തത്തംപള്ളി വാര്‍ഡില്‍ ഉള്‍പ്പടെ ആലപ്പുഴ പട്ടണത്തിലെ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബാലഭിക്ഷാടകരെ അഭയകേന്ദ്രങ്ങളിലെത്തിച്ച് അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കണമെന്ന് ആവശ്യം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം അനേകം പേരാണ് പട്ടണത്തില്‍ അരക്ഷിതരായി നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ളവരാണ് ഇതില്‍ ഭൂരിപക്ഷവും. കുരുന്നുകളെ തെരുവിലിറക്കുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment