സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, June 25, 2012

ആലപ്പുഴ പട്ടണത്തില്‍ അനധികൃത കച്ചവടക്കാരുടെ റോഡു കൈയേറ്റം

ലപ്പുഴ പട്ടണത്തില്‍ പല ഭാഗങ്ങളിലും റോഡു വക്കില്‍ അനധികൃത കച്ചവടക്കാരുടെ കൈയേറ്റം ഗതാഗതത്തിനു തടസ്സമാകുന്നു. താത്കാലിക കടകള്‍ റോഡുവക്കില്‍ കെട്ടിവയ്ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടി വരും. മിക്കപ്പോഴും വേഗത്തില്‍ വരുന്ന വാഹനങ്ങളുടെ മുന്നിലേക്കായിരിക്കും കാല്‍വയ്‌ക്കേണ്ടി വരുക.

ചക്രങ്ങള്‍ ഘടിപ്പിച്ചുവെന്നു തോന്നിപ്പിക്കുന്ന ഒരു തട്ട് റോഡുവക്കില്‍ കൊണ്ടിടുകയാണ് ആദ്യം ചെയ്യുന്നത്. തള്ളിക്കൊണ്ടു നടക്കുന്ന വണ്ടിയെന്നു വയ്പ്. എന്നാല്‍ കച്ചവടം തുടങ്ങുന്നതോടെ കാലുകള്‍ കുഴിച്ചിട്ട് തട്ടിനു ചുറ്റും വിശാലമായി കട കെട്ടിയുയര്‍ത്തും. പിന്നെ പറ്റുമെങ്കില്‍ കസേരകളും ബെഞ്ചുകളും നിരത്തും. പിന്നെ ഒരു അവകാശം പോലെ ആ സ്ഥലം കൈവശത്തിലാക്കും. 

Saturday, June 23, 2012

വരുന്നൂ, പുതുമയോടെ പച്ചക്കറികള്‍ അനില്‍ കുമാറിന്റെ ഗ്രീന്‍ ഹൗസില്‍ നിന്ന്

മികച്ചതും കേടില്ലാത്തതുമായ കാര്‍ഷികോത്പന്നങ്ങള്‍ ഗ്രീന്‍ പോളി ഹൗസില്‍ കൃഷിചെയ്തു പുതുമയോടെ നേരിട്ടു നാട്ടുകാര്‍ക്കു ലഭ്യമാക്കുന്നതിന് ആലപ്പുഴ പട്ടണത്തിനു സമീപത്ത് അരങ്ങൊരുങ്ങുന്നു. പട്ടണത്തിനു സമീപം ഇത്തരമൊരു സംരംഭം ആദ്യമായാണ്. സ്വകാര്യമേഖലയിലാണിത്.

പച്ചക്കറി കൃഷിക്കായി ആര്യാട് പഞ്ചായത്തില്‍ തലവടിയില്‍ ആലപ്പുഴ - തണ്ണീര്‍മുക്കം റോഡിന്റെ കിഴക്കേ വശത്താണ് വന്‍ പോളി ഹൗസ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. മുപ്പതു സെന്റ് സ്ഥലത്ത് 855 ചതുരശ്ര മീറ്ററില്‍ പ്രത്യേകം തയാറാക്കിക്കൊണ്ടിരിക്കുന്ന ഗ്രീന്‍ ഹൗസില്‍ ഒരു മാസത്തിനുള്ളില്‍ കൃഷി ആരംഭിക്കാമെന്നാണ് കരുതുന്നത്. ആവശ്യമായ വെള്ളവും വളവും ചൂടും വളരെ കൃത്യമായി സസ്യങ്ങള്‍ക്കു ലഭ്യമാക്കുന്ന പ്രിസിഷന്‍ ഫാമിംഗ് (സൂക്ഷ്മ കൃഷി) രീതിയിലാണ് കൃഷി നടത്തുക. ഇത്തരത്തിലുള്ള കൃഷിക്ക് കീടശല്യം കുറവാണെന്നാണ് സൂചന. മികച്ചതും വേഗത്തിലുള്ളതുമായ വിളവും ലഭിക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ നടാം. തുടക്കത്തില്‍ പയര്‍ കൃഷി ചെയ്യാനാണ് നീക്കം. തുടര്‍ന്നു മറ്റു പച്ചക്കറികളും കൃഷി ചെയ്യും.

