സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, August 30, 2012

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളില്‍ വെളിച്ചമില്ല

ലപ്പുഴ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും പരിസരത്തും രാത്രിയില്‍ ആവശ്യത്തിനു വെളിച്ചമില്ല. ഇത് സാമൂഹ്യവിരുദ്ധരടക്കമുള്ളവര്‍ക്കു വിളയാടാന്‍ അവസരമൊരുക്കുന്നു.

മിക്ക ട്രെയിനുകളും വന്നു പോകുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പോലും പ്രകാശം കുറവാണ്. ആവശ്യത്തിനു ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തിക്കുന്നുമില്ല. മഴയത്ത് വെള്ളം ചോര്‍ച്ചയും ധാരാളം.

പ്രവേശനമാര്‍ഗത്തിന്റെ അവിടെ മാത്രമാണ് അത്യാവശ്യം വെളിച്ചമുള്ളത്. പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തേക്കും പോകുന്തോറും വെളിച്ചം ഇല്ലാതാകും. ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ ട്രെയിനിന്റെ രണ്ട് അറ്റത്ത് ആയതിനാല്‍ ഇതുമൂലം യാത്രക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധമുട്ടുന്നത്. ഇരുട്ടത്ത് ട്രെയിന്‍കാത്തു നില്‌ക്കേണ്ടി വരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സാമൂഹ്യവിരുദ്ധശല്യം പേടിച്ചാണ് നില്ക്കുന്നത്.

ട്രെയിന്‍ വന്നു നില്ക്കുമ്പോള്‍ ബോഗികള്‍ക്കുള്ളില്‍ നിന്നുള്ള പ്രകാശം മാത്രമായിരിക്കും പ്ലാറ്റ്‌ഫോമിലുണ്ടാകുക. പ്ലാറ്റ്‌ഫോമില്‍ കോച്ച് നമ്പര്‍ എഴുതിയ ബോര്‍ഡിനു നേരെ ബോഗികള്‍ വന്നു നിന്നില്ലെങ്കില്‍ അതും ബുദ്ധിമുട്ടാകും. മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനം തെറ്റിയായിരിക്കും മിക്കപ്പോഴും ട്രെയിന്‍ നില്ക്കുക എന്നത് വസ്തുത.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പട്ടിവിളയാട്ടം; വിഹാരകേന്ദ്രം ഒന്നാം നിലയില്‍പ്പോലും!

ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സദാ നായ്ക്കളുടെ വിളയാട്ടം. യാത്രക്കാര്‍ സഹികെട്ടിട്ടും അധികൃതര്‍ മാത്രം അതു കാണുന്നില്ല!

ഇന്നു (2012 ഓഗസ്റ്റ് 31 വ്യാഴം) രാത്രി എട്ടേമുക്കാല്‍ മണിമുതല്‍ കാല്‍ മണിക്കൂര്‍ നായ്ക്കള്‍ സ്റ്റേഷനില്‍ വന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരസ്പരം കടിപിടികൂടിയും ആളുകള്‍ക്കു നേരെ കുരച്ചുചാടിയും ഒരു കൂട്ടം പട്ടികള്‍ വിലസിയപ്പോള്‍ വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചിതറിയോടി. കുഞ്ഞുങ്ങള്‍ വാവിട്ടു കരഞ്ഞു. പലര്‍ക്കും വീണു പരിക്കേറ്റു. ഭാഗ്യവശാല്‍ ആര്‍ക്കും കടിയേറ്റില്ല. പട്ടികളുടെ ആക്രമണം സ്റ്റേഷനില്‍ പതിവാണെന്നു സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.

ധന്‍ബാദ്, രാജധാനി, ഇന്റര്‍സിറ്റി, മാവേലി തുടങ്ങിയ പല ട്രെയിനുകള്‍ അടുത്തടുത്തു വന്നു പോകുന്ന സമയമായിരുന്നതിനാലും ഓണാവധിക്കാലമായിരുന്നതിനാലും അനേകം യാത്രക്കാര്‍ സ്റ്റേഷനിലുണ്ടായിരുന്നു. പട്ടികള്‍ യാത്രക്കാരുടെ ഇടയില്‍ കെട്ടിമറിഞ്ഞിട്ടും അവയെ തത്കാലത്തേക്കെങ്കിലും ഓടിച്ചുവിടാന്‍ അധികൃതഭാഗത്തു നിന്നു ശ്രമമുണ്ടായില്ലെന്നുള്ളതാണ് ഖേദകരം.

സ്റ്റേഷനിലെ നായ്ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോടു നേരത്തേ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അക്കാര്യത്തില്‍ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല.

പട്ടണത്തില്‍ തെരുവുനായ്ക്കള്‍ പെറ്റുപെരുകി ശല്യം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിച്ച വിവരം മുനിസിപ്പാലിറ്റി സെക്രട്ടറിയേയും ജില്ലാ കളക്ടറേയും ആവര്‍ത്തിച്ചു അറിയിച്ചിട്ടും ശല്യം ഒഴിവാക്കാന്‍ ഏര്‍പ്പാടുകളുണ്ടാക്കാത്തത് ഭരണത്തിന്റെ വീഴ്ചയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുനിസിപ്പല്‍ ഓഫീസിനു ചുറ്റും കളക്ടറേറ്റ് വളപ്പിനുള്ളിലും ആക്രമണകാരികളായ പട്ടികള്‍ ഓഫീസുകളിലെത്തുന്നവര്‍ക്കു പേടി്‌സ്വപ്‌നമാണ്. വീടുകളില്‍ കടന്നു കയറുന്ന തെരുവുനായ്ക്കള്‍ വീട്ടുമൃഗങ്ങളെ കടിക്കുന്നതും ചെരുപ്പുകളുള്‍പ്പടെയുള്ള വസ്തുക്കള്‍ കടിച്ചുകൊണ്ടുപോകുന്നതും പതിവാണ്.

