സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Saturday, January 22, 2011

തെരുവുനായ്ക്കള്‍ക്കു വേണ്ടി വിദേശി

ഴിനീളെ അലഞ്ഞുതിരിഞ്ഞ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന തെരുവുനായ്ക്കളെ എന്തുകൊണ്ട് മുനിസിപ്പാലിറ്റി സംരക്ഷിക്കുന്നില്ലെന്ന് വിദേശ രാജ്യത്തില്‍ നിന്നെത്തിയ വിനോദസഞ്ചാരിയായ ഒരു യുവാവ് ചോദിക്കുന്നു. അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലെന്നു അറിഞ്ഞപ്പോഴാണ് തത്തംപള്ളി വാര്‍ഡിലൂടെ കടന്നു പോയ വിദേശിയുടെ ചോദ്യം.

വഴിപോക്കരെ ആക്രമിച്ചു കടിക്കാതിരിക്കുകയും പേയ്‌വിഷബാധ പടരാതിരിക്കുകയും ചെയ്യാന്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ മുനിസിപ്പാലിറ്റി വളര്‍ത്തണമെന്ന സന്ദേശമുയര്‍ത്തി യുവാവ് ഒരു തെരുവ് നായക്കുഞ്ഞിനെ എടുത്തു തീറ്റ കൊടുക്കുകയും വഴിയിലൂടെ കൂടെ കൊണ്ടു നടക്കുകയും ചെയ്തു. ആഹാരം നല്കി താല്‍ക്കാലികമായി സംരക്ഷിച്ച ശേഷം സ്ഥലം വിട്ടു പോകുമ്പോള്‍ പട്ടിക്കുട്ടിയെ മുനിസിപ്പാലിറ്റി അധികാരികള്‍ക്ക് കൈമാറണമെന്നാണ് യുവാവ് ആഗ്രഹിക്കുന്നത്. കഴുത്തില്‍ കയറിട്ടു കൊണ്ടുനടന്ന നായ്ക്കുട്ടി നടന്നു ക്ഷീണിച്ചപ്പോള്‍ യുവാവ് അതിനെയെടുത്തു ഒക്കത്തുവച്ചു നടന്നു.

ഇതുകണ്ടു കുറഞ്ഞപക്ഷം നാണിക്കുകയെങ്കിലും ചെയ്യാന്‍ ഉത്തരവാദപ്പെട്ട ആരും മുനിസിപ്പാലിറ്റിയില്‍ ഇല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. അതോ ഇതും മേന്മയായിട്ടാണോ അവര്‍ കരുതുന്നത്?

2 comments:

  1. The other day I saw a strange sign about adopting stray dogs, it said “Why would you buy a Dashdund, Poodle, or Labrador? When you can have them all! Adopt an all-in one stray dog today! Another thing that is interesting about India is the livestock that roams the streets, there are goats, chickens, cows, oxen and the usual cats, dogs and rats. I am sure that they must become quite the obstacle whilst driving.
    -Sam A. Away(http://samaaway.blogspot.com)
    Saturday, 29 January 2011.