സസ്യങ്ങളുടെ വളര്‍ച്ചയ്ക്കായി നിയന്ത്രിത സംവിധാനങ്ങള്‍ ഒരുക്കുന്ന ഗ്രീന്‍ ഹൗസ് നിര്‍മാണത്തിന് ജി.ഐ പൈപ്പുകള്‍, പോളി എത്തിലിന്‍ ഷീറ്റ്, ഷീറ്റ് വലിച്ചുറപ്പിക്കുന്നതിനുള്ള ചാനലുകളും സ്പ്രിംഗുകളും തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. കൂടാതെ പ്രാണികള്‍ പ്രവേശിക്കാതിരിക്കാനുള്ള ഇന്‍സെക്ട് നെറ്റും ഉപയോഗിക്കുന്നു. സ്ഥലവിനിയോഗം പ്രധാനമാണ്. അതിനാല്‍ മുകളിലേക്കു വള്ളിയായി വളരുന്ന ചെടികളാണ് അഭികാമ്യം. ഗ്രീന്‍ ഹൗസ് കൃഷി ചെലവേറിയതാണെങ്കിലും തുറന്ന സ്ഥലത്തേക്കാള്‍ പത്തിരട്ടിയെങ്കിലും കൂടുതല്‍ വിളവ് ഗ്രീന്‍ ഹൗസില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെടികളുടെ ചുവട്ടില്‍ വെള്ളവും വളവും ഒന്നിച്ചു കൃത്യമായി ലഭിക്കുന്ന തുള്ളി നനയും ഗ്രീന്‍ ഹൗസിലെ ചൂടു കുറയ്ക്കാനുള്ള മൂടല്‍മഞ്ഞുണ്ടാക്കുന്ന ഫോഗറുകളും കംപ്യൂട്ടര്‍ നിയന്ത്രിതമാണ്. സാധാരണഗതിയില്‍ പുറത്തേക്കാള്‍ ചൂടു കൂടുതലായിരിക്കും ഗ്രീന്‍ ഹൗസിനുള്ളില്‍ എന്നതിനാല്‍ വെള്ളത്തിന്റെ ഉപയോഗം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന തത്തംപള്ളി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന അനില്‍ കുമാറാണ് ഗ്രീന്‍ ഹൗസ് കൃഷി സംരഭകന്‍. കൃഷിയെ ഏറെ സ്‌നേഹിക്കുന്ന അനില്‍ കുമാര്‍ ശോഭനമായ ഭാവിയാണ് പച്ചക്കറി കൃഷിയില്‍ കാണുന്നത്. ഉത്തമമായ കാര്‍ഷികോത്പന്നങ്ങള്‍ ധാരാളമായി ന്യായവിലയ്ക്ക് നാട്ടുകാര്‍ക്ക് ലഭ്യമാക്കണമെന്ന ചിന്തയും ഈ കര്‍മ്മരംഗത്തു പ്രവര്‍ത്തിക്കാന്‍ അനില്‍ കുമാറിനു പ്രചോദനമേകുന്നു. പിന്നാലെ ഗ്രീന്‍ ഹൗസിനു മുന്നിലും മറ്റിടങ്ങളിലും ചില്ലറ വില്പന ശാലകള്‍ ആരംഭിക്കും. 'നന്ദനം ഗാര്‍ഡന്‍സ്' എന്നു പേരിടാന്‍ ഉദേശിക്കുന്ന ഗ്രീന്‍ കൃഷി ഫാമില്‍, വരുന്ന ഓഗസ്റ്റിലെ ഓണക്കാലത്ത് പയര്‍ ചെടികള്‍ നാമ്പിട്ടു നില്ക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണ് അനില്‍ കുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

Friday, June 22, 2012

ആലപ്പുഴയില്‍ യാചകരുടെ എണ്ണം കൂടുന്നു, ശല്യവും

ലപ്പുഴ പട്ടണത്തില്‍ മറ്റും യാചകരുടെ എണ്ണം കൂടുന്നു. റോഡുകളിലും പാലങ്ങളിലും എന്നു മാത്രമല്ല വീടുകളിലും ഭിക്ഷക്കാരുടെ തിരക്ക് കൂടിവരുകയാണ്. അനേകം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ ദിവസേന എത്തുന്ന ആലപ്പുഴയില്‍ ഭിക്ഷക്കാര്‍ തികച്ചും ശല്യമായി മാറുന്നതായി പരാതിയുണ്ട്. വീടുകളില്‍ യാചകവേഷത്തിലെത്തുന്നവര്‍ നടത്തുന്ന മോഷണങ്ങളും വ്യാപകമാണ്.

