സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, December 6, 2011

ആലപ്പുഴയില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടരുന്നു; പ്രതിരോധിക്കാന്‍ തീവ്രയജ്ഞം

കേരളത്തില്‍ കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞം 2011 ഡിസംബര്‍ ആറു മുതല്‍ 30 വരെ കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പു നടത്തുന്നു. കാലികള്‍ക്കു രക്ഷ അതിലൂടെ ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി. ഗോരക്ഷയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി കന്നുകാലികള്‍ക്കു കുത്തിവയ്പ്പു നടത്തും. കുളമ്പുരോഗ വിമുക്ത കേരളത്തിനായിട്ടാണ് പരിശ്രമം.

ഇതേസമയം, ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കി കുട്ടനാട്ടിലും ആലപ്പുഴ പട്ടണത്തിലും കുളമ്പുരോഗം വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. മൃഗസംരക്ഷണവകുപ്പ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് വര്‍ഷംതോറും നടത്തുന്ന പ്രതിരോധ കുത്തിവയ്പ് പ്രയോജനപ്പെടാത്തതാണ് രോഗം വ്യാപകമാകാന്‍ കാരണമെന്നു ആക്ഷേപമുണ്ട്. രോഗം ബാധിക്കുന്ന പശുക്കളുടെ പാല്‍ ഉത്പാദനം കുത്തനെ കുറയും. കുളമ്പ് പൊട്ടുന്നതും പഴുക്കുന്നതും കടുത്തപനിയും വായില്‍നിന്ന് ഉണ്ടാകുന്ന നീരൊലിപ്പും നാക്കിലെ തൊലി പോകുന്നതും രോഗബാധയുടെ ലക്ഷണങ്ങളാണ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടിന്‍പുറങ്ങളില്‍ കുത്തിവയ്പ് എടുത്തുതുടങ്ങിയിട്ടില്ലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. മരുന്നിന് ഗുണനിലവാരമില്ലാത്തതാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

രോഗം ബാധിച്ച പശു ആരോഗ്യം വീണ്ടെടുത്ത് പാല്‍ ഉത്പാദിപ്പിച്ചു തുടങ്ങണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ പശുക്കളിലെ കുളമ്പുരോഗം സാധാരണക്കാരായ ക്ഷീരകര്‍ഷകരെ കടക്കെണിയിലാക്കും. രോഗബാധയുണ്ടായ പശുക്കളുടെ ചികിത്സാസഹായമായി കഴിഞ്ഞകാലങ്ങളില്‍ ക്ഷീര ക്ഷേമനിധി ബോര്‍ഡ് നല്‍കിയിരുന്ന തുക ഇത്തവണ നല്‍കിയില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. കടം വാങ്ങി പശുവളര്‍ത്തല്‍ നടത്തുന്ന നിരവധി കര്‍ഷകരാണ് കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ളത്. ക്ഷീരമേഖലയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ വ്യാപകമാകുന്ന കുളമ്പുരോഗം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പും സര്‍ക്കാരും ജില്ലാ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.

ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലികള്‍ കുളമ്പുരോഗം വന്നു ചത്താല്‍ നഷ്ടപരിഹാരം നല്കാത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആലപ്പുഴ പട്ടണത്തിലെ പ്രമുഖ ക്ഷീരകര്‍ഷകനായ ജിനോ ജി. മാളിയേക്കല്‍ ആവശ്യപ്പെട്ടു.

1 comment:

  1. ഹ്ട്ട്പ്://വ്വ്വ്.മത്രുഭുമി.കൊമ്/അലപ്പുഴ/നെവ്സ്/1325480-ലൊകല്‍നെവ്സ്-ആലപ്പുഴ-%ഏ0%ബ്ബ്4%86%ഏ0%ബ്ബ്4%ബ്ബ്2%ഏ0%ബ്ബ്4%ആആ%ഏ0%ബ്ബ്5%8ഡ്%ഏ0%ബ്ബ്4%ആആ%ഏ0%ബ്ബ്5%81%ഏ0%ബ്ബ്4%ബ്ബ്4.ഹ്റ്റ്മ്ല്

    കുളമ്പുരോഗം; വിദഗ്ധസംഘം പരിശോധന നടത്തി
    പ്പൊസ്റ്റെദ് ഒന്: 09 ഡെക് 2011


    ആലപ്പുഴ: ജില്ലയിലെ കുളമ്പുരോഗ ബാധിതപ്രദേശങ്ങള്‍ ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ എസ്.മുരളീകൃഷ്ണന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.പി.ജി.ജോയി, എപ്പിഡമിയോളജിസ്റ്റ് ഡോ.പി.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സന്ദര്‍ശിച്ചു. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാര്‍ വിലയിരുത്തി. ആലപ്പുഴ നഗരസഭാ പ്രദേശത്തും പുളിങ്കുന്ന്, നെടുമുടി, കൈനകരി, ചമ്പക്കുളം, തുറവൂര്‍, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, ആര്യാട്, വീയപുരം എന്നീ പഞ്ചായത്തുകളിലുമാണ് കന്നുകാലികള്‍ക്ക് നേരിയ തോതില്‍ കുളമ്പുരോധബാധ ഉണ്ടായത്. ലബോറട്ടറി പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിച്ച സംഘം വളരെ വീര്യംകുറഞ്ഞ കുളമ്പുരോഗബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിച്ചു. രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണ്. രോഗം ബാധിച്ച കന്നുകാലികളെ ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളും മൃഗാശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ പൊതുവിപണിയില്‍നിന്നു വാങ്ങി ഉപയോഗിക്കാന്‍ വെറ്ററിനറി സര്‍ജന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുളമ്പുരോഗം ബാധിച്ച കന്നുകാലികളെ മറ്റു കന്നുകാലികളില്‍നിന്ന് മാറ്റി കെട്ടുന്നതു നന്നായിരിക്കും. കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്. രോഗബാധയുള്ള വീടുകളില്‍ നിന്നുനിശ്ചിത അകലം പാലിച്ച് കുത്തിവയ്പു നടത്താനാണ് നിര്‍ദേശം. പ്രതിരോധ കുത്തിവയ്പിനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ പൊതുജനങ്ങള്‍ അവരുമായി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

    കുളമ്പുരോഗം മൂലം കന്നുകാലികള്‍ ചത്തതായി റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ല. രോഗം ബാധിച്ച കന്നുകാലികള്‍ മരണപ്പെട്ടാല്‍ ചികിത്സിച്ച ഡോക്ടറെ കൊണ്ട് പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയതിനു ശേഷമേ മറവുചെയ്യാവൂ. കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.പി.ജി.ജോയിയെ നേരിട്ട് അറിയിക്കാം. ഫോണ്‍: 0477 2241633, 9447348351.

    ReplyDelete