ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചു രാത്രിക്കു പൊലിമ കൂട്ടാന്‍
റോഡുവക്കില്‍ താത്കാലികമായി സ്ഥാപിച്ച കൂടിയ പ്രകാശമുള്ള ലൈറ്റുകള്‍
യാത്രക്കാര്‍ക്കു വിനയാകുന്നു.
റോഡിലേക്കു തിരിച്ച് നേരേ ഡ്രൈവര്‍മാരുടേയും കാല്‍നടക്കാരുടേയും കണ്ണുകളിലേക്കുശക്തമായി വെട്ടം അടിക്കുന്ന രീതിയിലാണ് ലൈറ്റുകള്‍ താഴ്ത്തി സ്ഥാപിച്ചിട്ടുള്ളത്. വെള്ള, മഞ്ഞ, പച്ച നിറത്തിലുള്ള അതിപ്രകാശം കണ്ണില്‍ കുത്തിക്കയറുന്നതിനാല് ഡ്രൈവു ചെയ്യന്നവരുടെ കണ്ണു മഞ്ചിപ്പോകും. എതിരേ വരുന്നവരെ കാണാനാകില്ല. മിക്കവരും വളരെ സൂക്ഷിച്ചു വാഹനങ്ങള്‍ ഓടിക്കുന്നതു കൊണ്ടുമാത്രമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.
ഇന്നലെ മുല്ലയ്ക്കല് തെരുവില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതു മുതല്‍ പരാതി ഉയര്‍ന്നതാണ്. ഇന്ന് ഇത്തരം ലൈറ്റുകള്‍ ജില്ലാ കോടതിക്കു മുമ്പിലെ റോഡിലും പിടിപ്പിച്ചു.
എന്തെങ്കിലും കാട്ടിക്കൂട്ടണമെന്ന വാശിയില്‍ ഓരോന്നു ചെയ്യുമ്പോള്‍ ഇങ്ങനെയിരിക്കുമെന്നു നാട്ടുകാര്‍ പറയുന്നു! ഭാവിയിലെങ്കിലും മനുഷ്യര്‍ക്കു ദോഷകരമായ ഇത്തരം മോടിപിടിപ്പിക്കല്‍ ഒഴിവാക്കണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു!!

No comments:
Post a Comment