    ReplyDelete
  2. മനേകാ ഗാന്ധിക്ക് ഒരു തുറന്ന കത്ത്

    പ്രിയപ്പെട്ട ആന്റീ,

    ഇന്നലെ രാത്രി വീട്ടിലേക്കു സൈക്കിള്‍ ചവുട്ടി വരും വഴി പിന്നിലെ ഇടനാഴിയില്‍ നിന്ന് നാല് പട്ടികള്‍ എന്റെ പിന്നാലെ ഓടി വന്നു. പട്ടികള്‍ സൈക്കിളിനെ ഓവര്‍ടേക്ക് ചെയ്യുന്ന ഒരു ഘട്ടം വന്നപ്പോഴാണ് അവറ്റകള്‍ പിന്നാലെയുണ്ടെന്നു ‍ഞാന്‍ കണ്ടതു തന്നെ. പെട്ടെന്നു തിരിഞ്ഞു നോക്കിയതും സൈക്കിള്‍ ബാലന്‍സ് പോയി സിനിമേലേപ്പോലെ ഞാനും സൈക്കിളും കൂടി അന്തരീക്ഷത്തിലുയര്‍ന്ന് നിലത്തു വീണതും രണ്ടു സെക്കന്‍ഡ് കൊണ്ടു കഴിഞ്ഞു. കുണ്ടീം കുത്തി വീണ ഞാന്‍ നോക്കുമ്പോള്‍ പട്ടികള്‍ എനിക്കു ചുറ്റും കണ്‍ഫ്യൂഡ്‍സ് ആയിട്ടു നില്‍ക്കുന്നു. എന്റെ മേലേയ്‍ക്കു ചാടി വീണാല്‍ കടിച്ചുപറിച്ച് പല്ലിന്റെ തരിപ്പുതീര്‍ക്കാന്‍ അവറ്റകള്‍ക്ക് ഒറ്റ സെക്കന്‍ഡ് മതി. എന്നിട്ടും ഞാന്‍ ചാടിയെണീറ്റ് സൈക്കിള്‍ പൊക്കിയെടുത്ത് അവറ്റകളുടെ മേലേയ്‍ക്ക് എറിയുന്ന സീന്‍ വരെ അവര്‍ വെയ്‍റ്റ് ചെയ്തു. സൈക്കിള്‍ ചെന്നു വീഴും മുമ്പ് എല്ലാം ഓടി രക്ഷപെടുകയും എന്റെ സൈക്കിളിന്റെ റിയര്‍വ്യൂ മിറര്‍ ഒടിഞ്ഞു രണ്ടു കഷണമാവുകയും ചെയ്തു.

    ഇത് എന്താ ഇത്ര വര്‍ണിക്കാന്‍ എന്നു ചോദിച്ചാല്‍, ഡെയ്‍ലി ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത് എന്നതുകൊണ്ട് ഒരു ദിവസത്തെ അനുഭവം അങ്ങു വര്‍ണിച്ചെന്നേയുള്ളൂ.ഇതിനെക്കാള്‍ ഭീകരമായതു വേണമെങ്കില്‍, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം തെരുവുപട്ടി കടിച്ചിട്ട് ഒരു അന്‍പതു പേരെങ്കിലും ഇവിടെ ആശുപത്രിയിലായിട്ടുണ്ട്. ചുമ്മാ വീട്ടിലിരുന്ന ആളുകളെ വരെ പട്ടി അങ്ങോട്ടു ചെന്നു കടിക്കുകയാണ്. പട്ടിയെ പിടിക്കുന്ന കാര്യം പറയുമ്പോള്‍ കോര്‍പറേഷന്‍കാരും പഞ്ചായത്തുകാരും എല്ലാം വാ പൊത്തി ആന്റീടെ പേരു പറയുന്നു. ഞങ്ങള്‍ പാവപ്പെട്ട ജനം ഡെയ്‍ലി ആന്റിയെ ശപിച്ച് മുന്നോട്ടു പോകുന്നു.

    ഇവിടെയൊക്കെ പട്ടികളോട് സ്നേഹമുള്ള ആളുകളുണ്ട്. അവരൊക്കെ പട്ടിയെ നല്ല സ്നേഹത്തില് വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ചിലരുടെയൊക്കെ വീട് നിറയെ പട്ടികളാണ്. അങ്ങനെ പട്ടിയെ വളര്‍ത്തുന്നതൊക്കെ വലിയ കാര്യം തന്നെ. ഓരോരുത്തരും അവരവരുടെ കോംപൗണ്ടില്‍ പട്ടിയെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും ഒന്നും തെറ്റല്ല. എന്നാല്‍, ആന്റി പട്ടിയെ വളര്‍ത്തുന്നത് നാട്ടുകാരുടെ നെഞ്ചത്താണ് എന്നു പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. മനുഷ്യനാണോ പട്ടിക്കാണോ വില കൂടുതല്‍ എന്നു ചോദിച്ചാല്‍ പട്ടിക്കാണെന്നേ ആന്റി പറയൂ. കാരണം, തെരുവുപട്ടികളെ ആന്റി ടീവീല്‍ കണ്ടിട്ടുണ്ടാവാനേ സാധ്യതയുള്ളൂ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിയെയോ ആന്റീടെ വീട്ടിലുള്ള ആരെയെങ്കിലുമോ പട്ടികള്‍ വേട്ടയാടിയാല്‍ പിറ്റേദിവസം ഈ നിയമം പിന്‍വലിക്കാന്‍ ആന്റി തന്നെ കേസ് കൊടുക്കും.

