സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, October 19, 2012

സംസ്ഥാന ടേബിള്‍ ടെന്നിസ്: ആലപ്പുഴ റോഡിലെ മാലിന്യം ഒഴിവാക്കണമെന്ന്

കേരള സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് അടിയന്തിരമായി റോഡിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുചിത്വ നടപടികള്‍ ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (2012 ഒക്ടോബര്‍ 19) ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറിക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് എഡിറ്റര്‍ കത്ത് നല്കി. കത്തിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

'ഈ വര്‍ഷത്തെ സംസ്ഥാന ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ വൈ.എം.സി.എയ്ക്കു സമീപമുള്ള രാധാ കണ്‍വന്‍ഷന്‍ സെന്ററില്‍ 2012 ഒക്ടോബര്‍ 20 മുതല്‍ 24 വരെ നടക്കുകയാണ്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമെത്തുന്ന അഞ്ഞൂറോളം കളിക്കാരും അമ്പതോളം ഒഫിഷ്യല്‍സും പിന്നെ കാണികളും ഈ അഞ്ചു ദിവസം പട്ടണത്തിലുണ്ടാകും. കൂടാതെ സ്വദേശീയരും വിദേശീയരുമായ ധാരാളം വിനോദയാത്രക്കാര്‍ എത്തുന്ന വിജയദശമി, ബക്രീദ് അവധികളും അടുത്തയാഴ്ചയിലാണ്. വെകുന്നേരങ്ങളില്‍ ധാരാളം പേര്‍ എത്തുന്ന നവരാത്രി ആഘോഷം ഇപ്പോള്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുകയുമാണ്.

എന്നാല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തുള്ള വയലിന്‍ ലക്ഷ്മിനാരായണ റോഡിന്റെ വശങ്ങളിലുള്ള മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന ചെളിവെള്ളവും സന്ദര്‍ശകര്‍ക്ക് ആലപ്പുഴയെക്കുറിച്ച് തെറ്റായ പ്രതിച്ഛായയാണ് നല്കുക. എസ്.ഡി.വി ഗ്രൗണ്ടിനു മുമ്പിലുള്ള അനിയന്ത്രിതമായ ബസ് പാര്‍ക്കിംഗ് സദാസമയവും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാല്‍ റോഡുവക്കുകള്‍ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന വിധമാക്കണം. ബസ് സ്റ്റേഷനും ബോട്ടു ജെട്ടിയും ഹൗസ് ബോട്ട് ടെര്‍മിനലും സ്ഥിതി ചെയ്യുന്ന റോഡുകളില്‍ യാത്രക്കാരുടെയും വാഹനങ്ങളുടേയും എണ്ണം പതിമടങ്ങാകുമെന്നു ഓര്‍ക്കുക.

റോഡുവശങ്ങള്‍ വൃത്തിയാക്കാന്‍ മുനിസിപ്പാലിറ്റി ഇതുവരെ നടപടി സ്വീകരിക്കാത്തതിനാലാണ് അവസാന നിമിഷം ഈ കത്ത് അയക്കാന്‍ ഇടയായിട്ടുള്ളത്. കണ്‍വന്‍ഷന്‍ സെന്ററിനു മുമ്പില്‍ ശേഖരിക്കുന്ന മാലിന്യം ഉടനടി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനുള്ള കരുതല്‍ ശുചിത്വ ഏര്‍പ്പാടുകളുമുണ്ടാകണം. ഇതിന്റെ ഭാഗമായി ഈച്ചകളേയും കൊതുകുകളേയും നശിപ്പിക്കാനുള്ള കീടനാശിനി പ്രയോഗിക്കണം. അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ പിടിച്ചുകെട്ടണം.

അതിനാല്‍ എത്രയും വേഗം റോഡും റോഡു വക്കുകളും നന്നാക്കാനും ശുചിയാക്കാനും വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതോടൊപ്പം രാത്രിയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിക്കാനുള്ള പരിശ്രമവും ഉണ്ടാകേണ്ടിയിരിക്കുന്നു. സംസ്ഥാനതലത്തിലുള്ള ഒരു ഈവന്റ് പട്ടണത്തില്‍ നടക്കുമ്പോള്‍ ആലപ്പുഴ മുനിസിപ്പാലിറ്റി അവസരത്തിനൊത്ത് ഉയരുമെന്നു പ്രതീക്ഷിക്കുന്നു.' 

1 comment: