സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, October 26, 2011

ആലപ്പുഴയില്‍ തെരുവുനായ്ക്കളുടെ ശല്യം അടുത്തെങ്ങും തീരില്ല!

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നു ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി. ഈ പദ്ധതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായതിനാല്‍ നായ്ക്കളുടെ ശല്യം അടുത്തെങ്ങും തീരാന്‍ സാധ്യതയില്ല. വര്‍ഷങ്ങളായി 'നടന്നുവരുന്ന' പദ്ധതി പെട്ടെന്നും സമയബന്ധിതമായും നടപ്പാക്കുമെന്നു സെക്രട്ടറി ഉറപ്പുനല്കാത്ത സാഹചര്യത്തിലാണിത്.

ഉപജീവനമാര്‍ഗമായിരുന്ന ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നതിനെത്തുടര്‍ന്നു നായ്ക്കളെ തെരുവുകളില്‍ നിന്നു നീക്കംചെയ്ത് മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവനു നേരേയുണ്ടാകുന്ന അപകടഭീഷണി ഒഴിവാക്കണമെന്നും നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ടു നല്കിയ നോട്ടീസിനുള്ള മറുപടിയിലാണ് മുനിസിപ്പല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. നോട്ടീസ് നല്കിയ വിവരം 2011 മേയ് 18-ന് 'വീട്ടുമുറ്റത്തു തെരുവുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നതിനു നഷ്ടപരിഹാരം തേടി' എന്ന തലക്കെട്ടില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആലപ്പുഴ നഗരസഭയില്‍ തെരുവു നായ്ക്കളുടെ ശല്യം സംബന്ധിച്ച് പല പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു മുനിസിപ്പല്‍ സെക്രട്ടറി മറുപടിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരവും സുപ്രീം കോടതി ഉത്തരവിലൂടെയും തെരുവു നായ്ക്കളെ പിടികൂടി കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെ കൊന്നാല്‍ ആ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കിയിട്ടുണ്ടെന്നു സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നത് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം എന്ന നായ്ക്കളുടെ വന്ധീകരണവും പ്രതിരോധവും അടങ്ങിയ പാക്കേജ് നടപ്പാക്കുന്നതിനാണ് മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന പ്രത്യാശയും മുനിസിപ്പല്‍ സെക്രട്ടറിയുടെ മറുപടിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുനിസിപ്പല്‍ സെക്രട്ടറിയുടെ മറുപടി പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തെരുവു, പേയ്‌നായ് ശല്യത്തെക്കുറിച്ചു വര്‍ഷങ്ങളായി പരാതികള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടികള്‍ മുനിസിപ്പാലിറ്റി സ്വീകരിക്കുന്നില്ലെന്നു നോട്ടീസില്‍ കുറ്റപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെ രണ്ടു പ്രാവശ്യമായി തെരുവു നായ്ക്കള്‍ കൂട്ടം ചേര്‍ന്നു കടിച്ചുകൊല്ലുകയായിരുന്നു. തൊഴില്‍പരവും സാമ്പത്തികവുമായ നഷ്ടത്തിനും മാനസികാഘാതത്തിനും ഉള്‍പ്പടെ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുനിസിപ്പല്‍ സെക്രട്ടറിയുടെ മറുപടിയില്‍ അതിനെക്കുറിച്ചു പരാമര്‍ശമില്ല. ഇക്കാര്യം ബന്ധപ്പെട്ട വ്യക്തി അയച്ച മറുപടിയില്‍ എടുത്തുകാട്ടിയിട്ടുണ്ട്. ആ കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫെബ്രുവരിയിലും ഏപ്രിലിലും നടന്ന സംഭവത്തെത്തുടര്‍ന്നു 2011 മേയ് 18-നാണ് മുനിസിപ്പല്‍ സെക്രട്ടറിക്കു നോട്ടീസ് അയച്ചത്. നായ് ശല്യം ഒഴിയുന്നില്ലെന്നു കണ്ടായിരുന്നു അത്. ഒക്ടോബര്‍ രണ്ടിന് രണ്ട് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ടു സന്ദര്‍ശിച്ച് പ്രശ്‌നം മനസിലാക്കി.

ഇതേസമയം, തെരുവു നായ്ക്കളുടെ ശല്യം ഒഴിവാക്കാനുള്ള പൊതുമാര്‍ഗങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.