ഇന്നു രാത്രി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും പ്രവേശന മാര്‍ഗത്തിലുമായിരുന്നു നായ്ക്കളുടെ വിളയാട്ടം. എല്ലാ പ്ലാറ്റ്‌ഫോമിലും സദാസമയവും പട്ടികളുടെ കൂട്ടങ്ങളെ കാണാം. സ്റ്റേഷനിലെ വിശ്രമസ്ഥലമായ ഒന്നാം നിലയില്‍ പോലും പട്ടികള്‍ എപ്പോഴും വിഹരിക്കുന്നതു കണ്ടിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കാത്തത് അത്ഭുതമാണെന്നു ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ എടുത്തുകാട്ടുന്നു. പടികള്‍ ചവിട്ടിക്കയറിയാണ് താഴത്തെ നിലയില്‍ നിന്നു പട്ടികള്‍ ഒന്നാം നിലയിലെത്തുന്നത്.

യാത്രക്കാര്‍ പറയുന്നു: നാണക്കേട് റെയില്‍വേ, നാണമില്ലാത്ത മുനിസിപ്പാലിറ്റി.

(പട്ടികളുടെ ആക്രമണവേളയില്‍ ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ യാത്രക്കാര്‍ ചിതറിയോടുമ്പോള്‍ എടുത്തതാണ് ഫോട്ടോ.)

Friday, August 24, 2012

കായംകുളം വള്ളംകളി ജേതാവിനു സമ്മാനിക്കാന്‍ ആനന്ദ് രൂപകല്പന ചെയ്ത ട്രോഫി

കായംകുളം വള്ളംകളി ജേതാവിനു സമ്മാനിക്കാന്‍ കരുത്തിന്റെ പ്രതീകമായ പുതിയ ട്രോഫി തയാറാക്കി. ആലപ്പുഴ കൃഷ്ണാ കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവാണ് ട്രോഫി രൂപകല്പന ചെയ്തു നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനകം അനേകം ട്രോഫികളും മെമന്റോകളും ആനന്ദ് ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ചുണ്ടന്‍വള്ളവും ഓണാട്ടുകര കെട്ടുകാഴ്ച രഥങ്ങളും സമന്വയിപ്പിച്ചുള്ള ഡിസൈനാണ് ആനന്ദിന്റേത്. മികച്ച തേക്കുതടിയിലാണ് നിര്‍മാണം. അലങ്കാരത്തിനു പിച്ചള ഉപയോഗിച്ചിരിക്കുന്നു. ഏകദേശം രണ്ടേകാല്‍ അടി ഉയരവും എട്ടു കിലോഗ്രാം തൂക്കവും ട്രോഫിക്കുണ്ട്.

ഡിടിപിസി ആലപ്പുഴ സംഘടിപ്പിക്കുന്ന കായംകുളം ബോട്ട് റേസിന് പിഎസിഎല്‍ ലിമിറ്റഡ് സമ്മാനിക്കുന്ന എവര്‍റോളിങ് ട്രോഫിയാണിത്. അമ്പതിനായിരം രൂപയാണ് ചെലവു വന്നത്. ഈ വര്‍ഷത്തെ കായംകുളം വള്ളംകളി നാളെ (2012 ഓഗസ്റ്റ് 25 ശനി)-യാണ്. സംഘാടകര്‍ക്ക് ഇന്നു രാവിലെ ട്രോഫി കൈമാറി.

കായംകുളം വള്ളംകളിയുടേത് അടക്കം 2012 സീസണിലെ ഏഴു വള്ളംകളികളുടെ സ്‌പോണ്‍സര്‍ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതും ആനന്ദാണ്.

(ഫോട്ടോയില്‍ കായംകുളം വള്ളംകളി ജേതാക്കള്‍ക്കു സമ്മാനിക്കുന്നതിനുള്ള പിഎസിഎല്‍ ലിമിറ്റഡ് ട്രോഫി ഡിസൈനര്‍ ആനന്ദ് ബാബു വഹിച്ചിരിക്കുന്നു.)

Tuesday, August 21, 2012

ട്രെയിന്‍ ടോയ്‌ലെറ്റുകളിലെ ജനാലച്ചില്ലുകള്‍ കാണാനില്ല!

ലപ്പുഴ തീരദേശ റെയില്‍പാതയിലൂടെ ഓടുന്ന പല ട്രെയിനുകളുടേയും ടോയ്‌ലെറ്റുകളുടെ ജനാലകള്‍ ഇളകിമാറിയ നിലയില്‍. പാസഞ്ചര്‍ ട്രെയിനുകളിലാണ് ഇതു കൂടുതല്‍. ഇക്കാര്യം മുന്‍പ് പലപ്പോഴും അധികൃതരെ അറിയിച്ചിട്ടുള്ളതാണെങ്കിലും ഇത് ആവര്‍ത്തിക്കുകയാണ്.

മറവുനല്കുന്ന ജനാലച്ചില്ലുകളില്ലാതെ തുറന്നിരിക്കുന്ന അഴിജനാലയുള്ള ടോയ്‌ലെറ്റിലേക്ക് അതറിയാതെയും ശ്രദ്ധിക്കാതെയും കടക്കുന്ന സ്ത്രീകളാണ് പ്രധാനമായും കുഴങ്ങിപ്പോകുന്നത്. പ്രത്യേകിച്ചു ട്രെയിനുകള്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുമ്പോള്‍ ടോയ്‌ലെറ്റിലേക്കു കടക്കുമ്പോള്‍ അതു പുറത്തുള്ളവര്‍ക്കു കാഴ്ചയാകുന്നത് വളരെ പരിതാപകരമാണ്. എല്ലാവരിലും വല്ലാത്ത അന്ധാളിപ്പാണ് അതുണ്ടാക്കുന്നത്.

