സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, December 23, 2010

തെരുവുനായ്ക്കളെ ഒഴിവാക്കാത്തത് തെറ്റ്

തെരുവുനായ്ക്കളെ പൂര്‍ണമായും ഒഴിവാക്കാത്ത ആലപ്പുഴ നഗരസഭയുടെ നടപടി ശരിയാണോ എന്ന വായനക്കാരോടുള്ള ഓണ്‍ലൈന്‍ ചോദ്യത്തിന് മറുപടി രേഖപ്പെടുത്തിയവര്‍ എല്ലാം തന്നെ തെറ്റ് എന്നാണ് രേഖപ്പെടുത്തിയത്. വളരെക്കുറച്ചു വായനക്കാര്‍ (38 ആള്‍ക്കാര്‍) മാത്രമേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നുള്ളു എങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ചോദ്യത്തിന് ശരി അല്ലെങ്കില്‍ തെറ്റ് എന്ന് രേഖപ്പെടുത്താനായിരുന്നു സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

2010 ഡിസംബര്‍ ഒന്‍പതു മുതല്‍ 22 വരെ രണ്ട് ആഴ്ചക്കാലമാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിരുന്നത്. ആവര്‍ത്തിച്ച് നാട്ടുകാര്‍ ആവശ്യമുന്നയിച്ചിട്ടും തെരുവുനായ് ശല്യം വഴികളില്‍ നിന്ന് ഒഴിവാക്കുന്നതിന് അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ ഭരണമേറ്റു ഒരു മാസം തന്നെ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണാധികാരികള്‍ക്ക് അധികമാണെന്നു പല വായനക്കാരും എഴുതിയിട്ടുണ്ട്.

4 comments:

  1. ദീപിക ഡോട്ട് കോം 2011 ജനുവരി 13

    നായശല്യം: മന്ത്രിയും കൈമലര്‍ത്തുന്നു

    തിരുവനന്തപുരം: നാടും നഗരവും തെരുവുനായകള്‍ ഭീതി വിതയ്ക്കുമ്പോഴും ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് തദ്ദേശ സ്വയംഭരണവകുപ്പ്. തെരുവുനായ്ക്കളെ പിടിക്കാനാളില്ലെന്നു തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്നു.

    നഗരങ്ങളില്‍ ചുറ്റിത്തിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വിട്ടയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍, കുറച്ചുനാളായി ആരെയും ഈ ജോലിക്കു കിട്ടാതായി. അവസാനമായി തിരുവനന്തപുരം കോര്‍പറേഷനു കീഴില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. അവരുടെ സേവനവും ഇപ്പോള്‍ ലഭ്യമല്ല. നായ്ക്കളെ പിടികൂടിയാല്‍ത്തന്നെ വന്ധ്യംകരണത്തിനു വെറ്ററിനറി ഡോക്ടറെ ലഭിക്കാത്തതും നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമായി.

    സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനു തടസമുണ്ട്. കൂടാതെ അന്യ സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിന്റെ അതിര്‍ത്തികളില്‍ നായ്ക്കളെ ലോറികളില്‍ എത്തിച്ചു വിടുന്നതായി തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതര്‍ക്കു വിവരം ലഭിച്ചിരുന്നു.

    കോട്ടയത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ എത്തുന്നവര്‍ക്കു സംരക്ഷണം നല്കുന്നതിനു മുനിസിപ്പല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തദ്ദേശ സ്വയംഭരണമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനാണ് നിര്‍ദേശം.

    എന്നാല്‍, ഇപ്പോള്‍ കോട്ടയം നഗരത്തില്‍ തെരുവുനായ്ക്കള്‍ സൈ്വരവിഹാരം നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. നഗരങ്ങളില്‍ വലിച്ചെറിയപ്പെടുന്ന ഭക്ഷണ അവശിഷ്ടങ്ങളാണ് നായ്ക്കള്‍ പെരുകുന്നതിനു പ്രധാനകാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവാഹവീടുകളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും വഴിയോരങ്ങളിലും തുറസായ സ്ഥലങ്ങളിലും കൊണ്ടിടുന്നതാണു തെരുവുനായ്ക്കളുടെ ശല്യം ഇത്രയധികം വര്‍ധിക്കാന്‍ കാരണം. ദേശീയപാതയുടെ പരിസരങ്ങളില്‍ പോലും അറവുമാലിന്യങ്ങള്‍ തള്ളുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. നിത്യവും മാംസത്തിന്റെ രുചി അറിയാനിടവരുന്നതാണു തെരുവുനായ്ക്കള്‍ക്കു മനുഷ്യരെ ആക്രമിക്കാന്‍ പ്രേരണയാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ReplyDelete
  2. ദീപിക ഡോട്ട് കോം 2011 ജനുവരി 20 വ്യാഴം

