സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, September 12, 2012

ആലപ്പുഴ പട്ടണത്തില്‍ നിറയെ 'കുളങ്ങളും' 'കുഴികളും'!

ലപ്പുഴ പട്ടണത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍ കുണ്ടും കുഴിയുമായി. കുഴികളില്‍ വീഴുന്ന വാഹനങ്ങളുടേയും അതിലെ യാത്രക്കാരുടേയും നടുവൊടിക്കുന്ന തരത്തിലുള്ളതാണ് കുഴികള്‍. കുഴികള്‍ വെട്ടിച്ചു പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ വന്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.

പരാതികള്‍ ഏറിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടയടപ്പു നടത്തുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി ചെയ്യാത്തതിനാല്‍ നന്നാക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അവ വീണ്ടും തകരുന്നത്! ഒരു ദിവസം കഴിയുന്നതിനു മുന്‍പു തന്നെ പഴയപടി !!

(കാര്‍ട്ടൂണ്‍: സ്ഥലപ്പേരിലും റോഡിലും നിറയെ കുളങ്ങള്‍! -രാകേഷ് അന്‍സേര) 

1 comment:

  1. http://www.mathrubhumi.com/alappuzha/news/1821441-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

    ദേശീയപാതയിലെ മരണക്കുഴികള്‍ ഉടന്‍ അടയ്ക്കില്ല

    ആലപ്പുഴ :ദേശീയപാതയില്‍ അനുദിനം വലുതാകുന്ന മരണക്കുഴികള്‍ ഉടന്‍ അടയ്ക്കില്ല. ആലപ്പുഴ നഗരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുഴിയടപ്പിന് കരാറായിട്ടില്ല. നാല് ടെന്‍ഡറുകള്‍ രണ്ട് തവണയായി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. 14, 18 തീയതികളിലായി വീണ്ടും ടെന്‍ഡര്‍ വിളിക്കുന്നുണ്ട്. ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെ പുതുക്കി പണിയാന്‍ അനുവദിച്ച തുകയില്‍ കുഴിയടപ്പും ഉള്‍പ്പെടുത്തുന്നതിന് ചീഫ് എന്‍ജിനീയറുടെ അനുമതിയായിട്ടില്ല. റോഡിലെ മരണക്കുഴികളില്‍ വീണ് ജീവന്‍ പൊലിയുന്ന അപകടങ്ങള്‍ക്ക് തടയിടാനാകാതെ കുഴങ്ങുകയാണ് ദേശീയപാതാ വിഭാഗം അധികൃതര്‍.

    ചേര്‍ത്തല മുതല്‍ ഹരിപ്പാട് വരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണിക്ക രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നാണ് ദേശീയപാതാവിഭാഗം അധികൃതര്‍ പറയുന്നത്. മഴ മാറി നില്‍ക്കുന്ന സമയത്ത് കുഴിയടപ്പ് നടന്നില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. ഇപ്പോള്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ച് കുഴികള്‍ മൂടാനുള്ള ശ്രമമാണ് ദേശീയപാതാ വിഭാഗം നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം വന്‍ കുഴി രൂപപ്പെട്ട വലിയചുടുകാട് മണ്ണിട്ട് കുഴി മൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു . കലക്ടറേറ്റിന് സമീപം ഇതുപോലെ മൂടിയ കുഴയില്‍നിന്നുള്ള പൊടി അസ്സഹനീയമായി. ഏഴ് വര്‍ഷമായി പുതുക്കിപ്പണി നടക്കാത്ത പാതിരപ്പള്ളി മുതല്‍ പുന്നപ്ര വരെയുള്ള ഭാഗത്ത് ശാസ്ത്രീയമായ രീതിയില്‍ കുഴികള്‍ അടച്ചെങ്കില്‍ മാത്രമെ റോഡ് നിലനില്‍ക്കുകയുള്ളു .

    ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള 18 കിലോമീറ്റര്‍ പുതുക്കിപ്പണിയാന്‍ 16 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ആദ്യം സമര്‍പ്പിച്ച ഈ എസ്റ്റിമേറ്റില്‍ കുഴിയടപ്പും ഉള്‍പ്പെടുത്തി. എന്നാല്‍, ഉപരിതല ഗതാഗത മന്ത്രാലയം കുഴിയടപ്പ് വെട്ടി. ഇത് വീണ്ടും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി ദേശീയപാതാ റീജണല്‍ ഓഫീസറെ റോഡിന്റെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്തിയെന്ന് ദേശീയപാതാ വിഭാഗം അധികൃതര്‍ പറയുന്നു.

    കഴിഞ്ഞദിവസം നങ്ങ്യാര്‍കുളങ്ങര കോളജ് ജങ്ഷന് വടക്ക് കുഴി ഒഴിവാക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി ഇടിച്ച് മരിച്ചു .ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയപാതയിലെ കുഴിയടയ്ക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണെന്ന് അധികൃതര്‍ പറയുന്നു . അതേസമയം ഷെഡ്യൂള്‍ ഓഫ് റേറ്റ് , പ്രവൃത്തിയുടെ തുക, ടാര്‍ ക്ഷാമം, തൊഴില്‍ പ്രശ്‌നം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് കരാറുകാര്‍ ടെന്‍ഡര്‍ എടുക്കാതെയിരിക്കുന്നതെന്ന് അറിയുന്നു.

    ReplyDelete