സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, December 11, 2011

ആലപ്പുഴ വഴിയുള്ള മെമു ട്രെയിന്‍ എറണാകുളം നോര്‍ത്ത് വരെ ഓടിക്കണം

ലപ്പുഴ തീരദേശ റെയില്‍പാത വഴിയുള്ള കൊല്ലം - എറണാകുളം മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്)-വിന്റെ ഓട്ടം താമസിയാതെ ആരംഭിച്ചേക്കും. ഇതിനായുള്ള പ്രാഥമിക പരിശോധനാ ഓട്ടം 2011 ഡിസംബര്‍ ഏഴിനു ബുധനാഴ്ച നടത്തിയിരുന്നു. അതിവേഗ യാത്രയാണ് മെമു ഒരുക്കുന്നത്.

ആലപ്പുഴ വഴിയുള്ള സര്‍വീസ് എറണാകുളം ജംഗ്ഷന്‍ (സൗത്ത്) വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം - എറണാകുളം 141 കിലോമീറ്ററാണ് ദൂരം. അത് മൂന്നു കിലോമീറ്റര്‍ കൂടി കൂട്ടി എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷന്‍ വരെയാക്കിയാല്‍ അനേകം പേര്‍ക്കു കൂടുതല്‍ പ്രയോജനപ്പെടും. റെയില്‍വേ സ്റ്റേഷനിലേക്കു വരേണ്ട നൂറുകണക്കിനു ആള്‍ക്കാര്‍ക്ക് നഗരത്തിലൂടെ തിങ്ങിനിറഞ്ഞും നിരങ്ങിയുമുള്ള ബസ് യാത്രയും നടപ്പും സമയനഷ്ടവും പണനഷ്ടവും അതുവഴി ഒഴിവാക്കാനാകും.

മെമുവില്‍ മുന്നിലും പിന്നിലും നിന്നു ഓടിക്കാന്‍ സൗകര്യം. എന്‍ജിന്‍ മാറ്റി ഘടിപ്പിക്കേണ്ടതില്ലാത്തതിനാല്‍ ഷണ്ടിംഗിനുള്ള സമയം ലാഭം. തത്ക്ഷണമുള്ള നിയന്ത്രണ സംവിധാനം. നിറുത്തുമ്പോഴും സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും വേഗം കുറയ്‌ക്കേണ്ടതില്ല. കൂടുതല്‍ ഗതിവേഗത്തില്‍ ഓടിക്കാം. ഓരോ സ്‌റ്റേഷനിലും നിറുത്തുന്നത് ഒരു മിനിട്ട്. മുംബൈയില്‍ ഇത് 20 സെക്കന്‍ഡാണ്.

എട്ടു കാര്‍ അടങ്ങുന്ന മെമു റേക്ക് ആയിരിക്കും തീരദേശപാതയില്‍ ഓടിക്കുക. അത് 12 എങ്കിലും ആക്കിയില്ലെങ്കില്‍ പാസഞ്ചറുകളിലേതു പോലെ യാത്രക്കാര്‍ ശ്വാസംമുട്ടി യാത്ര ചെയ്യേണ്ടി വരും. ഓരോ കാറിലും നൂറു പേര്‍ക്ക് ഇരുന്നും അത്രയും പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. നില്ക്കുന്നവര്‍ക്കു പിടിക്കാന്‍ ഹാന്‍ഡിലുകള്‍ തൂക്കിയിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ നിറുത്തുന്ന എല്ലാ സ്റ്റേഷനുകളിലും മെമുവും നിര്‍ത്തും. പാസഞ്ചറിന്റെ യാത്രാനിരക്ക് തന്നെ. ഞായറാഴ്ച ഒഴികെ ആറു ദിവസം ഓടിക്കാനാണ് പദ്ധതി. നിലവില്‍ എല്ലാ ദിവസവും ഓടുന്ന പാസഞ്ചര്‍ പിന്‍വലിച്ച് പകരം മെമു ഓടിക്കുമ്പോള്‍ ഒരു ദിവസം സര്‍വീസ് ഇല്ലാതായാല്‍ യാത്രാപ്രശ്‌നം ഗുരുതരമാക്കും.

