സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, February 29, 2012

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരുടെ നമ്പര്‍ ബ്ലോഗില്‍

ഴിഞ്ഞ ഒരു വര്‍ഷമായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഒരു നിശബ്ദ സാമൂഹ്യ പ്രവര്‍ത്തനത്തിലായിരുന്നു. സാമൂഹ്യവിരുദ്ധരായ രണ്ടു കൂട്ടരെ കണ്ടെത്തി അവരെ ബോധവത്കരിക്കാനുള്ള ശ്രമം. റോഡില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ച് വാഹനമോടിക്കുന്നവര്‍ക്കും കര്‍ശനമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ദൗത്യം ബ്ലോഗ് ഏറ്റെടുക്കണമെന്നു അനേകം വായനക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഇത്തരക്കാര്‍ക്കെതിരേ നടപടികളുമായി മുന്നോട്ടു പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും വിശദീകരിച്ചിരുന്നു. എന്നാല്‍ ശിക്ഷയേക്കാള്‍ ഉപരി സാമൂഹ്യനന്മ പ്രചരിപ്പിക്കാനാണ് ബ്ലോഗ് ശ്രമിച്ചത്.

മാലിന്യം വലിച്ചെറിയുന്നവരേയും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്താന്‍ പരാതിക്കാരുടെ സേവനം തന്നെ ഉപയോഗിച്ചു. ഇത്തരക്കാരായ അനേകം പേരെ രഹസ്യ ക്യാമറകളില്‍ പകര്‍ത്തി അവരും അവരുടെ പരിചയക്കാരും എത്തിച്ചു. അങ്ങനെ ചിത്രങ്ങളിലൂടെ തിരിച്ചറിയാന്‍ പറ്റിയവരോട് അത് ആവര്‍ത്തിക്കരുതെന്നു അഭ്യര്‍ഥിച്ചു. ഇക്കാര്യം സമൂഹത്തിലെ സീനിയര്‍ സിറ്റിസണ്‍സിനെക്കൊണ്ടാണ് പറയിച്ചത്.

പലരും ആദ്യം കുറ്റം സമ്മതിച്ചില്ല. ചിലരാകട്ടെ വളരെ രോഷത്തോടെ പ്രതികരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം പേരും ബ്ലോഗിന്റെ സദ്ചിന്ത വ്യക്തമായി മനസ്സിലാക്കിയില്ലെന്നു വേണം കരുതാന്‍.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാലിന്യം വിതറുന്നവരെ ബോധവത്കരിക്കാനുള്ള ശ്രമം ബ്ലോഗ് താത്കാലികമായി അവസാനിപ്പിച്ചു. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം സര്‍ക്കാരോ മുനിസിപ്പാലിറ്റിയോ ചെവിക്കൊണ്ടതായി തോന്നാത്തതുകൊണ്ടായിരുന്നു അത്. അയച്ച കത്തുകള്‍ക്ക് അധികൃതര്‍ മറുപടി പോലും നല്കിയില്ല. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളുടെ മുന്നിലുള്ള റോഡില്‍ ചവറുശേഖരണത്തിനു സംവിധാനം ഒരുക്കണമെന്ന നിര്‍ദേശവും ബ്ലോഗ് മുന്നോട്ടുവച്ചിരുന്നു. മാലിന്യശേഖരണ സംവിധാനങ്ങള്‍ പട്ടണത്തില്‍ വ്യാപകമായി ഒരുക്കാത്ത സ്ഥിതിക്ക് റോഡില്‍ മാലിന്യം കൊണ്ടിടരുതെന്നു പൊതുജനങ്ങളോടു പറയേണ്ടതില്ലെന്നു ബ്ലോഗ് തീരുമാനിച്ചു. പ്ലാസ്റ്റിക് കിറ്റുകളില്‍ മാലിന്യം നിറച്ച് ചില വീട്ടുവളപ്പുകളിലേക്കു പോലും എറിയുന്നവരെ ആള്‍ക്കാര്‍ കാട്ടിത്തന്നിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ബ്ലോഗ് നിസഹായകമാണ്.