വൈപ്പിനില്‍ തെരുവു നായ് മൂന്നു വയസുള്ള കുഞ്ഞിന്റെ കഴുത്തില്‍ കടിച്ച് മുറിവേല്‍പ്പിച്ച കാര്യം ചൂണ്ടിക്കാട്ടി പത്രപ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നിലപാടറിയാനായി മാറ്റിയത്.

തെരുവു നായ്ക്കളെ പിടികൂടാനും സംരക്ഷിക്കാനും അവ പെരുകുന്നത് തടയാനും എന്തു ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കേണ്ടത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കാവുന്ന വിധത്തിലുള്ള നടപടികളാണ് വേണ്ടത്. പ്രശ്‌നം പൊതുജനങ്ങളെ ബാധിക്കുന്നതാണെന്നു ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.

തെരുവു നായ്ക്കളെ ഇല്ലാതാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേരള മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗം ബാധിച്ചവയെ കൊല്ലാന്‍ നിയമത്തിന്റെ 13-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യമായൊന്നും ചെയ്യുന്നില്ല. സംസ്ഥാനത്താകെ തെരുവു നായ് ശല്യം വ്യാപകമാണെന്നും സാധാരണക്കാരുടെ ജീവന്‍ വരെ അപകടത്തിലാക്കുന്ന പ്രശ്‌നമാണിതെന്നും ഹര്‍ജിയില്‍ എടുത്തുകാട്ടിയിട്ടുണ്ട്.

2 comments:

  1. http://www.manoramaonline.com/

    തെരുവുനായ്ക്കള്‍ക്കു ചങ്ങലവീഴട്ടെ
    മുഖപ്രസംഗം

    Story Dated: Thursday, October 27, 2011 1:42 hrs IST

    തെരുവുനായ്ക്കളുടെ തുടര്‍ ആക്രമണങ്ങളില്‍ നിന്നു ജനങ്ങളെ എങ്ങനെ രക്ഷിക്കാം എന്നു ഹൈക്കോടതി ആരായുകയാണ്. ഒരു സ്വകാര്യ ഹര്‍ജി പരിഗണിക്കവേ ഇക്കാര്യത്തില്‍ കോടതിക്കു വീണ്ടും ഇടപെടേണ്ടിവന്നതു തന്നെ സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നയരാഹിത്യവും അനാസ്ഥയും വിളിച്ചറിയിക്കുന്നു. കൊച്ചി വൈപ്പിനില്‍ തെരുവുനായ്ക്കളുടെ ക്രൂരതയ്ക്കിരയായ മൂന്നു വയസ്സുകാരന്‍ ആഷിക്കിനെക്കുറിച്ചു മനോരമ നല്‍കിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു സംരക്ഷണം ആവശ്യപ്പെട്ടു ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമായ നടപടികളാണ് ആവശ്യപ്പെടുന്നത്.

    തെരുവുനായ്ക്കളെ പിടികൂടാനും അവ പെരുകുന്നതു നിയന്ത്രിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ എന്തെല്ലാം നടപടികളാണു സ്വീകരിക്കുന്നതെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്നാണു കോടതിയുടെ നിര്‍ദേശം. തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നതു തടയാന്‍ എന്തുചെയ്യാനാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. കോടതിയലക്ഷ്യം ഭയന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ മാത്രം പോരാ, അതനുസരിച്ചു തുടര്‍നടപടികള്‍ ഉണ്ടാകുകയും വേണം.

    തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്നതു തദ്ദേശസ്ഥാപനങ്ങളുടെ പതിവു പരിപാടിയായിരുന്നെങ്കിലും വാജ്പേയി സര്‍ക്കാരില്‍ സാമൂഹികക്ഷേമ സഹമന്ത്രിയായിരുന്ന മേനക ഗാന്ധി പുറപ്പെടുവിച്ച നിര്‍ദേശമാണു തെരുവുനായ വേട്ടയ്ക്കു ചങ്ങല വീഴ്ത്തിയത്. തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്നതു നിര്‍ത്തിവച്ച് അവയെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പിനും വിധേയമാക്കണം, പേവിഷബാധയുണ്ടെന്നു സംശയമുള്ളവയെ സെല്ലില്‍ അടച്ചു വെറ്ററിനറി ഡോക്ടര്‍മാര്‍ നിരീക്ഷിക്കണം എന്നിങ്ങനെയുള്ള അപ്രായോഗിക നിര്‍ദേശങ്ങളാണ് അന്നു സാമൂഹികക്ഷേമ വകുപ്പു പുറപ്പെടുവിച്ചത്. ഈ ഉത്തരവു സൃഷ്ടിച്ച അവ്യക്തതയുടെ മറവില്‍ തദ്ദേശസ്ഥാപനങ്ങള്‍ പൊതുജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന മൌലികമായ ഉത്തരവാദിത്തത്തില്‍ നിന്നു പിന്‍വാങ്ങുകയും ചെയ്തു.

