മഴ പെയ്തുകഴിഞ്ഞാല്‍ ആലപ്പുഴ പട്ടണത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്.
റോഡുകളിലും വശങ്ങളിലും മറ്റു ചില പ്രദേശങ്ങളിലും വെള്ളം ഏതാനും
ദിവസങ്ങളിലേക്കെങ്കിലും കെട്ടിക്കിടക്കും. റോഡിലെ വെള്ളം മെറ്റലുകളിളക്കി റോഡുകളെ
കുളങ്ങളാക്കും. പലയിടങ്ങളിലും ഇതൊക്കെ ഒഴിവാക്കാന്‍ വലിയ കാണ നിര്‍മാണ
പദ്ധതികളുടെയൊന്നും ആവശ്യമില്ല. പഴമക്കാര്‍ പറയും പോലെ കെട്ടിക്കിടക്കുന്ന വെള്ളം
ഒന്നു 'വെട്ടി' വിട്ടാല്‍ മതി. അതിനു അധികൃതര്‍ താത്പര്യമെടുത്തു
മുന്നോട്ടുവരണമെന്നു മാത്രം. ആവര്‍ത്തിച്ചു വെള്ളം കെട്ടുന്നയിടങ്ങളിള് അത്
ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം.
No comments:
Post a Comment