സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, August 1, 2012

തൊട്ടറിയാന്‍ ആലപ്പുഴയില്‍ ഒരു കൊച്ചുചുണ്ടന്‍!

ലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വജ്രജൂബിലി വള്ളംകളിക്ക് അരങ്ങുണരുമ്പോള്‍ അറുപതിലേറെ വര്‍ഷം പഴക്കമുള്ള ലക്ഷണഭംഗിയുള്ള ഒരു കൊച്ചു പ്രദര്‍ശന ചുണ്ടന്‍വള്ളം ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ വസതിയിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.

പ്രമുഖ സീനിയര്‍ സിവില്‍ അഭിഭാഷകന്‍ പരേതനായ കരിക്കംപള്ളില്‍ കെ.റ്റി.മത്തായിയുടെ താത്പര്യപ്രകാരമാണ് നൂറിലേറെ കളിക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടി മേശപ്പുറത്ത് ഒതുങ്ങുന്ന രീതിയില്‍ ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോഴിമുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. അതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടും.

കുട്ടനാട്ടിലെ വിവിധ കരക്കാരുടെ താത്പര്യവും കരുത്തും ആവേശവും ഒരുമിക്കുന്ന ജലോത്സവങ്ങളില്‍ പങ്കെടുക്കുന്ന ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ചുണ്ടന്‍വള്ളങ്ങളെക്കുറിച്ച് കുട്ടനാട്ടുകാരല്ലാത്തവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു മദ്രാസിലും ലക്‌നോയിലും മറ്റും കോളജ് വിദ്യാഭ്യാസം നടത്തിയ അഡ്വ.കെ.റ്റി.മത്തായിയുടെ ലക്ഷ്യം. ഈ ചെറുമാതൃക അതിന് ഏറെ ഉപകരിച്ചു. വള്ളംകളികള്‍ക്കു മാതൃകാപരമായ നിബന്ധനകളും കലണ്ടറും തയാറാക്കിയും സ്‌പോര്‍ട്‌സ് ഇനമാക്കിയും സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ കുട്ടനാട്ടിലേക്കു കൂടുതലായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു അഡ്വ.കെ.റ്റി.മത്തായി വര്‍ഷങ്ങള്‍ക്കു മുമ്പേ ഭരണകര്‍ത്താക്കള്‍ മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു.

വലിയ വള്ളത്തിന്റെ തോതിനു ആനുപാതികമായുള്ള കൊച്ചു ചുണ്ടന്‍ വള്ളം നിര്‍മിച്ചു നല്കുകയായിരുന്നു ചുണ്ടന്‍വള്ളങ്ങളുടെ രാജശില്പി. അതു തന്നെയാണ് കൊച്ചു ചുണ്ടന്റെ പ്രധാന ആകര്‍ഷണം. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍ വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. കരിക്കംപള്ളില്‍ കുടുംബം വക എടത്വ ചെക്കിടിക്കാടുള്ള ഭൂമിയില്‍ നിന്നിരുന്ന ഒരു മൂത്ത പൂവരശ് ഇതിനായി കണ്ടെത്തി ഉളി കുത്തുകയായിരുന്നു. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കി.

പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ നിര്‍മാതാവ് ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി കൂമ്പ് വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. കുമിളകളും മറ്റും മാന്നാറില്‍ തയാറാക്കി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.

അനേകം കലാ, സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം തുടര്‍ച്ചയായി അവതരിപ്പിച്ചിരുന്നു. ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഹെഡ്മാസ്റ്ററും സ്‌കൗട്ട്‌സ് മാസ്റ്ററുമായിരുന്ന പരേതനായ കാട്ടേഴം ജേക്കബ് ജോസഫ് ആയിരുന്നു ഇതിനു മുന്‍കൈയെടുത്തിരുന്നത്. അന്നു വിദ്യാര്‍ഥിയായിരുന്ന പ്രസിഡന്റ് സ്‌കൗട്ട് കാട്ടാമ്പള്ളി ക്യാപ്റ്റന്‍ കെ.സി.അലക്‌സാണ്ടര്‍ ഇക്കാര്യത്തില്‍ അധ്യാപകന് സഹായിയായി.

വിവിധ സ്ഥാപനങ്ങളും പരസ്യകമ്പനികളും വള്ളംകളിയോടനുബന്ധിച്ചും മറ്റും പ്രദര്‍ശനങ്ങള്‍ക്കായി കൊണ്ടുപോകുമ്പോള്‍ അലക്ഷ്യമായി ഉപയോഗിക്കുന്നതിനെത്തുടര്‍ന്നു കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയതോടെ പൊതുപ്രദര്‍ശനം വേണ്ടെന്നുവച്ചിരിക്കുകയാണ്. വിദേശികള്‍ പലരും ഇതു വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

എടത്വയിലെ ചെക്കിടിക്കാട് കരയോടു തൊട്ടു ചേര്‍ന്നു കിടക്കുന്ന പച്ച കരയുടെ അഭിമാനമായിരുന്നു പഴയകാലത്ത് കാരിരുമ്പിന്റെ കരുത്തുള്ള പച്ച ചുണ്ടന്‍ വള്ളം. 1975-ല്‍ കരുവാറ്റ കരക്കാര്‍ പച്ച ചുണ്ടന്‍ വള്ളം വാങ്ങിയതോടെ കരുവാറ്റ ചുണ്ടനെന്നു പേരുമാറ്റി. വാങ്ങുമ്പോള്‍ മുപ്പത്തിയെട്ടേകാല്‍ കോല്‍ നീളമുണ്ടായിരുന്ന വള്ളം 1986-ല്‍ വിപുലമായി പുതുക്കിപ്പണിതപ്പോള്‍ നീളം അന്‍പത്തിയൊന്നേകാല്‍ കോലാക്കി. 51 അംഗുലം വണ്ണം. 2009-ലും ചുണ്ടന്‍ പുതുക്കിപ്പണിതു. എന്നാലും പഴയ വലിയ പച്ച ചുണ്ടന്റെ ഓര്‍മ്മകളുണര്‍ത്തി ഇന്നും കൊച്ചുചുണ്ടന്‍ ആകര്‍ഷണീയതയുള്ളതായിരിക്കുന്നു.

No comments:

Post a Comment