സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Monday, February 27, 2012

റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഇടപാടുകള്‍ സുഗമമാക്കണം

സാധാരണക്കാരായ പൊതുജനങ്ങള്‍ക്കു നേരിട്ട് സുഗമമായി ഇടപാടുകള്‍ നടത്താവുന്ന വിധത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസ് ക്രമീകരിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ ഇടനിലക്കാരുടെ താത്പര്യപ്രകാരമാണ് ഉദ്യോഗസ്ഥരുടെ നിലപാടുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കളക്ടറേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ അഞ്ചു കൗണ്ടറുകളുണ്ടെങ്കിലും പലപ്പോഴും രണ്ടോ മൂന്നോ എണ്ണമേ പ്രവര്‍ത്തിക്കാറുള്ളു. ഇടുങ്ങിയ സ്ഥലത്ത് ക്യൂ പാലിക്കാതെ ആള്‍ക്കാര്‍ കൂട്ടം കൂടി ഇടിച്ചു നില്ക്കുന്നതു കാരണം ഇടനിലക്കാര്‍ക്കു മാത്രമാണ് കാര്യങ്ങള്‍ എളുപ്പത്തില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടന്നു കിട്ടുക. ഇടനിലക്കാരുടെ കൈയ്യൂക്കും ധാര്‍ഷ്ട്യവും കാരണം നേരിട്ടു ഇടപാടുകള്‍ നടത്താന്‍ വരുന്നവര്‍ പലപ്പോഴും ഇളിഭ്യരാകും.

സാധാരണക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്കാത്തതു കാരണം അവര്‍ നെട്ടോട്ടമോടേണ്ടി വരുന്നതായുള്ള പരാതി ആവര്‍ത്തിക്കുകയാണ്. നേരിട്ടു ഇടപാടു നടത്താന്‍ എത്തുന്നവര്‍ കാര്യം നടക്കാതെ മടുത്ത് ഇടനിലക്കാരുടെ സഹായം തേടുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടുകള്‍ കൊണ്ടെത്തിക്കും. ഇടനിലക്കാര്‍ വഴി ലഭിക്കുന്ന കൈക്കൂലിയാണ് ഇതിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.

കളക്ട്രേറ്റിലുള്ള ആര്‍.ടി ഓഫീസിലാണ് പണമിടപാടുകള്‍ എങ്കിലും രണ്ടു കിലോമീറ്റര്‍ മാറി ബീച്ചിലുള്ള റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ടെസ്റ്റുകളും ടെസ്റ്റിംഗുകളും നടത്തുന്നത്. അവിടെയാകട്ടെ വേണ്ടത്ര ചിട്ടയോടെയല്ല ഏര്‍പ്പാടുകള്‍.

ഡ്രൈവിംഗ് ടെസ്റ്റ്, വാഹന ടെസ്റ്റിംഗ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയെല്ലാം ഗ്രൗണ്ടില്‍ നടത്തുന്നുണ്ട്. വേണ്ടവര്‍ പോയി കണ്ടറിഞ്ഞു ചെയ്‌തോണം എന്ന നിലപാടാണ് അധികൃതര്‍ക്ക്. അവിടേയും ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്കും ഇടനിലക്കാര്‍ക്കുമാണ് മുന്‍ഗണനയും സൗകര്യവും. അല്ലാത്തവര്‍ക്ക് ആവശ്യമില്ലാത്ത തടസ്സങ്ങളായിരിക്കും ഫലം. ഉദ്യോഗസ്ഥര്‍ തോന്നിയതു പോലെ ഏതെങ്കിലും വാഹനത്തില്‍ കയറിയിരിക്കാതെ ഓരോ നടപടിക്കും മേശയും പ്രത്യേക ബോര്‍ഡും വച്ചിരിക്കണമെന്നതാണ് ഉയരുന്ന ആവശ്യം. അതുപോലെ ഉദ്യോഗസ്ഥര്‍ എല്ലാം നെയിംപ്ലേറ്റുകള്‍ ധരിക്കുകയും വേണം. ഓഫീസില്‍ എന്നതു പോലെ വിവരങ്ങള്‍ നല്കാനും സംശയങ്ങള്‍ തീര്‍ക്കാനും അന്വേഷണ കൗണ്ടറും ഏര്‍പ്പെടുത്തണം. അങ്ങനെ എല്ലാം ക്രമീകരിച്ചാല്‍ തന്നെ ഇടനിലക്കാരേയും ഒപ്പം കൈക്കൂലിയും ഒഴിവാക്കാം. അതിനു ഉദ്യോഗസ്ഥര്‍ക്കു താത്പര്യമുണ്ടാകുമോ എന്നതാണ് പൊതുജനങ്ങളില്‍ നിലനില്ക്കുന്ന സംശയം. എല്ലാം അഴകൊഴമ്പന്‍ രീതിയില്‍ നടന്നാല്‍ അല്ലേ കിമ്പളം കൃത്യമായി കിട്ടൂ എന്നും അവര്‍ ആക്ഷേപിക്കുന്നു. 

