനമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം ക്ഷീരമേഖല നാമാവശേഷം ആകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കു അയച്ച കത്തും ലേഖനവും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, October 14, 2011

സ്‌കൂള്‍ വിദ്യാര്‍ഥി വാഹന സുരക്ഷയ്ക്ക് കര്‍ശന നടപടി വേണം

സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്‌കൂള്‍, സ്വകാര്യ വാഹനങ്ങളുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് കര്‍ശനവും തുടരുന്നതുമായ സ്ഥിരം നടപടിയും ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം.

കേരളത്തില്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമായ നൂറു കണക്കിനു വാഹനങ്ങളാണുള്ളത്. സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കൂടാതെ അനേകം സ്വകാര്യവാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കാര്‍, ഓട്ടോറിക്ഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ക്കു സഞ്ചരിക്കാനുള്ള മറ്റൊരു മാര്‍ഗം കെ.എസ്.ആര്‍.ടി.സി., സ്വകാര്യ യാത്രാബസുകളാണ്. ഇത്തരം എല്ലാ വിദ്യാര്‍ഥിയാത്രാമാര്‍ഗങ്ങളെക്കുറിച്ചും ധാരാളം പരാതികളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

ഇങ്ങനെയുള്ള വാഹനങ്ങളെക്കുറിച്ചു സാധാരണ ഉയരുന്ന പ്രധാന പരാതികള്‍ ഇവയാണ്:
  • സ്ഥിതി മോശമായ വാഹനങ്ങള്‍ നിരത്തിലിറക്കി അപകടമുണ്ടാക്കുന്നു. കൃത്യമായി വാഹനപരിശോധന നടത്തുന്നില്ല.
  • യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍ വാഹനം കൈകാര്യം ചെയ്യുന്നു. പ്രായം കുറഞ്ഞതും വളരെ കൂടിയതുമായ ഡ്രൈവര്‍മാര്‍ പലപ്പോഴും പ്രശ്‌നകാരണമാകുന്നു.
  • സീറ്റിംഗ് കപ്പാസിറ്റിയിലും കവിഞ്ഞ് വിദ്യാര്‍ഥികളെ കുത്തിനിറച്ച് ഓടിക്കുന്നു. വിദ്യാര്‍ഥികളുടെ ശരീരഭാഗങ്ങളും ബാഗുകളും പുറത്തോട്ടു തള്ളിനില്ക്കുന്നു.
  • ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിറുത്തുന്നില്ല. വിദ്യാര്‍ഥികള്‍ കയറുമ്പോള്‍ തള്ളിയിറക്കുന്നു. സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ല.
  • ബസ് ജീവനക്കാരുടെ അപമര്യാദയായ പെരുമാറ്റവും ഭീഷണിയും അമിതവേഗവും മിന്നല്‍പ്പണിമുടക്കും.
ഇക്കാര്യങ്ങള്‍ ഒക്കെ വളരെ വേഗം നിയന്ത്രിക്കാവുന്നതാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു കര്‍ശന നടപടികളും ഫോളോഅപ്പും ഉണ്ടാകാത്തതിനാല്‍ ദിനംപ്രതി അപകടങ്ങള്‍ കൂടുകയാണ്. സ്വകാര്യ കാറുകളിലും ഓട്ടോറിഷകളിലും പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ യാതൊരു കാരണവശാലും അനുവദിക്കരുത്.

നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ അധികാരികള്‍ അനുവദിക്കൂ എന്നും അതിനാല്‍ നഷ്ടം ഇല്ലാതെ ഓടിക്കാനാണെന്നും പറഞ്ഞ് വന്‍നിരക്കിലുള്ള യാത്രാക്കൂലി രക്ഷാകര്‍ത്താക്കളില്‍ നിന്നു വാങ്ങുന്ന സ്വകാര്യവാഹന ഡ്രൈവര്‍മാര്‍ വൈകാതെ വാഹനത്തില്‍ കുട്ടികളെ കുത്തിനിറച്ച് ഓടിക്കാന്‍ തുടങ്ങും. ഇത്തരം പ്രവണതകള്‍ തടയാന്‍ അധികാരികള്‍ക്കേയാകൂ.

അതിനാല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്്കൂളുകളിലും അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, പോലീസ്, വാഹന ജീവനക്കാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതി രൂപവത്കരിച്ച് മേല്‍നോട്ടം വഹിക്കാന്‍ ഏര്‍പ്പാടുണ്ടാകേണ്ടിയിരിക്കുന്നു. റോഡില്‍ കാണുന്ന നിയമ, നീതി നിഷേധങ്ങള്‍ കൈയോടെ പിടികൂടി കേസ് ചാര്‍ജ് ചെയ്യാന്‍ പോലീസിനും മോട്ടോര്‍ വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്കണം.

വാഹനങ്ങളില്‍ അമിതമായി വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോകുന്നതിന്റെ അപകടം സൂചിപ്പിച്ച് കഴിഞ്ഞ പല വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും അധികാരികള്‍ക്ക് കത്തുകള്‍ അയച്ചിട്ടും തുടക്കത്തില്‍ താത്കാലിക നടപടിയല്ലാതെ നീണ്ടുനില്ക്കുന്ന പരിശോധനയും കുറ്റക്കാരെ കണ്ടെത്തലും പിഴയീടാക്കലും നടക്കുന്നില്ല. വിദ്യാര്‍ഥികളെ കയറ്റുന്ന എല്ലാ വാഹനങ്ങളും നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരുന്നുണ്ടെന്നും ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ പോലീസിനു നല്കണം.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിന്റെ പകര്‍പ്പു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, October 13, 2011

വ്യക്തിതല വിവരശേഖരണം: അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യം

കേരള സംസ്ഥാനത്തു നടക്കുന്ന ദേശീയതല വ്യക്തിതല വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പദ്ധതികളിലെ അപാകതകളും പരിഹരിക്കുന്നതു സംബന്ധിച്ച് എത്രയും വേഗം നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം.

കേരളത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ വക ദേശീയ തലത്തിലുള്ള രണ്ട് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ആധാര്‍ യൂണീക് ഐഡന്റിഫിക്കേഷന്‍, സെന്‍സസ് നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ എന്നിവയാണവ.

രണ്ടു പദ്ധതികള്‍ക്കും ഏകദേശം ഒരേ തരത്തിലുള്ള വിവരങ്ങളും ബയോമെട്രിക്‌സുമാണ് രണ്ടു പ്രാവശ്യമായി പൗരന്മാരില്‍ നിന്ന് ശേഖരിക്കുന്നത്. എന്നാല്‍ ആധാറിനു വിവരങ്ങള്‍ നല്കിയവര്‍ വീണ്ടും സെന്‍സസിനു വിവരം നല്കാന്‍ ചെല്ലണമെന്നാണ് പത്രവാര്‍ത്തകളില്‍ നിന്നു മനസിലാകുന്നത്. എന്നാല്‍ സെന്‍സസിനു വിവരം നല്കിയാല്‍ പിന്നെ ആധാറിനു നല്‌കേണ്ടതില്ലെന്നുമുണ്ട്.

ഖജനാവിലെ പണവും നാട്ടുകാരുടെ സമയവും വെറുതേ വ്യയം ചെയ്യുന്നതിന്റെ ഉത്തമോദ്ദാഹരണമാണിത്. ആധാര്‍ ആദ്യം തുടങ്ങിയതിനാല്‍ അനേകം പേര്‍ ബുദ്ധിമുട്ടി അതിനുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. വീണ്ടും ഒരു വൃഥാവ്യായാമമാണ് ചില നിയമങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തുന്നത്. ആധുനിക കംപ്യൂട്ടര്‍ സംവിധാനം പുരോഗമിച്ചിട്ടുള്ള സ്ഥിതിക്ക് ആധാറിനു വേണ്ടി ശേഖരിച്ചിട്ടുള്ള ബയോമെട്രിക്‌സ് വിവരങ്ങള്‍ എന്തുകൊണ്ട് സെന്‍സസിനും ഉപയോഗിച്ചുകൂടാ എന്നാണ് സാധാരണ ജനങ്ങള്‍ ചോദിക്കുന്നത്. പ്രത്യേകിച്ച് തിരിച്ച് ഉപയോഗിക്കുന്ന സ്ഥിതിക്ക്.

