കായംകുളം വള്ളംകളി ജേതാവിനു സമ്മാനിക്കാന്‍ കരുത്തിന്റെ പ്രതീകമായ പുതിയ ട്രോഫി
തയാറാക്കി. ആലപ്പുഴ കൃഷ്ണാ കമ്മ്യൂണിക്കേഷന്‍സിലെ ആനന്ദ് ബാബുവാണ് ട്രോഫി
രൂപകല്പന ചെയ്തു നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനകം അനേകം ട്രോഫികളും മെമന്റോകളും
ആനന്ദ് ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ചുണ്ടന്‍വള്ളവും ഓണാട്ടുകര കെട്ടുകാഴ്ച രഥങ്ങളും സമന്വയിപ്പിച്ചുള്ള ഡിസൈനാണ് ആനന്ദിന്റേത്. മികച്ച തേക്കുതടിയിലാണ് നിര്‍മാണം. അലങ്കാരത്തിനു പിച്ചള ഉപയോഗിച്ചിരിക്കുന്നു. ഏകദേശം രണ്ടേകാല്‍ അടി ഉയരവും എട്ടു കിലോഗ്രാം തൂക്കവും ട്രോഫിക്കുണ്ട്.
ഡിടിപിസി ആലപ്പുഴ സംഘടിപ്പിക്കുന്ന കായംകുളം ബോട്ട് റേസിന് പിഎസിഎല്‍ ലിമിറ്റഡ് സമ്മാനിക്കുന്ന എവര്‍റോളിങ് ട്രോഫിയാണിത്. അമ്പതിനായിരം രൂപയാണ് ചെലവു വന്നത്. ഈ വര്‍ഷത്തെ കായംകുളം വള്ളംകളി നാളെ (2012 ഓഗസ്റ്റ് 25 ശനി)-യാണ്. സംഘാടകര്‍ക്ക് ഇന്നു രാവിലെ ട്രോഫി കൈമാറി.
കായംകുളം വള്ളംകളിയുടേത് അടക്കം 2012 സീസണിലെ ഏഴു വള്ളംകളികളുടെ സ്പോണ്സര് ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതും ആനന്ദാണ്.
(ഫോട്ടോയില്‍ കായംകുളം വള്ളംകളി ജേതാക്കള്‍ക്കു സമ്മാനിക്കുന്നതിനുള്ള പിഎസിഎല്‍ ലിമിറ്റഡ് ട്രോഫി ഡിസൈനര്‍ ആനന്ദ് ബാബു വഹിച്ചിരിക്കുന്നു.)

No comments:
Post a Comment