സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, May 3, 2011

തത്തംപള്ളി - തോണ്ടന്‍കുളങ്ങര റോഡിലെ ആല്‍മരം ഗതാഗതക്കുരുക്കിനു കാരണം

ത്തംപള്ളി - തോണ്ടന്‍കുളങ്ങര റോഡിലെ ആല്‍മരം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടവഴിയുടെ അരുകില്‍ നിന്നിരുന്ന ആല്‍മരം മൂലം ആലിന്‍ചുവട് എന്ന പേരാണ് സ്ഥലത്തിനുള്ളത്. വഴി വീതി കൂട്ടി റോഡായി മാറ്റിയതോടെ റോഡിലേക്കു കയറിയ നിലയിലായി ആല്‍മരം. വര്‍ഷങ്ങള്‍ എടുത്ത് ക്രമേണ ആല്‍ത്തറ കെട്ടിയും ചുറ്റും കുന്തവേലി ഉയര്‍ത്തിയും മേല്‍ക്കൂരവച്ചും തറ നീട്ടിയും ആരാധനാകേന്ദ്രമെന്ന നിലയിലാക്കി വികസിപ്പിച്ചിരിക്കുകയാണിപ്പോള്‍. റോഡിലും പുറമ്പോക്കിലുമായിട്ടാണിത്.

പുന്നമടയിലേക്കുള്ള ബസ് റൂട്ടാണ് ഈ റോഡ്. തണ്ണീര്‍മുക്കം റൂട്ടില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ആ റൂട്ടിലുള്ള ബസുകള്‍ വഴി തിരിച്ചുവിടുന്നതും ഇതുവഴിയാണ്. തോണ്ടന്‍കുളങ്ങര, തത്തംപള്ളി, കിടങ്ങാംപറമ്പ്, എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ ചേരുന്ന കവല കൂടിയാണിത്. തൊട്ടടുത്ത് കൊറ്റംകുളങ്ങര, പുന്നമടയിലേക്കുള്ള റോഡു തിരിയുന്ന കവലയുമുണ്ട്. പ്രദേശത്തെ പ്രമുഖ ആശുപത്രിയായ സഹൃദയ ഹോസ്പിറ്റലും തൊട്ടു ചേര്‍ന്നാണ്. ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള ധാരാളം വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്.

റോഡിലേക്കു കയറിയുള്ള ആല്‍ത്തറയുള്ളതിനാല്‍ ഇതുവഴി ആല്‍ത്തറയില്‍ മുട്ടിയുരുമിയാണ് ബസുകളും ലോറികളും കടന്നുപോകുന്നത്. വളരെ അപകടകരമായ നിലയിലാണ് ഇതുവഴിയുള്ള വാഹന സഞ്ചാരം.

കഴിവതും വൃക്ഷങ്ങള്‍ നശിപ്പിക്കാതിരിക്കണമെങ്കിലും പൊതുനന്മയെക്കരുതിയും ഗതാഗതതടസ്സമൊഴിവാക്കാനും അപകടങ്ങള്‍ വിളിച്ചുവരുത്താതിരിക്കാനും റോഡു വികസനത്തെക്കരുതിയും അവ നീക്കം ചെയ്യുക തന്നെ വേണം. അതിനു വിശ്വാസത്തിന്റെ പേരും വാശിയുടെ ബലവും തടസ്സമായിക്കൂടാ. ബന്ധപ്പെട്ടവര്‍ അതിനായി തുറന്നമനസ്സോടെ, സൗമനസ്യത്തോടെ മുന്നോട്ടുവരണം. റോഡിനു വീതി കൂട്ടി ഗതാഗതം സുഗമമാക്കാന്‍ ആരാധാനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ സ്വയം മുന്നോട്ടു വന്ന അനുകരണീയ മാതൃകകള്‍ ആലപ്പുഴയില്‍ത്തന്നെയുണ്ട്.

3 comments:

  1. ഒരു ആൽമരം സംരക്ഷിക്കാൻ റോഡിന്റെ വഴി മാറ്റിയാൽ പോരെ

    ReplyDelete
  2. ആല്‍മരം സംരക്ഷിക്കാന്‍ റോഡിന്റെ ഗതിമാറ്റുകയുമാകാം. എന്നാല്‍ തത്തംപള്ളി-തോണ്ടന്‍കുളങ്ങര റോഡിലുള്ള ആല്‍മരത്തിനു ചേര്‍ന്നുള്ള റോഡിന്റെ ഒരു വശത്ത് കടകളാണ്. അവ പൊളിച്ചും ആള്‍ക്കാരെ ഒഴിപ്പിച്ചും റോഡിന് വീതി കൂട്ടല്‍ ഉടനേയൊന്നും നടക്കാന്‍ സാധ്യത കാണുന്നില്ല. അതല്ല അതിന്റെ ശരിയും. എന്നു തന്നെയുമല്ല, സര്‍ക്കാര്‍ പുറമ്പോക്കില്‍ നില്ക്കുന്ന ആലിന്റെ ചുറ്റും ഓരോ നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ത്ത് ഭക്തരെ ആകര്‍ഷിക്കാനും മതത്തിന്റെ പിന്തുണ നേടാനുമുള്ള ശ്രമം ശരിയല്ലതാനും. കഴിവതും മരങ്ങളൊന്നും നശിപ്പിക്കരുത്. എന്നു കരുതി വികസനത്തിനായി വെട്ടിമാറ്റാതിരിക്കുകയും ചെയ്യരുത്. അത് എല്ലാത്തരത്തിലും അപകടങ്ങള്‍ വര്‍ധിപ്പിക്കുകയേയുള്ളു. ഏതായാലും മനുഷ്യന്‍ കഴിഞ്ഞേയുള്ളു മരം. അതല്ല, ഒരു മരത്തിനു വേണ്ടി എത്രമാത്രം വഴി വളയ്ക്കാന്‍ കഴിയും? -രവീന്ദ്രന്‍ നായര്‍.

    ReplyDelete
  3. A tree takes 300 years to grow to this size. So-called development ("vikasanam") means losing one's heritage ? Human beings are being produced at an alarming rate so "ഏതായാലും മനുഷ്യന്‍ കഴിഞ്ഞേയുള്ളു മരം" must be taken in the right context. The "സര്‍ക്കാര്‍ പുറമ്പോക്ക" is public property. The public should decide this, not any government official or a single representative of so-called civil society. There should be a referendum for local people to decide the fate of this tree. That is true democracy, let that be the demand. Then Thathampally ward can have another "first" in direct power to the people in making a decision that affects them.

    I thank you for opportunity to comment. It is a great initiative to have this blog. This will open the eyes of the so-called leaders and make them work harder, But be careful that the demand for transparency and governance will push them to a corner and they will want to control this blog too. For example using various threats which are coming ( http://kafila.org/2011/03/05/get-ready-for-indias-blogger-control-act/ )

    (You have been linked to from Mathrubhumi). Best Wishes!

    ReplyDelete