ഒറ്റപ്പാതയിലൂടെയുള്ള പരിശോധനാ ഓട്ടത്തില്‍ കൊല്ലം - എറണാകുളം ദൂരത്തിനു നാലേകാല്‍ മണിക്കൂറെടുത്തു. അതില്‍ ആലപ്പുഴ - എറണാകുളം 57 കിലോ മീറ്റര്‍ ദൂരത്തിനു ഒന്നേകാല്‍ മണിക്കൂറാണെടുത്തത്. മണിക്കൂറില്‍ ശരാശരി 35 കിലോമീറ്റര്‍. ഇത് 60 കിലോമീറ്ററാക്കിയാല്‍ ആകെ ദൂരം രണ്ടര മണിക്കൂര്‍ കൊണ്ട് ഓടാം. ആലപ്പുഴ - എറണാകുളം ദൂരം ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഓടിയെത്താവുന്നതേയുള്ളു. ഇപ്പോള്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ എത്തുന്നുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ ഇപ്പോള്‍ രണ്ടു മണിക്കൂറിലേറെ എടുക്കാറുണ്ട്. 90 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാന്‍ പറ്റുന്ന ട്രാക്കാണ് തീരദേശപാതയിലുള്ളത്. ഇരട്ടപ്പാത വരുന്നതു കാത്തിരിക്കാതെ എല്ലാ സ്റ്റേഷനുകളിലും ക്രോസിംഗ് സൗകര്യം യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയാല്‍ ട്രെയിനുകള്‍ക്ക് ഒത്തിരി സമയലാഭമുണ്ടാക്കാന്‍ സാധിക്കും.

സാധാരണ ട്രെയിനുകളേക്കാള്‍ വലിയ വാതിലുകളായതിനാല്‍ കയറിയിറങ്ങുന്നതിനു കൂടുതല്‍ സൗകര്യമുണ്ട്. നിമിഷ നേരം കൊണ്ടു വേഗം കൈവരിക്കുന്നതിനാല്‍ ചാടിക്കയറുന്നതും ചാടിയിറങ്ങുന്നതും ഏറെ അപകടകരമാണ്. സാധാരണ മെമു കാറുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ല. കേരളത്തില്‍ സര്‍വീസ് നടത്തുന്നവയില്‍ അത് ആവശ്യമാണെന്നു നേരത്തേ അഭിപ്രായം ഉയര്‍ന്നിരുന്നു. കേരളത്തിലെ പട്ടണങ്ങളില്‍ പൊതു ടോയ്‌ലറ്റ് സൗകര്യം തീരെയില്ലാത്തതിനാല്‍ ട്രെയിനുകളിലെ സൗകര്യം ഏറെപ്പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുതന്നെയുമല്ല ഒരു മണിക്കൂറില്‍ കൂടുതലുള്ള ഓട്ടത്തിനു ഉപയോഗിക്കുന്ന ബോഗികളില്‍ ടോയ്‌ലറ്റ് സൗകര്യം തീര്‍ച്ചയായും വേണം.

കഴിഞ്ഞ രണ്ടു റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ചതാണ് ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള മെമു സര്‍വീസുകള്‍. കൊല്ലത്ത് മെമു അറ്റകുറ്റപ്പണികള്‍ക്കുള്ള ഷെഡ് നിര്‍മാണവും മന്ദഗതിലായതും റേക്കുകളുടെ ക്ഷാമവും സര്‍വീസ് ആരംഭിക്കുന്നത് വൈകിച്ചു. കേരളത്തിലേക്കു എത്തിച്ച റേക്ക് അവസാന നിമിഷവും മറ്റൊരു ഡിവിഷനിലേക്കു തിരിച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും ഭരണാധികാരികള്‍ ഇടപെട്ട് ആ നീക്കം തടഞ്ഞു.

കേരളത്തിലെത്തിച്ച ആദ്യ മെമു റേക്ക് തുടക്കത്തില്‍ കോട്ടയം വഴിയാക്കണമെന്നു കോട്ടയം ജില്ലയില്‍ നിന്നുള്ള ചില എംപിമാര്‍ ഇതിനിടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലപ്പുഴ ജില്ലയിലെ എംപിമാരുടെ പ്രസ്താവന കണ്ടില്ല!

No comments:

Post a Comment