സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, March 12, 2012

ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിച്ചു തുടങ്ങി; തെറ്റുകള്‍ തിരുത്താതെ!

ഭാരത സര്‍ക്കാരിന്റെ ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ ആധാര്‍ കാര്‍ഡ് ആലപ്പുഴ തത്തംപള്ളിയില്‍ രജിസ്റ്ററില്‍ പേരു ചേര്‍ത്തവര്‍ക്ക് തപാലില്‍ ലഭിച്ചുതുടങ്ങി. ആക്ഷേപങ്ങള്‍ പരിഗണിച്ച് തിരുത്തു വരുത്താതെയുള്ള കാര്‍ഡുകളാണ് അധികൃതര്‍ അയച്ചുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ വ്യക്തിയെ അടിസ്ഥാനപരമായി മനസിലാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുകള്‍ അങ്ങനെ തന്നെ നിലനില്ക്കുന്നു.

രജിസ്‌ട്രേഷന്‍ നടന്നപ്പോള്‍ മുതല്‍ വിവരശേഖരണത്തെക്കുറിച്ചും വിവരങ്ങള്‍ അക്ഷരത്തെറ്റുകളോടെ രേഖപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപകമായ പരാതിയുണ്ടായിരുന്നു. വിവരശേഖരണ കേന്ദ്രങ്ങളില്‍ നേരിട്ടു ചെന്നു വിവരങ്ങള്‍ കൈമാറിയതു രേഖപ്പെടുത്തിയപ്പോള്‍ തന്നെ തൈറ്റായ അക്ഷരപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പലരും അത് രേഖാമൂലം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാലും കാര്‍ഡുകളില്‍ അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് മലയാളത്തില്‍.

ഉദാഹരണത്തിന് എല്ലാ കാര്‍ഡിലും മേല്‍വിലാസത്തില്‍ പൊതുവായും സമാനമായും വേണ്ട സ്ഥലപ്പേരായ 'തത്തംപള്ളി' എന്നതു പോലും വായിക്കാന്‍ പറ്റാത്ത രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തത്മ്പളില്യ്! ആര്യാടിനു പകരം 'ആര്യത്'. രാജ്യത്തെങ്ങും പുതുതായി നല്കുന്ന കാര്‍ഡിനായി ഏറ്റവും പുതുതായുള്ള വ്യക്തിവിവരങ്ങളാണു ശേഖരിച്ചിട്ടുള്ളതെങ്കിലും കാര്‍ഡില്‍ പഴയ വോട്ടര്‍പട്ടികയിലെ തിരുത്താത്ത വിവരങ്ങളാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. കാര്‍ഡില്‍ ജനന വര്‍ഷമേ രേഖപ്പെടുത്തിയിട്ടുള്ളു. തീയതി ഇല്ല.

'സാധാരണക്കാരന്റെ അവകാശം' എന്ന പേരില്‍ വിതരണം ചെയ്യുന്ന ആധാര്‍ തിരിച്ചറിയലിനുള്ള രേഖയാണ്, പൗരത്വത്തിനുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന് രാജ്യത്തുടനീളം അംഗീകാരമുണ്ട്. ഭാവിയില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ആധാര്‍ സഹായകമാകും എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ആധാറിനു വേണ്ടി ഒരിക്കല്‍ മാത്രം എന്റോള്‍ ചെയ്താല്‍ മതിയെന്നും വീണ്ടും എന്റോള്‍ ചെയ്യുന്നത് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തലായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിതരണം ചെയ്തിരിക്കുന്ന കാര്‍ഡുകള്‍ ഈടുനില്ക്കുന്നതല്ല. കട്ടികുറഞ്ഞ കടലാസിലുള്ളതാണ് കാര്‍ഡ്. നീണ്ട ഒരു കടലാസില്‍ (8.5 സെന്റിമീറ്റര്‍ x 21 സെന്റിമീറ്റര്‍) നിന്ന് അത് 8.5 സെന്റി മീറ്റര്‍ x 5.5 സെന്റി മീറ്റര്‍ ആയി മുറിച്ചെടുക്കണം. ദീര്‍ഘനാള്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതായതിനാല്‍ നല്ല കട്ടിയുള്ള ഐഡന്റിറ്റി കാര്‍ഡ് ആയി നല്‌കേണ്ടതായിരുന്നു അത്. വിതരണം ചെയ്യുന്ന കടലാസു കഷണം നിലനില്ക്കണമെങ്കില്‍ അത് പണം മുടക്കി ലാമിനേറ്റ് ചെയ്യേണ്ടി വരും.

തിരിച്ചറിയലിനുള്ള തെളിവ് ഓണ്‍ലൈന്‍ ഓതന്റിക്കേഷന്‍ വഴി നേടുക എന്ന് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനുള്ള ഓപ്ഷന്‍ നിലവില്‍ ആധാറിന്റെ www.uiadi.gov.in എന്ന വെബ്‌സൈറ്റില്‍ കാണുന്നില്ല. അതിനുള്ള കംപ്യൂട്ടര്‍ - ഇന്റര്‍നെറ്റ് സൗകര്യം നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് ഇല്ലതാനും.

ഏതായാലും തത്തംപള്ളി വാര്‍ഡ് ഉന്നയിച്ചിരുന്ന ആക്ഷേപങ്ങള്‍ പരിഗണിക്കാതെയാണ് ആധാര്‍ കാര്‍ഡ് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ആധാര്‍, സെന്‍സസ് വിവരശേഖരണ, കാര്‍ഡ് വിതരണ പദ്ധതികളിലെ അപാകതകള്‍ പരിഹരിക്കുമെന്നു കേരള സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നതാണെങ്കിലും അതു നടപ്പായിട്ടില്ല. 'വിവര ശേഖരണ പദ്ധതികള്‍: അപാകതകള്‍ പരിഹരിക്കും' എന്ന 2011 ഒക്ടോബര്‍ 21-ലെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

No comments:

Post a Comment