ആലപ്പുഴയില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തുന്ന നെഹ്റു ട്രോഫി വള്ളം കളിയുടെ
മുന്നോടിയായി വള്ളംകളി നടക്കുന്ന പുന്നമടയിലേക്കുള്ള വഴികളും ഇടവഴികളും
പുല്ലുചെത്തി വൃത്തിയാക്കുന്നതും കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്നതും മുന്‍വര്‍ഷങ്ങളില്‍ പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡു
വൃത്തിയാക്കല്‍ കാര്യമായി നടന്നില്ല. ഈ വര്‍ഷം ഇന്നു വരെയും അതിനുള്ള നടപടികള്‍
സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലുമുള്ള ഇങ്ങനെയുള്ള വൃത്തിയാക്കല്‍ നാട്ടുകാര്‍ക്ക് പ്രയോജനകരമായിരുന്നു. അന്യനാടുകളില്‍ നിന്നുള്ള ആയിരക്കണക്കിനു ആള്‍ക്കാരാണ് വള്ളംകളിയോടുബന്ധിച്ച് പട്ടണത്തിലെ റോഡുകള്‍ ഉപയോഗിക്കുന്നത്. വൃത്തിഹീനവും ഇഴജന്തുക്കളുള്ളതുമായ റോഡുകള്‍ ആലപ്പുഴയുടെ പ്രതിച്ഛായ മോശമാക്കാന്‍ കാരണമാകും.
അതിനാല്‍ ജില്ലാ കോടതി, കിടങ്ങാംപറമ്പ്, കോര്‍ത്തശേരി, തത്തംപള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെയും ഇടവഴികളുടേയും വശങ്ങള് എത്രയും വേഗം പുല്ലുചെത്തി വൃത്തിയാക്കാനും അവശിഷ്ടങ്ങളും മാലിന്യങ്ങളും അവിടെ നിന്നു നീക്കം ചെയ്യാനുമുള്ള നടപടികള്‍ക്കായി എത്രയും വേഗം നിര്‍ദേശം നല്‍കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആലപ്പുഴ ജില്ലാ കളക്ടറോടും മുനിസിപ്പാലിറ്റി സെക്രട്ടറിയോടും അഭ്യര്‍ഥിക്കുന്നു.

No comments:
Post a Comment