ആധാര്‍ കാര്‍ഡിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ജനങ്ങളില്‍ നിന്നു ശേഖരിക്കുന്നതായി പരാതി നിലനില്‌ക്കേയാണ് വീടുകളിലെത്തിയുള്ള സെന്‍സസ് വിവരശേഖരണത്തിനു ശേഷം അതിന്റെ തന്നെ ഭാഗമായുള്ള പ്രത്യേക വിവര ശേഖരണം പ്രത്യേക കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുള്ളത്.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനം പൂര്‍ണമായി വായിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, October 11, 2011

നാട്ടുകാര്‍ക്ക് നല്ല പാല് നല്കാന്‍ ജിനോയുടെ പരിശ്രമം


നങ്ങള്‍ക്കു പരിശുദ്ധമായ നറുംപാല്‍ വിതരണം ചെയ്യാന്‍ ജിനോ ജി. മാളിയേക്കല്‍ രംഗത്ത്. ഓഹരി, വിനോദസഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാവായ ജിനോ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് നാട്ടുകാര്‍ക്ക് നല്ല പാല് നല്കാന്‍ ക്ഷീരമേഖലയിലേക്കും പ്രവേശിച്ചിരിക്കുന്നത്. തത്തംപള്ളി പ്രദേശത്ത് ഇതിനകം വ്യാപകമായി പാല്‍വിതരണം തുടങ്ങിക്കഴിഞ്ഞു. ഫാം ഫ്രെഷ് ഗുഡ് മില്‍ക്ക് എന്ന വ്യാപാരനാമത്തിലാണിത്.

ചെറിയ തോതില്‍ തുടങ്ങിയിരിക്കുന്ന പശു ഫാം വന്‍തോതിലേക്കാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജിനോ. തുടര്‍ന്നു വിവിധ പാല്‍ ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കും. ആലപ്പുഴ പട്ടണത്തില്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്ക്കുന്ന ബൂത്തുകളും വില്പന വാഹനങ്ങളുമാണ് അടുത്ത ലക്ഷ്യം. മറ്റു ചെറുകിട ക്ഷീരകര്‍ഷക സംരംഭകര്‍ക്കു വേണ്ടുന്ന പ്രായോഗിക നിര്‍ദേശങ്ങളും ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിനോയുമായി ബന്ധപ്പെടാം. മൊബൈല്‍: +91 9895061861

Friday, October 7, 2011

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമില്‍ മറിയ റോണി

ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമിലേക്ക് ആലപ്പുഴയിലെ മറിയ റോണി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയാണ് മറിയ റോണി. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഏഷ്യന്‍ ടീമിലേക്ക് ഒരു പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെടുന്നത്.

കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കയിലെ സാന്‍ ജൂവാനില്‍ 2012 ജനുവരി 14 മുതല്‍ 22 വരെ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മറിയ മത്സരിക്കും. ഏഷ്യന്‍ കേഡറ്റ് ഗേള്‍സ് ടീമില്‍ മറിയ റോണിയോടൊപ്പം ലിയു ഗവോയാംഗ് (ചൈന), കിം ജിസൂന്‍ (കൊറിയ), ഡൂ ഹോയി കെം (ഹോങ്കോങ്ങ്) എന്നിവരാണുള്ളതെന്ന് ഏഷ്യന്‍ ടീം മാനേജര്‍ റെബേക്ക, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡി.ആര്‍.ചൗധരി എന്നിവര്‍ അറിയിച്ചു. മത്സരത്തിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒഫിഷ്യല്‍ ട്രെയിനിംഗ് ക്യാമ്പും പ്യൂര്‍ട്ടോ റിക്കയിലുണ്ട്. കൊറിയയില്‍ നിന്നുള്ള ടി.ടി വിദഗ്ധനായിരിക്കും ടീം കോച്ച്. ന്യൂഡല്‍ഹിയില്‍ നടത്തിയ പതിനേഴാമതു ഏഷ്യന്‍ ജൂനിയര്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മത്സരഫലത്തെ അടിസ്ഥാനമാക്കിയായിരുന്നു ഏഷ്യന്‍ ടീം തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ള ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു മറിയ.