ട്രെയിനുകളില്‍ എല്ലാ ബോഗികളിലും വൈകാതെ ഒളിക്യാമറകള്‍ ഘടിപ്പിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയതിനാല്‍ അതിനു മുന്നോടിയായിട്ടാണ് ടോയ്‌ലറ്റിലെ ജനാലച്ചില്ലുകള്‍ പോയാലും അതു പിന്നെ വച്ചുപിടിപ്പിക്കാത്തതെന്നു യാത്രക്കാര്‍ തമാശയായി പറയുന്നു. ടോയ്‌ലെറ്റുകളില്‍ ക്യാമറ ഉറപ്പിച്ചാല്‍ നാട്ടുകാര്‍ സമ്മതിക്കില്ല എന്നതിനാല്‍ കണ്ണാടി മാറ്റി എല്ലാം 'സുതാര്യ'മാക്കാനുള്ള ശ്രമമാണത്രെ! ടോയ്‌ലെറ്റ് ഭിത്തി സാഹിത്യകാരന്മാരെ ഉടനേ പുറത്തുനിന്നു കണ്ടുപിടിക്കാനും ഇങ്ങനെയായാല്‍ പറ്റുമെന്നു ഒരു കൂട്ടര്‍. ടോയ്‌ലെറ്റില്‍ വെള്ളമില്ലങ്കിലും കാറ്റുകൊള്ളാമല്ലോ എന്നു മറ്റൊരു തമാശ!!

ഇന്ന് (2012 ഓഗസ്റ്റ് 21 ചൊവ്വ) രാവിലെ 9.35-ന് ആലപ്പുഴയിലൂടെ കടന്നു പോയ കായംകുളം - എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ ഒരു ടോയ്‌ലെറ്റിലെ കണ്ണാടി ഇളകിമാറ്റിയ ജനാലയാണ് ഫോട്ടോയില്‍.  

Wednesday, August 15, 2012

ക്ഷീരമേഖലയ്ക്കു നല്കിയ സംഭാവനകള്‍: ഫാമില്‍ ഡയറക്ടര്‍ ഗ്രിഗറിയെ ആദരിച്ചു

ക്ഷീരമേഖലയ്ക്കു നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 'ഫാമില്‍' ഡയറക്ടര്‍ കെ.ജി.ഗ്രിഗറി മാളിയേക്കലിനെ ആലപ്പുഴ പുന്നമട സമൂഹം ആദരിച്ചു.

പുന്നമട സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് മുണ്ടകത്തില്‍ ഉപഹാരം സമ്മാനിച്ചു. വികാരി ഫാ.ഫിലിപ് കാവിത്താഴെ, ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചെറുപ്പം മുതല്‍ ഗ്രിഗറി കൃഷിരംഗത്തുണ്ട്. പുതുമയാര്‍ന്ന പാലും ക്ഷീരോത്പന്നങ്ങളും വ്യാപകമായി 'ഫാമില്‍' വിതരണം ചെയ്യുന്നു.

ആലപ്പുഴ പട്ടണത്തിലെ മാതൃകാ കര്‍ഷകനാണ് പുന്നമട വാര്‍ഡ് മാളിയേക്കല്‍ കെ.ജി.ഗ്രിഗറി (തങ്കച്ചന്‍ -67). വളരെ ചിട്ടയോടെയാണ് കൃഷിയും അനുബന്ധകാര്യങ്ങളും നടത്തുന്നത്. സമിശ്രകൃഷി നടത്തിയാണ് നാട്ടുകാരുടെ ശ്രദ്ധ ഗ്രിഗറി പിടിച്ചുപറ്റുന്നത്. പട്ടണങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പച്ചപ്പുനിറഞ്ഞ കൃഷികാഴ്ച. കാലിവളര്‍ത്തലിനോടൊപ്പം പലയിനം കൃഷികളും നടത്തുന്നു. വിവിധ കാര്യങ്ങള്‍ ഒത്തൊരുമിപ്പിക്കുന്ന മികച്ച കൃഷിയിടം. അതും ജൈവകൃഷി രീതിയില്‍.

കൃഷികാര്യങ്ങളില്‍ ഭാര്യ ലീലാമ്മയുടെ പൂര്‍ണ സഹകരണം ഗ്രിഗറിക്കുണ്ട്. മകന്‍ ജിനോയും മരുമകള്‍ സുനിലയും യുകെയിലുള്ള മകള്‍ ജിഷയും മാതാപിതാക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്നു.

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍: ക്ഷീരധാര ഒഴിവാക്കി

കേരള സംസ്ഥാന കര്‍ഷകദിനാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ള അവാര്‍ഡുകളുടെ നിര്‍ണയത്തില്‍ യോഗ്യരായവരെ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്നു സൂചന. മുന്‍വര്‍ഷങ്ങളില്‍ നല്കിയിരുന്ന ക്ഷീരധാര അവാര്‍ഡ് ഈ വര്‍ഷം നല്കാത്തതും വിവാദമാകും. 2012 ഓഗസ്റ്റ് 16 വ്യാഴം തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവാര്‍ഡ് വിതരണം.

പ്രഖ്യാപിച്ചിട്ടുള്ള കൃഷി വകുപ്പ് അവാര്‍ഡുകള്‍: നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ അവാര്‍ഡ്, കേരകേസരി അവാര്‍ഡ്, ഹരിതമിത്ര അവാര്‍ഡ്, കര്‍ഷകമിത്ര അവാര്‍ഡ്, യുവകര്‍ഷകന്‍ അവാര്‍ഡ്, കൃഷിവിജ്ഞാന്‍ അവാര്‍ഡ്, ശ്രമശക്തി അവാര്‍ഡ്, കര്‍ഷകഭാരതി അവാര്‍ഡ്, ക്ഷോണിസംരക്ഷണ അവാര്‍ഡ്.

മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡുകള്‍: മികച്ച സമ്മിശ്ര മൃഗപരിപാലകന്‍, മികച്ച ക്ഷീരകര്‍ഷക, യുവകര്‍ഷക അവാര്‍ഡ്, വനിതാകര്‍ഷക അവാര്‍ഡ്, മികച്ച ജന്തുക്ഷേമ അവാര്‍ഡ്, മികച്ച പൗള്‍ട്രി കര്‍ഷകന്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച അന്വേഷണം തിരുവനന്തപുരത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കിടയില്‍ നേരിട്ടു നടത്തിയതെന്നു പറയപ്പെടുന്നു. ക്ഷീരധാര അവാര്‍ഡിനു ഒറ്റ അപേക്ഷ മാത്രം ഉണ്ടായിരുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപിക്കാതിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണ് ചോദ്യം.

Tuesday, August 14, 2012

ആലപ്പുഴ തുറമുഖ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും അലവന്‍സും

ലപ്പുഴ തുറമുഖത്തിലെ മുന്നൂറ് തൊഴിലാളികള്‍ക്ക് ഈ വര്‍ഷത്തെ ഓണത്തിന് രണ്ടാഴ്ചത്തെ സൗജന്യ റേഷനും ഓരോരുത്തര്‍ക്കും 5,000 രൂപ വീതം അലവന്‍സും അനുവദിച്ചതായി ഫിഷറീസ് തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു അറിയിച്ചു. (പിആര്‍ഡി വകുപ്പ്: പി.എന്‍.എക്‌സ്.5469/12) 

Sunday, August 12, 2012

അവലുക്കുന്നിന് പ്ലാസ്റ്റിക് തരിയാക്കല്‍ യന്ത്രം: എംഎല്‍എ

ലപ്പുഴ പട്ടണത്തിലെ അവലുക്കുന്നു വാര്‍ഡില്‍ വേസ്റ്റ് പ്ലാസ്റ്റിക് തരികളാക്കി മാറ്റുന്നതിനുള്ള ആധുനിക യന്ത്രം സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എ. ഏകദേശം അഞ്ചുലക്ഷം രൂപ ചെലവു വരും ഇതിന്. തരികളാക്കുന്ന പ്ലാസ്റ്റിക് വീണ്ടും മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. സര്‍ക്കാരിന് ഇത്തരം പദ്ധതികള്‍ ഏറെയുണ്ടെങ്കിലും അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. അതിനാല്‍ ജനപ്രതിനിധികളെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ്.

അവലുക്കുന്ന് വാര്‍ഡ് തലത്തില്‍ പ്ലാസ്റ്റിക്-അജൈവ പാഴ്‌വസ്തു നിര്‍മാര്‍ജന പദ്ധതി ഇന്ന് (2012 ഓഗസ്റ്റ് 12 ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.30-ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തത്തംപള്ളി വേളാങ്കണ്ണി മാതാ ദേവാലയത്തിനു സമീപം നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പട്ടണത്തില്‍ ആദ്യമായിട്ടാണ് ജനങ്ങളുമായി സഹകരിച്ച് ഇങ്ങനൊരു വ്യാപക ശുചീകരണ പ്രവര്‍ത്തനമെന്ന് കൗണ്‍സിലര്‍ സൂചിപ്പിച്ചു. ജേസീസ് വേമ്പനാട് ലേക് സിറ്റി പ്രസിഡന്റ് ടോംസ് ആന്റണി, ഫാമില്‍ മാനേജിംഗ് ഡയറക്ടര്‍ ജിനോ ജി. മാളിയേക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജേസീസ്, സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹകരണവുമുണ്ട്. വാര്‍ഡിലെ എട്ടു കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യും. എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനമാണ് പാഴ്‌വസ്തുക്കള്‍ പുനഃരുപയോഗത്തിനായി കൊണ്ടുപോകുന്നത്.

പാഴ്‌വസ്തുക്കളാണെങ്കിലും അവ കഴിവതും വൃത്തിയായി കൈമാറണമെന്നു സംഘാടകര്‍ സൂചിപ്പിച്ചു. ജൈവവസ്തുക്കളും മണ്ണും മറ്റും നീക്കം ചെയ്തു നല്കുന്നതായിരിക്കും ഉചിതം. പ്ലാസ്റ്റിക് കുപ്പികളും മറ്റും കൂടാതെ ചെരുപ്പുകളും ട്യൂബ് ലൈറ്റുകളും മറ്റും ഉദ്ഘാടനദിവസം ശേഖരിച്ചുവച്ചിരുന്നു.

പദ്ധതിയെക്കുറിച്ച് 'ആലപ്പുഴയില്‍ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡാകാന്‍ അവലൂക്കുന്ന്' എന്ന തലക്കെട്ടില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗാണ് ആദ്യം വാര്‍ത്ത നല്കിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ആവലൂക്കുന്നിനെ ആദ്യ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡാകാനുള്ള ശ്രമമാണ് കൗണ്‍സിലര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. പ്രദേശവാസികള്‍ തള്ളുന്ന പ്ലാസ്റ്റിക്, അജൈവ വസ്തുക്കള്‍ റോഡരുകില്‍ ഇടാന്‍ അനുവദിക്കാതെ ശേഖരിച്ചു വില്ക്കുകയാണ് പദ്ധതി.

Saturday, August 11, 2012

വള്ളം കളിക്കു കോടികള്‍ മറിഞ്ഞു; എന്നാലും പട്ടണം നാറിത്തന്നെ...

