ആലപ്പുഴയുടെ പേര് ഇംഗ്ലീഷില്‍ ഇപ്പോള്‍ ഔദ്യോഗികമായി എഴുതുന്നത് ALAPPUZHA എന്നാണ്. ഇത് അലപ്പുഴ എന്നാണ് മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ വായിക്കുക. മലയാളത്തിലുള്ള ഉച്ചാരണത്തോട് കൂടുതല്‍ അടുക്കുന്നതിന് തുടക്കത്തില്‍ A-യ്ക്കു പകരം AA ആക്കി AALAPPUZHA എന്ന് ദീര്ഘത്തിലാക്കാന് വേണ്ട നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യമുയരുന്നു.
ഇംഗ്ലീഷില്‍ നേരത്തേ ALLEPPEY (ആലെപ്പി എന്നായിരുന്നു ഇതിന്റെ ഉച്ചാരണമെങ്കിലും ആലപ്പി എന്നാണ് പറഞ്ഞിരുന്നത്.) എന്നുണ്ടായിരുന്നത് ഇംഗ്ലീഷിലും മലയാളത്തിലും ആലപ്പുഴ എന്നാക്കിയപ്പോള്‍ മുതല്‍ അക്ഷരവിന്യാസത്തിന്റെ കാര്യത്തില്‍ വേണ്ടുന്ന ശ്രദ്ധ നല്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ല.
ജില്ലയുടേയും അതിന്റെ തലസ്ഥാനമായ മുനിസിപ്പല്‍ പട്ടണത്തിന്റേയും പേര് ഒന്നു തന്നെയായതിനാല്‍ ഈ പേരിന്റെ ഉപയോഗം അന്താരാഷ്ട്രതലത്തില്‍ കൂടുതലാണെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ എത്രയും വേഗം നടപടി എടുക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

No comments:
Post a Comment