സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, December 2, 2011

പട്ടണ ചത്വരം 'പേ ആന്‍ഡ് പാര്‍ക്ക്' ആക്കി മാറ്റി; ആള്‍ക്കാര്‍ കയറുന്നില്ല

ലപ്പുഴ പട്ടണവാസികളുടെ ഉല്ലാസത്തിനും വിശ്രമാവശ്യങ്ങള്‍ക്കുമായി തുറന്ന പട്ടണ ചത്വരത്തിന്റെ ഉദ്ഘാടനവും പ്രവര്‍ത്തനോദ്ഘാടനവും നടത്തിയ ശേഷം ചത്വരം വാഹനങ്ങളുടെ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലമായി മാറ്റി. ചത്വരത്തിന്റെ ഗേറ്റിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' എന്ന വലിയ ചുവപ്പു ബോര്‍ഡ് കണ്ടിട്ട് ഭൂരിപക്ഷം പേരും പ്രവര്‍ത്തനോദ്ഘാടനം നടത്തിയതിന്റെ രണ്ടാം ദിവസമായ 2011 ഡിസംബര്‍ രണ്ടിനും കയറാതെ മടങ്ങുകയാണ്. ചത്വരത്തില്‍ സൗജന്യമായിട്ടായിരിക്കും പ്രവേശനമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് ഫീസ് നല്കണമെങ്കില്‍ മിക്കവരും അകത്തോട്ടു കയറാനിടയില്ല. ഉദ്ഘാടനം നടത്തിയിട്ടു മൂന്നു മാസമായിട്ടും പട്ടണ ചത്വരമാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. എന്നാല്‍ പണം നല്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നു വലിയ പല ബോര്‍ഡുകള്‍ മതിലില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ ചത്വരം കാശുമുടക്കി വാഹനമിടാനുള്ള പ്രദേശമായി.

ചത്വരത്തിലെ കടകളും മറ്റും പരസ്യ ലേലം/ടെണ്ടറിലൂടെ നല്കാനായിരുന്നു ആലപ്പുഴ നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതു ഇതുവരെ ഫലത്തില്‍ വന്നിട്ടില്ല. ചത്വരത്തില്‍ എട്ടു കടമുറികള്‍, മിനി ഓഡിറ്റോറിയം, എക്‌സിബിഷന്‍ സെന്റര്‍, മൂന്നു ഫുഡ് കോര്‍ട്ട്, സീനിയര്‍ സിറ്റിസണ്‍ വിശ്രമകേന്ദ്രം, ഓപ്പണ്‍ സ്റ്റേജ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് പ്രതിമാസവാടകയ്ക്കു നല്കാനുള്ളത്. പട്ടണചത്വരം സംബന്ധിച്ച 2011 ഒക്ടോബര്‍ 31-ലെ ആലപ്പുഴ നഗരസഭയുടെ വിശദവിവരങ്ങള്‍ അടങ്ങിയ ലേലം/ടെണ്ടര്‍ പരസ്യത്തിന്റെ പകര്‍പ്പുവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പരസ്യത്തില്‍ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലവാടകയെക്കുറിച്ചു സൂചനയില്ല.

സ്വസ്ഥമായി ഇരിക്കാനും നടക്കാനും പരിപാടികള്‍ കാണാനും ഭക്ഷണം കഴിക്കാനുമുള്ള പൊതു സ്ഥലം എന്ന നിലയിലാണ് ചത്വരത്തെ സ്ഥലവാസികള്‍ പ്രതീക്ഷിച്ചിച്ചത്. എന്നാല്‍ പ്രവേശനത്തിനു ആദ്യപടിയായി വാഹനങ്ങള്‍ക്കു ഫീസു പിരിക്കാന്‍ തുടങ്ങിയത് തിരിച്ചടിയാകും.

1 comment:

  1. http://deepika.com/

    ദീപിക 2011 ഡിസംബര്‍ 04 ഞായര്‍

    ആലപ്പുഴ നഗരചത്വരം പേ ആന്‍ഡ് പാര്‍ക്ക് ആക്കി: ജനം കയറുന്നില്ല

    ആലപ്പുഴ: പട്ടണനിവാസികളുടെ ഉല്ലാസത്തിനും വിശ്രമത്തിനുമായി നിര്‍മിച്ച നഗരസഭാ വക ചത്വരം വാഹനങ്ങളുടെ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലമാക്കി മാറ്റുന്നു.

    ചത്വരത്തിനുമുമ്പില്‍ തൂക്കിയിരിക്കുന്ന പേ ആന്‍ഡ് പാര്‍ക്ക് എന്ന ബോര്‍ഡ് കണ്ട് ഭൂരിപക്ഷംപേരും ഇവിടെ കയരാതെ മടങ്ങുകയാണ്. ചത്വരത്തില്‍ പ്രവേശനം സൗജന്യമാണെന്നാണ് നാട്ടൂകാര്‍ കരുതിയിരുന്നത്. വാനഹങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ മിക്ക വാഹനങ്ങളും അകത്തോട്ട് കയറുന്നില്ല. ഉദ്ഘാടനം നടത്തിയെങ്കിലും നഗരചത്വരമാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും സ്ഥാപിക്കാത്തതിനാല്‍ പലര്‍ക്കും സ്ഥലം മനസിലാകുന്നില്ല.

    ചത്വരത്തിനുള്ളിലെ എട്ടുകടമുറികള്‍, മിനി ഓഡിറ്റോറിയം, എക്‌സിബിഷന്‍ സെന്റര്‍, മൂന്ന് ഫുഡ് കോര്‍ട്ടുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രേം, ഓപ്പണ്‍ സ്റ്റേജ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയൊന്നുംതന്നെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.

    ReplyDelete