കോടിക്കണക്കിനു രൂപ വിവിധരംഗങ്ങളില്‍ കൈമറിയുന്ന, അനേകം ആള്‍ക്കാര്‍ വന്നുപോകുന്ന നെഹ്‌റു ട്രോഫി വള്ളംകളി വേളയില്‍ ശ്രദ്ധേയ ടൂറിസ്റ്റു കേന്ദ്രമെന്നു അഭിമാനിക്കുന്ന ആലപ്പുഴ പട്ടണം മുന്‍കൂട്ടി വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റിയോ ജില്ലാഭരണകൂടമോ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം. ചീഞ്ഞ നാറ്റമാണ് പട്ടണത്തിലെത്തിയവരെ സ്വാഗതം ചെയ്തത്.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അടക്കം പലരും മുന്‍കൂട്ടി ഇക്കാര്യം ജില്ലാ കളക്ടറേയും മുനിസിപ്പല്‍ സെക്രട്ടറിയേയും രേഖാമൂലം അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നത് നാണക്കേടായി. പട്ടണവുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും എംഎല്‍എമാരും എംപിയും ഇക്കാര്യം കണ്ടമട്ടു നടിച്ചില്ല. (തെരഞ്ഞെടുത്തു വിട്ടുകഴിഞ്ഞാല്‍ 'ജനപ്രതിനിധികളെ' വഴിയിലോ വീട്ടിലോ നാട്ടിലോ ഒരിക്കലും കാണാന്‍ കഴിയില്ലെന്നു നാട്ടുകാര്‍!) ലോകപ്രസിദ്ധമായ വള്ളംകളിക്കു പോലും ഇത്തരത്തിലാണ് അധികൃതരുടെ നിലപാടെങ്കില്‍ ദൈനംദിനമുള്ള കാര്യങ്ങള്‍ ആരുനടത്താനാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.

വൃത്തിഹീനമായ റോഡുകളും ഓരങ്ങളും വിദേശത്തുനിന്നു എത്തിയ വിനോദസഞ്ചാരികള്‍ അടക്കം പതിനായിരക്കണക്കിനു ആള്‍ക്കാരെയാണ് ബുദ്ധിമുട്ടിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പല ആഭ്യന്തര വിനോദസഞ്ചാരികളും ഇനിയും ഇങ്ങോട്ടു വരാന്‍ താത്പര്യമില്ലെന്ന സൂചനയാണ് നല്കിയത്.

ആലപ്പുഴ പട്ടണത്തിലെ എല്ലാ റോഡുകളിലൂടെയും ഇടവഴികളിലൂടെയും ജനം നിറഞ്ഞു സഞ്ചരിക്കുന്ന ഒരു ദിനമാണ് വള്ളംകളിയുടേത്. വഴി നീളെ കമാനങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടുമാത്രം പുറത്തുനിന്നെത്തുന്നവര്‍ക്കുള്ള അടിസ്ഥാന സൗകര്യമാകില്ല. പ്രാഥമിക സൗകര്യങ്ങള്‍ പ്രത്യേകമായി ഒന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഒരിടത്തും റോഡുവക്കുകള്‍ ശുചിയാക്കത്തതു കാരണം വാഹനപാര്‍ക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്കു സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ടി.
  • റോഡിലെ നികത്താത്ത കുഴികള്‍ അനേക വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. വെള്ളം കെട്ടിക്കിടന്ന കുഴികളിലൂടെ വാഹനങ്ങള്‍ കടന്നു പോയപ്പോള്‍ ചെളിവെള്ളം തെറിച്ചുവീണ് പലരുടേയും ദേഹവും വസ്ത്രവും നാശമായി.
  • വലിച്ചെറിയപ്പെട്ട മാലിന്യ കിറ്റുകള്‍ ദിവസങ്ങളായി റോഡില്‍ കിടന്നു ചീഞ്ഞുനാറുകളും വഴിയില്‍ ചിതറുകയും ചെയ്തിട്ടും അവ വൃത്തിയാക്കേണ്ടവര്‍ രംഗത്തിറങ്ങിയില്ല.
  • റോഡുവക്കിലെ കുറ്റിച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാല്‍ അതിനു മുകളിലൂടെ നടക്കേണ്ടിവരുകയും വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്തവരുടെ ഗതി ദയനീയമായിരുന്നു. കാലു നിലത്തു കുത്താന്‍ പറ്റാത്ത സ്ഥിതി. പൊട്ടിയ കുപ്പിക്കഷണങ്ങള്‍ കൊണ്ടവരും ഇഴജന്തുക്കളുടെ കടിയേറ്റവരും നിരവധി.
  • റോഡുവക്കില്‍ കാണയില്‍ നിന്നു കോരി നെടുനീളത്തില്‍ കൂനകൂട്ടിയിട്ടുള്ള മാലിന്യ മണ്ണ് പ്രദേശമാകെ ദുര്‍ഗന്ധം പരത്തി. മഴകൂടെയായപ്പോള്‍ അതു റോഡിലേക്കും ഒഴുകി പടര്‍ന്നു. കുപ്പിച്ചില്ലുകളും അഴുകിയ വസ്തുക്കളും നിറഞ്ഞ മാലിന്യം വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പ്രദേശമാകെയായി.
  • അലഞ്ഞുതിരിഞ്ഞു നടന്നു ആക്രമിക്കുന്ന പട്ടികകളെ കണ്ട് പല നാടുകളില്‍ നിന്നെത്തിയ വള്ളംകളി പ്രേമികള്‍ സുരക്ഷിത താവളങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായി.
  • ആവര്‍ത്തിച്ചു പോയിവരുന്ന വൈദ്യുതി നാട്ടുകാരേയും പുറത്തു നിന്നു വന്നവരേയും വലച്ചു. വര്‍ഷങ്ങളായി നിലനില്ക്കുന്ന വൈദ്യുതി പ്രശ്‌നം ആഗോള പ്രശസ്തമായ ഒരു വാര്‍ഷിക സംഭവം നടത്തുന്ന വേളയില്‍ പോലും പരിഹരിക്കപ്പെട്ടില്ല.
ഇതെല്ലാം കാണുമ്പോള്‍ നാട്ടുകാര്‍ ചോദിച്ചു പോകുന്നു.. നാണം കെട്ട നടത്തിപ്പുകാരായ അധികൃതര്‍ എല്ലാം എവിടെ പോയാണ് ഒളിക്കുന്നത്? ഇവിടെ മുനിസിപ്പാലിറ്റി എന്നൊരു സംവിധാനം ഇല്ലേ?!

