ആലപ്പുഴ ബോട്ട് ജെട്ടിയില്‍ സമയവിവരപ്പട്ടിക അടക്കമുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ആവശ്യക്കാര്‍ സ്റ്റേഷന് മാസ്റ്ററോട് ചോദിച്ചു വേണം കാര്യങ്ങള്‍ മനസിലാക്കാന്‍. കുട്ടനാട്ടുകാരും അനേകം ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന ജെട്ടി പലപ്പോഴും മലിനമായിട്ടാണ് കിടക്കുന്നത്.
ജെട്ടിയിലേക്ക് പടികള്‍ കയറിയിങ്ങാനും നടക്കാന്‍ ബുദ്ധിമുട്ടുമുള്ള യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന പോലീസ് ഔട്ട്പോസ്റ്റിനു സമീപത്തെ ചെരിഞ്ഞ വഴി കഴിഞ്ഞ ദിവസം കടമ്പയിട്ട് ഒരു ചെറുനടവഴിയാക്കി. വീല്‍ചെയറില്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കും മറ്റും ആ വഴി സൗകര്യമായിരുന്നു. പണ്ടുകാലത്ത് റോഡില്‍ നിന്നു സാധനങ്ങള്‍ ജെട്ടിയിലേക്ക് നിരക്കി ഇറക്കാനുള്ള ചെരിഞ്ഞ തട്ടുണ്ടായിരുന്നത് വിശ്രമമുറികള്‍ നിര്‍മ്മിച്ചപ്പോള്‍ ഇല്ലാതായിരുന്നു.
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റി്ന്റെ (കെഎസ്ഡബ്ല്യൂടിഡി) കേന്ദ്ര ഓഫീസ് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റി്ന്റെ പ്രധാന സ്റ്റേഷനാണ് ആലപ്പുഴയിലേത്.

No comments:
Post a Comment