ആലപ്പുഴ പട്ടണത്തില്‍ തെരുവു, പേയ് നായ്ക്കള്‍ക്കെതിരേ മുനിസിപ്പാലിറ്റി വര്‍ഷങ്ങളായി നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ അവ പെറ്റുപെരുകുന്നതുമൂലം വീടുകളില്‍ അരുമയായി വളര്‍ത്തുന്ന ഉയര്‍ന്നയിനം നായ്ക്കള്‍ക്കും സുരക്ഷ ഏര്‍പ്പാടാക്കണമെന്നു ആവശ്യമുയരുന്നു.
പലയിടത്തും വീടുകളില്‍ നായ്ക്കളെ ശ്രദ്ധയോടെയാണ് വളര്‍ത്തുന്നതെങ്കിലും തെരുവുനായ്ക്കള്‍ വീട്ടുവളപ്പുകളില്‍ കടന്നുകയറി ആക്രമിക്കുന്നതു മറ്റും രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമാകുമെന്നാണ് ആശങ്ക. വ്യായാമത്തിനു വഴിയിലിറക്കുന്ന നായ്ക്കള്‍ക്കു നേരേയും തെരുവു നായ്ക്കളുടെ ഇടപെടലുകളുണ്ടാകാറുണ്ട്.
വളര്‍ത്തു നായ്ക്കള്‍ക്ക് മുനിസിപ്പാലിറ്റി ലൈസന്‍സും പ്രതിരോധ കുത്തിവയ്പ്പുകളും കര്‍ശനമാക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ 2010 ഡിസംബര്‍ 29-ന് വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ മുനിസിപ്പാലിറ്റി നടപടിയൊന്നും സ്വീകരിച്ചതായി അറിയിച്ചിട്ടില്ല. ലൈസന്‍സ് വ്യവസ്ഥ നടപ്പാക്കിയാല്‍ ഉടമസ്ഥരില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ജനിപ്പിക്കുകയും മുനിസിപ്പാലിറ്റിക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

No comments:
Post a Comment