സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, September 8, 2011

ആലപ്പുഴ മുനിസിപ്പല്‍ മൈതാനം പട്ടണ ചത്വരമായി

ലപ്പുഴ പട്ടണത്തില്‍ അനേകം ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച മുനിസിപ്പല്‍ മൈതാനം പട്ടണ ചത്വരമാക്കി. ജനങ്ങള്‍ക്കു വിനോദത്തിനും വിശ്രമത്തിനുമുള്ള ഇടമാണിത്. തത്തംപള്ളി വാര്‍ഡിന്റെ തൊട്ടടുത്ത വാര്‍ഡായ ജില്ലാ കോടതി വാര്‍ഡിലാണ് പട്ടണത്തിലെ ഏവര്‍ക്കും വേണ്ടിയുള്ള പട്ടണ ചത്വരം (ടൗണ്‍ സ്‌ക്വയര്‍). ബോട്ട് ഹൗസുകളുടെ കേന്ദ്രമായ പുന്നമടയിലേക്കുള്ള റോഡു വക്കില്‍ ബോട്ടു ജെട്ടിക്കു എതിര്‍വശത്തായിട്ടാണിത്.

പട്ടണത്തിനു പുതിയ തിലകക്കുറിയാക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ നഗരചത്വരം ഓണസമ്മാനമായി 2011 സെപ്റ്റംബര്‍ എട്ടിനു ഉത്രാട ദിവസം രാത്രി 7.07-നു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാലാണ് ചത്വരം നാടിനു സമര്‍പ്പിച്ചത്. ചത്വരത്തില്‍ മൂന്നു ദിവസം നീളുന്ന ഓണാഘോഷം സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് ഐസക് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഓപ്പണ്‍ സ്റ്റേജ്, ആര്‍ട്ട് ഗാലറി, എട്ടു കടകള്‍, ഓഡിറ്റോറിയം, മൂന്നു ഫുഡ് കോര്‍ട്ടുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വെയ്റ്റിംഗ് റൂം, എക്‌സിബിഷന്‍ ഹാള്‍, കുട്ടികളുടെ കളി സ്ഥലം എന്നിവയാണ് ആലപ്പുഴ ടൗണ്‍ സ്‌ക്വയറില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍. മൈതാനത്തിന്റെ വടക്കു കിഴക്കേ മൂലയിലുണ്ടായിരുന്ന ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിലനിര്‍ത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റിക്കാണ് ചത്വരത്തിന്റെ നടത്തിപ്പു ചുമതല. വിനോദ പരിപാടികള്‍ നടത്തുന്നതില്‍ നിന്നുള്ള വരുമാനം മുനിസിപ്പാലിറ്റിക്കാണ്.

പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നഗര ചത്വരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടര കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിനകം 2.44 കോടി രൂപ ചെലവായിക്കഴിഞ്ഞു. ബാക്കി തുക ചില്‍ഡന്‍സ് പാര്‍ക്ക് അല്പം കൂടി വിപുലീകരിക്കാന്‍ ഉപയോഗിക്കും.

വിനോദത്തിനും വിശ്രമത്തിനുമായുള്ള ചത്വരത്തില്‍ വ്യായാമ നടത്തക്കാര്‍ക്കായുള്ള ഒരു ട്രാക്ക് കൂടി വിഭാവന ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് പ്രയോജനപ്പെട്ടേനെ. ഇപ്പോള്‍ പുലര്‍കാലത്ത് പട്ടണറോഡുകളിലൂടെ നടക്കാന്‍ ഇറങ്ങുന്നവര്‍ എണ്ണമില്ലാതെ അലയുന്ന തെരുവുനായ്ക്കളെയും പിടിച്ചുപറിക്കാരേയും ഭയപ്പെടണം. കൂടാതെ ചത്വരത്തില്‍ ആവശ്യാനുസരണം ചാരുബഞ്ചുകളും സ്ഥാപിക്കണം. അത് ഇനി സ്ഥാപിക്കാവുന്നതേയുള്ളു. മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ മൈതാനത്തിന്റെ ഒരു ഏക്കര്‍  സ്ഥലത്ത് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ചു നാടിനു സമര്‍പ്പിച്ച ചത്വരത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും ഒരു തടസ്സവും കൂടാതെ നടത്താനുള്ള നടപടികളും ആവശ്യമാണ്.