1 comment:

  1. ദീപിക 2012 മാര്‍ച്ച് 26 തിങ്കള്‍

    അഴിമതി: ആര്‍ടി ഓഫീസുകളില്‍ ഏജന്റുമാര്‍ക്കു നിയന്ത്രണം

    കണ്ണൂര്‍: അഴിമതി തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ ഏജന്റുമാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ. ഹേമചന്ദ്രന്‍ ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം ജില്ലാ ഓഫീസ് മേലധികാരികള്‍ക്കു നല്കി. മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു ദിവസങ്ങള്‍ക്കുള്ളിലാണു കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്കു പ്രത്യേക നിര്‍ദേശം നല്കിയത്.

    ആര്‍ടി ഓഫീസ് കൗണ്ടര്‍ വഴി അപേക്ഷ സ്വീകരിക്കുമ്പോള്‍ ഒരാളില്‍നിന്ന് ഒന്നില്‍ക്കൂടുതല്‍ അപേക്ഷ സ്വീകരിക്കരുത്, ഇടനിലക്കാരെ ഒഴിവാക്കേണ്ടത് എല്ലാ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമാണ്, ഉദ്യോഗസ്ഥര്‍ സ്വയം തിരുത്തലിനു തയാറാകണം, അനധികൃതമായി ആര്‍ടി ഓഫീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം, ഓഫീസ് ഫയലുകള്‍ ഏജന്റുമാരുടെ നിയന്ത്രണത്തില്‍ ആവരുത് തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണേ്ടാ എന്നുറപ്പുവരുത്താനുള്ള ചുമതല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കാണ്.

    ആര്‍ടി ഓഫീസുകള്‍ ഭരിക്കുന്നതു വാഹന ബ്രോക്കര്‍മാരാണെന്നും ഇതുകാരണം അഴിമതി വ്യാപകമാണെന്നുമുള്ള പരാതിയുടെ പശ്ചാത്തലത്തിലാണു കമ്മീഷണര്‍ ശക്തമായ നടപടിക്കൊരുങ്ങുന്നത്. സമയ നിര്‍ണയത്തിന്റെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും മറവിലാണു വ്യാപകമായ അഴിമതി. ഇവയ്ക്കു നിശ്ചിത തുക നിശ്ചയിച്ചാണ് അഴിമതി നടത്തുന്നത്. വിശ്വസ്തരായ ചില ബ്രോക്കര്‍മാര്‍തന്നെയാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പണം കൈപ്പറ്റുന്നത്. വൈകുന്നേരങ്ങളില്‍ ഓഫീസിലോ മറ്റുചില കേന്ദ്രങ്ങളിലോ ഇവര്‍ സംഗമിക്കുകയും കൈക്കൂലിപ്പണം വീതിക്കുകയുമാണ്.

    ടൈം കോണ്‍ഫറന്‍സുപോലും മാറ്റിവയ്ക്കാന്‍ കഴിവുള്ള ബ്രോക്കര്‍മാര്‍ കണ്ണൂരിലുള്‍പ്പെടെയുണ്ട്. ഇവര്‍ക്കെതിരേ സത്യസന്ധമായി കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകാരോ വാഹന ഉടമയോ പരാതി നല്കിയാല്‍ ഉദ്യോഗസ്ഥരും ബ്രോക്കര്‍മാരും അത്തരക്കാരെ തെരഞ്ഞുപിടിച്ചു പീഡിപ്പിക്കയാണ്. ഇതുകാരണം സ്വന്തം സ്ഥാപനംപോലും പൂട്ടേണ്ടിവന്ന ഡ്രൈവിംഗ് സ്‌കൂളുകാര്‍ കണ്ണൂരിലുണ്ട്.

    സംസ്ഥാനത്താകെ ഡ്രൈവിംഗ് ടെസ്റ്റിന് ഏകീകൃത മാനദണ്ഡം വേണമെന്ന ആവശ്യവും കമ്മീഷണര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മദ്യപിച്ചു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി വ്യാപകമായ ആര്‍ടി ഓഫീസുകളില്‍ അഴിമതിയില്ലാത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം എത്രകണ്ടു വിജയിക്കും എന്നതു കണ്ടറിയേണ്ടിയിരിക്കുന്നുവെന്നു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. രാഷ്ട്രീയ -ഭരണതലങ്ങളില്‍ ഏറെ സ്വാധീനമുള്ള ചില കീഴുദ്യോഗസ്ഥരെ കമ്മീഷണറുടെ നിര്‍ദേശംകൊണ്ട് എത്രത്തോളം നിയന്ത്രിക്കാനാകുമെന്നും ഇവര്‍ ചോദിക്കുന്നു.

    ചെക്ക് പോസ്റ്റുകളിലെ വന്‍ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയെക്കുറിച്ചും കമ്മീഷണര്‍ കീഴ്ഉദ്യോഗസ്ഥരെ യോഗത്തില്‍ ബോധ്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. അഴിമതി തടയാനായി ചെക്ക്‌പോസ്റ്റുകളില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കുമളി, വാളയാര്‍, മീനാക്ഷിപുരം, നടുപ്പൂണി, കാട്ടിക്കുളം, സുല്‍ത്താന്‍ബത്തേരി എന്നീ ആറു ചെക്ക്‌പോസ്റ്റുകളിലെ വരവില്‍ ഗണ്യമായ കുറവുണ്ടായതില്‍ ദുരൂഹതയുണെ്ടന്നും കണെ്ടത്തി.

    ReplyDelete