എന്നാല്‍ മറ്റുള്ളവര്‍ക്കു കൂടി അപകടം വരുത്തിവയ്ക്കുന്നതാണ് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ സംസാരം. അതിനെതിരേയുള്ള നടപടികള്‍ ബ്ലോഗ് മുന്നോട്ടു കൊണ്ടുപോകുകയാണ്. നമ്പര്‍ വച്ച് രജിസ്‌ട്രേഡ് ഉടമസ്ഥര്‍ക്ക് കത്തുകള്‍ അയക്കുകയും വ്യക്തമായി തിരിച്ചറിഞ്ഞവരെ നേരിട്ടു ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു കൈ കൊണ്ട് ഫോണ്‍ ചെവിയില്‍ വച്ച് ഒറ്റ കൈ കൊണ്ട് എണ്‍പതു കിലോമീറ്ററിലേറെ ഗതിവേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയ യുവാക്കളെപ്പോലും കണ്ടു. മുന്തിയ കാറുകളില്‍ സഞ്ചരിക്കുന്ന ഉന്നതന്മാര്‍ പോലും ഡ്രൈവിംഗിനിടയില്‍ സ്വയം മറന്നു ഫോണില്‍ സംസാരിക്കുന്നു.

കത്തയച്ചും ഫോണില്‍ വിളിച്ചും മറ്റുമുള്ള ബോധവത്കരണം സമയവും പണവും നഷ്ടപ്പെടുത്തുന്നതിനാല്‍ ഇനി മുതല്‍ കുറച്ചു നാളത്തേക്ക് മറ്റൊരു രീതി അവലംബിക്കുകയാണ്. ആലപ്പുഴയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും കണ്ട സ്ഥലവും തീയതിയും സമയവും മെയില്‍ ചെയ്താല്‍ നമ്പരിന്റെ അവസാന ഭാഗം ബ്ലോഗില്‍ സ്‌ക്രോള്‍ ചെയ്യും. വാഹനം ഓടിക്കുന്നവര്‍ അതു കണ്ടു തിരിച്ചറിഞ്ഞാല്‍ അതിലെ അപകടം സ്വയം മനസ്സിലാക്കി പിന്തിരിയുമെന്നു കരുതിയാണിത്. നിയമവിരുദ്ധമായ നടപടി മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടെന്നു അക്കൂട്ടര്‍ മനസ്സിലാക്കണം.

വിവരം തരുന്നവരെ ഉത്തമവിശ്വാസത്തിലെടുത്താണ് നമ്പര്‍ വെളിപ്പെടുത്തുന്നത്. തെറ്റായ വിവരങ്ങളും ലഭിക്കാനിടയുള്ളതിനാലാണ് മുഴുവന്‍ നമ്പരും തത്കാലം പ്രസിദ്ധീകരിക്കാത്തത്.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ സ്വയം നിയന്ത്രിക്കണമെന്നും മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്നും മാത്രമേ പറയാനുള്ളു.

4 comments:

  1. സാമൂഹിക സേവനത്തിനു ഒരു ബ്ലോഗ്‌ മാതൃക . അഭിനന്ദനങ്ങള്‍ സീ-വ്യൂ വാര്‍ഡിനും ഒരെണ്ണം ഉടനെ തന്നെ . എല്ലാ സഹായങ്ങളും പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ശ്രീ ജോണ്‍സണ്‍ ഫെര്‍ണാണ്ടസ്... അഭിനന്ദനങ്ങള്‍ക്കു സ്‌നേഹം നിറഞ്ഞ നന്ദി. ആലപ്പുഴ പട്ടണത്തിലെ എല്ലാ വാര്‍ഡുകളിലും ഇങ്ങനെയുള്ള സംരംഭങ്ങള്‍ വേണമെന്നു ആഗ്രഹിക്കുന്നു. ഭരണാധികാരികളും അധികൃതരും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നേയുള്ളു! ഒരു നിമിഷവും പാഴാക്കാതെ വികസനത്തിനായി ശ്രമിക്കുന്നവരാണ് നാടിനു വേണ്ടത്. ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് E-mail: thathampallyward@gmail.com