    നിയമത്തിനു വലുതു നായയോ മനുഷ്യനോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ തദ്ദേശസ്ഥാപന ഒാംബുഡ്സ്മാന്‍ തെരുവുനായ്ക്കളെ അധികം പീഡിപ്പിക്കാതെ ഇല്ലായ്മ ചെയ്യണമെന്നു 2004ല്‍ ഉത്തരവിട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ ദൌത്യം ഏറ്റെടുക്കണമെന്നും ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ പൊലീസിന്റെ സഹായം തേടണമെന്നുമായിരുന്നു ഉത്തരവ്. വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു തര്‍ക്കവും സംശയവുമൊന്നും വേണ്ടെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തടസ്സമൊന്നുമില്ലെന്നും കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ നിയമസഭയില്‍ വിശദീകരിക്കുകയുണ്ടായി. ഇതെല്ലാമായിട്ടും തദ്ദേശസ്ഥാപനങ്ങള്‍ നിഷ്ക്രിയത്വം തുടര്‍ന്നതു മൂലം തെരുവുനായ്ക്കള്‍ ഭീകരത സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

    ReplyDelete
  2. contd..

    സംസ്ഥാനത്തു പത്തുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ ഏകദേശ കണക്ക്. ഇവയുടെയെല്ലാം പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ഒാടിനടന്നു വന്ധ്യംകരണം നടത്താനും പേവിഷബാധയുള്ളവയെ സെല്ലില്‍ സൂക്ഷിക്കാനും കഴിയുകയില്ലെന്നതു പകല്‍പോലെ വ്യക്തം. തിരുവനന്തപുരം നഗരസഭ ഏതാനും വര്‍ഷമായി നടത്തിവരുന്ന വന്ധ്യംകരണ പരിപാടി മുന്നേറിയില്ലെന്നതു തന്നെ ഉദാഹരണം. പ്രതിദിനം ശരാശരി 20 നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നു. പക്ഷേ, എത്രയോ ഇരട്ടി നായ്ക്കളാണു നഗരത്തില്‍ വിലസുന്നത്.

    പേവിഷബാധ ചികിത്സയില്‍ ഗുണപരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും കാരണവശാല്‍ ചികിത്സ ലഭിക്കാതെയോ ഫലിക്കാതെയോ പോയാല്‍ ഭീതിജനകമായ മരണമാണു വിധിക്കപ്പെട്ടിരിക്കുന്നത്.

    തെരുവുനായ്ക്കളില്‍ നിന്നു ജനജീവിതം സുരക്ഷിതമാക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്നു നിയമം അനുശാസിക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം തെരുവുനായ്ക്കളെ കൊല്ലുന്നതിനു തടസ്സമല്ലെന്നാണു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. കേരള ഹൈക്കോടതിയും ഇതേരീതിയില്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കാത്തതും തദ്ദേശസ്ഥാപനങ്ങള്‍ അലംഭാവം തുടരുന്നതും ഹൈക്കോടതിയുടെ പുതിയ ഇടപെടലോടെ അവസാനിക്കുക തന്നെ വേണം.

    തെരുവുനായ്ക്കളുടെ കാര്യത്തില്‍ മാത്രമായി സര്‍ക്കാരിന്റെ വിശദീകരണം ഒതുങ്ങരുത്. വഴിയോരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളും പ്രാകൃതരീതിയിലുള്ള അറവുശാലകളുമാണു തെരുവുനായ്ക്കളുടെ വിഹാരരംഗം. ആധുനിക അറവുശാലകളുടെ നിര്‍മാണത്തിനു കേന്ദ്രസഹായം ലഭ്യമാണെങ്കിലും കേരളം വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യസംസ്കരണവും ഫലപ്രദമായി കൈകാര്യം ചെയ്യാനാവും. ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള കര്‍മപരിപാടിയാണു സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കേണ്ടത്.

    ReplyDelete