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ എന്നീ ആറു കോണ്ടിനെന്റല്‍ ടീമുകളും വേള്‍ഡ് ഹോപ്‌സ് ടീമും പ്യൂര്‍ട്ടോ റിക്ക ടീമും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടീം, ഡബിള്‍സ്, സിംഗിള്‍സ് ഈവന്റുകളാണുള്ളത്. ഗ്ലോബല്‍ കേഡറ്റ് ചലഞ്ച്-2011-ന്റെ അടയാള വാചകം 'വിത്ത് ഫ്യൂച്ചര്‍ ഇന്‍ മൈന്‍ഡ്' (ഭാവി മനസില്‍ വച്ച്) എന്നതാണെന്നു സംഘാടകരായ പ്യൂര്‍ട്ടോ റിക്ക ടേബിള്‍ ടെന്നിസ് അസോസിയേഷന്റെ പ്രസിഡന്റ് ഐവാന്‍ സാന്റോസ് എടുത്തുകാട്ടി.

ഇതിനകം വിവിധ റിക്കാര്‍ഡുകള്‍ക്ക് ഉടമയാണ് മറിയ. പതിനൊന്നാം വയസില്‍ കേഡറ്റ് വിഭാഗത്തിലായിരുന്ന മറിയ, വനിതാ വിഭാഗത്തില്‍ വിജയിയായി. 2008-ല്‍ ആലപ്പുഴയില്‍ നടത്തിയ അഖില കേരള ടൂര്‍ണമെന്റിലായിരുന്നു അത്. 2008-ല്‍ തന്നെ വിജയവാഡയില്‍ നടന്ന ദേശീയ ടൂര്‍ണമെന്റില്‍ കേഡറ്റ് വിഭാഗത്തില്‍ കേരളം ആദ്യമായി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ടീം ക്യാപ്റ്റന്‍ മറിയയായിരുന്നു. സംസ്ഥാനതലത്തിലുള്ള ടൂര്‍ണമെന്റില്‍ ഒരുമിച്ചു നാലു ടൈറ്റിലുകള്‍ നേടിയ ചരിത്രവും മറിയയ്ക്കുണ്ട്. 2010-ല്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ടൂര്‍ണമെന്റില്‍ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, വനിതാ വിഭാഗങ്ങളില്‍ മറിയ വിജയക്കൊടി വീശി.

അമേരിക്കയിലെ മില്‍വോക്കിയില്‍ ഈ വര്‍ഷം നടന്ന യുഎസ് ഓപ്പണ്‍ ടേബിള്‍ ടെന്നിസില്‍ മറിയ റോണി ഉള്‍പ്പെട്ട ഇന്ത്യന്‍ ഡബിള്‍സ് ടീം ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സിംഗിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു. കൂടാതെ ഈ വര്‍ഷം തന്നെ നടന്ന രണ്ടു ടേബിള്‍ ടെന്നിസ് ലോക പ്രോ ടൂര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മറിയ പങ്കെടുത്തു മികവു പ്രകടിപ്പിച്ചു. ഫ്രാന്‍സിലെ മെറ്റ്‌സില്‍ നടന്ന ഫ്രഞ്ച് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും സ്‌പെയിനിലെ ബാര്‍സിലോണ ജിറോണയില്‍ നടന്ന സ്പാനിഷ് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും ഇന്ത്യയെ കേഡറ്റ് വിഭാഗത്തില്‍ പ്രതിനിധീകരിച്ചു. ഇരു ടൂര്‍ണമെന്റിലും മറിയ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലും ഡബിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു.

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയിലാണ് മറിയ റോണി (14) വര്‍ഷങ്ങളായി പരിശീലനം നടത്തുന്നത്. ബോബി ജോസഫാണ് കോച്ച്. എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് കാഞ്ഞിക്കല്‍ കല്ലുപുരയ്ക്കല്‍ റോണി മാത്യുവിന്റേയും റീനാ റോണിയുടേയും മകളായ മറിയ റോണി. സഹോദരന്‍ കെ.സി. മാത്യു മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്‍.