    ReplyDelete
  3. മനോരമയിലെ സതീഷിന്റെ facebook ല്‍ നിന്നുമാണ് ഈ ലിനക് കിട്ടിയത്. എലാ വാര്‍ഡിലും ഇത്തരം ബ്ലോഗ്‌ ഉണ്ടാകുന്നതിനു നമുക്ക് ഒരുമിച്ചു ശ്രമിക്കാം. ഭരണാധികാരികള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. നിങ്ങലെപോലെയുള്ളവരുടെ മഹത്തായ ശ്രമം വളരെ അവശ്യം ആണ്. മുനിസിപ്പാലിറ്റി ക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ട് അത് അപ്ഡേറ്റ് ചെയ്യുന്നില്ല.

    ReplyDelete
  4. Padmakumar Alappuzha
    ഡ്രൈവിങിനിടെ മൊബൈല്‍; ശിക്ഷ പത്ത് ദിവസത്തെ ജയില്‍
    Published on Mon, 05/14/2012 - മാധ്യമം

    മസ്കത്ത്: തലസ്ഥാന നഗരത്തില്‍ ഡ്രൈവിങിനിടെ മൊബൈലില്‍ സംസാരിക്കുന്നവര്‍ക്ക് ഇനി അഴിയെണ്ണേണ്ടി വരും. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ സന്ദേശം ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്താല്‍ പത്തു ദിവസം വരെ നീളുന്ന ജയില്‍ ശിക്ഷയാണ് കാത്തിരിക്കുന്നത്. ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് അധികൃതരെ ഉദ്ധരിച്ച് ഇംഗ്ളീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഒമാനാ’ണ് റിപ്പോര്‍ട്ട് ചെയ്തത്.

    ആദ്യഘട്ടത്തില്‍ മസ്കത്ത് നഗരത്തിലാണ് നിയമം നടപ്പാക്കുക. താമസിയാതെ സുല്‍ത്താനേറ്റിന്‍െറ മറ്റു പ്രദേശങ്ങളിലെക്കും നടപടി വ്യാപിപ്പിക്കും. നേരത്തെ ഡ്രൈവിങിലെ മൊബൈല്‍ഉപയോഗത്തിന് 10 റിയാല്‍ പിഴ അടച്ചാല്‍ മതിയായിരുന്നു. ബര്‍ഖ റൗണ്ട് എബൗട്ടിനും വാദി കബീര്‍ റൗണ്ട് എബൗട്ടിനുമിടയില്‍ വാഹനമോടിക്കുന്നതിനിടെ ആരെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അവരെ പൊലീസ് അറസ്റ്റ് ചെയ്യും. തൊട്ടടുത്ത ദിവസം പ്രോസിക്യൂഷനു മുന്നില്‍ ഹാജരാക്കും. ശിക്ഷ വിധിക്കുന്നത് പ്രോസിക്യൂഷനായിരിക്കും.

    വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടി വന്നാല്‍ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തിയിട്ട ശേഷമേ കോള്‍ എടുക്കാവൂ. എം.എസ്.എസ്. അയക്കാനും അങ്ങനെ തന്നെ. ഈ മാസം ഒന്നിന് ആരംഭിച്ച ഗതാഗത സുരക്ഷാ കാമ്പയിന്‍ 31-ന് അവസാനിക്കുമെങ്കിലും നിയമം തുടരും.
    മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നത് അപകട സാധ്യതകളെ 400 ശതമാനം വര്‍ധിപ്പിക്കുന്നു എന്നാണ് കണക്ക്. മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിനേക്കാള്‍ ഗുരുതരമാണത്രെ ഇത്. മൊബൈലില്‍ സംസാരിക്കുന്നതിനിടെ റെഡ് സിഗ്നല്‍ മറികടക്കുന്നവരുണ്ട്. സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോഴും ഫോണിലായിരിക്കും ഡ്രൈവര്‍മാരുടെ ശ്രദ്ധ.
    വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കാന്‍ കാമറകള്‍ ഉപയോഗിക്കും. പൊലീസിന്‍െറ പട്രോളിങ് വാഹനത്തിലും നിരീക്ഷണ കാമറയുണ്ടാകും.

    ReplyDelete