Friday, August 10, 2012

നെഹ്‌റു ട്രോഫി: കണ്ണില്‍ കുത്തിക്കയറ്റാന്‍ ലൈറ്റുകള്‍

ലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചു രാത്രിക്കു പൊലിമ കൂട്ടാന്‍ റോഡുവക്കില്‍ താത്കാലികമായി സ്ഥാപിച്ച കൂടിയ പ്രകാശമുള്ള ലൈറ്റുകള്‍ യാത്രക്കാര്‍ക്കു വിനയാകുന്നു.

റോഡിലേക്കു തിരിച്ച് നേരേ ഡ്രൈവര്‍മാരുടേയും കാല്‍നടക്കാരുടേയും കണ്ണുകളിലേക്കുശക്തമായി വെട്ടം അടിക്കുന്ന രീതിയിലാണ് ലൈറ്റുകള്‍ താഴ്ത്തി സ്ഥാപിച്ചിട്ടുള്ളത്. വെള്ള, മഞ്ഞ, പച്ച നിറത്തിലുള്ള അതിപ്രകാശം കണ്ണില്‍ കുത്തിക്കയറുന്നതിനാല്‍ ഡ്രൈവു ചെയ്യന്നവരുടെ കണ്ണു മഞ്ചിപ്പോകും. എതിരേ വരുന്നവരെ കാണാനാകില്ല. മിക്കവരും വളരെ സൂക്ഷിച്ചു വാഹനങ്ങള്‍ ഓടിക്കുന്നതു കൊണ്ടുമാത്രമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.

ഇന്നലെ മുല്ലയ്ക്കല്‍ തെരുവില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതു മുതല്‍ പരാതി ഉയര്‍ന്നതാണ്. ഇന്ന് ഇത്തരം ലൈറ്റുകള്‍ ജില്ലാ കോടതിക്കു മുമ്പിലെ റോഡിലും പിടിപ്പിച്ചു.

എന്തെങ്കിലും കാട്ടിക്കൂട്ടണമെന്ന വാശിയില്‍ ഓരോന്നു ചെയ്യുമ്പോള്‍ ഇങ്ങനെയിരിക്കുമെന്നു നാട്ടുകാര്‍ പറയുന്നു! ഭാവിയിലെങ്കിലും മനുഷ്യര്‍ക്കു ദോഷകരമായ ഇത്തരം മോടിപിടിപ്പിക്കല്‍ ഒഴിവാക്കണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു!!

മഴ പെയ്താല്‍ റോഡു കുളമാകുന്നത് ഒഴിവാക്കണം

ഴ പെയ്തുകഴിഞ്ഞാല്‍ ആലപ്പുഴ പട്ടണത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. റോഡുകളിലും വശങ്ങളിലും മറ്റു ചില പ്രദേശങ്ങളിലും വെള്ളം ഏതാനും ദിവസങ്ങളിലേക്കെങ്കിലും കെട്ടിക്കിടക്കും. റോഡിലെ വെള്ളം മെറ്റലുകളിളക്കി റോഡുകളെ കുളങ്ങളാക്കും. പലയിടങ്ങളിലും ഇതൊക്കെ ഒഴിവാക്കാന്‍ വലിയ കാണ നിര്‍മാണ പദ്ധതികളുടെയൊന്നും ആവശ്യമില്ല. പഴമക്കാര്‍ പറയും പോലെ കെട്ടിക്കിടക്കുന്ന വെള്ളം ഒന്നു 'വെട്ടി' വിട്ടാല്‍ മതി. അതിനു അധികൃതര്‍ താത്പര്യമെടുത്തു മുന്നോട്ടുവരണമെന്നു മാത്രം. ആവര്‍ത്തിച്ചു വെള്ളം കെട്ടുന്നയിടങ്ങളിള്‍ അത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. 

Wednesday, August 8, 2012

ആലപ്പുഴയില്‍ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡാകാന്‍ അവലൂക്കുന്ന്


ലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ആദ്യ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡ് ആകാന്‍ അവലൂക്കുന്ന് വാര്‍ഡ് ഒരുങ്ങുന്നു. പ്രദേശവാസികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വഴിയരുകില്‍ ഇടാന്‍ അനുവദിക്കാതെ ശേഖരിച്ച് വില്ക്കാനാണ് പദ്ധതി.

വിജയലക്ഷ്മി












പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്കുന്നത്.

Monday, August 6, 2012

ഏഴു വള്ളംകളികള്‍ക്ക് ആനന്ദ് ബാബുവിന്റെ ടൈറ്റില്‍

കേരളത്തിലെ 2012 സീസണിലെ ഏഴു വള്ളംകളികള്‍ക്കുള്ള സ്‌പോണ്‍സര്‍ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്ത് പ്രമുഖ ഡിജിറ്റല്‍ ഡിസൈനറായ ആലപ്പുഴ കൃഷ്ണ കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവിന്റെ റിക്കാര്‍ഡ്.