Wednesday, October 5, 2011

ആലപ്പുഴ പട്ടണം വികസനത്തിനായി കാത്തിരിക്കുന്നു

ലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേജ് ഇപ്പോഴും കാലിയായിക്കിടക്കുകയാണ്. വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ വായിക്കാന്‍ നാട്ടുകാര്‍ കാത്തിരിക്കുന്നു.

2110 ഒക്ടോബര്‍ 25-നായിരുന്നു ആലപ്പുഴ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനമേറ്റിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. എന്നിട്ടും നാട്ടുകാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായിട്ടില്ലെന്നുള്ളതില്‍ വോട്ടര്‍മാര്‍ ഖേദിക്കുന്നു. ദുര്‍ഗന്ധം പരത്തുന്ന മാലിന്യം, ഓടിച്ചിട്ടു കടിക്കുന്ന പേയ്പിടിച്ച തെരുവുനായ്ക്കള്‍, വിവിധതരം പനികള്‍ പടര്‍ത്തുന്ന കൊതുകുകള്‍... എത്രയോ മാസങ്ങളായി പട്ടണവാസികള്‍ എല്ലാം സഹിച്ചു കഴിയുന്നു.

ഏറ്റവും ഒടുവില്‍ ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത പട്ടണ ചത്വരവും ആളേക്കയറ്റാതെ അടഞ്ഞുതന്നെ... ഓണാഘോഷത്തോടനുബന്ധിച്ച് 2011 സെപ്റ്റംബര്‍ എട്ടിന് ഉത്രാട ദിവസം ഉദ്ഘാടനം ചെയ്ത ചത്വരത്തിലെ പച്ചപ്പുല്‍പ്പരപ്പുകള്‍ കരിഞ്ഞു കഴിഞ്ഞു. ചെടികള്‍ കാണാനില്ല. അവിടെയുള്ള ഗ്രാനൈറ്റ് സ്ലാബുകളും ലൈറ്റുകളും മോഷണം പോകാന്‍ അധികനാളുകള്‍ വേണ്ടി വരില്ല. മനോഹരമാക്കിയ കനാല്‍ത്തീരങ്ങളിലേയും ബീച്ചിലേയും സ്ലാബുകളും ടൈലുകളും കുത്തിയിളക്കിക്കൊണ്ടു പോയിട്ടും അധികൃതര്‍ അനങ്ങിയില്ല. മുന്‍നടപ്പ് അങ്ങനെയാണ്.. നിര്‍മാണത്തിനു നേതൃത്വം നല്കിയ ടൂറിസം വകുപ്പ് ഇതുവരെ മുനിസിപ്പാലിറ്റിക്കു ചത്വരം കൈമാറിയിട്ടില്ല. അതിനാല്‍ നടത്തിപ്പുമില്ല.

ഉദ്ഘാടനം ചെയ്തുവെങ്കിലും പണിപൂര്‍ത്തിയാകാത്ത മുനിസിപ്പല്‍ സ്റ്റേഡിയവും പ്രയോജനപ്പെടുത്താതെ അടഞ്ഞുതന്നെ.. അതിലെ കടകള്‍ കൊണ്ടെങ്കിലും മുനിസിപ്പാലിറ്റിക്കു വരുമാനമുണ്ടായേനെ.. നിര്‍മ്മാണപ്പിഴവുകളും ചോര്‍ന്നൊലിപ്പും കാരണം കടമുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ആള്‍ക്കാരില്ലെന്നും പറയപ്പെടുന്നു.

പട്ടണമുഖത്തിന്റെ മ്ലാനത എന്നു മാറും?

Tuesday, October 4, 2011

ആലപ്പുഴ ബോട്ട് ജെട്ടിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം

ലപ്പുഴ ബോട്ട് ജെട്ടിയില്‍ സമയവിവരപ്പട്ടിക അടക്കമുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ആവശ്യക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചു വേണം കാര്യങ്ങള്‍ മനസിലാക്കാന്‍. കുട്ടനാട്ടുകാരും അനേകം ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന ജെട്ടി പലപ്പോഴും മലിനമായിട്ടാണ് കിടക്കുന്നത്.

