സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, March 6, 2012

ആലപ്പുഴയില്‍ ഇത്തിരി ഭൂമിയില്‍ ഒത്തിരി കൃഷിയുമായി മാളിയേക്കല്‍ ഗ്രിഗറി

ലപ്പുഴ പട്ടണത്തില്‍ ഇത്തിരി ഭൂമിയില്‍ ഒത്തിരി കൃഷിയുമായി മാതൃകാ കര്‍ഷകന്‍. പുന്നമട വാര്‍ഡില്‍ മാളിയേക്കല്‍ കെ.ജി.ഗ്രിഗറി (തങ്കച്ചന്‍ - 67) -യാണ് കുറഞ്ഞ സ്ഥലത്ത് ചിട്ടയോടെ കൃഷിയും അനുബന്ധകാര്യങ്ങളും നടത്തുന്നത്.

വീടിരിക്കുന്ന 20 സെന്റ് ഭുമി പൂര്‍ണമായും ഫലപ്രദമായും വിനിയോഗിച്ചിരിക്കുകയാണ്. സമിശ്രകൃഷി നടത്തിയാണ് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പട്ടണങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പച്ചപ്പുനിറഞ്ഞ കാഴ്ച. കാലിവളര്‍ത്തലിനോടൊപ്പം പലയിനം കൃഷികളും നടത്തുന്നു. വിവിധ കാര്യങ്ങള്‍ ഒത്തൊരുമിപ്പിക്കുന്ന കൃഷിയിടം. അതും ജൈവകൃഷി രീതിയില്‍.

കെ.ജി.ഗ്രിഗറി 
തീറ്റപ്പുല്‍കൃഷിയാണ് പ്രധാനം. അതുപയോഗിച്ച് പശുക്കളെ വളര്‍ത്തുന്നു. പശുക്കളുടെ ചാണകവും മൂത്രവും വളമായും കൂടാതെ പാചക വാതകത്തിനും പ്രയോജനപ്പെടുത്തുന്നു. തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ വൃഷങ്ങള്‍ പറമ്പിലുണ്ട്. വൃഷങ്ങളില്‍ കുരുമുളക്. കൂടാതെ ചട്ടികളില്‍ ഉള്‍പ്പടെ പച്ചക്കറിക്കൃഷിയും പൂക്കൃഷിയും.

ഏഴു പശുക്കളും രണ്ടു കുട്ടികളുമാണ് ഇപ്പോഴുള്ളത്. തൊഴുത്തിന്റെ വലുപ്പം കൂട്ടിക്കഴിഞ്ഞു. ആധുനിക സംവിധാനങ്ങളും ഏര്‍പ്പാടാക്കി. ആകെ പത്തു പശുക്കളേയും കൂടാതെ രണ്ടു എരുമകളേയും ഏതാനും ആടുകളേയും കൂടെ വളര്‍ത്താനാണ് ശ്രമം. നായ്ക്കളും ഓമനക്കിളികളും അലങ്കാരമത്സ്യങ്ങളും വീട്ടിലുണ്ട്. കൂടാതെ കോഴികളും താറാവുകളും കാടകളും. എല്ലാം വൃത്തിയുള്ള അന്തരീക്ഷത്തില്‍.

പ്രകൃതിജന്യ രീതിയില്‍ കൃഷിനടത്താന്‍ എല്ലാക്കാര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ച് വീട്ടിലെ എണ്‍പതു ശതമാനം പാചകാവശ്യവും നിര്‍വഹിക്കുന്നു. സഌറി നിര്‍മാണവും മണ്ണിര കമ്പോസ്റ്റ് നിര്‍മാണവും അനുബന്ധമായുണ്ട്. അതിനാല്‍ വളത്തിനു പഞ്ഞമില്ല. മഴവെള്ളം ശേഖരിക്കാന്‍ സംഭരണി. ഭക്ഷ്യാവശ്യത്തിനായി മത്സ്യങ്ങളെ ചെറുടാങ്കില്‍ വളര്‍ത്താനും ശ്രമിക്കുന്നുണ്ട്.

കൃഷികാര്യങ്ങളില്‍ ഭാര്യ ലീലാമ്മയുടെ പൂര്‍ണ സഹകരണം ഗ്രിഗറിക്കുണ്ട്. മകന്‍ ജിനോയും യുകെയിലുള്ള മകള്‍ ജിഷയും മാതാപിതാക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്നു. 

No comments:

Post a Comment