ഈ വര്‍ഷത്തെ ചമ്പക്കുളം തുടങ്ങി ആലപ്പുഴ നെഹ്‌റു ട്രോഫി, കോട്ടപ്പുറം മുസരീസ്, പായിപ്പാട്, കോട്ടയം താഴത്തങ്ങാടി, കായംകുളം, നീരേറ്റുപുറം വരെയുള്ള വള്ളംകളികള്‍ക്കാണ് മിഴിവാര്‍ന്നതും വ്യത്യസ്തങ്ങളുമായ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പിഎസിഎല്‍ ലിമിറ്റഡും വിറ്റല്‍ സീയുമാണ് വിവിധ വള്ളംകളികളുടെ സ്‌പോണ്‍സര്‍മാര്‍.

ആനന്ദ് ബാബു












കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിപാടികളുടേയും സ്ഥാപനങ്ങളുടേയുമായി അനേകം ലോഗോകള്‍ ആനന്ദ് ബാബു ഡിസൈന്‍ ചെയ്തിട്ടുണ്ട്. 

Sunday, August 5, 2012

ആലപ്പുഴ കടപ്പുറത്ത് ഗൗരിയമ്മയുടെ മണല്‍ ശില്പം

ലപ്പുഴ കടപ്പുറത്ത് രാഷ്ട്രീയനേതാവും മുന്‍ മന്ത്രിയുമായ കെ.ആര്‍.ഗൗരിയമ്മയുടെ വമ്പന്‍ മണല്‍ ശില്പം നിര്‍മ്മിച്ചു. കേരള ഡെവലപ്‌മെന്റ് മീഡിയയും ഗാന്ധി സ്മാരക സേവാ കേന്ദ്രവും ചേര്‍ന്നു സംഘടിപ്പിക്കുന്ന ആലപ്പുഴ ഇന്റര്‍നാഷണല്‍ മീറ്റിന്റെ (എഐഎം 2012 ഓഗസ്റ്റ് 8-12) പ്രചരണാര്‍ഥമായിരുന്നു മണല്‍ ശില്പ നിര്‍മാണം. കണ്ണൂര്‍ സ്വദേശിയായ ദീപക് മൗതാട്ടിലായിരുന്നു ശില്പി. ഏതാനും മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ശില്പം ബീച്ചിലെത്തിയ ആയിരക്കണക്കിന് ആള്‍ക്കാരെ ആകര്‍ഷിച്ചു.

പ്രചാരണ പരിപാടിക്ക് അഡ്വ. പ്രദീപ് കൂട്ടാല, കെ.ജി.ജഗദീശന്‍, റോയി പി. തിയോച്ചന്‍, നസീര്‍ സലാം, കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആലപ്പുഴ ബീച്ചില്‍ മണല്‍ കലാസൃഷ്ടി നിര്‍മാണത്തിന് സംവിധാനമൊരുക്കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ദീപക് മൗതാട്ടില്‍
കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പഠിച്ച ദീപക് മൗതാട്ടില്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ 2011 ഓഗസ്റ്റ് 21-ന് അണ്ണാ ഹസാരെയുടെ മണല്‍ ശില്പം നിര്‍മിച്ചിരുന്നു. 

Thursday, August 2, 2012

വള്ളംകളി: റോഡു വൃത്തിയാക്കല്‍ നടന്നിട്ടില്ല

ലപ്പുഴയില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തുന്ന നെഹ്‌റു ട്രോഫി വള്ളം കളിയുടെ മുന്നോടിയായി വള്ളംകളി നടക്കുന്ന പുന്നമടയിലേക്കുള്ള വഴികളും ഇടവഴികളും പുല്ലുചെത്തി വൃത്തിയാക്കുന്നതും കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും മുന്‍വര്‍ഷങ്ങളില്‍ പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡു വൃത്തിയാക്കല്‍ കാര്യമായി നടന്നില്ല. ഈ വര്‍ഷം ഇന്നു വരെയും അതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലുമുള്ള ഇങ്ങനെയുള്ള വൃത്തിയാക്കല്‍ നാട്ടുകാര്‍ക്ക് പ്രയോജനകരമായിരുന്നു. അന്യനാടുകളില്‍ നിന്നുള്ള ആയിരക്കണക്കിനു ആള്‍ക്കാരാണ് വള്ളംകളിയോടുബന്ധിച്ച് പട്ടണത്തിലെ റോഡുകള്‍ ഉപയോഗിക്കുന്നത്. വൃത്തിഹീനവും ഇഴജന്തുക്കളുള്ളതുമായ റോഡുകള്‍ ആലപ്പുഴയുടെ പ്രതിച്ഛായ മോശമാക്കാന്‍ കാരണമാകും.

അതിനാല്‍ ജില്ലാ കോടതി, കിടങ്ങാംപറമ്പ്, കോര്‍ത്തശേരി, തത്തംപള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെയും ഇടവഴികളുടേയും വശങ്ങള്‍ എത്രയും വേഗം പുല്ലുചെത്തി വൃത്തിയാക്കാനും അവശിഷ്ടങ്ങളും മാലിന്യങ്ങളും അവിടെ നിന്നു നീക്കം ചെയ്യാനുമുള്ള നടപടികള്‍ക്കായി എത്രയും വേഗം നിര്‍ദേശം നല്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആലപ്പുഴ ജില്ലാ കളക്ടറോടും മുനിസിപ്പാലിറ്റി സെക്രട്ടറിയോടും അഭ്യര്‍ഥിക്കുന്നു.

Wednesday, August 1, 2012

തൊട്ടറിയാന്‍ ആലപ്പുഴയില്‍ ഒരു കൊച്ചുചുണ്ടന്‍!

ലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വജ്രജൂബിലി വള്ളംകളിക്ക് അരങ്ങുണരുമ്പോള്‍ അറുപതിലേറെ വര്‍ഷം പഴക്കമുള്ള ലക്ഷണഭംഗിയുള്ള ഒരു കൊച്ചു പ്രദര്‍ശന ചുണ്ടന്‍വള്ളം ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ വസതിയിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.

