സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, September 23, 2011

ആലപ്പുഴ സ്വിമ്മിംഗ് കോംപ്ലക്‌സ് അവഗണനയില്‍

ടലും കായലും കൈകോര്‍ക്കുന്ന ആലപ്പുഴയില്‍ നീന്തല്‍ താരങ്ങള്‍ക്കു ഉപകാരപ്പെടേണ്ട രാജാ കേശവദാസ് സ്വിമ്മിംഗ് കോംപ്ലക്‌സ് അവഗണയുടെ കുളത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.

ബീച്ചില്‍ റിക്രിയേഷന്‍ ഗ്രൗണ്ടിനും കൊമേഴ്‌സ്യല്‍ കനാലിനും ഇടയ്ക്ക് സ്ഥാപിച്ചിട്ടുള്ള സ്വിമ്മിംഗ് പൂള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ പട്ടണവാസികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടേനെ. പ്രവേശന കവാടം തുടങ്ങി ഇപ്പോള്‍ കാടുപിടിച്ചു കിടക്കുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്തി സ്വിമ്മിംഗ് പൂളും പരിസരവും പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഇനി ലക്ഷങ്ങള്‍ വേണ്ടിവരും. നാട്ടുകാര്‍ക്ക് പ്രയോജനപ്പെടേണ്ട പല പൊതുക്കാര്യങ്ങളും അധികൃതരുടെ അലംഭാവം കൊണ്ട് നശിക്കുന്നതിന്റെ മാതൃകകളില്‍ ഒന്നാണിത്.

1 comment:

  1. http://www.mathrubhumi.com/alappuzha/news/1238275-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

    രാജാ കേശവദാസ് നീന്തല്‍ക്കുളത്തില്‍നിന്ന് ലക്ഷങ്ങളുടെ സാമഗ്രികള്‍ കവര്‍ന്നു
    Posted on: 25 Oct 2011

    ആലപ്പുഴ: വിവാദം നീന്തിത്തുടിക്കുന്ന രാജാ കേശവദാസ് നീന്തല്‍ക്കുളത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലയുള്ള സാമഗ്രികള്‍ മോഷണം പോയി. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന നീന്തല്‍ക്കുളവും കെട്ടിടങ്ങളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ ബലമായി തുറന്നപ്പോഴാണ് ഇക്കാര്യമറിഞ്ഞത്. ആറുമാസത്തിനകം നീന്തല്‍ക്കുളം നവീകരിച്ച് പൊതുജനത്തിന് നല്‍കണമെന്ന് ഹൈക്കോടതി വിധി നടപ്പാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനായിട്ടാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ എത്തിയത്.

    നീന്തല്‍ക്കുളം വാടകയ്ക്ക് എടുത്ത സ്വകാര്യവ്യക്തി ലക്ഷങ്ങളുടെ ബാധ്യതയുണ്ടായപ്പോള്‍ നടത്തിപ്പ് ഉപേക്ഷിച്ചു പോയി.

    വര്‍ഷങ്ങളായി അടഞ്ഞുകിടന്ന നീന്തല്‍ക്കുളം പുനര്‍നിര്‍മിക്കണമെങ്കില്‍ ഇനി കോടികള്‍ ചെലവഴിക്കണം. വിലപിടിപ്പുള്ള പല സാമഗ്രികളും സാമൂഹിക വിരുദ്ധര്‍ അപഹരിച്ചു. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണങ്ങള്‍, ഇലക്ട്രിക്ക് ഫാനുകള്‍, പ്ലംബിങ് ജോയിന്റുകള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു. കുളത്തിലെ ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു. വയറിങ്ങുകളും നാമാവശേഷമായി. കാടും പടലും മൂടിയ കുളവും കെട്ടിടങ്ങളും സാമൂഹവിരുദ്ധര്‍ താവളമാക്കി. ഇഴജന്തുക്കളും ഇവിടെ സൈ്വര്യവിഹാരം നടത്തിയിരുന്നു.

    രാജാ കേശവദാസ് നീന്തല്‍ക്കുളം പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി സ്വകാര്യവ്യക്തിയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണികള്‍ ആറുമാസത്തിനകം പൊതുജനത്തിന് തുറന്നുകൊടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഡിസംബര്‍ ഒന്നിന് മുമ്പായി ഇത് പൂര്‍ത്തിയാക്കണം. ഇതിനായി പത്തുദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നിര്‍ദേശം നല്‍കി. മൂന്നുകോടി രൂപയെങ്കിലുമുണ്ടെങ്കില്‍ മാത്രമേ നീന്തല്‍ക്കുളം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സജി ചെറിയാന്‍ പറഞ്ഞു.

    ReplyDelete