കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ വിവേചന രഹിതവും അനിയന്ത്രിതവുമായ വിതരണവും ഉപയോഗവും തടയുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഉത്തരവായി. തത്തംപള്ളി വാര്‍ഡു നിവാസികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഇതനുസരിച്ച് കൃഷിവകുപ്പിലെ കൃഷി ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ വില്‍പ്പനശാലകളില്‍ നിന്ന് കീടനാശിനികള്‍ നല്‍കാനാവൂ. വിളയുടെ പേര്, രോഗം, ഏതുകീടനാശിനിയാണ് വേണ്ടത്, രാസനാമം, ഉപയോഗിക്കേണ്ട അളവ് എന്നിവ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കണം. കീടനാശിനി ഡിപ്പോ ഡീലര്‍മാര്‍ ഇതനുസരിച്ച് മാത്രം വില്പന നടത്തുകയും വിശദാംശങ്ങള്‍ രജിസ്ററില്‍ രേഖപ്പെടുത്തുകയും വേണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
ഈ ഉത്തരവ് അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ക്രമീകരണങ്ങള്‍ കൃഷി ഡയറക്ടര്‍ക്കാണ്. സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായും കീടനാശിനി വിമുക്തമേഖലയാക്കി മാറ്റുകയും ജൈവകൃഷി നയം പൂര്‍ണ്ണമായും നടപ്പാക്കുകയും ചെയ്യുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കടും ചുവപ്പും കടുംമഞ്ഞയും ലേബലുകളുള്ള നിരോധിച്ച കീടനാശനികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുകയും അവ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. (പി.എന്‍.എക്സ്്.531/11)

No comments:
Post a Comment