പ്രമുഖ സീനിയര്‍ സിവില്‍ അഭിഭാഷകന്‍ പരേതനായ കരിക്കംപള്ളില്‍ കെ.റ്റി.മത്തായിയുടെ താത്പര്യപ്രകാരമാണ് നൂറിലേറെ കളിക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടി മേശപ്പുറത്ത് ഒതുങ്ങുന്ന രീതിയില്‍ ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോഴിമുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. അതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടും.

കുട്ടനാട്ടിലെ വിവിധ കരക്കാരുടെ താത്പര്യവും കരുത്തും ആവേശവും ഒരുമിക്കുന്ന ജലോത്സവങ്ങളില്‍ പങ്കെടുക്കുന്ന ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ചുണ്ടന്‍വള്ളങ്ങളെക്കുറിച്ച് കുട്ടനാട്ടുകാരല്ലാത്തവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു മദ്രാസിലും ലക്‌നോയിലും മറ്റും കോളജ് വിദ്യാഭ്യാസം നടത്തിയ അഡ്വ.കെ.റ്റി.മത്തായിയുടെ ലക്ഷ്യം. ഈ ചെറുമാതൃക അതിന് ഏറെ ഉപകരിച്ചു. വള്ളംകളികള്‍ക്കു മാതൃകാപരമായ നിബന്ധനകളും കലണ്ടറും തയാറാക്കിയും സ്‌പോര്‍ട്‌സ് ഇനമാക്കിയും സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ കുട്ടനാട്ടിലേക്കു കൂടുതലായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു അഡ്വ.കെ.റ്റി.മത്തായി വര്‍ഷങ്ങള്‍ക്കു മുമ്പേ ഭരണകര്‍ത്താക്കള്‍ മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു.

വലിയ വള്ളത്തിന്റെ തോതിനു ആനുപാതികമായുള്ള കൊച്ചു ചുണ്ടന്‍ വള്ളം നിര്‍മിച്ചു നല്കുകയായിരുന്നു ചുണ്ടന്‍വള്ളങ്ങളുടെ രാജശില്പി. അതു തന്നെയാണ് കൊച്ചു ചുണ്ടന്റെ പ്രധാന ആകര്‍ഷണം. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍ വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. കരിക്കംപള്ളില്‍ കുടുംബം വക എടത്വ ചെക്കിടിക്കാടുള്ള ഭൂമിയില്‍ നിന്നിരുന്ന ഒരു മൂത്ത പൂവരശ് ഇതിനായി കണ്ടെത്തി ഉളി കുത്തുകയായിരുന്നു. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കി.

പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ നിര്‍മാതാവ് ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി കൂമ്പ് വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. കുമിളകളും മറ്റും മാന്നാറില്‍ തയാറാക്കി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.

അനേകം കലാ, സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം തുടര്‍ച്ചയായി അവതരിപ്പിച്ചിരുന്നു. ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഹെഡ്മാസ്റ്ററും സ്‌കൗട്ട്‌സ് മാസ്റ്ററുമായിരുന്ന പരേതനായ കാട്ടേഴം ജേക്കബ് ജോസഫ് ആയിരുന്നു ഇതിനു മുന്‍കൈയെടുത്തിരുന്നത്. അന്നു വിദ്യാര്‍ഥിയായിരുന്ന പ്രസിഡന്റ് സ്‌കൗട്ട് കാട്ടാമ്പള്ളി ക്യാപ്റ്റന്‍ കെ.സി.അലക്‌സാണ്ടര്‍ ഇക്കാര്യത്തില്‍ അധ്യാപകന് സഹായിയായി.

വിവിധ സ്ഥാപനങ്ങളും പരസ്യകമ്പനികളും വള്ളംകളിയോടനുബന്ധിച്ചും മറ്റും പ്രദര്‍ശനങ്ങള്‍ക്കായി കൊണ്ടുപോകുമ്പോള്‍ അലക്ഷ്യമായി ഉപയോഗിക്കുന്നതിനെത്തുടര്‍ന്നു കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ പൊതുപ്രദര്‍ശനം വേണ്ടെന്നുവച്ചിരിക്കുകയാണ്. വിദേശികള്‍ പലരും ഇതു വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

എടത്വയിലെ ചെക്കിടിക്കാട് കരയോടു തൊട്ടു ചേര്‍ന്നു കിടക്കുന്ന പച്ച കരയുടെ അഭിമാനമായിരുന്നു പഴയകാലത്ത് കാരിരുമ്പിന്റെ കരുത്തുള്ള പച്ച ചുണ്ടന്‍ വള്ളം. 1975-ല്‍ കരുവാറ്റ കരക്കാര്‍ പച്ച ചുണ്ടന്‍ വള്ളം വാങ്ങിയതോടെ കരുവാറ്റ ചുണ്ടനെന്നു പേരുമാറ്റി. വാങ്ങുമ്പോള്‍ മുപ്പത്തിയെട്ടേകാല്‍ കോല്‍ നീളമുണ്ടായിരുന്ന വള്ളം 1986-ല്‍ വിപുലമായി പുതുക്കിപ്പണിതപ്പോള്‍ നീളം അന്‍പത്തിയൊന്നേകാല്‍ കോലാക്കി. 51 അംഗുലം വണ്ണം. 2009-ലും ചുണ്ടന്‍ പുതുക്കിപ്പണിതു. എന്നാലും പഴയ വലിയ പച്ച ചുണ്ടന്റെ ഓര്‍മ്മകളുണര്‍ത്തി ഇന്നും കൊച്ചുചുണ്ടന്‍ ആകര്‍ഷണീയതയുള്ളതായിരിക്കുന്നു.