    തെരുവുനായ്ക്കള്‍ ടൂറിസത്തിനും പ്രശ്‌നം:ചെറിയാന്‍ ഫിലിപ്പ്

    തിരുവനന്തപുരം: തെരുവുനായ്ക്കള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കും പ്രശ്‌നമായി തീര്‍ന്നതായി കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്. ടൂറിസ്റ്റുകളെയും ജനങ്ങളെയും ഒരുപോലെ ആക്രമിക്കുന്ന തെരുവുനായ്ക്കള്‍ പ്രധാന ടൂറിസം പ്രശ്‌നമായതിനാല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കോവളം പോലുള്ള പ്രമുഖടൂറിസം കേന്ദ്രങ്ങളില്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കേണ്ടിവരുന്നത് നിത്യസംഭവമാണ്. വീടുകളില്‍ നിന്നും രാവിലെ തുറന്നുവിടുന്ന വളര്‍ത്തുനായ്ക്കള്‍ വഴിയാത്രക്കാരെ ആക്രമിക്കുന്നതു സാമൂഹ്യപ്രശ്‌നം കൂടിയാണ്. മനേകാ ഗാന്ധിയെപ്പോലുള്ള ജീവജാല പ്രേമികളുടെ എതിര്‍പ്പിനെ ഭയന്നാണ് പേപ്പട്ടികളെപ്പോലും കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മടിക്കുന്നത്.

    പശു, ആട്, കോഴി, പന്നി, മുയല്‍, കാട എന്നിവയെ കൊന്നു ഭക്ഷിക്കുന്നതിനു യാതൊരു നിയന്ത്രണവുമില്ലാത്ത കേരളത്തില്‍ ജനങ്ങള്‍ക്കു ശല്യമാകുന്ന തെരുവുനായകളെ മാത്രം സംരക്ഷിക്കുന്നത് യുക്തിരഹിതമാണെന്ന് ചെറിയാന്‍ ചൂണ്ടിക്കാട്ടി.

    ReplyDelete
  3. ദീപിക ഡോട്ട് കോം 2011 ജനുവരി 05 ശനി

    നായശല്യം: നഗരകാര്യ ഡയറക്ടര്‍ക്ക് ഓംബുഡ്‌സ്മാന്റെ വിമര്‍ശനം

    കൊച്ചി: തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍ സംസ്ഥാന നഗരകാര്യ ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ചു.

    നായ്ശല്യം ഒഴിവാക്കാന്‍ അവയെ വന്ധീകരിക്കാന്‍ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന കേന്ദ്രനിയമം നിലവില്‍ വന്നിട്ടു പത്തുവര്‍ഷം പൂര്‍ത്തിയായിട്ടും യാതൊരു സൗകര്യവും ഒരുക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ടി.ബി. ബിനു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഓംബുഡ്‌സ്മാന്റെ വിമര്‍ശനം.

    ReplyDelete
  4. ദീപിക ഡോട്ട്‌കോം 2011 ഫെബ്രുവരി 09 ബുധന്‍

    തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ നടപടി: മന്ത്രി

    തിരുവനന്തപുരം: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നു തദ്ദേശസ്വയം ഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിയമസഭയെ അറിയിച്ചു. നായ്ക്കളെ കൊല്ലാന്‍ നിയമമില്ലാത്തതിനാല്‍ അനിമല്‍ വേള്‍ഡ് ഓഫ് ഇന്ത്യ ആവിഷ്‌കരിച്ചിട്ടുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം ഫലപ്രദമായും സമയബന്ധിതമാ യും നടപ്പാക്കാന്‍ പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

    മൃഗസംരക്ഷണ വകുപ്പിന്റെ സേവനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തും. കൂടാതെ പേവിഷബാധ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണെ്ടന്നും മന്ത്രി അറിയിച്ചു.

    ReplyDelete