THURSDAY, MAY 12, 2011
'തത്തംപള്ളിക്കു വേണ്ടത്' എഴുതി അയക്കാനുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ അഭ്യര്‍ഥനയ്ക്ക് വന്‍ പ്രതികരണം. ആലപ്പുഴയില്‍ നിന്നു മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വായനക്കാര്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയിച്ചു. 121 പേരാണ് കുറിപ്പുകള്‍ അയച്ചുനല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു ബ്ലോഗിന്റെ ആഭിമുഖ്യത്തിലുള്ള ഇങ്ങനൊരു സംരംഭം.
ബ്ലോഗില്‍ നല്കിയ അറിയിപ്പിനോടൊപ്പം, വിവരം കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കാന്‍ ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എല്ലാം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഉപയോഗിച്ചു. ഇ-മെയില്‍, എസ്എംഎസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കുകള് എല്ലാം അതില്‍ ഉള്‍പ്പെടും. ചില മാധ്യമങ്ങളും ഇതുസംബന്ധിച്ച വാര്‍ത്ത നല്കി സഹകരിച്ചു.
കിട്ടിയ ആവശ്യങ്ങളും മറ്റും ക്രോഡീകരിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയ്ക്കും മുനിസിപ്പാലിറ്റിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും സമര്‍പ്പിക്കും. ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യം. ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ സമീപ പ്രദേശങ്ങള്‍ക്കു കൂടി അതു പ്രയോജനകരമാകും.
കുറിപ്പുകള്‍ ലഭിക്കേണ്ട അവസാന തീയതി 2011 മേയ് പന്ത്രണ്ട് 11.30 പിഎം (ഐഎസ്ടി) ആയിരുന്നു. ഏപ്രില്‍ പതിനാലിനാണ് കുറിപ്പുകള്‍ തേടിയുള്ള വാര്‍ത്ത 'തത്തംപള്ളിക്കു വേണ്ടത്' എന്ന തലക്കെട്ടില്‍ ബ്ലോഗില്‍ നല്‍കിയത്. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കുറിപ്പുകള്‍ അയച്ചവരുടെ പേരുകള്‍ നറുക്കിട്ട് നൂറു പേര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത് ആക്ടിവ് കോണ്‍സെന്‍ട്രേറ്റഡ് ലിക്വിഡ് ഡിറ്റര്‍ജന്റ് നിര്‍മാതാക്കളായ നാഷണല്‍ ഇന്‍ഡസ്ട്രീസ്. വിജയികളെ ഇ-മെയില്‍ മുഖേന വിവരം അറിയിക്കും.
Posted by തത്തംപള്ളി വാര്‍ഡ് Thathampally Ward at 11:34 PM
No comments:
Post a Comment