ജെട്ടിയിലേക്ക് പടികള്‍ കയറിയിങ്ങാനും നടക്കാന്‍ ബുദ്ധിമുട്ടുമുള്ള യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന പോലീസ് ഔട്ട്‌പോസ്റ്റിനു സമീപത്തെ ചെരിഞ്ഞ വഴി കഴിഞ്ഞ ദിവസം കടമ്പയിട്ട് ഒരു ചെറുനടവഴിയാക്കി. വീല്‍ചെയറില്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കും മറ്റും ആ വഴി സൗകര്യമായിരുന്നു. പണ്ടുകാലത്ത് റോഡില്‍ നിന്നു സാധനങ്ങള്‍ ജെട്ടിയിലേക്ക് നിരക്കി ഇറക്കാനുള്ള ചെരിഞ്ഞ തട്ടുണ്ടായിരുന്നത് വിശ്രമമുറികള്‍ നിര്‍മ്മിച്ചപ്പോള്‍ ഇല്ലാതായിരുന്നു.

കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റി്‌ന്റെ (കെഎസ്ഡബ്ല്യൂടിഡി) കേന്ദ്ര ഓഫീസ് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റി്‌ന്റെ പ്രധാന സ്റ്റേഷനാണ് ആലപ്പുഴയിലേത്.

Monday, October 3, 2011

പഴവങ്ങാടി പള്ളി മാതൃക അനുകരണീയം

ലപ്പുഴ പഴവങ്ങാടി ഹോളി ക്രോസ് ഫൊറോന പള്ളിയുടെ മുന്‍പിലെ ഇടുങ്ങിയ റോഡിനു വീതി കൂട്ടാന്‍ ഭൂമി വിട്ടുകൊടുത്തു മതില്‍ പുറകോട്ടു മാറ്റി കെട്ടിയ പള്ളിയുടെ നടപടി അനുകരണീയം.

പല സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള അനേകം പൊതുസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന റോഡിന്റെ ഇടുങ്ങിയ അവസ്ഥ സദാസമയവും ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാക്കിയിരുന്നു. യാത്രാബസുകള്‍ അടക്കമുള്ള അനേകം വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്.

പള്ളിയുടെ മുന്‍പിലുള്ള മതില്‍ നെടുനീളത്തില്‍ പൊളിച്ച് ഏകദേശം ഒന്നര മീറ്റര്‍ പുറകോട്ടു മാറ്റിയാണ് പുതിയ മതില്‍ നിര്‍മ്മിച്ചത്. റോഡിനു സൗകര്യം കൂട്ടുന്നതിനായി പള്ളിയുടെ വടക്കു പടിഞ്ഞാറു മൂലയിലുണ്ടായിരുന്ന അന്തോണീസ് പുണ്യവാളന്റെ കപ്പേളയും പൊളിച്ചു നീക്കിയിരുന്നു. സ്വമേധയായുള്ള ഈ നടപടി തികച്ചും മാതൃകാപരമാണ്. പള്ളിയുടെ മാതൃകയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നുള്ളത് ഖേദകരമാണെന്നു നാട്ടുകാര്‍ പറയുന്നു.

മാസങ്ങള്‍ക്കു മുന്‍പേ മതില്‍ പൊളിച്ചെങ്കിലും മതിലിനോടു ചേര്‍ന്നുള്ള കാണ കെട്ടാന്‍ വൈകി. തകര്‍ന്നു കിടന്ന റോഡ് പരാതികള്‍ ഏറെയായിട്ടും നന്നാക്കാത്തതിനാല്‍ അപകടങ്ങള്‍ കൂടി. പൊടിശല്യം കാരണം സമീപവാസികള്‍ക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായി.

മാസങ്ങള്‍ നീണ്ട മുറവിളിക്കു ശേഷം ഏതാനും ദിവസം മുന്‍പ് റോഡ് ടാര്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും അതു മന്ദഗതിയിലാണ്. ടാര്‍ കലര്‍ത്തിയ മെറ്റല്‍ റോഡില്‍ വിരിക്കുന്ന യന്ത്രത്തിന്റെ തകരാറാണ് പണി വൈകുന്നതിലെ ഒരു കാരണം.