ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രധാന റോഡുകളിലൊന്നായ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - പുന്നമട റോഡ് വ്യാപകമായി തകര്‍ന്നു തുടങ്ങി. പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. മഴയത്ത് അതില്‍ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നു.
ജില്ലാ കോടതി സമുച്ചയം, കിടങ്ങാംപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രം, സ്കൂള്‍, കടകള്‍, ഓഫീസുകള്‍ തുടങ്ങിയ അനേകം സ്ഥാപനങ്ങള്‍ ഈ റോഡിനു വശത്തുണ്ട്. മധുര മാതൃകയില്‍ ഗോപുരമുള്ള കിടങ്ങാംപറമ്പ് ക്ഷേത്രത്തിലേക്ക് ധാരാളം കാഴ്ചക്കാരും എത്തുന്നുണ്ട്. വൃശ്ചികം ഒന്നിന് (2011 നവംബര്‍ 17) മണ്ഡലകാലം ആരംഭിക്കുമ്പോള്‍ തീര്‍ഥാടകരുടെയും നിര്‍മാല്യം തൊഴാന്‍ ത്തെുന്ന തദേശീയരുടെ എണ്ണവും കൂടും. എന്നിട്ടും അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നില്ല. തത്തംപള്ളി വാര്‍ഡിന്റെ അതിര്‍ത്തി റോഡായ ഇതിലൂടെ നൂറു കണക്കിനു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള സ്ഥിരം യാത്രക്കാരും ദിവസേന സഞ്ചരിക്കുന്നുണ്ട്.