ആലപ്പുഴ വൈ.ഡബ്ല്യു.സി.എ റോഡ് ഒരുതരത്തിലും യാത്രചെയ്യാന്‍ പറ്റാത്ത പരുവത്തിലായി വെള്ളത്തിലും ചെളിയിലും കുഴഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. സമീപവാസികള്‍ വളരെ നാളുകളായി ആവര്‍ത്തിച്ചു പരാതിപ്പെടുന്നുണ്ടെങ്കിലും ഇതുവരെ റോഡു
നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.വാര്‍ഡ്
കൗണ്‍സിലര്‍ അടക്കമുള്ള അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
വാടക്കനാല്‍ തെക്കേ റോഡിനേയും കല്ലന്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അറവുശാലയോടും ലോറിസ്റ്റാന്‍ഡിനോടും ചേര്‍ന്നുള്ള ഇടറോഡിന്റെ ഇരുവശവും നിറയെ പ്രധാനമായും വീടുകളാണ്. കല്ലിളകി മഴക്കാലത്ത് ആദ്യം വെള്ളത്തിലും തുടര്‍ന്നു ചെളിയിലും പുതഞ്ഞു കിടക്കുന്ന റോഡിലൂടെ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൂടാതെ സമീപത്ത് മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യക്കൂമ്പാരം മഴയില്‍ പടര്‍ന്നു റോഡിലാകുമ്പോള്‍ നാട്ടുകാരുടെ ഗതികേട് ഇരട്ടിയാകും.
ഇതിനിടയില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടക്കാരും റോഡിലെ ചെളിയില്‍ തെന്നിവീണ് അപകടം പറ്റുന്നതും പതിവായി.
റോഡ് എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടു. ഉടനേ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി തീരുമെന്നും അറിയിച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി, മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ഇതു സംബന്ധിച്ച കത്ത് നല്കി.

No comments:
Post a Comment