ചത്വരം നിര്‍മിച്ചുവെങ്കിലും അതിന്റെ തുടര്‍പരിപാലനം വെല്ലുവിളിയാണ്. കനാല്‍ നവീകരണവും ബീച്ച് നവീകരണവും നാട്ടുകാര്‍ തന്നെയാണ് തകര്‍ത്തത്. സുനാമി ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തിയുള്ള ബീച്ച് നവീകരണത്തിന്റെ എണ്‍പതു ശതമാനം പണി പൂര്‍ത്തിയാകും മുന്‍പു തന്നെ അവിടുത്തെ തറയോടുകളും മറ്റും സാമൂഹ്യദ്രോഹികള്‍ ഇളക്കിക്കൊണ്ടു പോയിരുന്നു. അതുപോലെ തന്നെ കനാല്‍ത്തീരങ്ങള്‍ നവീകരിച്ചപ്പോള്‍ സ്ഥാപിച്ച കരിങ്കല്‍പ്പാളികളും ലൈറ്റുകളും മറ്റും താമസംവിനാ അടിച്ചുമാറ്റപ്പെട്ടു.

അന്‍പതുകളില്‍ പിയേഴ്‌ലെസ്ലിയുടെ വന്‍ കയര്‍ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കെട്ടിടം പൊളിച്ചു നീക്കിയപ്പോഴാണ് മുനിസിപ്പല്‍ മൈതാനമായത്. അറുപതുകള്‍ മുതല്‍ മൈതാനമായി കിടക്കുകയാണ്. എഴുപതുകളില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നിര്‍മാണത്തിനായി ശില സ്ഥാപിച്ചുവെങ്കിലും വര്‍ഷങ്ങളോളം ശിലാഫലകം മൈതാനത്തിനു നടുവിലുണ്ടായിരുന്നു. സുബ്ബമ്മ സിനിമാ തിയേറ്റര്‍ ടൗണ്‍ ഹാളാക്കിയതോടെ മുനിസിപ്പല്‍ മൈതാനത്ത് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നായി. ഇടക്കാലത്ത് നിര്‍മ്മിച്ച് ഒരു സ്റ്റേജ് മാത്രമാണുണ്ടായിരുന്നത്. വര്‍ഷങ്ങളായി അനേകം പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ മൈതാനത്തു സംഘടിപ്പിച്ചിട്ടുണ്ട്. വന്‍ ആള്‍ക്കൂട്ടത്തിനു ജാഥയ്ക്കും മറ്റും കൂടാനുള്ള സ്ഥലമാണ് പട്ടണനടുവില്‍ ഇല്ലാതായിരിക്കുന്നത്.

1 comment:

  1. http://www.mathrubhumi.com/alappuzha/news/1239505-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

    നഗരചത്വരം ലേലം ചെയ്യും
    Posted on: 25 Oct 2011

    ആലപ്പുഴ:അടുത്തിയിടെ ഉദ്ഘാടനം ചെയ്ത നഗരചത്വരവും കടമുറികളും ലേലം ചെയ്ത് വാടകയ്ക്ക് നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.

    കടമുറി ചതുരശ്ര മീറ്ററിന് മിനിമം 30 രൂപ വാടകയും ആറാം നമ്പര്‍ ഒഴികെയുള്ള കടമുറികള്‍ക്ക് ഓരോന്നിനും 5 ലക്ഷം രൂപയില്‍ കുറയാത്ത ഈടും നിശ്ചയിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മിനി ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, മൂന്ന് ഫുഡ് കോര്‍ട്ട്, പ്രദര്‍ശനഹാള്‍ എന്നിവ ഉള്‍പ്പെടെ 85,000 രൂപ വാടകയും 10 ലക്ഷം രൂപ ഈടും വാങ്ങി ലേലം ചെയ്ത് വാടകയ്ക്ക് നല്‍കാനും തീരുമാനമായി. അഞ്ച് വര്‍ഷത്തേയ്ക്ക് ആയിരിക്കും കടമുറികളും ചത്വരവും വാടകയ്ക്ക് നല്‍കുന്നത്.

    ചത്വരത്തിലെ ഒന്ന് മുതല്‍ 8 വരെയുള്ള കടമുറികള്‍ പൊതുവിഭാഗത്തിനും ആറാം നമ്പര്‍ മുറി പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മാറ്റിവയ്ക്കും. ഈ കടമുറി മറ്റ് വിഭാഗം ആളുകള്‍ക്ക് കൈമാറ്റം ചെയ്യില്ല.

    ReplyDelete