സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, January 20, 2011

മാലിന്യക്കൂമ്പാരങ്ങള്‍ അറപ്പുളവാക്കും വിധം

ത്തംപള്ളി വാര്‍ഡില്‍ നീക്കം ചെയ്യാതെ റോഡരുകുകളില്‍ അടിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടും അവയില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ചും വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശീയര്‍ പോലും മൂക്കത്തു കൈവയ്ക്കുന്നു. അറപ്പുളവാകത്തക്കവിധം ചീഞ്ഞുനാറുകയാണ് പലയിടങ്ങളും.

ജൈവ, അജൈവ ഖരമാലിന്യങ്ങള്‍ തരം തിരിച്ചു ശേഖരിക്കാനും അവ ദിവസേന രാവിലേയും ഉച്ചകഴിഞ്ഞും രണ്ടു നേരമെങ്കിലും നീക്കം ചെയ്ത് മുനിസിപ്പാലിറ്റി വക സര്‍വോദയപുരം ഖരമാലിന്യ പ്ലാന്റില്‍ എത്തിക്കാനും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തീവ്രശ്രമം ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്. വഴിവക്കുകളില്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തോന്നിയിടത്തു മാലിന്യം നിക്ഷേപിക്കുകയാണ് നാട്ടുകാര്‍.

...................................................

മാലിന്യം നീക്കം ചെയ്യുന്നില്ല

ത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ 'മാലിന്യക്കൂമ്പാരങ്ങള്‍ അറപ്പുളവാക്കും വിധം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മാതൃഭൂമി ഡോട്ട് കോമിലും ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. വാര്‍ത്ത നേരിട്ടു വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://www.mathrubhumi.com/alappuzha/citizen_news/741033.html




തത്തംപള്ളി വാര്‍ഡില്‍ മാലിന്യം നീക്കം ചെയ്യുന്നില്ല
Posted on: 20 Jan 2011



ആലപ്പുഴ: തത്തംപള്ളി വാര്‍ഡില്‍ നീക്കം ചെയ്യാതെ റോഡരുകുകളില്‍ അടിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടും അവയില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ചും വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശീയര്‍ പോലും മൂക്കത്തു കൈവയ്ക്കുന്നു. അറപ്പുളവാകത്തക്കവിധം ചീഞ്ഞുനാറുകയാണ് പലയിടങ്ങളും. ജൈവ, അജൈവ ഖരമാലിന്യങ്ങള്‍ തരം തിരിച്ചു ശേഖരിക്കാനും അവ ദിവസേന രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു നേരമെങ്കിലും നീക്കം ചെയ്ത് മുനിസിപ്പാലിറ്റി വക സര്‍വോദയപുരം ഖരമാലിന്യ പ്ലാന്റില്‍ എത്തിക്കാനും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തീവ്രശ്രമം ഇനിയും ഉണ്ടാകേണ്ടതാണ്.

വഴിവക്കുകളില്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തോന്നിയിടത്തു മാലിന്യം നിക്ഷേപിക്കുകയാണ് നാട്ടുകാര്‍. അധികൃതര്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ പ്രശ്‌നം വഷളാകും.
.............................................


1 comment:

  1. ദീപിക ഡോട്ട്‌കോം 2011 ഫെബ്രുവരി 24 വ്യാഴം

    ഖര-ദ്രവ മാലിന്യനിര്‍മാര്‍ജനം : നിയമനിര്‍മാണം വേണമെന്നു സഭാസമിതി

    തിരുവനന്തപുരം: ഖര- ദ്രവ മാലിന്യം സ്രോതസില്‍തന്നെ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു നിയമ നിര്‍മാണം വേണമെന്നു പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കരുത്. ജൈവ വാതക പ്ലാന്റ്, വിവിധ തരം കമ്പോസ്റ്റ് നിര്‍മാണം എന്നിവ പ്രോത്സാഹിപ്പിക്കണം.

    കാഡ്മിയം ബാറ്ററി, മെര്‍ക്കുറി ഉപയോഗിക്കുന്ന ലാമ്പ്, ഉപയോഗ്യശൂന്യമായ സെല്‍ഫോണ്‍, കംപ്യൂട്ടര്‍ ഇവയുടെ അവശിഷ്ടം എന്നിവ സംഭരിക്കുന്നതിനും പുനഃചംക്രമണത്തിനും അവശിഷ്ട നിര്‍മാര്‍ജനത്തിനും ഉല്‍പാദകര്‍ക്കുള്ള ഉത്തരവാദിത്വം നിയമവിധേയമാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.

    രാജാജി മാത്യു തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചു. മാലിന്യനിര്‍മാര്‍ജനരംഗത്തു കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സ് ഉടന്‍ ആരംഭിക്കണം. മാലിന്യസംസ്‌കരണത്തിനായി ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന കോമണ്‍ ലാന്‍ഡ് ഫില്ലുകള്‍ കണെ്ടത്തണം. റോഡുകളിലെ ഓടകളിലെയും കനാലുകളിലെയും ഒഴുക്കുതടയുകയോ ഔട്ട്‌ലെറ്റുകള്‍ മൂടുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കു പൊതുമരാമത്ത് വകുപ്പിനു അധികാരം ഉറപ്പാക്കണം.

    പമ്പാനദിയിലേക്കു സെന്റ് മേരീസ് ലാറ്റെക്‌സ് എന്ന കമ്പിനിയില്‍നിന്ന് മലിനജലം ഒഴുകിയെത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണം. നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളില്‍ സ്വീവേജ് പ്ലാന്റ് സ്ഥാപിക്കണം. എരുമേലിയിലെ ബസ് സ്റ്റാന്‍ഡ് നവീകരിക്കണം. ഇവിടെ ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിക്കണം.

    ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ്, വനം- വന്യജീവി, റവന്യു, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കര്‍മ്മസേന രൂപീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.

    എ. എം. യുസുഫ്, മുരളി പെരുനെല്ലി എന്നിവര്‍ സമിതി അംഗങ്ങളാണ്.

    ReplyDelete