    പട്ടികളെ വന്ധ്യംകരണം ചെയ്യാന്‍ വകുപ്പുണ്ട് എന്നാണ് കേള്‍ക്കുന്നത്. അതിനെ കൊല്ലാന്‍ തന്നെ ആളെ കിട്ടാത്തപ്പോള്‍ (നിയമവിരുദ്ധമായി കുറെയെണ്ണത്തിനെയെങ്കിലും ആരെങ്കിലുമൊക്കെ കൊല്ലുന്നത് കൊണ്ടാണ് ഞങ്ങളൊക്കെ പേ പിടിച്ചു ചാവാത്തത് എന്ന സത്യവും ആന്റിയെ ധരിപ്പിക്കുന്നു)വന്ധ്യംകരണം ചെയ്യാന്‍ ആരെ കിട്ടാനാണ്. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി എന്നൊരാളുടെ ഭരണത്തിന്‍കീഴില്‍ സകലമനുഷ്യരേം പിടിച്ച് വന്ധ്യംകരിച്ച് ബക്കറ്റ് കൊടുത്തുവിട്ടതായി എവിടെയോ വായിച്ചിട്ടുണ്ട്. അതൊക്കെ പട്ടികളുടെ കാര്യത്തില്‍ നടക്കുമോ ?

    അഹിംസാവാദിയായ മഹാത്മാ ഗാന്ധി പോലും തെരുവുപട്ടികളെ കൊല്ലണമെന്നു പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ ആന്റി പട്ടികളുടെ ഒരു സൈന്യത്തെ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളോടു യുദ്ധം ചെയ്യുകയാണെന്നാണ് ബുദ്ധിജീവികളല്ലാത്ത എന്നെപ്പോലുള്ള സാധാരണക്കാര്‍ക്കു തോന്നുന്നത്. പ്രത്യേകരീതിയില്‍ വേഷം ധരിച്ച അങ്ങനെ കുളിയും തേവാരവുമൊന്നുമില്ലാത്ത ചില ബുദ്ധിജീവിപ്പെണ്ണുങ്ങളും തെരുവുപട്ടികളെ കൊല്ലുന്നതിനെതിരേ ആക്രോശിക്കുന്നത് കേട്ടിട്ടുണ്ട്. വെറെ ചില കക്ഷികള്‍ മൃഗസ്നേഹമാണെന്നു പറഞ്ഞ് സ്ഥിരം തുണിയില്ലാതെ നടക്കുന്നതും കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരുതരം മാനസികരോഗവും ഞരമ്പുരോഗവുമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞാനത് പറയില്ല. എല്ലാത്തരം ആളുകളും സമൂഹത്തിലുണ്ടെങ്കിലേ ജീവിതത്തിന് ഒരു രസമുണ്ടാവുകയുള്ളൂ. പെറ്റയുടെ മൃഗസ്‍നേഹ നഗ്നപരിപാടികള്‍ കാണുമ്പോള്‍ മുയലിറച്ചി തിന്നുന്നത് എന്റെ ഒരു ശീലമാണ്. അതുപോലെയാണ് എല്ലാം.

    രാജ്യത്തെ തെരുവുകളിലെല്ലാം തെരുവുപട്ടികള്‍ നിറയുകയും കാല്‍ക്കാശിനുപയോഗമില്ലാത്ത ചാവാലി മനുഷ്യരെ പട്ടികള്‍ കടിച്ചുകൊല്ലുകയും അങ്ങനെ ജനസസംഖ്യ കുറയുകയും നിഷ്കളങ്കരായ പട്ടികളുടെ ജനസംഖ്യവര്‍ധിക്കുകയും ആന്റി ഉദ്ദേശിക്കുന്ന ഒരു നിലാവരത്തിലേക്ക് രാജ്യം എത്തിച്ചേരുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഇന്നു രാത്രി എന്നെ പട്ടിയോടിച്ചാല്‍ നാലിനേം തല്ലിക്കൊല്ലും എന്ന് വിനീതമായി അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു,

    അവിശ്വസ്തതയോടെ.
    http://berlytharangal.com
    Published: 17.04.2011 / 09:59 AM

    ReplyDelete