ആലപ്പുഴ പട്ടണത്തില്‍ ഈയിടെ നടത്തി വരുന്ന റോഡ് ടാറിംഗിനു ആവശ്യമായ ഗുണനിലവാരമില്ലെന്നു പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടാറിംഗ് എന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസിലാകും. റോഡുകള്‍ നിരപ്പല്ലാതെ പൊങ്ങിയും താഴ്ന്നും കിടക്കുന്നതിനാല്‍ ചാടിത്താന്നു കുലുങ്ങിയാണ് വാഹനങ്ങളുടെ അപകടകരമായ പോക്ക്.
ഉദാഹരണത്തിന് ജില്ലാ കോടതി പാലത്തിനു വടക്കു വശത്തു നിന്നു വൈഎംസിഎ പാലം വരെയുള്ള വയലിന് ലക്ഷ്മീനാരായണ റോഡ് മാസങ്ങളായി പൊളിഞ്ഞു കിടക്കുകയായിരുന്നു. റോഡു ടാറു ചെയ്യാതെ പേരിടരുതെന്നു ആവശ്യം ഉയര്‍ന്നുവെങ്കിലും മുനിസിപ്പാലിറ്റി അതു പരിഗണിക്കാതെ വാദ്യവിദ്വാന്റെ പേരിട്ടു നാണം കെടുത്തി. എന്നാല്‍ മാസങ്ങള്‍ ഏറെ കഴിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ റോഡ് ടാര്‍ ചെയ്തപ്പോല്‍ കുഴികള്‍ മൂടിയെങ്കിലും റോഡിന്റെ പൊക്കതാഴ്ചകള് കാരണം ഗതാഗതം ദുസഹമായി തുടരുകയാണ്.
കുറേ മാസങ്ങള്‍ക്കു മുന്‍പ് വയലിന് ലക്ഷ്മീനാരായണ റോഡു നന്നാക്കാനായി ഇറക്കിയിട്ടിരുന്ന 'മെറ്റല്‍ക്കൂന'കളുടെ ഉള്ളില്‍ നിറയെ പൂഴിയായിരുന്നുവെന്ന വസ്തുത ഫോട്ടോ സഹിതം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്യുകയും അധികൃതരെ അറിയിക്കുകയും ചെയ്തിട്ടും തട്ടിപ്പുകാര്‍ക്കെതിരേ നടപടി എടുത്തതായി അറിവില്ല. തുടര്‍ന്നാണിപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടും വിധമുള്ള ടാറിടല്‍.

No comments:
Post a Comment