ആലപ്പുഴ - എറണാകുളം റൂട്ടില്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (കെ.എസ്.ആര്.ടി.സി) ഫാസ്റ്റ് പാസഞ്ചര്‍ ബസ് ചാര്‍ജ് 41 രൂപയായതിനാല്‍ യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ സദാ വാക്പോര്.
ഒരു രൂപയാണ് വില്ലനായി മാറുന്നത്. ബാക്കി ഒന്‍പതു രൂപ കൊടുക്കാന്‍ കാണാത്തതിനാല്‍ ഒരു രൂപ നല്‍കണമെന്ന് യാത്രക്കാരോട് കണ്ടക്ടര്‍ ആവശ്യപ്പെടുന്നതോടെ പ്രശ്നം ഉടലെടുക്കും. ബാക്കി ചില്ലറ നല്‍കേണ്ടത് കണ്ടക്ടറുടെ ചുമതലയാണെന്നു യാത്രക്കാര്‍ വാദിക്കും.
ടിക്കറ്റ് ചാര്‍ജ് അഞ്ചിന്റേയും പത്തിന്റേയും ഗുണിതങ്ങളാക്കിയാല്‍ ഒറ്റ രൂപ ചില്ലറ പ്രശ്നം ഒത്തിരി ഒഴിവാക്കാനാകുമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്‍പതില്‍ വരുന്ന ചാര്‍ജുകള്‍ പത്തിലേക്ക് ഉയര്‍ത്തുകയും പതിനൊന്നു വരുന്നത് പത്തിലേക്കു കുറയ്ക്കുകയും വേണം. പതിനൊന്നു വരുമ്പോള്‍ അതില്‍ ഒരു രൂപ ഇന്‍ഷ്വറന്‍സ് സെസ് ആണ്. അത് ഒഴിവാക്കുന്നതു കൊണ്ട് വലിയ കുഴപ്പമുണ്ടാകില്ല.
ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡില്‍ 11 രൂപ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും യഥാര്‍ഥത്തില്‍ ടിക്കറ്റില്‍ ഈടാക്കുന്നത് പത്തു രൂപയാണെന്നും എടുത്തുകാണിക്കപ്പെടുന്നു.
ഇതേസമയം, ഏറെ യാത്രക്കാരുള്ള ആലപ്പുഴ - എറണാകുളം റൂട്ടിലെ ചേര്‍ത്തല കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് ആവശ്യമായ ചില്ലറ വേണമെങ്കില്‍ യാത്രക്കിടയില്‍ കണ്ടക്ടര്‍മാര്‍ക്കു ശേഖരിക്കാവുന്നതേയുള്ളു. അത് ആരും ചെയ്യാറില്ല.

No comments:
Post a Comment