വികലാംഗരും രോഗികളുമായ യാചകരെ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ മുനിസിപ്പാലിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. വര്‍ഷങ്ങളായി അതു നടപ്പാക്കുന്നില്ല. അതിന്റെ ഫലമായി കുട്ടികളടക്കമുള്ള യാചകര്‍ വ്യാപകമാണ്. ഭിക്ഷാടനം ബിസിനസും കവര്‍ച്ചയ്ക്കു മറയുമാക്കുന്ന ഭിക്ഷാടന മാഫിയകളെ അമര്‍ച്ച ചെയ്യേണ്ടതുമുണ്ട്. കാരുണ്യം അര്‍ഹിക്കുന്നവരെ മാത്രമായിരിക്കണം പുനഃരധിവസിപ്പിക്കേണ്ടത്. പട്ടണം മുഴുവന്‍ യാചക നിരോധിത മേഖലയാക്കി പ്രഖ്യാപിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 

Thursday, June 21, 2012

ആലപ്പുഴ - എറണാകുളം റൂട്ടില്‍ സ്ഥിരം 'ചില്ലറ' പ്രശ്‌നം

ലപ്പുഴ - എറണാകുളം റൂട്ടില്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) ഫാസ്റ്റ് പാസഞ്ചര്‍ ബസ് ചാര്‍ജ് 41 രൂപയായതിനാല്‍ യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ സദാ വാക്‌പോര്.

ഒരു രൂപയാണ് വില്ലനായി മാറുന്നത്. ബാക്കി ഒന്‍പതു രൂപ കൊടുക്കാന്‍ കാണാത്തതിനാല്‍ ഒരു രൂപ നല്കണമെന്ന് യാത്രക്കാരോട് കണ്ടക്ടര്‍ ആവശ്യപ്പെടുന്നതോടെ പ്രശ്‌നം ഉടലെടുക്കും. ബാക്കി ചില്ലറ നല്‌കേണ്ടത് കണ്ടക്ടറുടെ ചുമതലയാണെന്നു യാത്രക്കാര്‍ വാദിക്കും.

ടിക്കറ്റ് ചാര്‍ജ് അഞ്ചിന്റേയും പത്തിന്റേയും ഗുണിതങ്ങളാക്കിയാല്‍ ഒറ്റ രൂപ ചില്ലറ പ്രശ്‌നം ഒത്തിരി ഒഴിവാക്കാനാകുമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്‍പതില്‍ വരുന്ന ചാര്‍ജുകള്‍ പത്തിലേക്ക് ഉയര്‍ത്തുകയും പതിനൊന്നു വരുന്നത് പത്തിലേക്കു കുറയ്ക്കുകയും വേണം. പതിനൊന്നു വരുമ്പോള്‍ അതില്‍ ഒരു രൂപ ഇന്‍ഷ്വറന്‍സ് സെസ് ആണ്. അത് ഒഴിവാക്കുന്നതു കൊണ്ട് വലിയ കുഴപ്പമുണ്ടാകില്ല.

ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡില്‍ 11 രൂപ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും യഥാര്‍ഥത്തില്‍ ടിക്കറ്റില്‍ ഈടാക്കുന്നത് പത്തു രൂപയാണെന്നും എടുത്തുകാണിക്കപ്പെടുന്നു.

ഇതേസമയം, ഏറെ യാത്രക്കാരുള്ള ആലപ്പുഴ - എറണാകുളം റൂട്ടിലെ ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് ആവശ്യമായ ചില്ലറ വേണമെങ്കില്‍ യാത്രക്കിടയില്‍ കണ്ടക്ടര്‍മാര്‍ക്കു ശേഖരിക്കാവുന്നതേയുള്ളു. അത് ആരും ചെയ്യാറില്ല.